-->

Gulf

ഇടതുസർക്കാരിന്റെ വികസനസ്പർശം ചെന്നെത്താത്ത ഒരു കുടുംബം പോലും കേരളത്തിൽ ഉണ്ടാകില്ല: മന്ത്രി സുനിൽ കുമാർ

Published

on


ദമ്മാം: സൗദിഅറേബ്യയിലെ  കിഴക്കൻ പ്രവിശ്യ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഓൺലൈനിൽ സംഘടിപ്പിച്ച  നിയമസഭ തെരഞ്ഞെടുപ്പ് കൺവെൻഷൻ കേരളസംസ്ഥാന കൃഷിമന്ത്രി വി എസ് സുനിൽ കുമാർ ഉത്‌ഘാടനം ചെയ്തു.

ജാതി,മത,രാഷ്ട്രീയ പരിഗണനകൾ നോക്കാതെ കേരളസമൂഹത്തിന്റെ എല്ലാ ശ്രേണിയിലുമുള്ള ജനങ്ങളെ ചേർത്തുപിടിച്ച ഒരു സർക്കാരാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ എന്ന് അദ്ദേഹം ഉൽഘാടന പ്രസംഗത്തിൽ പറഞ്ഞു.
 
ഈ സർക്കാരിന്റെ വികസനസ്പർശം ചെന്നെത്താത്ത ഒരു കുടുംബം പോലും ഇന്ന് കേരളത്തിൽ ഉണ്ടാകില്ല. രാഷ്ട്രീയകാരണങ്ങളാൽ കേരളത്തോടുണ്ടായ കേന്ദ്രസർക്കാരിന്റെ  അവഗണനയും, നിപ്പയും, പ്രളയവും, കൊറോണയും പോലുള്ള പ്രതിസന്ധികളും ഒക്കെ ഉണ്ടായിട്ടും, ആരോഗ്യം, വിദ്യാഭ്യാസം, കൃഷി, ഭവനം, പൊതുമരാമത്ത്, വ്യവസായം, സാമൂഹ്യക്ഷേമം, പ്രവാസി ക്ഷേമം എന്നിങ്ങനെ കേരളത്തിന്റെ സമസ്ത മേഖലകളിലും ഇന്ന് വരെ കാണാത്ത വികസനത്തിന്റെ ഒരു പുതിയ സംസ്ക്കാരമാണ് അഞ്ചു വർഷം കൊണ്ട് ഈ സർക്കാർ സൃഷ്ട്ടിച്ചത്. അത്തരം ഒരു ജനകീയ സർക്കാരിന്റെ ഭാഗമായി പ്രവർത്തിയ്ക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട് എന്ന് അദ്ദേഹം പറഞ്ഞു.

ജാതിമതശക്തികളുടെ പാദസേവ ചെയ്തും, അഴിമതിയുടെ പാലാരിവട്ടം പാലങ്ങൾ പണിതും, മോശം ഭരണത്തിലൂടെ ജനജീവിതം ദുരിതത്തിലാക്കിയും കേരളത്തെ പുറകോട്ടടിച്ച ഉമ്മൻ‌ചാണ്ടി സർക്കാരിനോടുള്ള ജനങ്ങളുടെ വെറുപ്പാണ് ഇടതുപക്ഷ സർക്കാരിനെ 2016ൽ അധികാരത്തിൽ എത്തിച്ചത്.  ജനങ്ങൾക്ക് ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രകടനപത്രികയിലൂടെ നൽകിയ വാഗ്ദാനങ്ങളൊക്കെ, ഭരിച്ച അഞ്ച് വര്ഷം കൊണ്ട് പാലിച്ചു എന്ന ഉറപ്പോടെയാണ്, ഇടതുപക്ഷം തുടർഭരണത്തിനായി ഈ നിയമസഭതെരഞ്ഞെടുപ്പിനെ നേരിടുന്നത്. 

കിഫ്‌ബിയിലൂടെ വികസനത്തിന് പണം കണ്ടെത്തിയതും, നൂറുകണക്കിന് വികസനപദ്ധതികൾ അതിലൂടെ നടപ്പിലാക്കിയതും  ഈ സർക്കാരിന്റെ നേട്ടങ്ങളാണ്. അതിന്റെയൊക്കെ അംഗീകാരമാണ് തദ്ദേശ തെരെഞ്ഞെടുപ്പിൽ ജനങ്ങൾ ഇടതുമുന്നണിയ്ക്ക് നൽകിയത്. ജനങ്ങൾക്കായി ചെയ്ത നല്ല ഭരണത്തിന്റെയും, വികസനപ്രവർത്തനങ്ങളുടെയും ചിറകിലേറി  ഇടതുമുന്നണി സർക്കാർ ഭരണത്തുടർച്ച നേടും എന്ന കാര്യം ഉറപ്പാണ് എന്ന് അദ്ദേഹം ഉൽഘാടന പ്രസംഗത്തിൽ പറഞ്ഞു.

സൂം പ്ലാറ്റ്‌ഫോമിൽ നടന്ന ഓൺലൈൻ കൺവെൻഷനിൽ കിഴക്കൻ പ്രവിശ്യയിലെ വിവിധ സ്ഥലങ്ങളിലുള്ള എൽ ഡി എഫ് നേതാക്കളും, അനുഭാവികളും പങ്കെടുത്തു. ഇ.എം കബീർ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ അധ്യക്ഷത വഹിച്ചു. ലോകകേരളസഭ അംഗം ആൽബിൻ ജോസഫ് പ്രവാസി ക്ഷേമത്തിനായി സർക്കാർ ഇതുവരെ നടപ്പാക്കിയ വിവിധ പദ്ധതികളെക്കുറിച്ചു വിവരിച്ചു.   ബെൻസിമോഹൻ സ്വാഗതവും, റഷീദ് കോട്ടപ്പുറം നന്ദിയും പറഞ്ഞു.

കൺവെൻഷന് കിഴക്കൻ പ്രവിശ്യയിലെ എൽ ഡി എഫ് നേതാക്കളായ പവനൻ മൂലയ്ക്കൽ, മുഹമ്മദ് നെയിം,  സൈനുദ്ധീൻ കൊടുങ്ങല്ലൂർ, സാജൻ  കണിയാപുരം, ഷാജി മതിലകം, ഹനീഫ അറബി, മുഫീദ് കുരിയാടൻ, അഷറഫ് കൊടുങ്ങല്ലൂർ എന്നിവർ നേതൃത്വം നൽകി.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വിജയദിനം നവയുഗം സമുചിതമായി ആഘോഷിച്ചു

ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറത്തിന് പുതിയ നേതൃത്വം

ഇന്ത്യന്‍ അംബാസഡര്‍ കുവൈറ്റിലെ റെഡ് ക്രസന്റ് സൊസൈറ്റി സെക്രട്ടറിമായി കൂടിക്കാഴ്ച നടത്തി

ഇന്ത്യന്‍ അംബാസഡര്‍ കുവൈറ്റ് വിദ്യാഭ്യാസ മന്ത്രിയുമായി കൂടിക്കാഴ്ചനടത്തി

സാരഥി കുവൈറ്റ് കോവിഡ് ആരോഗ്യ വെബിനാര്‍ മേയ് 8 ന്

ഡോ. ഫീലിപ്പോസ് മാർ ക്രിസോസ്റ്റം  മെത്രാപ്പൊലീത്തയുടെ വേർപാടിൽ മസ്കറ്റ് പ്രവാസികൾ അനുശോചനം രേഖപ്പെടുത്തി

മെയ് 7 വെള്ളിയാഴ്ചയിലെ എല്‍ഡിഎഫ് വിജയദിനത്തില്‍ പ്രവാസികളും പങ്കാളികളാവുക: നവയുഗം

കുവൈറ്റില്‍ അഞ്ചുദിവസം അവധി പ്രഖ്യാപിച്ചു

സാരഥി കുവൈറ്റ് ഗുരുകുലം പ്രവേശനോത്സവം സംഘടിപ്പിച്ചു.

ജനപക്ഷ രാഷ്ട്രീയത്തിന്റെ വിജയം : ജിദ്ദ നവോദയ

പ്രവാസിക്ക്  കൈത്താങ്ങായി കൊല്ലം പ്രവാസി അസോസിയേഷൻ

ഒ ഐ സി സി സൗദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് പി എം നജീബിന്റെ നിര്യാണത്തിൽ നവയുഗം അനുശോചിച്ചു

ഇന്ത്യയില്‍ നിന്നും യുഎഇയിലേക്കുള്ള യാത്ര നിയന്ത്രണം അനിശ്ചിതകാലത്തേക്ക് നീട്ടി

പ്രതിരോധ കുത്തിവയ്പ്പുകള്‍ നല്‍കുന്നതിലുള്ള കാലാവധി ദീര്‍ഘിപ്പിച്ചു

മോഡേണ വാക്‌സിന് അംഗീകാരം അവസാന ഘട്ടത്തില്‍

രണ്ട് ഗിന്നസ് റെക്കോർഡുകൾ നേടി മാതൃകയായി പ്രവാസി വീട്ടമ്മ

നല്ല ഭരണത്തിന് ജനങ്ങൾ നൽകിയ സമ്മാനമാണ് ഇടതുമുന്നണിയുടെ ചരിത്രവിജയം: നവയുഗം

മെയ്‌ദിനത്തിൽ  ലാൽ കെയേഴ്‌സ് ലേബർക്യാമ്പിൽ ഭക്ഷണസാധനങ്ങൾ വിതരണം ചെയ്തു 

കെ.പി.എ സ്നേഹസ്പർശം മൂന്നാം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു

വെണ്ണികുളം സ്വദേശി സൗദി അറേബ്യയിൽ ജിദ്ദയിൽ നിര്യാതനായി

നവയുഗവും സാമൂഹ്യപ്രവർത്തകരും തുണച്ചു; തെരുവിൽ അലഞ്ഞ വീട്ടുജോലിക്കാരി നാട്ടിലേക്ക് മടങ്ങി

കുവൈത്തില്‍ കോവിഡ് ബാധിച്ചു മലയാളി നഴ്‌സ് മരിച്ചു

കോഴിക്കോട് സ്വദേശി കുവൈത്തില്‍ കുഴഞ്ഞു വീണു മരിച്ചു.

കേരളത്തിൽ നടക്കുന്ന കോവിഡ് വാക്സിൻ ചലഞ്ചിനെ പ്രവാസികളും പിന്തുണയ്ക്കണം : നവയുഗം

അബുദാബിയില്‍ വാഹനാപകടത്തില്‍ രണ്ടു മലയാളികളടക്കം അഞ്ചു മരണം

ദുരിതത്തിലായ തൊഴിലാളി നവയുഗം സഹായത്തോടെ നാട്ടിലേക്ക് മടങ്ങി

ലാല്‍ കെയേഴ്സ് ബഹ്റൈന്‍ പ്രതിമാസ സഹായം കൈമാറി

ഇന്ത്യയില്‍ ഹൈഡ്രജന്‍ ഊര്‍ജോത്പാദന രംഗത്ത് പര്യവേക്ഷണം നടത്താന്‍ അബുദാബി ഓയില്‍ കമ്പനി

കുവൈറ്റില്‍ നിന്നും ചികിത്സക്കായി നാട്ടിലേക്കു വന്ന നഴ്‌സ് നിര്യാതയായി

കുവൈറ്റില്‍ പൊതുമാപ്പ് മേയ് 15 വരെ നീട്ടി

View More