Image

സഹായഹസ്തവുമായി സാന്‍ഹൊസെ കെ.സി.സി.എന്‍.സി.

വിവിന്‍ ഓണശ്ശേരില്‍ Published on 03 April, 2021
സഹായഹസ്തവുമായി സാന്‍ഹൊസെ കെ.സി.സി.എന്‍.സി.
സാന്‍ഹൊസെ: ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസ് ഓഫ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയയുടെ ആഭിമുഖ്യത്തില്‍ ദീര്‍ഘകാല ചാരിറ്റഇ പ്രവര്‍ത്തനത്തിന്റെ ഭാഗമായി പത്ത് കുടുംബങ്ങളെയും 3 അന്തേവാസ സ്ഥാപനങ്ങളേയും സഹായിക്കുവാന്‍ സാധിച്ചു.

കെ.സി.സി.എന്‍.സി. ക്രിസ്തുമസ് കരോളും, കമ്മ്യൂണിറ്റിയിലെ അംഗങ്ങളുടെ ജന്മദിനവും, വാര്‍ഷികാഘോഷവും ഈ കോവിഡ് എന്ന മഹാമാരിമൂലം നന്മയുടെ കരുതലാക്കി മാറ്റി.
പാവങ്ങളുടെ ആശ്രകേന്ദ്രമായ കോട്ടയം നവജീവന്‍ സ്ഥാപനത്തിലെ അന്തേവാസികള്‍ക്ക് പുതുവര്‍ഷ സദ്യ ഒരുക്കി ആയിരുന്നു കെ.സി.സി.എന്‍.സി. നന്മയുടെ കരുതലിന്റെയും പ്രവര്‍ത്തനം കുറിച്ചത്. തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജിലും, കുട്ടികളുടെ ആശുപത്രിയിലും, കോട്ടയം ജില്ലാ ആശുപത്രിയിലുമായുള്ള ഭക്ഷണത്തിനുള്ള ഒന്നേകാല്‍ ലക്ഷം രൂപയോളം സമാഹരിച്ചു. നവജീവന് നല്‍കുവാന്‍ സാധിച്ചു. ഇതു കൂടാതെ അമേരിക്കയിലുള്ള സെന്റ് ജൂഡ് ചില്‍ഡറന്‍സ് റിസേര്‍ച്ച് സെന്റര്‍, സെക്കന്റ് ഹാര്‍വസ്റ്റ് ഓഫ് സിക്കണ്‍ വാലി എന്നീ സ്ഥാപനങ്ങള്‍ക്കും ഒരു തുക നല്‍കി സഹായിക്കുവാന്‍ സാധിച്ചു.

വിദ്യാഭ്യാസത്തിനു വേണ്ടി സഹായമഭ്യര്‍ത്ഥനയുമായി വന്ന ഒളശയിലെ ഒരു കുട്ടിക്കും, ഉഴവൂര്‍ സ്വദേശിക്കും, മാന്നാനം സ്വദേശിയായ ഒരു കുട്ടിയ്ക്കും വിദ്യാഭ്യാസ ഫണ്ട് സമാഹരിച്ചു നല്‍കി.

വീടില്ലാതെ ദുരിതം അനുഭവിക്കുന്ന കണ്ണന്‍കരയിലെ ഒരു കുടുംബത്തിന് ഭവനിര്‍മ്മാണത്തിനും ഒരു തുക നല്‍കുവാനും കെ.സി.സി.എന്‍.സി.ക്കു സാധിച്ചു.
ഇവ കൂടാതെ മരുന്നിനും ചികിത്സയ്ക്കുമായി സഹായമഭ്യര്‍ത്ഥിച്ച ആറ് കുടുംബങ്ങളേയും സഹായിക്കുവാന്‍ സാധിച്ചു. കുടല്ലൂര്‍, വെച്ചൂര്‍, കല്ലറ, ആര്‍പ്പുക്കര, കൈപ്പുഴ എന്നിവിടങ്ങളിലുള്ള ചികിത്സയ്ക്കായി ബുദ്ധിമുട്ടുന്ന അര്‍ഹതപ്പെട്ട, കുടുംബങ്ങള്‍ക്ക് നല്ലൊരു തുക സമാഹരിച്ചു നല്‍കുവാന്‍ സാധിച്ചു.

നമ്മുടെ കമ്മ്യൂണിറ്റിയിലെ എല്ലാവരുടെയും ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനത്തിന്റെ ഫലമായി നമ്മള്‍ സമാഹരിച്ച കെസിസിഎന്‍സി ചാരിറ്റി പ്രവര്‍ത്തന ഫണ്ട് അര്‍ഹതപ്പെട്ട, കരങ്ങളില്‍ എത്തിക്കുവാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് കെ.സി.സി.എന്‍.സി. പ്രസിഡന്റ് വിവിന്‍ ഓണശ്ശേരില്‍ അഭിപ്രായപ്പെട്ടു.
അതുപോലെ ആമസോള്‍സ്‌മൈല്‍ ഷോപ്പിംഗിലൂടെ കിട്ടുന്ന കെസിസിഎന്‍സി ചാരിറ്റി ഫണ്ടിലേക്ക് കുട്ടികളുടെ ജന്മദിനങ്ങള്‍, വാര്‍ഷികങ്ങള്‍ മുതലായ ദിനങ്ങളില്‍ ആര്‍ക്കും ഈ ദീര്‍ഘകാല ചാരിറ്റിയിലേക്ക് സംഭാവന നല്‍കാന്‍ കഴിയും.

കോവിഡ്-19 എന്ന മഹാമാരിമൂലം നാട്ടിലും അമേരിക്കയിലും ദുരിതമനുഭവിക്കുന്ന കുടുംബങ്ങളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ നന്മയുടെ കരുതല്‍ ആകുവാന്‍ നല്ല പ്രവര്‍ത്തനങ്ങളുമായി സാന്‍ഹൊസെ കെ.സി.സി.എന്‍.സി. മുന്നോട്ട് പോകുവാന്‍ സാധിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് കെ.സി.സി.എന്‍.സി. എക്‌സിക്യൂട്ടീവ് അംഗങ്ങളായ വിവിന്‍ ഓണശ്ശേരില്‍, പ്രബിന്‍ ഇലഞ്ഞിക്കല്‍, സ്റ്റീഫന്‍ വേലിക്കെട്ടേല്‍, ഷീബ പുറയംപള്ളില്‍, ഷിബു പാലക്കാട്ട് എന്നിവര്‍ വ്യക്തമാക്കി.

സഹായഹസ്തവുമായി സാന്‍ഹൊസെ കെ.സി.സി.എന്‍.സി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക