Image

സ്ത്രീയാണ് കൂടുതല്‍ വലിയ മനുഷ്യന്‍ (ബുക്ക് റിവ്യൂ: കബനി ആര്‍)

Published on 10 April, 2021
സ്ത്രീയാണ് കൂടുതല്‍ വലിയ മനുഷ്യന്‍ (ബുക്ക് റിവ്യൂ:  കബനി ആര്‍)
സമുദ്രശില  സുഭാഷ് ചന്ദ്രന്‍
മാതൃഭൂമി ബുക്‌സ്
Rs. 325

സമുദ്രശില  സുഭാഷ്  ചന്ദ്രന്‍റെ രണ്ടാമത്തെ  നോവലാണ്. പ്രളയവും, നിപ്പയുംഅടയാളപ്പെടുത്തുന്ന  ഈ  കാലഘട്ടത്തിലാണ്  നോവല്‍  സ്ഥിതി  ചെയ്യുന്നത്.സൃഷ്ടി, സ്ഥിതി, സംഹാരം  എന്ന  മൂന്നു  ഭാഗങ്ങളില്‍  ഇരുപത്തേഴുഅദ്ധ്യായങ്ങളിലായിട്ടാണ് സമുദ്രശിലയുടെ  വിഭജനം .

നോവലിസ്റ്റുംഅദ്ദേഹത്തിന്‍റെ കുടുംബവും, സുഹൃത്തുക്കളും, ദൈനംദിന  ജീവിത  പരിസരങ്ങളുംഇതില്‍  കടന്നുവരുന്നുണ്ട്. അതുകൊണ്ട്  യാഥാര്‍ഥ്യത്തിലും, അയഥാര്‍ഥ്യത്തിലും,സങ്കല്പ്പത്തിലും, സത്യങ്ങളിലും   ബന്ധിച്ചിരിക്കുന്ന നോവലാഖ്യാനത്തില്‍ഒന്നില്‍  നിന്ന്  മറ്റൊന്ന്  വിവേചിച്ചറിയാനോ, അടയാളപ്പെടുത്താനോ  നന്നേബുദ്ധിമുട്ടാണ്. ഇതിനോടൊപ്പം തന്നെ  രചയിതാവിന്‍റെ സര്‍ഗ്ഗപ്രക്രിയയും നോവലില്‍ ഒരു  അനുബന്ധ  വിഷയമായി  ഇതില്‍  കടന്നുവരുന്നു.

സമുദ്രശില  എന്ന  ശീര്‍ഷകവും, അത്  നോവല്‍  പരിസരത്ത് സൃഷ്ടിക്കുന്നപ്രാധാന്യവും  സുഭാഷ്  ചന്ദ്രന്‍ വിവരിക്കുന്നുണ്ട്. അറബിക്കടലില്‍  സ്ഥിതിചെയ്യുന്ന  വെള്ളിയാങ്കല്ല് എന്ന  ഭീമന്‍  പാറക്കല്ലിനെ ,ശിലാസ്തംഭത്തിനെയാണ് നോവലിസ്റ്റ്  സമുദ്രശില  എന്ന  ശീര്‍ഷകം  കൊണ്ട്അര്‍ത്ഥമാക്കുന്നത്. വെള്ളിയാങ്കല്ലിലേയ്ക്ക് അദ്ദേഹവും  കുറച്ച്‌സഹപ്രവര്‍ത്തകരും  വര്‍ഷങ്ങള്‍ക്ക് മുന്‍പ്  നടത്തിയ  യാത്രയും, അതിനെക്കുറിച്ച്മാതൃഭൂമി  യാത്ര  എന്ന  വാരികയില്‍ അദ്ദേഹം എഴുതിയ  യാത്രാവിവരണവുമാണ്  ഈനോവലിന് വര്‍ഷങ്ങള്‍ക്ക് ശേഷം  ആധാരശിലയാകുന്നത്.

ആ  യാത്രാവിവരണം, തന്‍റെ രണ്ടാം  നോവല്‍  രചനയില്‍  ക്ലേശങ്ങള്‍അനുഭവിച്ചുകൊണ്ടിരിക്കുന്ന വേളയില്‍, രചയിതാവിനു  ഒരു  ആസ്വാദകയെസമ്മാനിക്കുന്നു. തന്‍റെ സ്വപ്നത്തില്‍  ഒരിക്കല്‍  പ്രത്യക്ഷപ്പെട്ട  അംബഎന്ന  സ്ത്രീ  നേരില്‍  വായനക്കാരിയുടെ  രൂപത്തില്‍  അവിചാരിതമായിപ്രത്യക്ഷപ്പെടുമ്പോള്‍, നോവലിസ്റ്റിനെപ്പോലെ  തന്നെ  വായനക്കാരിലുംസ്വപ്നവും  യാഥാര്‍ഥ്യവും  ഏതെന്നു  തിരിച്ചറിയാന്‍ കഴിയാതെ കുഴയ്ക്കുന്നു.തുടര്‍ന്ന്  അംബയുടെയും മകന്‍റെയും ജീവിതകഥയെ  വായിക്കാതെ, അറിയാതെ കടന്നുപോകാന്‍  നോവലിസ്റ്റിനു  കഴിയുന്നില്ല. അങ്ങനെ, വായനകള്‍ എഴുത്തു  തന്നെയായിരൂപം  മാറുകയും  ചെയ്യുന്നു . രചയിതാവിന്‍റെ  അന്വേഷണങ്ങള്‍, മനസിലാക്കലുകള്‍,ആലോചനകള്‍, ഉത്കണ്ഠകള്‍  എല്ലാമാണ് എഴുത്ത്. തുടര്‍ന്ന്, എഴുത്ത് കര്‍തൃത്വംസ്ഥാപിക്കുകയും  അംബയും  മകനും , എന്തിന് എഴുത്തുകാരന്‍  പോലുംരചനയ്ക്കുള്ള  ഉപകരണങ്ങളായി നോവലില്‍ മാറുകയും ചെയ്യുന്നു.


നോവലിലൂടെ ഒരു  സ്ത്രീജീവിതത്തിന്‍റെ അനുഭവങ്ങളെ  സൂക്ഷമായി അവതരിപ്പിക്കാന്‍സുഭാഷ്  ചന്ദ്രന്‍  ശ്രമിച്ചിരിക്കുന്നതായി  കാണാം. സ്ത്രീയെ  ശരീരത്തില്‍നിന്നും, കാമത്തില്‍  നിന്നും, മോചിപ്പിക്കാന്‍  നോവലിസ്റ്റ്ശ്രമിക്കുന്നുണ്ട്. “ സ്ത്രീയാണ്  കൂടുതല്‍  വലിയ  മനുഷ്യന്‍” (48) എന്ന്എഴുതുമ്പോള്‍ തിരിച്ചറിവിന്‍റെ വലിയ  പ്രപഞ്ചം തന്നെ അടങ്ങിയിട്ടുണ്ട്.അതിനോടൊപ്പം ഉപാധിയില്ലാത്ത സ്‌നേഹത്തെകുറിച്ചുള്ള  അന്വേഷണവുംനോവലിസ്റ്റ്   ഇതില്‍  പങ്കുവെയ്ക്കുന്നു. നിസ്സഹായത  ജീവിതമാകുന്നതും,വിധിയാകുന്നതും, ശക്തിയാകുന്നതും, സത്യമാകുന്നതും, ഒടുവില്‍ മോചനമാകുന്നതും അംബയിലൂടെയും മകനിലൂടെയും നമ്മള്‍ കാണുകയും അനുഭവിക്കുകയും  ചെയ്യുന്നു.

എല്ലാ  കാലത്തും  സുഭാഷ്  ചന്ദ്രന്‍റെ  എഴുത്തില്‍  ഭാഷ  വളരെ  നിറവ്അനുഭവിക്കുന്നതായി  തോന്നാറുണ്ട്.  സമുദ്രശിലയിലും  അങ്ങനെ  തന്നെ.കരിമ്പ് എന്ന  വാക്കിന്‍റെ ഉത്പത്തിയെക്കുറിച്ച് വിവരിക്കുന്ന ഭാഗം വളരെമനോഹരമാണ്. ഓരോ വാക്കിനും സ്വതന്ത്ര നിലനില്പും അതോടൊപ്പം അത് ഒരു നീണ്ടവാക്യത്തിലേയ്ക്ക്  കടക്കുമ്പോള്‍  ഓരോ  മനോഹരചിത്രവും  വായനക്കാരില്‍  വന്ന് നിറയുന്നതായി   അനുഭവപ്പെടും. വായനകള്‍, പുനര്വായനകള്‍ക്കൊക്കെ  ഈ  കൃതിനമ്മെ  പ്രേരിപ്പിക്കുന്നു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക