Image

നീര ടാൻഡന്റെ നാമനിർദ്ദേശം പിൻവലിച്ചു; ഇന്ത്യാക്കാർക്ക് കാബിനറ് പോസ്റ്റ് ഇല്ല

Published on 03 March, 2021
നീര ടാൻഡന്റെ നാമനിർദ്ദേശം പിൻവലിച്ചു; ഇന്ത്യാക്കാർക്ക് കാബിനറ് പോസ്റ്റ് ഇല്ല
വാഷിംഗ്ടൺ, ഡി.സി: ഓഫീസ് ഓഫ് മാനേജ്‌മെന്റ് ആൻഡ് ബജറ്റ് ഡയറക്ടറായി ഇന്ത്യൻ അമേരിക്കൻ  നീര ടാൻഡന്റെ നാമനിർദ്ദേശം പിൻവലിക്കുകയാണെന്ന് പ്രസിഡന്റ്  ബൈഡൻ അറിയിച്ചു. അഞ്ച് ട്രില്യൺ ബജറ്റിന്റെ നിയന്ത്രണമുള്ള ഡയറക്ടർ കാബിനറ്റ്  പോസ്റ്റാണ്. ഇതിനു മുൻപ് ട്രംപിന്റെ കാബിനറ്റിൽ നിക്കി ഹേലി മാത്രമാണ് കാബിനറ്റംഗമായ ഇന്ത്യാക്കാരി.

രണ്ട് കക്ഷിയിലെയും സെനറ്റർമാരെയും മറ്റും ആക്ഷേപിച്ചു കൊണ്ട് വര്ഷങ്ങളായി നടത്തിയ ട്വീറ്റുകൾ ടാണ്ടനു  ഇപ്പോൾ വിനയായി, അവരുടെ നോമിനേഷൻ പാസാകാനുള്ള വോട്ട്  കിട്ടില്ലെന്നു ഉറപ്പായതോടെ താൻ പിന്മാറുകയാണെന്നു ടണ്ഠൻ എഴുതിക്കൊടുക്കുകയും ബൈഡൻ അത് സ്വീകരിക്കുകയുമായിരുന്നു. മറ്റേതെങ്കിലും സ്ഥാനത്തിന് അവരെ പരിഗണിക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു.

ഡെപ്യൂട്ടി ബജറ്റ് ഡയറക്ടറായി നോമിനേറ്റ് ചെയ്തിട്ടുള്ള   ഷലാണ്ട  യംഗിനെ  ടാൻഡനു പകരം നിയമിക്കുമെന്ന് കരുതുന്നു.
Join WhatsApp News
പൗരൻ 2021-03-03 01:31:40
അമേരിക്ക നമ്പർ വൺ എന്ന് പറഞ്ഞതിന് ട്രംപിനെ ആവശ്യമില്ലാതെ കോലിട്ട് കുത്തി. ആർക്കോ വേണ്ടി വെള്ളം കോരി, ആകാശത്തുകൂടി പോയ പണി ഏണി വെച്ച് വാങ്ങി വെച്ചു, അവസാനം എന്തായി...? അമ്മായീടെ പരിപ്പിളകി, ഇപ്പോ ആരും സഹായിക്കാനില്ലാതെ ദേ തേരാ പാരാ നടക്കുന്നു.
നാരദൻ ഹൂസ്റ്റൺ 2021-03-03 11:55:06
ബെർണി സാൻഡേർസ് ദുർക്കിളവൻ ആണ് നീരക്ക് എതിരെ നീർ പോലെ നിൽക്കുന്നത്. -നാരദൻ ഹൂസ്റ്റൺ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക