fokana

ഫൊക്കാന വിമൻസ് ഫോറത്തിലേക്ക് വനിതകളുടെ ഒഴുക്ക്; 120 അംഗ കമ്മിറ്റി; 'സ്നേഹ സാന്ത്വനം' ഇന്ന്

Published

on

ന്യൂയോർക്ക്: ഫൊക്കാന ഇന്റര്‍നാഷണല്‍ വനിതാ ദിനാഘോഷം 'സ്‌നേഹ സാന്ത്വനം' നാളെ, ശനിയാഴ്ച രാത്രി ന്യൂയോർക്ക് സമയം 8 മണിക്ക് സൂം മീറ്റിലൂടെ നടക്കും. ഇന്ത്യന്‍ സമയം വൈകിട്ട് 6.30നാണ് പരിപാടി. സമൂഹത്തില്‍ നാനാവിധ മേഖലകളില്‍ നേട്ടം കൈവരിച്ച വനിതകളെ ചടങ്ങില്‍ ആദരിക്കും. 

വനിത ദിനത്തോടനുബന്ധിച്ച് ഫൊക്കാന വിമെൻസ് ഫോറം നേരത്തെ രൂപീകരിച്ചിരുന്ന 101 അംഗ കമ്മിറ്റി വീണ്ടും 120 അംഗ കമ്മിറ്റിയായി വിപുലപ്പെടുത്തിയിരിക്കുകയാണ്. കലാ -സാംസ്ക്കാരിക- സന്നദ്ധപ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകുന്ന ഫൊക്കാന വിമൻസ് ഫോറത്തിന്റെ ഭാഗമാകുവാൻ താൽപ്പര്യപ്പെട്ട് ഈ വർഷം ഒരുപാട് വനിതകളാണ് മുന്നിട്ടിറങ്ങുന്നതെന്നും അതുകൊണ്ടാണ് കമ്മിറ്റി കൂടുതൽ വിപുലപ്പെടുത്തിയതെന്നും വിമൻസ് ഫോറം ചെയർപേഴ്സൺ ഡോ. കല ഷഹി പറഞ്ഞു.

 മാധ്യമ പ്രവർത്തകയും നിയമസഭയിലെ ശക്തമായ സ്ത്രീസാന്നിധ്യവുമായ വീണാ ജോര്‍ജ് എംഎല്‍എ, മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് നേടിയ  പ്രശസ്ത നടിയും മോഡലുമായ കനി കുസൃതി എന്നിവര്‍ ചടങ്ങില്‍ മുഖ്യാതിഥികളാകും. 

മലയാളം, തെലുങ്ക് സിനിമ പിന്നണി ഗായിക ഡോ. ബി അരുന്ധതി, പ്രമുഖ സന്നദ്ധപ്രവർത്തകയും അവാർഡ് ജേതാവുമായ ഡോ. എംഎസ് സുനില്‍, ഡാന്‍സര്‍ കലാശ്രീ ഡോ. സുനന്ദാ നായര്‍, ഇല്ലിനോയി കൂക്ക് കൗണ്ടി ഗവൺമെന്റിന്റെ അസറ്റ് മാനേജ്‌മന്റ് ബ്യൂറോചീഫ് ഡോ. ആന്‍ കലയില്‍, ഇന്ത്യന്‍ അമേരിക്കൻ എഴുത്തുകാരിയും 'ഗോസ്പൽ ഓഫ് മേരി മഗ്ദലന ആൻഡ് മി എന്ന പുസ്തകത്തിന്'  മാൻ ബുക്കർ പ്രൈസ് അവസാന റൗണ്ടിൽ എത്തിയ എഴുത്തുകാരിയും സാമൂഹ്യ പ്രവർത്തകയുമായ  എ രതീദേവി, നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുള്ള 5 കഥാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ച ഐ.ടി പ്രഫഷണൽ കൂടിയായ കാനഡയിൽ നിന്നുള്ള പ്രശസ്ത സാഹിത്യകാരിയും നിര്‍മ്മല തോമസ്, പന്തളം സബ് ഇന്‍സ്പെക്ടര്‍ മഞ്ജു നായര്‍, എന്‍വൈപിഡി (ന്യൂയോർക്ക് പോലീസ് ഡിപ്പാര്ട്ട്മെന്റ്) ഡിറ്റക്ടീവ് ബിനു പിള്ള, വാട്ടര്‍ കളറിസ്റ്റ് അഞ്ജന ജോസ്, ഫൊക്കാന മുൻ പ്രസിഡണ്ടും ട്രസ്റ്റി ബോർഡ് മെമ്പറുമായ മറിയാമ്മ പിള്ള,
തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കും.

ഫൊക്കാനാ വിമൻസ് ഫോറം ചെയര്‍പേഴ്സണ്‍ ഡോ. കലാ ഷഹിയുടെ അധ്യക്ഷതയിൽ ചേരുന്ന ചടങ്ങിൽ ഫൊക്കാന പ്രസിഡന്റ് ജോര്‍ജി വര്‍ഗീസ്, ജനറല്‍ സെക്രട്ടറി ഡോ. സജിമോന്‍ ആന്റണി, ട്രഷറര്‍ മറ്റമന,എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് ജെയ്‌ബു മാത്യു, ഫൊക്കാന ട്രസ്റ്റി ബോർഡ് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ്, വിമൻസ് ഫോറം വൈസ് ചെയര്‍ മേരി ഫിലിപ്പ്, സെക്രട്ടറി അബ്ജ അരുണ്‍, ജോയിന്റ് സെക്രട്ടറി ലതാ പോള്‍, ഫൊക്കാന നാഷണൽ കമ്മിറ്റി അംഗങ്ങൾ, ട്രസ്റ്റി ബോർഡ് മെമ്പർമാർ  തുടങ്ങിയവരുടെ സാന്നിധ്യയത്തിൽ  വിമൻസ് ഫോറത്തിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, പുതുതായി തെരെഞ്ഞെടുക്കപ്പെട്ട 120  അംഗ കമ്മിറ്റി മെമ്പർമാർ  ഉൾപ്പെടെ നൂറു കണക്കിന്‌ വനിതകളാണ്  നാളെ  നടക്കുന്ന വനിത ദിനാഘോഷപരിപാടിയിൽ പങ്കെടുക്കുന്നത്.

Topic: FOKANA Women's Forum- International Women's Day Celebration
Time: Saturday, Mar 13, 2021 08:00 PM Eastern Time; (Sunday, March 14 at 6.30 AM India Time)
Join Zoom Meeting

Join our Cloud HD Video Meeting

Meeting ID: 841 4645 1457

Passcode: 2021

One tap mobile

+13126266799,, 84146451457 US  +16465588656,, 84146451457.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഫൊക്കാന ഒന്നേയുള്ളൂ, ജോർജി വര്ഗീസ് നയിക്കുന്ന ടീം; മറ്റുള്ളവർ വിഘടന പ്രവർത്തനം നിർത്തണം: മുൻ പ്രസിഡന്റുമാർ

ഫൊക്കാന ഇന്നലെ മുതല്‍ ഇന്നു വരെ (രാജന്‍ പടവത്തില്‍)

ഫൊക്കാനയുടെ പേരില്‍ വ്യാജ പ്രസ്താവന ഇറക്കുന്നവര്‍ക്കെതിരെ നടപടി: ഫിലിപ്പോസ് ഫിലിപ്പ്

കോവിഡ് പരിരക്ഷ പ്രവർത്തകർക്ക് ഫൊക്കാന കൺവൻഷനിൽ ആദരം

കോവിഡ് പരിരക്ഷാ പ്രവര്‍ത്തകര്‍ക്ക് ഫൊക്കാന കണ്‍വന്‍ഷനില്‍ ആദരം

ഫൊക്കാന ഏകദിന കണ്‍വന്‍ഷന്‍ ജൂലൈ 31-ന് മാര്‍ ക്രിസോസ്റ്റം നഗറില്‍

ഫൊക്കാന  ഒരു കോടിയുടെ മെഡിക്കൽ ഉപകരണങ്ങൾ അയച്ചു; കോവിഡ് ചലഞ്ചിലേക്ക് ആദ്യ ഗഡു  10 ലക്ഷം  

ഫൊക്കാന നാഷണൽ കമ്മിറ്റി വിപുലീകരിച്ചു; ന്യൂയോർക്ക് എമ്പയർ, ന്യൂഇംഗ്ളണ്ട്  റീജിയണുകളിൽ പുതിയ ആർ. വി.പി.മാർ

ഫൊക്കാന ന്യൂ ഇംഗ്ലണ്ട് റീജിയന്റെയും ഫൊക്കാനാ- രാജഗിരി മെഡിക്കല്‍ കാര്‍ഡ് റീജിയണൽ വിതരണോദ്ഘാടനവും നടത്തി 

മികച്ച സേവനം കാഴ്ച്ച വച്ച ഫൊക്കാന കാനഡ റീജിയണല്‍ ഭാരവാഹികളെ മന്ത്രി വി.എന്‍. വാസവന്‍ അനുമോദിച്ചു

വിവരസാങ്കേതിക വിദ്യ ലോകരാജ്യങ്ങൾ തമ്മിലുള്ള അകലം ഇല്ലാതാക്കി : മന്ത്രി ഡോ. ആർ. ബിന്ദു

ഫൊക്കാനയിൽ അംഗത്വമെടുത്തു പ്രവർത്തിക്കുവാനുള്ള മാപ് തീരുമാനത്തെ ഫൊക്കാന സ്വാഗതം ചെയ്തു

ഫൊക്കാനാ മലയാളം അക്കാദമിയുടെ നേതൃത്വത്തില്‍ ജൂണ്‍ 22ന് കുട്ടികള്‍ക്കായി 'അക്ഷരജ്വാല'

ഫൊക്കാന ഇലക്ഷന്‍ ജൂലൈ 31-ന്

കാനഡാ റീജിയണിൽ ഫൊക്കാന- രാജഗിരി മെഡിക്കല്‍ കാര്‍ഡിന്റേ വിതരണോദ്ഘാടനം 12 ന്

ഫൊക്കാനാ യൂത്ത്  ലീഡർഷിപ്പ്  പരിശീലന പ്രോഗ്രാം ഗ്രാജുവേഷന്‍ സെറിമണി ജൂണ്‍ 12ന് 

റെജി കുര്യനെ ഫൊക്കാന നാഷണല്‍ കമ്മറ്റിയംഗമായി തെരഞ്ഞെടുത്തു

കൊച്ചുമ്മന്‍ ടി.ജേക്കബിന്റെ നിര്യാണത്തില്‍ ഫൊക്കാന അനുശോചിച്ചു

പിറന്നാൾ ദിനത്തിൻ്റെ നിറവിൽ ഫൊക്കാനാ പ്രസിഡൻ്റ് ജോർജി വർഗ്ഗീസ്

രണ്ടാം പിണറായി സര്‍ക്കാരിന് പിന്തുണ അറിയിച്ച് ഫൊക്കാന നേതൃത്വം

ഫൊക്കാന ന്യൂജേഴ്‌സി റീജിയണല്‍ മീറ്റിംഗ് പ്രസിഡന്റ് ജോര്‍ജി വര്‍ഗീസ് ഉദ്ഘാടനം ചെയ്തു

ഫൊക്കാന- രാജഗിരി ഹെല്‍ത്ത് കാര്‍ഡ് ന്യൂയോര്‍ക്ക് റീജിയനുകളിലെ വിതരണോദ്ഘാടനം പ്രസിഡണ്ട് ജോര്‍ജി വര്‍ഗീസ് നിര്‍വഹിച്ചു

ഫൊക്കാന കോവിഡ് റിലീഫ് ഫണ്ടിന് ആവേശകരമായ തുടക്കം: ഒരു മണിക്കൂറിനകം 7600 ഡോളർ ലഭിച്ചു

ഫൊക്കാനയുടെ ആഭിമുഖ്യത്തില്‍ മാര്‍ ക്രിസോസ്റ്റം അനുസ്മരണ സമ്മേളനം വെള്ളിയാഴ്ച രാത്രി 9 ന്

വലിയ മെത്രാപ്പോലീത്തയുടെ വിയോഗം ലോകമലയാളികളുടെ തീരാദുഖം: ഫൊക്കാന പ്രസിഡണ്ട് ജോര്‍ജി വര്‍ഗീസ്

ജനറൽ കൗൺസിലുമായി ഔദ്യോഗിക സംഘടനയ്ക്ക് യാതൊരു ബന്ധവുമില്ല: ഫൊക്കാന ഭാരവാഹികൾ

ഫൊക്കാനയ്ക്ക് എതിരെ നൽകിയ സ്റ്റേ ഓർഡർ കോടതി തള്ളി

ഫൊക്കാന ഭരണഘടന ഭേദഗതി ചെയ്തു; ശല്ല്യക്കാരായ വ്യവഹാരികൾക്കെതിരെ ശക്തമായ നടപടി

വാക്‌സിൻ ചലഞ്ചിൽ ഫൊക്കാന മുൻ പ്രസിഡണ്ട് പോൾ കറുകപ്പിള്ളിൽ ഒരു ലക്ഷം രൂപ നല്കി

ഫൊക്കാന ഹെൽത്ത് കാർഡും സ്റ്റുഡന്റ് എൻറിച്ചുമെന്റ് പ്രോഗ്രാമും   മന്ത്രി ശൈലജ ടീച്ചർ ഉദഘാടനം ചെയ്തു 

View More