Image

ഫോമായുടെ കേരള തെരെഞ്ഞടുപ്പ് ചർച്ച: ഇന്ന് വൈകുന്നേരം 9.30 PM EST ന്

(ഫോമാ ന്യൂസ് ടീം) Published on 24 March, 2021
ഫോമായുടെ കേരള തെരെഞ്ഞടുപ്പ് ചർച്ച:  ഇന്ന് വൈകുന്നേരം 9.30 PM EST ന്

ഫോമയുടെ കീഴിലുള്ള രാഷ്ട്രീയ വേദിയുടെ ആഭിമുഖ്യത്തിൽ ഇന്ന് വൈകിട്ട്  (മാർച്ച് 24 ബുധനാഴ്ച) ഈസ്റ്റേൺ സ്റ്റാൻഡേർഡ് സമയം, 9.30  മണിക്ക് കേരളത്തിൽ ആസന്നമായ നിയമ സഭാ  തെരഞ്ഞെടുപ്പിനെ സംബന്ധിച്ച് ചർച്ച നടക്കുന്നു  


കേരളത്തിന്റെ ഭാവി നിർണ്ണയിക്കുന്ന   ഏറെ പ്രധാനമായ നിയമ സഭ തെരഞ്ഞെടുപ്പിനെ സംബന്ധിച്ച് വിവിധ മുന്നണികളുടെ നിലപാടുകൾ അറിയാനും, കേരളത്തിന്റെ ഭാവിയെ കുറിച്ചുള്ള  രാഷ്ട്രീയ സംഘടനകളുടെ പരിപാടികളും, പദ്ധതികളും അറിയാനുമുതകുന്ന ഗൗരവമേറിയ വാദപ്രദിപാദങ്ങളാണ്  ഫോമാ ഈ ചർച്ചയിലൂടെ ഉദ്ദേശിക്കുന്നത്. 


കേരളത്തിലെ വിവിധ രാഷ്ട്രീയ സംഘടനകളെ പ്രതിനിധീകരിച്ച് പ്രമുഖ സംഘടനാ പ്രതിനിധികൾ ചർച്ചയിൽ പങ്കെടുക്കും. പ്രവാസി മലയാളികൾക്കായി വിവിധ രാഷ്രീയ നിലപാടുകൾ അവതരിപ്പിച്ചും അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി പ്രമുഖർ  ചർച്ചയിൽ പങ്കെടുക്കും. 


ചർച്ചകൾക്ക് , ഫോമ പ്രസിഡന്റ്  അനിയൻ ജോർജ്ജ്, സെക്രട്ടറി ടി.ഉണ്ണികൃഷ്‌ണൻ,ട്രഷറർ തോമസ് ടി ഉമ്മൻ, വൈസ് പ്രസിഡന്റ് പ്രദീപ് നായർ , ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിൻറ് ട്രഷറർ ബിജു തോണിക്കടവിൽ, ഫോമാ രാഷ്ട്രീയ വേദി ഭാരവാഹികളായ സജി കരിമ്പന്നൂർ, എ.സി.ജോർജ്ജ്, ഷിബു പിള്ള, സ്കറിയ കല്ലറക്കൽ, ലോണാ എബ്രാഹാം, പോൾ  ഇഗ്‌നേഷ്യസ്, ആന്റോ കവലക്കൽ ,   എന്നിവർ  നേത്യത്വം നൽകും.

 

Join Zoom Meeting

https://zoom.us/j/95803537253

 

Meeting ID: 958 0353 7253

Dial by your location

        +1 312 626 6799 US (Chicago)

       +1 929 205 6099 US (New York)

        +1 301 715 8592 US (Washington DC)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക