-->

Oceania

വേള്‍ഡ് മദര്‍ വിഷന്‍ സാഹിത്യ മത്സരത്തിലേക്ക് അപേക്ഷ ക്ഷണിച്ചു

Published

onബ്രിസ്‌ബെയ്ന്‍: വേള്‍ഡ് മദര്‍ വിഷന്റെ 23-ാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന സാഹിത്യ മത്സരത്തിലേക്ക് അപേക്ഷ ക്ഷണിച്ചു. മാതൃഭാഷ പ്രചാരണത്തിനും സന്ദേശ ചലച്ചിത്ര ടെലിവിഷന്‍ നിര്‍മാണ പ്രദര്‍ശനത്തിനും മലയാളിയുടെ തനതായ മൂല്യബോധവും സാംസ്‌കാരിക പെരുമയും ദൃശ്യവല്‍ക്കരിക്കാനുള്ള പ്രവര്‍ത്തനങ്ങളും കലാകാരന്മാരെയും സാഹിത്യകാരന്മാരെയും പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന കംഗാരു വിഷനുമായി സഹകരിച്ചുകൊണ്ടാണ് മത്സരം നടത്തുന്നത്.

വേള്‍ഡ് മദര്‍ വിഷന്റെ മാര്‍ഗദീപമായ കണിയാംപറമ്പില്‍ മേരി മാത്യുവിന്റെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയിട്ടുള്ള മേരി മാത്യു മെമ്മോറിയല്‍ അവാര്‍ഡിന് കേരളത്തിനകത്തും പുറത്തുമുള്ള മലയാളികള്‍ക്ക് പങ്കെടുക്കാം. കവിത, ഗാനരചന, ചെറുകഥ എന്നീ വിഭാഗങ്ങളിലായാണ് മത്സരം. കവിത 30 വരികളിലും ഗാനം 12 വരികളിലും കൂടരുത്. ചെറുകഥ പരമാവധി മൂന്ന് പേജിലും കവിയരുത്.

കാലാവസ്ഥ വ്യതിയാനം, അവയവദാനം, പ്ലാസ്റ്റിക് വിമുക്ത ലോകം, പരിസര മലിനീകരണം, ശുചിത്വം, കോവിഡ് കാലം സമൂഹത്തില്‍ വരുത്തിയ മാറ്റങ്ങള്‍, മാതൃഭാഷ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം എന്നിവയാണ് വിഷയങ്ങള്‍.

കേരളത്തിലെ പ്രശസ്ത കവികളും ചലച്ചിത്രകാരന്മാരും ഉള്‍പ്പെടുന്ന ജൂറിയായിരിക്കും വിജയികളെ തെരഞ്ഞെടുക്കുക. തെരഞ്ഞെടുക്കപ്പെടുന്ന മൂന്ന് ഗാനരചനയ്ക്കും മൂന്ന് കവിതകള്‍ക്കും മൂന്ന് ചെറുകഥകള്‍ക്കും പുരസ്‌കാരം നല്‍കി ആദരിക്കുന്നതിന് പുറമെ ക്യാഷ് പ്രൈസും ലഭിക്കും.

പ്രസിദ്ധീകരണ യോഗ്യമായ എല്ലാ കവിതകളും ഗാനരചനയും കഥകളും കംഗാരു വിഷന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്യുന്നതിലൂടെ കൂടുതല്‍ പ്രേക്ഷക അഭിപ്രായമുള്ള കഥയ്ക്കും ഗാനരചനയ്ക്കും കവിതയ്ക്കും പ്രത്യേക സമ്മാനവും നല്‍കും.

മദര്‍വിഷനും കംഗാരു വിഷനും സംയുക്തമായി കേരളത്തില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍വച്ച് മലയാള സാഹിത്യ ചലച്ചിത്ര സംഗീത പത്ര ദൃശ്യ മാധ്യമ നിയമ രാഷ്ട്രീയ രംഗത്തെ പ്രശസ്തരുടെയും പൊതുജീവിതത്തിലെ സമുന്നതരുടേയും സാന്നിധ്യത്തില്‍ മത്സര വിജയികള്‍ക്ക് പുരസ്‌കാരം നല്‍കും.

സൃഷ്ടികള്‍ ഏപ്രില്‍ 30ന് മുമ്പായി എന്ന kangaroovisionau@gmail.com ഇമെയിലിലോ 0061470564668 എന്ന വാട്‌സ് ആപ്പ് നന്പറിലോ അയയ്‌ക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് കംഗാരു വിഷന്‍ ഇമെയിലില്‍ അല്ലെങ്കില്‍ വാട്‌സ്ആപ്പ് നമ്പറില്‍ ബന്ധപ്പെടാം.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഇന്ത്യയില്‍ നിന്നുമെത്തുന്ന പൗരന്മാര്‍ക്ക് വിലക്കേര്‍പ്പെടുത്തി ഓസ്‌ട്രേലിയ; ലംഘിക്കുന്നവര്‍ക്ക് തടവും പിഴയും

ഫാ. വര്‍ഗീസ് വാവോലില്‍ന് സ്വീകരണം നല്കി

ജെയിംസ് പൊന്നെടുത്തുകല്ലേല്‍ നിര്യാതനായി

കോവിഡ് വ്യാപനം : ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഓസ്ട്രേലിയ

ഓസ്ട്രേലിയന്‍ ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ മലയാളി സഹോദരങ്ങള്‍ പുതു ചരിത്രം കുറിച്ചു

രമേശ് നാരായണന് ഹൃദ്യമായ യാത്രയയപ്പ് ഒരുക്കി ടാസ്മാനിയന്‍ മലയാളികള്‍

കെവിന്‍ കരിയാട്ടിയുടെ പൊതുദര്‍ശനം വെള്ളിയാഴ്ച മാഡിംഗ്ടണ്‍ ഹോളി ഫാമിലി പള്ളിയില്‍

'ടുമോറോ' ചിത്രീകരണം തുടങ്ങി

പെസഹാ ത്രിദിന തിരുക്കര്‍മ്മങ്ങള്‍

ഇലക്ഷന്‍ പ്രചാരണത്തിനോടൊപ്പം ഓസ്‌ട്രേലിയ പെര്‍ത്തിലെ പ്രവാസി എല്‍ഡിഎഫ് പ്രവര്‍ത്തകരും

സോന്‍ടാ ഹൗസ് അഭയാര്‍ഥി അസോസിയേഷന്‍ ഭരണസമിതിയിലേക്ക് ബിജു ആന്റണിയെ തെരഞ്ഞെടുത്തു

മലയാളി നഴ്‌സ് ഓസ്‌ട്രേലിയയില്‍ നിര്യാതയായി

മേരിക്കുട്ടി നെല്ലിവിള മെല്‍ബണില്‍ നിര്യാതയായി

പെര്‍ത്ത് റോയല്‍ ചാന്പ്യന്‍സ് കപ്പ്: സതേണ്‍സ്പാര്‍ട്ടന്‍ ജേതാക്കളായി

ഓസ്‌ട്രേലിയയില്‍ നിര്യാതനായ ബേസില്‍ ബാബുവിന്റെ പൊതുദര്‍ശനം വ്യാഴാഴ്ച

റോയല്‍ വാരിയേഴ്‌സ് ക്രിക്കറ്റ് ക്ലബ് ഫൈനല്‍ ഞായറാഴ്ച

കരിങ്കുന്നം എന്റെ ഗ്രാമത്തിന് നവ സാരഥികള്‍,റോണി പച്ചിക്കര പ്രസിഡന്റ്

മെല്‍ബണ്‍ സീറോ മലബാര്‍ കത്തീഡ്രലില്‍ അല്‍ഫോന്‍സമ്മയുടെ തിരുനാള്‍ ഫെബ്രുവരി 7 ന്

തദ്ദേശ തെരഞ്ഞെടുപ്പ്: എല്‍ഡിഎഫ് വിജയാഘോഷം ഓസ്‌ട്രേലിയയിലെ ബ്രിസ്ബനിലും

സെന്റ് അല്‍ഫോന്‍സ കത്തീഡ്രല്‍ ഇടവകയില്‍ ക്രിസ്മസ് തിരുക്കര്‍മങ്ങള്‍ ഡിസംബര്‍ 24 ന്

സെന്റ് തോമസ് അക്വീനാസ് ഇടവകയില്‍ ക്രിസ്മസ് കരോള്‍ സംഘടിപ്പിച്ചൂ

മെല്‍ബണ്‍ ഫെഡ് ലൈവ് സംഗീത മത്സരത്തില്‍ വിജയക്കൊടി പാറിച്ച് മലയാളി പെണ്‍കുട്ടി

ബിഷപ്പ് ബോസ്‌കോ പുത്തൂരിന്റെ സഹോദരി സിസ്റ്റര്‍ റോമുള പുത്തൂര്‍ നിര്യാതയായി

കാന്‍ബറയില്‍ കത്തോലിക്കാ കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്തു

വിറ്റല്‍സി മലയാളി അസോസിയേഷന്‍ ചെയര്‍മാന്‍ സാന്റി ഫിലിപ്പിന്റെ സഹോദരന്‍ സിബി ഫിലിപ്പ് നിര്യാതനായി

സെന്റ് അല്‍ഫോന്‍സ കത്തീഡ്രല്‍ ഇടവക കലണ്ടര്‍ പ്രകാശനം ചെയ്തു

ഹല്ലേല്‍ 2021 ഇടവക ദിന ആഘോഷ കമ്മിറ്റി രൂപീകരിച്ചു

മെല്‍ബണ്‍ സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ പരുമല തിരുമേനിയുടെ ഓര്‍മപെരുനാള്‍

കാന്‍ബറ സെന്റ് അല്‍ഫോന്‍സ ഇടവകയില്‍ കൊന്ത നമസ്‌കാരം ഭക്തിനിര്‍ഭരമായി

ടൗരംഗയില്‍ പരിശുദ്ധ ജപമാല രാജ്ഞിയുടെ തിരുനാള്‍ ആഘോഷിച്ചു

View More