ലോസ് ആഞ്ചെലെസ് : സംഗീതത്തെ സ്നേഹിക്കുന്നവർക്കും, സംഗീതാസ്വാദകർക്കും സുവർണ്ണാവസരവുമായി കാലിഫോർണിയയിലെ പ്രമുഖ മലയാളി സംഘടന 'ഓം'. ഏപ്രിൽ പതിനേഴിനാണ് പ്രശസ്ത പുല്ലാംകുഴൽ വിദഗ്ദൻ രാജേഷ് ചേർത്തലയും വയലിനിനിൽ മന്ത്രികസ്വരങ്ങൾ തീർക്കുന്ന അഭിജിത് നായരും ചേർന്നൊരുക്കുന്ന 'നാദമുരളി' യെന്ന സംഗീതപരിപാടി. സംഘടനയുടെ നിർമാണത്തിലിരിക്കുന്ന സാംസ്‌കാരിക കേന്ദ്രത്തിന്റെ ധനശേഖരണാർത്ഥം അവതരിപ്പിക്കുന്ന പരിപാടി വൈകിട്ട് ആറുമണിമുതൽ രാത്രി ഒന്പതു മണിവരെ (ഇന്ത്യൻ സമയം ഏപ്രിൽ പതിനെട്ട് കാലത്തു ആറരയ്ക്ക്) ആസ്വദിക്കാവുന്നതാണ്.
പരിപാടി ആസ്വദിക്കാനും വിജയിപ്പിക്കാനും എല്ലാ സംഗീതാസ്വാദകരുടെയും പിന്തുണയുണ്ടാകണമെന്നു പരിപാടികളുടെ ചുമതലയുള്ള ഡോ. സിന്ധു പിള്ള, 'ഓം' പ്രസിഡണ്ട് വിനോദ് ബാഹുലേയൻ, സെക്രട്ടറി സുനിൽ രവീന്ദ്രൻ, ഡയറക്ടർ രവി വെള്ളത്തിരി, ട്രഷറർ രമ നായർ എന്നിവർ അഭ്യർത്ഥിച്ചു. പ്രമുഖ റിയൽ എസ്റ്റേറ്ററായ മാത്യു തോമസ്, ധനകാര്യ കൺസൽട്ടൻറ് പോൾ കർള എന്നിവരാണ് പരിപാടിയുടെ പ്രായോജകർ.