Image

ഗര്‍ഭിണിയുമായി ആശുപത്രിയിലേക്ക് പോയ വാഹനം ബിജെപി പ്രവര്‍ത്തകര്‍ ആക്രമിച്ചുവെന്ന് പരാതി

Published on 30 March, 2021
ഗര്‍ഭിണിയുമായി ആശുപത്രിയിലേക്ക് പോയ വാഹനം ബിജെപി പ്രവര്‍ത്തകര്‍ ആക്രമിച്ചുവെന്ന് പരാതി


കണ്ണൂര്‍ : പിലാത്തറയില്‍ ഗര്‍ഭിണിയെയും കൊണ്ട് ആശുപത്രിയിലേക്ക് പോവുകയായിരുന്ന വാഹനം ബിജെപിക്കാര്‍ തല്ലിത്തകര്‍ത്തെന്ന് പരാതി. പരിക്കേറ്റ യുവതിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പോലീസ് ഇതിനകം പത്തോളം പേരെ കണ്ടെത്തിയിട്ടുണ്ട്. ചിലരെ പോലീസ് ചോദ്യം ചെയ്തും തുടങ്ങി. 
വാഹനം തടഞ്ഞ് സ്ത്രീകളടക്കമുള്ള ആളുകളെ കയ്യേറ്റം ചെയ്തതിന് പോലീസ് കേസെടുത്തു. 

പയ്യന്നൂരിനടുത്തുള്ള എടാട്ട് തിങ്കളാഴ്ചയായിരുന്നു സംഭവം. നാസില എന്ന യുവതിക്കാണ് ദുരിതം നേരിടേണ്ടി വന്നത്. ബിജെപി കല്ല്യാശ്ശേരി മണ്ഡലം റോഡ് ഷോയിയിലൂടെ വാഹനം കടന്നു പോയെന്ന് പറഞ്ഞായിരുന്നു വാഹനം തടഞ്ഞതും ആക്രമിച്ചതും. ഗര്‍ഭിണിയായ നാസിലയെയും കൊണ്ട് പയ്യന്നൂര്‍ ആശുപത്രിയിലേക്ക് പോവുകയായിരുന്നു വാഹനം.  ഉടന്‍ തന്നെ നാട്ടുകാര്‍ ഇടപെട്ട് നാസിലയെ ആശുപത്രിയിലെത്തിക്കാനുള്ള സാഹചര്യം ഒരുക്കിക്കൊടുത്തു. പോലീസ് എത്തി ആളുകളെ പിരിച്ചു വിട്ടു


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക