-->

Gulf

സംഘപരിവാർ ഭീക്ഷണി നേരിടുന്ന ന്യൂനപക്ഷങ്ങൾക്ക് വിശ്വസിക്കാവുന്നത് ഇടതുപക്ഷത്തെ മാത്രം: ഡോ. ഹുസ്സൈൻ രണ്ടത്താണി

Published

on

ദമ്മാം: നമ്മുടെ രാജ്യത്തെ ന്യൂനപക്ഷങ്ങൾ ഇന്ന് നേരിടുന്ന ഏറ്റവും വലിയ ഭീക്ഷണിയായ സംഘപരിവാർ വർഗ്ഗീയതയെ നേരിടുന്നതിൽ കൂടെയുണ്ടാകുമെന്ന് ആത്മാർത്ഥമായി വിശ്വസിക്കാവുന്നത് ഇടതുപക്ഷപ്രസ്ഥാനങ്ങളെ മാത്രമാണെന്ന്ചരിത്രകാരനും, മോയിൻകുട്ടി വൈദ്യർ സ്മാരക മാപ്പിള കലാ അക്കാദമിചെയർമാനുമായ ഡോ. ഹുസ്സൈൻ രണ്ടത്താണി അഭിപ്രായപ്പെട്ടു.

സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യ ഇടതുമുന്നണി മലപ്പുറം ജില്ലാകമ്മിറ്റി സംഘടിപ്പിച്ച ഓൺലൈൻ നിയമസഭ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത്  സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാവപ്പെട്ടവന്റെ  കണ്ണീരൊപ്പുന്ന രാഷ്ട്രീയമാണ് ഇടതുപക്ഷത്തെ എന്നും വ്യത്യസ്തമാക്കുന്നത്. സംഘപരിവാർ രാഷ്ട്രീയത്തിന്റെ ദുരിതങ്ങൾ പേറുന്ന ന്യൂനപക്ഷങ്ങൾക്കും, ദളിതർക്കും, പിന്നോക്കക്കാർക്കും ആശ്രയിക്കാൻ കഴിയുന്നതും ഇടതുപക്ഷത്തെയാണ്. പാർലമെന്റിൽ എണ്ണം കുറവാണെങ്കിലും,പൗരത്വബില്ലിനെതിരെയും, സി എ എ യ്ക്കെതിരെയും, കർഷക ഭേദഗതിക്കെതിരെയും മോഡി സർക്കാരിനെതിരെ നടന്ന എല്ലാ ജനകീയ സമരങ്ങളിലും മുൻനിരയിൽ ഇടതുപക്ഷം ഉണ്ടായിരുന്നു. 

ഗോവധത്തിന്റെയും, ലവ് ജിഹാദിന്റെയും കള്ളക്കഥകൾ പ്രചരിപ്പിച്ച്  മുസ്ലീങ്ങളെ വേട്ടയാടിയപ്പോഴും, മതവേഷങ്ങൾ ധരിച്ചതിനാൽ മതപരിവർത്തനം ആരോപിച്ചു കന്യാസ്ത്രീകളെ വരെ ആക്രമിച്ചപ്പോഴും, ഏറ്റവും ശക്തമായ പ്രതിരോധം തീർത്തത് ഇന്ത്യയിലെഇടതുപക്ഷമാണ്.  പിണറായി വിജയനെപ്പോലെ തലയെടുപ്പോടെ നിന്ന് അമിത് ഷായെ വെല്ലുവിളിച്ച മുഖ്യമന്ത്രി നയിക്കുന്ന സർക്കാരിൽ തന്നെയാണ് ന്യൂനപക്ഷങ്ങൾ പ്രതീക്ഷ പുലർത്തുന്നതെന്ന് ഡോ. ഹുസ്സൈൻ രണ്ടത്താണി പറഞ്ഞു.

 ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും കണ്ട പോലെ, അധികാരം കിട്ടാനായി സംഘപരിവാർ പാളയത്തിലേക്ക്  നിരന്തരം കൂടുമാറുന്ന വലതുപക്ഷത്തിനെ ന്യൂനപക്ഷങ്ങൾക്ക് വിശ്വസിക്കാൻ  കഴിയുന്നതെങ്ങനെയെന്ന് അദ്ദേഹം ചോദിച്ചു.
സൂം പ്ലാറ്റ്ഫോമിൽ എം.എം.നയിമിന്റെ അധ്യക്ഷതയിൽ ചേർന്ന ഓൺലൈൻ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ, മലപ്പുറം ജില്ലയിൽ നിന്നുള്ള ഇടതുപക്ഷ നേതാക്കളും പ്രവർത്തകരും അനുഭാവികളും പങ്കെടുത്തു. റിയാദ് കേളി രക്ഷാധികാരി കെ പി എം സാദിഖ് വാഴക്കാട്, ബഹ്‌റൈൻ ഐ എം എം സി പ്രസിഡന്റ്മൊയ്‌തീൻ കുട്ടി പുളിക്കൽ, സൗദി ഐ എം സി സി പ്രസിഡന്റ് എ.എം.അബ്ദുള്ളകുട്ടി പുളിക്കൽ എന്നിവർ ആശംസപ്രസംഗം നടത്തി.

തുടർഭരണം ഉറപ്പാണ് എന്ന് പ്രഖ്യാപിച്ചുകൊണ്ട് മലപ്പുറത്തെ വിവിധമണ്ഡലങ്ങളിലെ സ്ഥാനാർഥികളായ പാലൊളി അബ്ദുൾ റഹ്മാൻ, നിയാസ് പുളിക്കലകത്ത്, പ്രൊഫസർ അബ്ദുൾ വഹാബ്, പി.ജിജി എന്നിവരും കൺവെൻഷനെ അഭിവാദ്യം ചെയ്തു സംസാരിച്ചു. മുഫീദ് കൂരിയാടൻ സ്വാഗതവും, പ്രജീഷ് നന്ദിയും പറഞ്ഞു.


Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വിജയദിനം നവയുഗം സമുചിതമായി ആഘോഷിച്ചു

ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറത്തിന് പുതിയ നേതൃത്വം

ഇന്ത്യന്‍ അംബാസഡര്‍ കുവൈറ്റിലെ റെഡ് ക്രസന്റ് സൊസൈറ്റി സെക്രട്ടറിമായി കൂടിക്കാഴ്ച നടത്തി

ഇന്ത്യന്‍ അംബാസഡര്‍ കുവൈറ്റ് വിദ്യാഭ്യാസ മന്ത്രിയുമായി കൂടിക്കാഴ്ചനടത്തി

സാരഥി കുവൈറ്റ് കോവിഡ് ആരോഗ്യ വെബിനാര്‍ മേയ് 8 ന്

ഡോ. ഫീലിപ്പോസ് മാർ ക്രിസോസ്റ്റം  മെത്രാപ്പൊലീത്തയുടെ വേർപാടിൽ മസ്കറ്റ് പ്രവാസികൾ അനുശോചനം രേഖപ്പെടുത്തി

മെയ് 7 വെള്ളിയാഴ്ചയിലെ എല്‍ഡിഎഫ് വിജയദിനത്തില്‍ പ്രവാസികളും പങ്കാളികളാവുക: നവയുഗം

കുവൈറ്റില്‍ അഞ്ചുദിവസം അവധി പ്രഖ്യാപിച്ചു

സാരഥി കുവൈറ്റ് ഗുരുകുലം പ്രവേശനോത്സവം സംഘടിപ്പിച്ചു.

ജനപക്ഷ രാഷ്ട്രീയത്തിന്റെ വിജയം : ജിദ്ദ നവോദയ

പ്രവാസിക്ക്  കൈത്താങ്ങായി കൊല്ലം പ്രവാസി അസോസിയേഷൻ

ഒ ഐ സി സി സൗദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് പി എം നജീബിന്റെ നിര്യാണത്തിൽ നവയുഗം അനുശോചിച്ചു

ഇന്ത്യയില്‍ നിന്നും യുഎഇയിലേക്കുള്ള യാത്ര നിയന്ത്രണം അനിശ്ചിതകാലത്തേക്ക് നീട്ടി

പ്രതിരോധ കുത്തിവയ്പ്പുകള്‍ നല്‍കുന്നതിലുള്ള കാലാവധി ദീര്‍ഘിപ്പിച്ചു

മോഡേണ വാക്‌സിന് അംഗീകാരം അവസാന ഘട്ടത്തില്‍

രണ്ട് ഗിന്നസ് റെക്കോർഡുകൾ നേടി മാതൃകയായി പ്രവാസി വീട്ടമ്മ

നല്ല ഭരണത്തിന് ജനങ്ങൾ നൽകിയ സമ്മാനമാണ് ഇടതുമുന്നണിയുടെ ചരിത്രവിജയം: നവയുഗം

മെയ്‌ദിനത്തിൽ  ലാൽ കെയേഴ്‌സ് ലേബർക്യാമ്പിൽ ഭക്ഷണസാധനങ്ങൾ വിതരണം ചെയ്തു 

കെ.പി.എ സ്നേഹസ്പർശം മൂന്നാം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു

വെണ്ണികുളം സ്വദേശി സൗദി അറേബ്യയിൽ ജിദ്ദയിൽ നിര്യാതനായി

നവയുഗവും സാമൂഹ്യപ്രവർത്തകരും തുണച്ചു; തെരുവിൽ അലഞ്ഞ വീട്ടുജോലിക്കാരി നാട്ടിലേക്ക് മടങ്ങി

കുവൈത്തില്‍ കോവിഡ് ബാധിച്ചു മലയാളി നഴ്‌സ് മരിച്ചു

കോഴിക്കോട് സ്വദേശി കുവൈത്തില്‍ കുഴഞ്ഞു വീണു മരിച്ചു.

കേരളത്തിൽ നടക്കുന്ന കോവിഡ് വാക്സിൻ ചലഞ്ചിനെ പ്രവാസികളും പിന്തുണയ്ക്കണം : നവയുഗം

അബുദാബിയില്‍ വാഹനാപകടത്തില്‍ രണ്ടു മലയാളികളടക്കം അഞ്ചു മരണം

ദുരിതത്തിലായ തൊഴിലാളി നവയുഗം സഹായത്തോടെ നാട്ടിലേക്ക് മടങ്ങി

ലാല്‍ കെയേഴ്സ് ബഹ്റൈന്‍ പ്രതിമാസ സഹായം കൈമാറി

ഇന്ത്യയില്‍ ഹൈഡ്രജന്‍ ഊര്‍ജോത്പാദന രംഗത്ത് പര്യവേക്ഷണം നടത്താന്‍ അബുദാബി ഓയില്‍ കമ്പനി

കുവൈറ്റില്‍ നിന്നും ചികിത്സക്കായി നാട്ടിലേക്കു വന്ന നഴ്‌സ് നിര്യാതയായി

കുവൈറ്റില്‍ പൊതുമാപ്പ് മേയ് 15 വരെ നീട്ടി

View More