Image

ഇന്ത്യാ കാത്തലിക് അസോസിയേഷന്‍ പ്രവര്‍ത്തനോദ്ഘാടനം മാര്‍ച്ച് 5-ന് വെള്ളിയാഴ്ച

ഷോളി കുമ്പിളുവേലി Published on 02 March, 2021
ഇന്ത്യാ കാത്തലിക് അസോസിയേഷന്‍ പ്രവര്‍ത്തനോദ്ഘാടനം മാര്‍ച്ച് 5-ന് വെള്ളിയാഴ്ച
ന്യൂയോര്‍ക്ക്: കഴിഞ്ഞ 42 വര്‍ഷങ്ങളായി ന്യൂയോര്‍ക്ക് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചുവരുന്ന ഇന്ത്യാ കാത്തലിക് അസോസിയേഷന്റെ 2021 വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനം മാര്‍ച്ച് അഞ്ചാം തീയിത വെള്ളിയാഴ്ച രാത്രി 9 മണിക്ക് (ന്യൂയോര്‍ക്ക് സമയം) ഓണ്‍ലൈനിലൂടെ നടക്കുന്ന യോഗത്തില്‍ വച്ചു കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യാ ചെയര്‍മാന്‍ റവ.ഫാ. ഡേവീസ് ചിറമേല്‍ നിര്‍വഹിക്കുന്നതാണ്. തദവസരത്തില്‍ എല്‍മോണ്ട് സെന്റ് വിന്‍സെന്റ് ഡി പോള്‍ സീറോ മലങ്കര ദേവാലയ വികാരി റവ.ഫാ. നോബി അയ്യനേത്ത് അനുഗ്രഹ പ്രഭാഷണവും നടത്തും.

കൂടാതെ പ്രശസ്ത ഗായിക ഹൃത്വിക സുധീര്‍ കേരളത്തില്‍ നിന്ന് ലൈവ് ഓര്‍ക്കസ്ട്രയോടുകൂടി അവതരിപ്പിക്കുന്ന സംഗീത സായാഹ്നവും ഉണ്ടായിരിക്കും.

ഒരുപോലെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന അനുഗ്രഹീത പ്രഭാഷകന്‍കൂടിയായ ചിറമേല്‍ അച്ചന്റെ വാക്കുകള്‍ ശ്രവിക്കുന്നതിനും, മനസ്സിനു കുളിര്‍മ പകരുന്ന സംഗീതം ആസ്വദിക്കുന്നതിനും ഏവരേയും പ്രസിഡന്റ് ലിജോ ജോണ്‍, സെക്രട്ടറി ജോസ് മലയില്‍, വൈസ് പ്രസിഡന്റ് ആന്റോ വര്‍ക്കി, ട്രഷറര്‍ മേരി ഫിലിപ്പ്, ജോ. സെക്രട്ടറി റോയി ആന്റണി, ബോര്‍ഡ് ചെയര്‍മാന്‍ ജോണ്‍ കെ. ജോര്‍ജ്, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ജോഫ്രിന്‍ ജോസ് എന്നിവര്‍ സ്വാഗതം ചെയ്യുന്നു.

Zoom Details:
ID: 538 633 5354,
Code: 2021
Date: Friday 5th March
Time: 9 pm (NY)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക