അല്‍ഹസ്സ : 29 വര്‍ഷമായി ജോലി ചെയ്യുന്ന കമ്പനി, ജോലിക്കരാര്‍പ്രകാരമുള്ള ആനുകൂല്യങ്ങള്‍ നല്‍കാതെ എക്‌സിറ്റ് അടിച്ചതിനെതിരെ നവയുഗം ജീവകാരുണ്യവിഭാഗത്തിന്റെ സഹായത്തോടെ നിയമപോരാട്ടം നടത്തി വിജയിച്ച നവയുഗം അല്‍ഹസ്സ ശുഖൈഖ് യൂണിറ്റ് പ്രവര്‍ത്തകനായ കൊമ്പനാട്ട് കുര്യച്ചന്‍ രാജുവിന് നവയുഗം സ്‌നേഹോഷ്മളമായ യാത്രയയപ്പ് നല്‍കി.
നവയുഗം അല്‍ഹസ്സ ശുഖൈഖ് യൂണിറ്റ് ഓഫിസില്‍ വെച്ച് അല്‍ഹസ്സ മേഖല ആക്റ്റിങ് പ്രസിഡന്റ് സിയാദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യാത്രയയപ്പ് യോഗത്തില്‍ വെച്ച് മേഖല സെക്രട്ടറി സുശീല്‍ കുമാര്‍ നവയുഗത്തിന്റെ ഉപഹാരം രാജുവിന് കൈമാറി. ശുഖൈഖ് യൂണിറ്റ് രക്ഷാധികാരി ജലീല്‍, യൂണിറ്റ് ട്രെഷറര്‍ ഷിബു താഹിര്‍, വൈസ് പ്രസിഡന്റ് സുന്ദരേശന്‍ , മേഖല നേതാക്കളായ രഘുനാഥ്, സ്റ്റീഫന്‍ എന്നിവര്‍ ആശംസപ്രസംഗം നടത്തി. യൂണിറ്റ് പ്രസിഡന്റ് മുരളിധരന്‍ സ്വാഗതവും, ഷാജഹാന്‍ നന്ദിയും പറഞ്ഞു.
എറണാകുളം തിരുവാങ്കുളം സ്വദേശിയായ രാജു 29 വര്‍ഷമായി ശുഖൈഖില്‍ ഒരു കണ്‍സ്ട്രക്ക്ഷന്‍ കമ്പനിയില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്യുകയായിരുന്നു. പ്രായമായതിന്റെ പേര് പറഞ്ഞാണ് കമ്പനി അദ്ദേഹത്തിന്റെ ജോലി നിര്‍ത്തലാക്കി എക്‌സിറ്റ് അടിച്ചത്. എന്നാല്‍ നിയമപ്രകാരമുള്ള ആനുകൂല്യങ്ങള്‍ നല്‍കാന്‍ അവര്‍ തയ്യാറായില്ല. ഇതിനെതിരെ നവയുഗം കേന്ദ്രകമ്മിറ്റി രക്ഷാധികാരി ഷാജി മതിലകത്തിന്റെ നേതൃത്വത്തില്‍ നവയുഗം ജീവകാരുണ്യപ്രവര്‍ത്തകരായ ഉണ്ണി മാധവം, സിയാദ്, സുശീല്‍ കുമാര്‍, ഷിബു താഹിര്‍ എന്നിവരുടെ പിന്തുണയോടെ കമ്പനിയ്ക്കെതിരെ രാജു ലേബര്‍ കോടതിയില്‍ നിയമയുദ്ധം നടത്തി. വിജയകരമായ നിയമയുദ്ധത്തിന് ഒടുവില്‍ പരാജയം സമ്മതിച്ച കമ്പനി, രാജുവിന് എല്ലാ ആനുകൂല്യങ്ങളും, വിമാനടിക്കറ്റും നല്‍കുകയാണ് ഉണ്ടായത്.
പ്രവാസജീവിതം പൂര്‍ണ്ണമായും നിര്‍ത്തി ശേഷിച്ച കാലം നാട്ടില്‍ കുടുംബത്തോടൊപ്പം വിശ്രമജീവിതം നയിക്കാനാണ് രാജുവിന്റെ തീരുമാനം.

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല