-->

Gulf

പ്രവാസികളുടെ ക്ഷേമത്തിന് നല്ലത് ഇടതുപക്ഷ സർക്കാരിന്റെ തുടർഭരണം:  എൻ.എൻ.കൃഷ്ണദാസ്(മുൻ എം.പി )  

Published

on

ദമ്മാം: സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യ ഇടതുപക്ഷ ജനാധിപത്യ മുന്നണി പാലക്കാട്, കോഴിക്കോട് ജില്ലാ കമ്മിറ്റികൾ നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തെരെഞ്ഞെടുപ്പ് കൺവെൻഷനുകൾ ഓൺലൈനിൽ സംഘടിപ്പിച്ചു.

സൂമിലും ഫേസ്‌ബുക്കിലൂടെയും,  ബഷീറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പാലക്കാട് ജില്ല തെരഞ്ഞെടുപ്പ് കൺവെൻഷൻ, സിപിഎം സംസ്ഥാനസമിതി അംഗവും, മുൻ എം.പിയുമായ എൻ.എൻ.കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. മുൻ സർക്കാരിനെ അപേക്ഷിച്ച്  ഒട്ടേറെ പ്രവാസി ക്ഷേമപദ്ധതികൾ നടപ്പിലാക്കിയ ഇടതുപക്ഷസർക്കാരിന്റെ തുടർഭരണം പ്രവാസലോകത്തിന് അനിവാര്യമാണെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

ഒറ്റപ്പാലം മണ്ഡലം ഇടതുമുന്നണി സ്ഥാനാർഥി പ്രേം കുമാർ, ആലത്തൂർ മണ്ഡലം ഇടതുമുന്നണി സ്ഥാനാർഥി പ്രസന്നൻ, പട്ടാമ്പി ഇടതുമുന്നണി തെരഞ്ഞെടുപ്പ് കൺവീനർ ഷാജി, സൗദിയിലെ ഇടതുപക്ഷ നേതാക്കളായ ജോർജ്ജ് വർഗ്ഗീസ്, പവനൻ മൂലയ്ക്കൽ എന്നിവർ അഭിവാദ്യപ്രസംഗങ്ങൾ നടത്തി. രതീഷ് രാമചന്ദ്രൻ സ്വാഗതവും, രഘു നന്ദിയും പറഞ്ഞു.

ജാതി-മത -വർഗ്ഗീയ ശക്തികളുടെ താത്പര്യങ്ങൾക്കനുസരിച്ചു ഭരണതീരുമാനങ്ങൾ അടിയറവച്ച പാരമ്പര്യമാണ് യു.ഡി.എഫിന് ഉള്ളത്:  ജോർജ്ജ് എം തോമസ്

ഓൺലൈനിൽ നൗഷാദ് അകോലത്തിന്റെ അധ്യക്ഷതയിൽ ചേർന്ന കോഴിക്കോട് ജില്ലാതെരഞ്ഞെടുപ്പ് കൺവെൻഷൻ ജോർജ്ജ് എം തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.ജനങ്ങളുടെ താത്പര്യങ്ങൾക്കും, സംസ്ഥാനത്തിന്റെ വികസനത്തിനും അപ്പുറം ജാതി-മത-വർഗ്ഗീയ ശക്തികളുടെ താത്പര്യങ്ങൾക്കനുസരിച്ചു ഭരണതീരുമാനങ്ങൾ എടുക്കുന്ന പാരമ്പര്യമാണ് യു.ഡി.എഫിന് ഉള്ളതെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. എന്നാൽ ഒരു മത, ജാതി സംഘടനകൾക്കും മുൻപിൽ മുട്ട് മടക്കാതെ, ജനങ്ങൾക്കായി വികസനപ്രവർത്തനങ്ങൾ നടത്തുന്നതാണ് ഇടതുമുന്നണിയുടെ കരുത്ത്.അത് ജനങ്ങൾ അംഗീകരിച്ചു തുടർഭരണം നൽകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രവാസി ക്ഷേമനിധി ഡയറക്ടർ ബോർഡംഗം ജോർജ്ജ് വർഗ്ഗീസ്, ഇടതുപക്ഷ നേതാക്കളായ ബെൻസി മോഹൻ, പവനൻ മൂലക്കീൽ, ഇ.എം.കബീർ, മീനു മോഹൻദാസ്,ജ്യോത്സ്ന രഞ്ജിത്ത് എന്നിവർ സംസാരിച്ചു.

രഞ്ജിത് വടകര സ്വാഗതവും, മോഹൻദാസ് കുന്നത്ത് നന്ദിയും പറഞ്ഞു.


Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

കെ.ആർ ഗൗരിയമ്മ, മാടമ്പ് കുഞ്ഞിക്കുട്ടൻ, ഡെന്നീസ് ജോസഫ് എന്നിവരുടെ നിര്യാണത്തിൽ നവയുഗം സാംസ്ക്കാരികവേദി അനുശോചിച്ചു

മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് കുവൈറ്റില്‍ മരിച്ചു

പാലക്കാട് സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു

ഓക്സിജനുമായി ഇന്ത്യയിലേക്ക് യുദ്ധക്കപ്പലുകള്‍ പുറപ്പെട്ടു

കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വിജയദിനം നവയുഗം സമുചിതമായി ആഘോഷിച്ചു

ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറത്തിന് പുതിയ നേതൃത്വം

ഇന്ത്യന്‍ അംബാസഡര്‍ കുവൈറ്റിലെ റെഡ് ക്രസന്റ് സൊസൈറ്റി സെക്രട്ടറിമായി കൂടിക്കാഴ്ച നടത്തി

ഇന്ത്യന്‍ അംബാസഡര്‍ കുവൈറ്റ് വിദ്യാഭ്യാസ മന്ത്രിയുമായി കൂടിക്കാഴ്ചനടത്തി

സാരഥി കുവൈറ്റ് കോവിഡ് ആരോഗ്യ വെബിനാര്‍ മേയ് 8 ന്

ഡോ. ഫീലിപ്പോസ് മാർ ക്രിസോസ്റ്റം  മെത്രാപ്പൊലീത്തയുടെ വേർപാടിൽ മസ്കറ്റ് പ്രവാസികൾ അനുശോചനം രേഖപ്പെടുത്തി

മെയ് 7 വെള്ളിയാഴ്ചയിലെ എല്‍ഡിഎഫ് വിജയദിനത്തില്‍ പ്രവാസികളും പങ്കാളികളാവുക: നവയുഗം

കുവൈറ്റില്‍ അഞ്ചുദിവസം അവധി പ്രഖ്യാപിച്ചു

സാരഥി കുവൈറ്റ് ഗുരുകുലം പ്രവേശനോത്സവം സംഘടിപ്പിച്ചു.

ജനപക്ഷ രാഷ്ട്രീയത്തിന്റെ വിജയം : ജിദ്ദ നവോദയ

പ്രവാസിക്ക്  കൈത്താങ്ങായി കൊല്ലം പ്രവാസി അസോസിയേഷൻ

ഒ ഐ സി സി സൗദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് പി എം നജീബിന്റെ നിര്യാണത്തിൽ നവയുഗം അനുശോചിച്ചു

ഇന്ത്യയില്‍ നിന്നും യുഎഇയിലേക്കുള്ള യാത്ര നിയന്ത്രണം അനിശ്ചിതകാലത്തേക്ക് നീട്ടി

പ്രതിരോധ കുത്തിവയ്പ്പുകള്‍ നല്‍കുന്നതിലുള്ള കാലാവധി ദീര്‍ഘിപ്പിച്ചു

മോഡേണ വാക്‌സിന് അംഗീകാരം അവസാന ഘട്ടത്തില്‍

രണ്ട് ഗിന്നസ് റെക്കോർഡുകൾ നേടി മാതൃകയായി പ്രവാസി വീട്ടമ്മ

നല്ല ഭരണത്തിന് ജനങ്ങൾ നൽകിയ സമ്മാനമാണ് ഇടതുമുന്നണിയുടെ ചരിത്രവിജയം: നവയുഗം

മെയ്‌ദിനത്തിൽ  ലാൽ കെയേഴ്‌സ് ലേബർക്യാമ്പിൽ ഭക്ഷണസാധനങ്ങൾ വിതരണം ചെയ്തു 

കെ.പി.എ സ്നേഹസ്പർശം മൂന്നാം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു

വെണ്ണികുളം സ്വദേശി സൗദി അറേബ്യയിൽ ജിദ്ദയിൽ നിര്യാതനായി

നവയുഗവും സാമൂഹ്യപ്രവർത്തകരും തുണച്ചു; തെരുവിൽ അലഞ്ഞ വീട്ടുജോലിക്കാരി നാട്ടിലേക്ക് മടങ്ങി

കുവൈത്തില്‍ കോവിഡ് ബാധിച്ചു മലയാളി നഴ്‌സ് മരിച്ചു

കോഴിക്കോട് സ്വദേശി കുവൈത്തില്‍ കുഴഞ്ഞു വീണു മരിച്ചു.

കേരളത്തിൽ നടക്കുന്ന കോവിഡ് വാക്സിൻ ചലഞ്ചിനെ പ്രവാസികളും പിന്തുണയ്ക്കണം : നവയുഗം

അബുദാബിയില്‍ വാഹനാപകടത്തില്‍ രണ്ടു മലയാളികളടക്കം അഞ്ചു മരണം

ദുരിതത്തിലായ തൊഴിലാളി നവയുഗം സഹായത്തോടെ നാട്ടിലേക്ക് മടങ്ങി

View More