-->

America

ആത്മീയതയെയും മതവിശ്വാസങ്ങളെയും നഷ്ടപ്പെടുത്തുന്ന കോവിഡ് 19. (ഫിലിപ്പ് മാരേട്ട് )

ഫിലിപ്പ് മാരേട്ട്

Published

on

ന്യൂജേഴ്സി:  ആത്മീയതയും മതവിശ്വാസങ്ങളും രണ്ടു തലങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു കാലമാണ്. പ്രത്യേകിച്ച്  പുതുതലമുറയില്‍  ആത്മീയതയും  മത വിശ്വാസങ്ങളും  കുറഞ്ഞുവരുന്നതായി നമ്മള്‍  കാണുന്നു. അടുത്തകാലത്തായി ലോകത്തില്‍  പടര്‍ന്നു പിടിച്ചു കൊണ്ടിരിക്കുന്ന കോവിഡ് 19  എന്ന് വൈറസ് മൂലം മനുഷ്യന്റെ വിശ്വാസവും, ആത്മീയതയും നഷ്ടപ്പെടുന്നതായി പഠനം തെളിയിക്കുന്നു.  ഇതു സമൂഹത്തെ എങ്ങനെ ബാധിക്കുന്നു?.  ഏതൊരു മത വിശ്വാസിയും  താന്‍ ഒരാത്മീയ മനുഷ്യനാണ് എന്ന് വിചാരിക്കുന്നതില്‍  അര്‍ത്ഥമില്ല. എന്നാല്‍ വിശ്വാസവും ആത്മീയതയും തമ്മില്‍ ബന്ധമുണ്ടോ എന്ന് ചോദിച്ചാല്‍  ബന്ധമുണ്ട് എന്ന് പറയേണ്ടിയിരിക്കുന്നു.  പക്ഷേ  വിശ്വാസങ്ങളെല്ലാം ആത്മീയത  തന്നെ ആണോ എന്ന് നമ്മള്‍  ചിന്തിക്കേണ്ടിയിരിക്കുന്നു.

 എന്താണ് വിശ്വാസം എന്ന വാക്കിന്റെ അര്‍ത്ഥം?. അത് ആശിക്കുന്ന കാര്യം ലഭിക്കുമെന്ന ഉറപ്പും,  കാണാത്ത കാര്യങ്ങളുടെ നിശ്ചയവും ആകുന്നു. അഥവാ ഇല്ലാത്ത കാര്യങ്ങള്‍  ഉണ്ട് എന്നുള്ള പ്രത്യാശ.  ശരാശരി ചിന്തിക്കുവാന്‍  ബുദ്ധിയുള്ള ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം മാനസിക ആരോഗ്യത്തെ ബാലന്‍സ് ചെയ്യുന്ന ഒരു തലമാണ് വിശ്വാസം.  അതുപോലെതന്നെ  വിശ്വാസത്തിന് പ്രാധാന്യം കൊടുക്കാത്ത ഒരു മനുഷ്യന്  ആരോഗ്യത്തോടുകൂടി ഈ ഭൂമിയില്‍ ജീവിച്ചിരിക്കാനും  സാധ്യമല്ല.  അതായത്   വിശ്വാസം കുറയുന്തോറും  ആത്മീയതയുടെ അനുഭൂതി നഷ്ടപ്പെടുന്നതായി  കാണുന്നു. മനുഷ്യരുടെ സകല അഭക്തിക്കും അനീതിക്കും നേരെ ദൈവത്തിന്റെ കോപം സ്വര്‍ഗ്ഗത്തില്‍ നിന്നു വെളിപ്പെടുന്നു.  എന്ന് വെച്ചാല്‍ വിശ്വാസം കൂടാതെ ദൈവത്തെ പ്രസാദിപ്പിപ്പാന്‍ കഴിയുന്നില്ല എന്നുകൂടി  തിരിച്ചറിയുക.  'നീതിമാന്‍ വിശ്വാസത്താല്‍ ജീവിക്കും'' എന്നു എഴുതിയിരിക്കുന്നുവല്ലോ.

വിശ്വാസത്തെ പൊതുവേ  ആത്മീയത   ആയിട്ടാണ് നമ്മള്‍ കാണുന്നത്.  അതായത്  ആത്മീയ   വിദ്യാഭ്യാസം, ആത്മീയ പ്രഭാഷണം,  ആത്മീയ പ്രഭാഷകന്‍,  ആത്മീയ നേതാവ് എന്നൊക്കെ നമ്മള്‍ കേട്ടിട്ടുണ്ട്.  വിശ്വാസമുള്ള പഴയ തലമുറകള്‍ അവരവരുടെ മതങ്ങളുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും എല്ലാം വളരെ കൃത്യമായി പാലിച്ചു അനുസരിച്ച് പോന്നിരുന്നു. എന്നാല്‍ പുതിയ തലമുറയെ  നിരീക്ഷിച്ച് നോക്കുകയാണെങ്കില്‍  ദൈവവിശ്വാസം കുറഞ്ഞു വരികയാണ്  എന്ന്  നമുക്ക്  കാണുവാന്‍ കഴിയുന്നു.  ഇന്നത്തെ യുവതലമുറകള്‍  അവരവരുടെ നന്മയ്ക്കായി മതം വിടുകയാണെന്നതിന് ധാരാളം തെളിവുകളുണ്ട്.  പ്രത്യേകിച്ച് ഈ കാലയളവില്‍  കൊറോണ  എന്ന  അസുഖത്തില്‍ നിന്നു രക്ഷപെടാനായി പ്രധാനമായിട്ടും  ദൈവ വിശ്വാസത്തെ  മുറുകെപിടിച്ചുകൊണ്ട്  ആത്മീയതയിലൂടെ  രക്ഷ പ്രാപിക്കാം  എന്നു വിചാരിച്ചെങ്കിലും,  പ്രതീക്ഷിച്ച ഫലം കണ്ടെത്തിയില്ല.  അങ്ങനെ  മതാനുഷ്ഠിത വിശ്വാസം ഉപേക്ഷിക്കുകയും,  ആത്മീയതതയെ  വെറുക്കുകയും ചെയ്യുന്നതായി കാണുന്നു.

അമേരിക്കന്‍  മതജീവിതത്തിലും ഇവ നാടകീയമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്.. കുട്ടികളെ ഒരു മതത്തില്‍ വളര്‍ത്തുകയെന്നത്  പ്രധാനമായ  ഒരു  കാര്യം തന്നെയാണ്.  എന്നാല്‍   അമേരിക്കക്കാരില്‍ അഞ്ചിലൊന്ന് മതപരമായി ബന്ധമില്ലാത്തവരാണ്.  സമീപകാല യുഎസ് ചരിത്രത്തിലെ കണക്കുകള്‍  ഏത് സമയത്തേക്കാളും ഉയര്‍ന്നതാണ്. പ്രത്യേകിച്ചും ഏതാണ്ട് മുപ്പത്  വയസ്സില്‍ താഴെയുള്ളവര്‍  സംഘടിത മതത്തില്‍ നിന്ന് വ്യതിചലിക്കുന്നതായി കാണുന്നു. അതുപോലെ  അമേരിക്കക്കാരില്‍ മൂന്നിലൊന്ന് പേര്‍ തങ്ങള്‍ ഒരു മതത്തിലും പെട്ടവരല്ലെന്നും  പറയുന്നു. കാരണം ഞാന്‍  ദൈവത്തില്‍ വിശ്വസിക്കുന്നില്ല. ഇങ്ങനെയുള്ളവര്‍  ഏതെങ്കിലും ഒരു മതത്തിലേക്ക്  തിരിയാനുള്ള സാധ്യതയും  കുറവാണ്. 

 വിശ്വാസത്തിനും,  മതപരമായ ചടങ്ങുകള്‍ക്കും, പ്രത്യേകിച്ചും ഇപ്പോള്‍ ഈ  പാന്‍ഡെമിക്ക്  പ്രതിസന്ധി ഘട്ടങ്ങളില്‍  ക്ഷേത്രങ്ങളിലും,  പള്ളികളിലും,  ഒത്തുചേരുന്നതുവഴി  മുഖം മാറ്റേണ്ടിവന്ന  പുതിയ  ജീവിതം.  അതുകൊണ്ട്   ആഘോഷിക്കാനും,  ദുഖിക്കാനും,  പ്രാര്‍ത്ഥിക്കാനും,  എങ്ങനെ ഒരുങ്ങണം  എന്ന്   ലോകമെമ്പാടുമുള്ള  എല്ലാ മതങ്ങളും  വിശദീകരിക്കുന്നു. അതായത്  എല്ലാവരും സാഹോദര്യത്തോടു  കൂടി മത്സരബുദ്ധി ഇല്ലാതെ, ക്ഷമയോടുകൂടി, സന്തോഷത്തോടുകൂടി, ജീവിക്കുക എന്നുള്ള  ഉത്തമ വിശ്വാസം നമ്മളില്‍ ഉണ്ടാകണം എന്ന് ഓര്‍മ്മിപ്പിക്കുന്നു.  പള്ളികളും, ക്ഷേത്രങ്ങളും  അവരവരുടെ മാനദണ്ഡങ്ങള്‍ മുറുകെ പിടിച്ചാല്‍  നന്നായിരിക്കും. കാരണം  ആരോഗ്യത്തേയും,  മതപരമായിട്ടുള്ള  പുതിയ  പരിശീലനത്തെയും എല്ലാം  ഈ  പ്രതിസന്ധി ഘട്ടങ്ങളില്‍ നമ്മള്‍ നേരിടേണ്ടിയിരിക്കുന്നു. എങ്കില്‍ മാത്രമേ  പുതിയ തലമുറയില്‍   മതപരമായ കാര്യങ്ങള്‍ക്ക് മുന്‍ഗണന  നല്‍കുവാന്‍  കഴിയുകയുള്ളൂ. 

മതസത്യം വിശ്വാസത്തിലല്ല, മറിച്ച് ശാസ്ത്രം തന്നെ മതമാണ് എന്ന്  പ്രധാനമായി നമ്മള്‍  തിരിച്ചറിയണം. എല്ലാ അറിവുകളുടെയും ഉറവിടം ദൈവമാണെങ്കില്‍, ശാസ്ത്രം ദൈവത്തില്‍ നിന്നുള്ള ഒരു സമ്മാനമാണ്.  നമ്മുടെ മതങ്ങള്‍  സത്യത്തിനും, വിവേകപരമായി ചിന്തിക്കുന്നതിനും, സമാധാനത്തിനും, സമൃദ്ധിക്കും  വേണ്ടിയുള്ളതാണ്.  എന്നാല്‍ പല ചെറുപ്പക്കാരും മതത്തെ രക്ഷാകര്‍തൃത്വത്തിന്റെ ആവശ്യമോ, അഭികാമ്യമോ ആയ ഘടകമായി കാണുന്നില്ല എന്നതാണ് സത്യം.  സാങ്കേതികമായി നമ്മെ പഠിപ്പിക്കുന്ന  ഒരു കാര്യം മതം നമ്മുടെ ഉള്ളിലാണ് എന്നുള്ളതാണ്.  അത്  നാം ഒരിക്കലും  മറക്കരുത്.  ശാസ്ത്രം ഒരിക്കലും ഇവിടെ   അവസാനിക്കുന്നില്ല. അതുകൊണ്ടുതന്നെ  കൊറോണ മനുഷ്യരാശിക്ക് ഒരു 'മഹാഭാഗ്യ'മാണ് എന്ന്  കരുതുന്നു . അതായത്  സത്യത്തിലേക്ക്  പരിവര്‍ത്തനം ചെയ്യുന്ന നമ്മുടെയെല്ലാം ആദര്‍ശവാദത്തെ പ്രകടിപ്പിക്കുന്നതിനും, മറ്റുള്ളവരെ   സുരക്ഷിതമായി സഹായിക്കുന്നതിനും, അതിലൂടെ  ഒരു  സുഹൃദ്ബന്ധം ഉണ്ടാക്കുന്നതിനും,  അതുപോലെ   പൊതുനന്മയ്ക്കായി ആളുകള്‍ക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാനുള്ള ഒരു അവസരമായിട്ടും   ഇതിനെ കരുതുന്നു . 

 പാന്‍ഡെമിക്ക്  അവസ്ഥയുടെ മധ്യത്തിലാണ് ഈ ലോകം. വിശാലസ്ഥലത്തുനിന്നു പൈതങ്ങളെയും വീഥികളില്‍നിന്നു യുവാക്കളെയും  ഛേദിച്ചുകളയേണ്ടതിന്നു മരണം നമ്മുടെ കിളിവാതിലുകളില്‍കൂടി കയറി നമ്മുടെ അരമനകളിലേക്കു പ്രവേശിച്ചിരിക്കുന്നു.  പ്രധാനമായും ഇത്തരം  കാര്യങ്ങളില്‍ ലോകാവസാനത്തെക്കുറിച്ച്  മനുഷ്യര്‍  ചിന്തിക്കുകയും വ്യാകുലപ്പെടുകയും ചെയ്യുന്നതായി  പുതുതായി  നടത്തിയ പഠനത്തില്‍ മനസ്സിലാക്കുന്നു. എന്നാല്‍  ക്രിസ്ത്യാനികളുടെ വിശുദ്ധ ഗ്രന്ഥമായ ബൈബിളില്‍  പല ഭാഗത്തും ലോകാവസാനത്തെക്കുറിച്ച് യേശുക്രിസ്തു ശിഷ്യന്മാര്‍ക്ക്  പറഞ്ഞു കൊടുക്കുന്നത്  ആത്മീയ  വിശ്വാസത്തെ പറ്റിയാണ്.  നിങ്ങള്‍  രക്ഷ പ്രാപിക്കാന്‍ വിശ്വാസം വേണം,  ആത്മീയമായിട്ടുള്ള  വളര്‍ച്ച പ്രാപിക്കുവാന്‍  വിശ്വാസം വേണം, ദൈവ സാക്ഷ്യത്തിനായി നില്‍ക്കാന്‍  വിശ്വാസം വേണം. അങ്ങനെ നമ്മള്‍ മരിക്കുന്നതുവരെയും വിശ്വാസം അനിവാര്യമാണ്.    
                            
 നിങ്ങളുടെ ഉള്ളിലുള്ളത് ആത്മീയതയുടെ അനുഭൂതി ആണെങ്കില്‍ ഏതെങ്കിലും ഒരു ആശയത്തിന്റെ  പേരിലോ,  ഒരു മതത്തിന്റെ പേരിലോ, ഏതെങ്കിലും ഒരു  പ്രത്യയശാസ്ത്രത്തിന്റെ  പേരിലോ,  നിങ്ങള്‍ക്ക്  ഒരു  മനുഷ്യനോട്  യാതൊരുവിധ  തരത്തിലുമുള്ള വെറുപ്പോ വിദ്വേഷമോ  അകല്‍ച്ചയോ ഉണ്ടാവുകയില്ല.  പ്രധാനമായും ഇത്തരം  കാര്യങ്ങളില്‍ നമ്മളെപ്പോലുള്ള ആളുകള്‍ക്ക് സമാധാനം നഷ്ടപ്പെടുമ്പോള്‍ നാം സമചിത്തതയോടെ പിടിച്ചുനില്‍ക്കുന്നത് എന്തുകൊണ്ടാണെന്ന് വച്ചാല്‍ നമുക്ക് ഒരു ദൈവവിശ്വാസം ഉള്ളതുകൊണ്ടാണ്.  വിശ്വാസത്തെ പൊതുവേ ആത്മിയത ആയിട്ടാണ് നമ്മള്‍ കാണുന്നത് എങ്കിലും വിശ്വാസങ്ങളുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു പലതരം വിശ്വാസങ്ങളിലൂടെ  ചില  മതങ്ങള്‍ പ്രചരിപ്പിക്കുന്നത്  ഞങ്ങളുടെ മതത്തിലാണ് യഥാര്‍ത്ഥ ദൈവം എന്ന് പഠിപ്പിക്കുന്നു. അങ്ങനെ  ഇവിടെ അധര്‍മ്മം വര്‍ദ്ധിക്കുന്നത് കൊണ്ട് പലരുടേയും സ്‌നേഹം തണുത്തു പോകുന്നതായി കാണുന്നു.  ആശയം മാറിയാല്‍ ആയുധംകൊണ്ട്  അതിന്‍ വാശി തീര്‍ക്കുന്നോരിനാട് ഭ്രാന്താലയം ആകുകയില്ലേ എന്ന് നമ്മള്‍  ചിന്തിക്കുക.  ഓരോ മനുഷ്യനും  നമ്മെക്കുറിച്ച് നല്ലത്  പറയാന്‍ കഴിയട്ടെ. ഈ  ജീവിതത്തിനപ്പുറം എന്തോ ഉണ്ട് എന്നുള്ള കാര്യം വിസ്മരിക്കാതിരിക്കുന്നു  എങ്കില്‍ നമ്മുക്ക്  മനസ്സിലാക്കാം  ഒരു മതവും മറ്റൊരു മതത്തേക്കാള്‍  ശ്രേഷ്ടമല്ലയെന്ന്.  എല്ലാവര്‍ക്കും  ശുഭദിനങ്ങള്‍ നേരുന്നു.!   

Facebook Comments

Comments

  1. Thomas Koovalloor

    2021-04-11 02:49:14

    Dear Philip Maret, I read your article about COVID-19 pandemic and the changing behavior of the younger generation from religion and faith. You also touched human philosophy, science and religion in your writing. I hope and pray that you will continue the legacy of your late uncle Rajan Maret who was one of the forerunners of American Malayalee Writers-and publishers . I hope you will contribute more to the Malayalam literature. Thomas Koovalloor

  2. MTNV

    2021-04-11 00:36:14

    The Church celebrates Divine Mercy Sunday tomorrow as Feast of Mercy , on the occasion of The Lord inviting St.Thomas to touch His Wounds to allay his doubts about the bodily resurrection of The Lord ; Thomas ,whose name means ' The Twin' likely called so since he would have wanted to be like a twin to The Lord , in desiring to be faithful to the Will of The Father . The Spirit of the Fatherly Heart of The Lord uses the occasion to elicit the marvelous proclamation - ' My Lord and my God '. St.Thomas was destined to travel to lands afflicted with the darkness of errors related to the contempt for the body and the lie of reincarnation ; the evils of our times too are very much in that realm , through the carnal evils in the same contempt for the body . The Church ever proclaiming the truth that we are embodied beings and our bodies are sacred temples of The Spirit - who is to help us to discern and love and live in His Will , not allow the self will with its passions to enslave us . May The Risen Lord bless us to discern the darkness in or around us that we plead His Blood and its merits of victory over all darkness .

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ബൈഡന്റെ അപാരബുദ്ധി (കാര്‍ട്ടൂണ്‍: സിംസണ്‍)

ഫോമാ കോവിഡ് സഹായം ഈ ആഴ്ച അയക്കും; കൺവൻഷൻ വേദി പരിശോധിക്കുന്നു

ഫ്ളോറിഡയിലേക്ക് താമസം മാറ്റുന്നവരിൽ മുന്നിൽ ന്യു യോർക്കുകാർ

നിവേദ്യം (ഉഷാ റോയ്, കഥാ മത്സരം)

ന്യൂയോര്‍ക്കില്‍ മുതിര്‍ന്നവരില്‍ പകുതി പേരും രണ്ട് ഡോസ് വാക്‌സീന്‍ സ്വീകരിച്ചു

പതിനൊന്നാം വയസില്‍ ഒബാമയെ ഇന്റര്‍വ്യൂ ചെയ്ത കുട്ടി അന്തരിച്ചു

പല സ്റ്റേറ്റിലും ഇന്ധനക്ഷാമം തുടരുന്നു

ഇസ്രയേൽ പാലസ്തീൻ സംഘർഷം കനക്കുന്നു അൽജസീറ ആസ്ഥാനം ബോംബിട്ട് തകർത്തു. ബൈഡൻ ചർച്ച നടത്തി

FIACONA accuses Modi government of hampering relief efforts of Christian charities by mandating more red tape

വാക്‌സീന്‍ ചലഞ്ചിനു അമേരിക്കന്‍ മലയാളികള്‍ ഉദാരമായി സഹകരിക്കണം: മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍

ഷേർളി പുതുമന (61) ന്യൂ ജേഴ്‌സിയിൽ നിര്യാതയായി  

ട്രംപിന്റെ ഉത്തരവ് റദ്ദാക്കി: ആരോഗ്യ ഇൻഷുറൻസ് ഇല്ലാത്തതിന്റെ പേരിൽ   വിസ നിഷേധിക്കില്ല: ബൈഡൻ 

പാർക്കിലൊരു സായാഹ്നം (വി.കെ.സെബാസ്റ്റ്യൻ, ഇ -മലയാളി കഥാമത്സരം)

കോവിഡ് വൈറസ് വുഹാൻ ലാബിൽ ഉത്ഭവിച്ചതാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് ശാസ്ത്രജ്ഞർ

പോലീസിന്റെ വെടിയേറ്റു മരിച്ച ഹില്ലിന്റെ കുടുംബത്തിന് 10 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം

നീരാ ടാണ്ടൻ വൈറ്റ് ഹൗസ് സീനിയര്‍ അഡ് വൈസര്‍

പ്രൊട്ടസ്റ്റന്റ് ഡിനോമിനേഷനു ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ ബിഷപ്പ്

വി സി ജോര്‍ജ്ജ് ഇനി ഓര്‍മ്മ.... ആ പുല്ലാങ്കുഴല്‍ നാദവും : രവിമേനോന്‍

'പ്രേ ഫോര്‍ ഇന്ത്യ' മേയ് 16 മുതല്‍; ഭാരതത്തിനുവേണ്ടി സപ്തദിന ദിവ്യകാരുണ്യ ആരാധനയുമായി ശാലോം വേള്‍ഡ് പ്രയര്‍

പശ്ചിമേഷ്യ സംഘര്‍ഷം ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ വലതു- ഇടതുപക്ഷ ചേരിതിരിവ്

ഡാളസ് സൗഹൃദ വേദിയുടെ മാതൃ ദിനാഘോഷം

മലയാളം സൊസൈറ്റി യോഗത്തില്‍ ഉണര്‍ത്തുപാട്ട്, മാതൃദിന-നേഴ്‌സസ് ദിന ചിന്തകള്‍

ഇ-മലയാളി ഡെയിലി ന്യുസ്  വരിക്കാരാകുക

ഇസ്രായേലിനിത് നിലനില്‍പിന്റെ പ്രശ്‌നം. (സാം നിലമ്പള്ളില്‍)

പ്രവാസി മലയാളി ഫെഡറേഷൻ  നോർത്ത് അമേരിക്ക അനുശോചിച്ചു 

അരികിൽ ഒരാൾ (ഗീത നെന്മിനി, ഇ -മലയാളി കഥാമത്സരം)

കോവിഡ് കാലത്തെ കൃഷി

കോവിഡ് സഹായ പദ്ധതി: ഫോമയും, അംഗസംഘടനകളും കേരള സര്‍ക്കാര്‍ ഉദ്യോഗസ്ഥരും യോഗം ചേര്‍ന്നു

സീറോ-മലബാർ അല്മായ സിനഡ്: ചാക്കോ കളരിക്കൽ

ഫോമയുടെ കോവിഡ് സഹായ പദ്ധതിക്ക് പിന്തുണയുമായി ക്യാപ്റ്റൻ വിബിൻ വിൻസൻറ്

View More