ചിത്രകാരനും, സിനിമാ ഡോക്യുമെന്ററി സംവിധായകനുമായ ജ്യോതി പ്രകാശ് അന്തരിച്ചു . 60 വയസായിരുന്നു. കാന്‍സര്‍ ബാധിതനായിരുന്നു.
ഒ വി വിജയന്‍്റെ ഖസാക്കിന്്റെ ഇതിഹാസം എന്ന നോവല്‍ പശ്ചാത്തലമാക്കി ജ്യോതി പ്രകാശ് തിരക്കഥയും, സംവിധാനവും നിര്‍വ്വഹിച്ച 'ഇതിഹാസത്തിലെ ഖസാഖ് ' എന്ന ഹ്രസ്വചിത്രത്തിനും, ആത്മന് എന്ന ഹ്രസ്വചിത്രത്തിനും ദേശീയ, സംസ്ഥാന അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.
റവന്യു സര്‍വീസില്‍ നിന്നും വിരമിച്ച ശേഷം പുതിയ സിനിമയുടെ പണിപ്പുരയിലായിരുന്നു.
കണ്ണൂര്‍ വെങ്ങര എടയേടത്ത് ബാലന് നായരുടേയും, മലപ്പുറം , മേല്‍മുറി മേപ്പള്ളിക്കുന്നത്ത് ശാരദാമ്മയുടേയും മകനാണ്.
പേരാമ്ബ്ര മുയിപ്പോത്ത് രയരോത്ത് ഗീത യാണ്ഭാര്യ. ആദിത്യന് , ചാന്ദ് പ്രകാശ് എന്നിവരാണ് മക്കള്‍. ജ്യോതിപ്രകാശിന്റെ നിര്യാണത്തില്‍ മന്ത്രി ടി.പി.രാമകൃഷ്ണന് അനുശോചിച്ചു.