Image

ഫോമാ വനിതാ ദേശീയ സമിതി വനിതാ ദിനാഘോഷം ചലച്ചിത്ര നടി സുനിതാ രാജ് മാര്‍ച്ച് 13 ന് ഉദ്ഘാടനം ചെയ്യും

സലിം : ഫോമാ ന്യൂസ് ടീം Published on 12 March, 2021
 ഫോമാ വനിതാ ദേശീയ സമിതി വനിതാ ദിനാഘോഷം ചലച്ചിത്ര നടി സുനിതാ രാജ് മാര്‍ച്ച് 13 ന് ഉദ്ഘാടനം ചെയ്യും
മാര്‍ച്ച് 8  അന്താരാഷ്ട്ര വനിതാ ദിനമായി ആചരിക്കുകയുണ്ടായി .പൊതുജീവിതത്തില്‍ സ്ത്രീകളുടെ സമ്പൂര്‍ണ്ണവും ഫലപ്രദവുമായ പങ്കാളിത്തം എല്ലാ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ശാക്തീകരണം, സ്ത്രീകള്‍ക്ക് ആവശ്യമായ  ആരോഗ്യ പരിരക്ഷാ സേവനങ്ങള്‍ ഉറപ്പാക്കുക തുടങ്ങിയയ ലക്ഷ്യങ്ങളിലൂന്നിയാണ് ഈ വര്‍ഷം വനിതാ ദിനമാചരിക്കുന്നത്.
 
ഇരുപത്തിരണ്ടാം നൂറ്റാണ്ടിലേക്ക് നാം ചുവട് വെയ്ക്കുമ്പോഴും, സമയവും കാലവും, സ്ത്രീകളുടെ ജീവിതത്തില്‍   വിവിധങ്ങളായ വെല്ലുവിളികളെ നേരിട്ട് കൊണ്ടിരിക്കുകയാണ്.  തൊഴിലിടങ്ങളിലും, പൊതു നിരത്തുകളിലും സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും, സുരക്ഷിതത്വം ഇന്നും ചോദ്യം ചെയ്യപ്പെടുന്നു.
 
ആദ്യമായി ഒരു ഇന്ത്യന്‍ ആഫ്രിക്കന്‍ വനിത അമേരിക്കന്‍  വൈസ് പ്രസിഡന്റ് ആയതും , ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാധ്യക്ഷയായി ഒരു പെണ്‍കുട്ടി
 
നമ്മുടെ കേരളത്തില്‍  തെരഞ്ഞെടുക്കപ്പെട്ടതും ഈ കാലയളവിലാണ് എന്നത് സന്തോഷകരമാണ്.
 
സാമൂഹിക പ്രതിബദ്ധതയിലും , ജീവകാരുണ്യ പ്രവൃത്തികളിലും , ജനസേവനത്തിലും , പുതിയ മാതൃകകള്‍ തീര്‍ത്ത  മലയാളികളുടെ കരുത്തും, ആശ്രയവുമായി മാറിയ അമേരിക്കന്‍ ഐക്യനാടുകളിലെ വിവിധ മലയാളി അസോസിയേഷനുകളുടെ കൂട്ടായ്മയായ ഫോമയുടെ വനിത ദേശീയ സമിതിയും  2021 ലെ വനിതാ ദിനത്തിന്റെ ആശയങ്ങളും മുദ്രാവാക്യങ്ങളും ഉയര്‍ത്തിപിടിച്ചു, ആഘോഷങ്ങളില്‍ പങ്കു ചേരാന്‍ മാര്‍ച്ച് 13 ന് വെബ്ബിനാര്‍ സംഘടിപ്പിക്കുകയാണ്. വനിതാ ദിന സമ്മേളനം 1990  കളിലെ  മലയാള സിനിമയിലൂടെ പ്രശസ്തയായ  ചലച്ചിത്ര നടി സുനിത രാജ്  ഉദ്ഘാടനം ചെയ്യും.
 
ആഘോഷങ്ങളുടെ ഭാഗമായി,  വിവിധ രംഗങ്ങളില്‍ പ്രാഗല്‍ഭ്യം തെളിയിച്ച വനിതകളെ  ചടങ്ങില്‍ ആദരിക്കും. സംഘടനകളും, വ്യക്തികളും ഇതിനകം  ആദരിക്കപ്പെടേണ്ടവരുടെ പേരുകള്‍  നാമനിര്‍ദ്ദേശം ചെയ്തിട്ടുണ്ട്.     അവരില്‍ നിന്ന് ജൂറി അംഗങ്ങള്‍ സൂഷ്മ പരിശോധന നടത്തി തെരഞ്ഞെടുക്കുന്ന , മുഖ്യധാരാ രാഷ്ട്രീയം, സാമൂഹ്യ സേവനം, സാംസ്‌കാരിക- വിനോദം, ആതുര സേവനം (ഡോക്ടര്‍സ് & നഴ്‌സ്), വിദ്യാഭ്യാസം, വാണിജ്യം-വ്യവസായം  തുടങ്ങിയ രംഗങ്ങളില്‍ മികവ് തെളിയിച്ചവരെയാണ്  ആദരിക്കുകയും പ്രശസ്തി പത്രം നല്‍കുകയും ചെയ്യുന്നത്. വനിതാ രത്‌നങ്ങളെ ആദരിക്കുന്ന ചടങ്ങ്  ചലച്ചിത്ര താരം പ്രിയ ലാല്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. 2019 ലെ മിസ്സിസ് ഇന്ത്യ വിവേഷ്യസ് ആയി തെരഞ്ഞെടുക്കപ്പെട്ട  ഡോക്ടര്‍ അപര്‍ണ പാണ്ഢ്യ  വനിതകള്‍ക്കായി പരിശീലനക്കളരിയും നടത്തും. വിവിധ സംഘടനകളില്‍ നിന്നുള്ള കലാപ്രതിഭകള്‍ അവതരിപ്പിക്കുന്ന സംഗീത നൃത്ത കലാശില്‍പ്പങ്ങളും മേളങ്ങളും ആഘോഷത്തിന്റെ ഭാഗമായുണ്ടാകും.
 
അന്തര്‍ദ്ദേശീയ  വനിതാ ദിനാഘോഷ പരിപാടികളില്‍ എല്ലാ വരും പങ്കെടുത്തു വിജയിപ്പിക്കണമെന്നു  ഫോമാ വനിതാ ദേശീയ    ഫോറം  ചെയര്‍ പേഴ്സണ്‍ ലാലി കളപ്പുരക്കല്‍, വൈസ് ചെയര്‍പേഴ്സണ്‍ ജൂബി വള്ളിക്കളം, സെക്രട്ടറി ഷൈനി അബൂബക്കര്‍, ട്രഷറര്‍ ജാസ്മിന്‍ പരോള്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.
 
 ഫോമാ വനിതാ ദേശീയ സമിതി വനിതാ ദിനാഘോഷം ചലച്ചിത്ര നടി സുനിതാ രാജ് മാര്‍ച്ച് 13 ന് ഉദ്ഘാടനം ചെയ്യും ഫോമാ വനിതാ ദേശീയ സമിതി വനിതാ ദിനാഘോഷം ചലച്ചിത്ര നടി സുനിതാ രാജ് മാര്‍ച്ച് 13 ന് ഉദ്ഘാടനം ചെയ്യും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക