Image

ഒ സി ഐ : ഫോമാ കേന്ദ്ര ഗവണ്‍മെന്റില്‍ സമ്മര്‍ദ്ദം ചെലുത്തും

(ഫോമാ ന്യൂസ് ടീം) Published on 08 March, 2021
ഒ സി ഐ : ഫോമാ കേന്ദ്ര ഗവണ്‍മെന്റില്‍ സമ്മര്‍ദ്ദം ചെലുത്തും
വിദേശ പൗരത്വം സ്വീകരിച്ച ഇന്ത്യന്‍ പൗരന്മാര്‍ക്കോ അവരുടെ സന്തതി പരമ്പരകള്‍ക്കോ ഭാരത സര്‍ക്കാര്‍ ഇരട്ട പൗരത്വം അനുവദിക്കുന്നതിന് പ്രാരംഭ നടപടികള്‍ എന്നപോലെ അനുവദിച്ച ഓ.സി.ഐ കാര്‍ഡ് വളരെ അനുഗ്രഹവും, ഗുണകരുവുമായിരുന്നു. എന്നാല്‍ ഓ.സി.ഐ കാര്‍ഡ് ആ ജീവനാന്ത വിസയായിരിക്കെ പുതിയ പാസ്‌പോര്‍ട്ട് പുതുക്കുന്ന മുറയ്ക്ക് ഓ സി ഐ യും  പുതുക്കണമെന്ന നിര്‍ദ്ദേശം വളരെയേറെ  ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതിനിടയിലാണ്, സര്‍ക്കാര്‍ ഓ.സി.ഐ.കാര്‍ഡുള്ളവരുടെ നിലവിലുണ്ടായിരുന്ന അവകാശങ്ങള്‍ കൂടി റദ്ദു ചെയ്തു ഉത്തരവിറക്കിയിട്ടുള്ളത്. ഇത് വിദേശ പൗരത്വം സ്വീകരിച്ചവര്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ടിനു  ഇടയാക്കിയിരിക്കുകയാണ്. ഗവേഷണത്തിനും മറ്റും മുന്‍കൂര്‍ അനുമതി വാങ്ങണമെന്നും ചില പ്രത്യേക സാഹചര്യങ്ങള്‍ ഇന്ത്യന്‍  വംശജനെന്ന ആനുകൂല്യം ലഭിക്കാതെ വരികയും, വിദേശ പൗരനായി കാണുകയും ചെയ്യുന്നത് വളരെ വേദനാജനകവും പ്രതിഷേധാര്‍ഹവുമാണ്. വിദേശ പൗരത്വം സ്വീകരിച്ചവരുള്‍പ്പടെ കോടിക്കണക്കിന് രൂപ വിദേശ നാണ്യമായി വര്‍ഷം തോറും  ഇന്ത്യയുടെ പുരോഗതിക്കായി വിനിയോഗിക്കുന്നുണ്ട്. ഈ യാഥാര്‍ഥ്യങ്ങള്‍ പരിഗണിക്കാതെ ഇന്ത്യന്‍ വംശജരായവരെയും അവരുടെ തലമുറയെയും തരം  താഴ്ത്തുന്നത് അവരോടുള്ള വിവേചനമാണ്.

മാത്രമല്ല ഇന്ത്യന്‍ വംശജരും ഓ.സി.ഐ കാര്‍ഡുള്ളവരും നിലവില്‍ കൈവശം വെച്ചിരിക്കുന്ന വസ്തു ക്രയവിക്രയം ചെയ്യുന്നത്  സംബന്ധിച്ചും റിസര്‍വ്വ് ബാങ്കിന്റെ അനുമതി വാങ്ങണമോ വേണ്ടയോ എന്നതിനെ സംബന്ധിച്ചും,   ചില സംശയങ്ങള്‍ നിലനില്‍ക്കുന്നു. ഇത് സംബന്ധിച്ചു സര്‍ക്കാരും ഉത്തരവാദപ്പെട്ടവരും വിശദീകരണം നല്‍കണമെന്നു  ഫോമാ അഭ്യര്‍ത്ഥിക്കുന്നു.

ഓ.സി.ഐ കാര്‍ഡുള്ളവരുടെയും നിലവിലെ പ്രശ്‌നങ്ങള്‍  കോണ്‍സുലാര്‍ , വിദേശ കാര്യാ വകുപ്പ് മന്ത്രി, സംസ്ഥാന സര്‍ക്കാര്‍ തുടങ്ങി ബന്ധപ്പെട്ട അധികാരികള്‍ മുന്പാകെ ബോധിപ്പിക്കാന്‍ ഫോമാ  നടപടികള്‍ ആരംഭിച്ചു.

21 വയസ്സും , 50 വയസ്സും കഴിഞ്ഞവര്‍ക്ക് ഓ സി ഐ കാര്‍ഡ് ജൂലൈ 31 ന് മുന്‍പ് പുതുക്കേണ്ടതാണ് , കോവിഡിന്റെ പ്രയാസങ്ങള്‍ തുടരുന്നതിനാല്‍ ഇത് ഡിസംബര്‍ 31 വരെ നീട്ടി തരണമെന്ന് ഫോമാ ഗവണ്‍മെന്റിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

ഓ.സി.ഐ കാര്‍ഡുള്ളവരും, വിദേശ പൗരത്വം സ്വീകരിച്ച ഇന്ത്യന്‍ വംശജരുടെയും പ്രശ്‌നങ്ങള്‍ കേള്‍ക്കുന്നതിനും സംശങ്ങള്‍ ദുരീകരിക്കുന്നതിനും അറ്റ്‌ലാന്റാ ഇന്ത്യന്‍  കോണ്‌സുലറുമായി  ബുധനാഴ്ച മാര്‍ച്ച് 10 നു വൈകുന്നേരം 4 ന്  സംഘടിപ്പിച്ചിട്ടുള്ള  മുഖാമുഖം പരിപാടിയില്‍ എല്ലാവരും പങ്കു കൊള്ളണമെന്നും ചോദ്യാവലി മുന്‍കൂട്ടി അറിയിക്കണമെന്നും  ഫോമാപ്രസിഡന്റ്  അനിയന്‍ ജോര്‍ജ്ജ്, ജനറല്‍  സെക്രട്ടറി ടി.ഉണ്ണികൃഷ്ണന്‍,ട്രഷറര്‍ തോമസ് ടി ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് കുമാര്‍ , ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്‍റ് ട്രഷറര്‍ ബിജു തോണിക്കടവില്‍  എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

Join WhatsApp News
Pisharadi 2021-03-10 03:09:28
Kooduthal mardam kodukkaruthe..... Kendra government thazhe pokum.....🤣🤣🤣🤣
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക