Image

മിലന്‍ ചെറുകഥാ മത്സരം സംഘടിപ്പിക്കുന്നു

Published on 01 March, 2021
മിലന്‍ ചെറുകഥാ മത്സരം സംഘടിപ്പിക്കുന്നു
ഡിട്രോയിറ്റ്: കാല്‍ നൂറ്റാണ്ടായി   അമേരിക്കന്‍ മലയാളികളുടെ സാഹിത്യ വേദികളിലെ സജീവ സാന്നിധ്യമായ   മിഷിഗണ്‍  മലയാളി ലിറ്റററി അസോസിയേഷന്‍ വടക്കേ അമേരിക്കയിലെ എഴുത്തുകാര്‍ക്കായി ചെറുകഥാ മത്സരം സംഘടിപ്പിക്കുന്നു. അമേരിക്കയില്‍ ആദ്യമായാണ് ഒരു സാഹിത്യകൂട്ടായ്മ അമേരിക്കന്‍ മലയാളി എഴുത്തുകാര്‍ക്കായി ചെറുകഥ മത്സരം സംഘടിപ്പിക്കുന്നത്. മലയാളത്തിലെ പ്രശസ്ത എഴുത്തുകാര്‍ വിധി നിര്‍ണ്ണയിക്കുന്ന ചെറുകഥാ മത്സരത്തിലെ മൂന്ന്  വിജയികള്‍ക്ക് ആകര്‍ഷകമായ ക്യാഷ് അവാര്‍ഡും പ്രശസ്തി പത്രവും, ഫലകവും സമ്മാനമായി നല്‍കും.

അമേരിക്കയിലെ മലയാള സാഹിത്യ രംഗത്തെ ചെറുകഥാകൃത്തുക്കളെ പ്രോത്സാഹിപ്പിക്കുകയും, സാഹിത്യത്തെ  ഗൗരവമായി കാണുന്നവരെ പ്രചോദിപ്പിക്കുകയും ചെയ്യുക എന്ന ഉദ്ദേശത്തോടെയാണ്  മിലന്‍ ചെറുകഥാ മത്സരം സംഘടിപ്പിക്കുന്നത്. ചെറുകഥാ മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ കൂടുതല്‍ വിവരങ്ങള്‍ക്കായി സുരേന്ദ്രന്‍ നായര്‍:248.525.2351, തോമസ് കര്‍ത്തനാള്‍ : 586.747.7801, ജെയ്ന്‍ കണ്ണച്ചാംപറമ്പില്‍ : 248.251.2256, മനോജ് കൃഷ്ണന്‍ : 248.837.9935, സലിം മുഹമ്മദ് : 614.732.2424

എന്നിവരുമായി ബന്ധപ്പെടണമെന്ന് മിലന്‍ പ്രസിഡന്റ് സുരേന്ദ്രന്‍ നായര്‍, ആക്ടിംഗ് സെക്രട്ടറി ജെയ്ന്‍ കണ്ണച്ചാംപറമ്പില്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക