-->

FILM NEWS

പാതിരാ കുര്‍ബാന; പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

Published

on

അടി കപ്പ്യാരേ കൂട്ടമണി' എന്ന സൂപ്പര്‍ഹിറ്റ് കോമഡി എന്റര്‍ടെയ്നറിന് ശേഷം ധ്യാന്‍ ശ്രീനിവാസന്‍, നീരജ് മാധവ്, അജു വര്‍ഗ്ഗീസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗത സംവിധായകനായ വിനയ് ജോസ് സംവിധാനം ചെയ്യുന്ന ചിത്രമായ 'പാതിരാ കുര്‍ബാന'യുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ഈസ്റ്റര്‍, ക്രിസ്മസ് കാലങ്ങളില്‍ അര്‍ദ്ധരാത്രിയുള്ള ക്രൈസ്തവ വിശ്വാസികളുടെ പാതിരാ കുര്‍ബാനയെ ഓര്‍മ്മിപ്പിക്കുന്നതാണ് പോസ്റ്റര്‍

ഒട്ടനവധി ഹിറ്റ് സിനിമകളില്‍ സഹ സംവിധായകനായി പ്രവര്‍ത്തിച്ചിട്ടുള്ള വിനയ് ജോസ് ആദ്യമായി സ്വതന്ത്രസംവിധായകനാകുന്ന ഈ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നതും വിനയ് തന്നെയാണ്. ബ്ലുലൈന്‍ മൂവീസിന്റെ ബാനറില്‍ റെനീഷ് കായകുളം, സുനീര്‍ സുലൈമാന്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ നിര്‍മ്മാണം. കഥ ധ്യാന്‍ ശ്രീനിവാസനാണ് എഴുതിയിരിക്കുന്നത്.
അഖില്‍ ജോര്‍ജ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന സിനിമയുടെ സംഗീതം ഷാന്‍ റഹ്മാനാണ് കൈകാര്യം ചെയ്യുന്നത്.

ചിത്രസംയോജനം- രതിന്‍ രാധാകൃഷ്ണന്‍, കലാസംവിധാനം- അജയന്‍ മങ്ങാട്, മേക്കപ്പ്- ഹസ്സന്‍ വണ്ടൂര്‍, വസ്ത്രാലങ്കാരം- സ്റ്റെഫി സേവ്യര്‍, പ്രൊജക്റ്റ് ഡിസൈനര്‍- രാജേഷ് തിലകം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സജി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- അരുണ്‍ ഡി ജോസ്, വാര്‍ത്ത പ്രചരണം- പി.ശിവപ്രസാദ്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് - ഓണ്‍പ്രൊ എന്റെര്‍റ്റൈന്മെന്റ്സ്,പരസ്യകല- മാ മി ജോ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

അജു, വിശാഖ് സുബ്രഹ്മണ്യം, ധ്യാന്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള ഫെന്റാസ്റ്റിക്ക് ഫിലിംസ് ആണ് ചിത്രം തിയറ്ററുകളില്‍ എത്തിക്കുന്നത്. നര്‍മ്മത്തിനൊപ്പം ഹൊററിനും ഏറെ പ്രാധാന്യമുള്ള ചിത്രം മെയ് 25ന് ഷൂട്ടിങ് തുടങ്ങും.കണ്ണൂരും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരണം നടത്തുന്ന ചിത്രത്തിലെ നായികമാര്‍ പുതുമുഖങ്ങളായിരിക്കും എന്നാണ് സൂചന.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

കര്‍ണ്ണന്‍ മെയ് 14 ന് ആമസോണ്‍ പ്രൈംസില്‍ റിലീസ്

കന്യാസ്ത്രീകളുടെ കൂട്ടായ്മ സമീപിച്ചു 'അക്വേറിയം' ഡിജിറ്റല്‍ റിലീസിന് സ്റ്റേ

ഉദ്ഘാടനത്തിന് നിങ്ങളുടെ അച്ഛനോ അമ്മയോ അവിടെ ഉണ്ടാകുമോ: സിദ്ദിഖ്

മലയാള സിനിമയിലെ തിരക്കഥാ ലോകത്തെ ചക്രവര്‍ത്തിമാര്‍; രണ്ടാമനും യാത്രയാകുമ്പോള്‍

തന്റെ അച്ഛന്‍ എം ആര്‍ പവിത്രനും ഗൗരിയമ്മയും തമ്മിലുണ്ടായിരുന്ന ആശയപരമായ അടുപ്പത്തെ കുറിച്ചു പങ്കുവച്ച് നിഖില വിമല്‍

ബീന ആന്റണിക്ക് കോവിഡ് ; ഈ സമ്മര്‍ദ്ദം താങ്ങാന്‍ കഴിയുന്നില്ലന്ന് പൊട്ടിക്കരഞ്ഞ് മനോജ്

തമിഴ് നടനും സംവിധായകനുമായ ഭാഗ്യരാജിനും ഭാര്യയ്ക്കും കോവിഡ്

ടെന്നിസ് ജോസഫിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി മമ്മൂട്ടി

നടന്‍ ടി.എന്‍.ആര്‍. കോവിഡ് ബാധിച്ച് മരിച്ചു

തമിഴ് നടന്‍ ജോക്കര്‍ തുളസി കോവിഡ് ബാധിച്ച് മരിച്ചു

ആദ്യകാല നിര്‍മാതാവ് കെ.എസ്.ആര്‍ മൂര്‍ത്തി അന്തരിച്ചു

തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫ് അന്തരിച്ചു

നിര്‍ണായക വിജയത്തിനു പിന്തുണ: രമേഷ്‌ പിഷാരടിക്ക്‌ നന്ദി അറിയിച്ച്‌ ഷാഫി പറമ്പില്‍

അമ്മൂമ്മ മരിച്ചെന്ന്‌ വിശ്വസിക്കാന്‍ കഴിയുന്നില്ല'' കോവിഡ്‌ ബാധിച്ച്‌ മരിച്ച ബന്ധുവിനെ കുറിച്ച്‌ അഹാനയുടെ നൊമ്പരക്കുറിപ്പ്‌

മഹാനടിയ്ക്ക് 3 വയസ്സ്, ഓര്‍മ്മകള്‍ പങ്കുവെച്ച്‌ കീര്‍ത്തി സുരേഷ്

കുടുംബത്തോട് അറ്റാച്ച്‌മെന്റ് ഉണ്ടെങ്കിലും പുറത്തു കാണിക്കാറില്ലെന്ന് മേജര്‍ രവി

കോവിഡ് വെറും ജലദോഷപ്പനി; ഇന്‍സ്റ്റഗ്രാം കങ്കണയുടെ പോസ്റ്റ് നീക്കം ചെയ്തു

മന്‍സൂര്‍ അലി ഖാന്‍ അത്യാഹിത വിഭാഗത്തില്‍

ഞാന്‍ നിസ്സഹായനാണ്'; ഫെയ്സ്ബുക്കിലൂടെ ഓക്‌സിജനുവേണ്ടി യാചിച്ച നടന്‍ കോവിഡ് മരണത്തിന് കീഴടങ്ങി

ഇപ്പോള്‍ ലോകത്തു ഏറ്റവുമധികം വെറുക്കുന്നത് ഭക്ഷണമാണ്.. ;കൊവിഡ് അനുഭവം പങ്കുവച്ച്‌ സംവിധായകന്‍ ആര്‍എസ് വിമല്‍

കൊവിഡ് കിച്ചണ്‍ വീണ്ടും തുടങ്ങുന്നു; ബാദുഷ

പ്രേം പ്രകാശ്‌ നിര്‍മ്മിച്ച ഒരൊറ്റ സിനിമയില്‍ പോലും വേഷം ലഭിച്ചില്ല; ആ കാര്യമോര്‍ത്ത് ഇന്നും സങ്കടപ്പെടാറുണ്ടെന്ന് അശോകന്‍

നാണം കെടുത്താതെ ഷേവെങ്കിലും ചെയ്യൂ സർ; മോദിയോട് രാം ഗോപാൽ വർമ്മ

കൊവി‍ഡ് ഒരു സാധാരണക്കാരനല്ല, മോൾക്ക് വന്നത് സാദാ പനി പോലെ; മുന്നറിയിപ്പുമായി സാജൻ സൂര്യ

എന്റെ ചിരി അരോചകമാണെന്ന് ചിലര്‍ പറഞ്ഞു: മഞ്ജു വാര്യർ

കോവിഡ് പ്രതിരോധത്തിന് 2 കോടി നല്‍കി അനുഷ്‌കയും കോലിയും, 7 കോടി ലക്ഷ്യം

25000 സിനിമാപ്രവര്‍ത്തകര്‍ക്ക് ധനസഹായവുമായി സല്‍മാന്‍ ഖാന്‍

സംഗീത സംവിധായകന്‍ വന്‍രാജ് ഭാട്ടിയ അന്തരിച്ചു

തെലുങ്ക് പിന്നണി ഗായകന്‍ ജി ആനന്ദ് കൊവിഡ് ബാധിച്ച്‌ മരിച്ചു

എല്ലാവര്‍ക്കും എന്റെ മനസ് നിറഞ്ഞ നന്ദി; തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് ശേഷം ആദ്യ പ്രതികരണവുമായി ധര്‍മജന്‍

View More