-->

FILM NEWS

വിയന്ന മലയാളികളുടെ ഹ്രസ്വ ചിത്രത്തിന് മികച്ച ചിത്രമുള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍

ജോബി ആന്റണി

Published

on

വിയന്ന: ഓസ്ട്രിയയില്‍ നിര്‍മ്മിച്ച കട്ടുറമ്പിന്റെ സ്വര്‍ഗ്ഗം എന്ന ഹ്രസ്വചിത്രത്തിന് അവാര്‍ഡ്. മികച്ച പ്രവാസി ചിത്രമുള്‍പ്പെടെ നാല് അവാര്‍ഡുകളാണ് ചിത്രം സ്വന്തമാക്കിയത്. ചലച്ചിത്ര സംവിധായകന്‍ ഭരതന്റെ സ്മരണാര്‍ത്ഥം വേള്‍ഡ് ഡ്രമാറ്റിക് സ്റ്റഡി സെന്റര്‍ ആന്‍ഡ് ഫിലിം ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഏര്‍പ്പെടുത്തിയ ഭരതന്‍ സ്മാരക ഹ്രസ്വ സിനിമാ പുരസ്‌കാരങ്ങളാണ് കട്ടുറമ്പിന്റെ സ്വര്‍ഗ്ഗത്തിനു ലഭിച്ചത്.

ഏറ്റവും മികച്ച ഷോര്‍ട്ട് ഫിലിം, ബാലനടി, തിരക്കഥാകൃത്ത്, നിര്‍മ്മാതാവ് എന്നിങ്ങനെ നാല് അവാര്‍ഡുകളാണ് വിയന്നയിലെ പ്രവാസി മലയാളികളെ തേടിയെത്തിയത്. മികച്ച ബാലനടി നിലാന മരിയ തോമസ്, മികച്ച തിരക്കഥാകൃത്ത് മോനിച്ചന്‍ കളപ്പുരയ്ക്കല്‍ എന്നിവര്‍ക്കാണ് പുരസ്‌കാരം. ഇരുവരും ഓസ്ട്രിയയിലെ വിയന്നയില്‍ സ്ഥിരമായി താമസിക്കുന്നവരാണ്.

കട്ടുറുമ്പിന്റെ സ്വര്‍ഗ്ഗത്തിന് പുറമെ ബോബന്‍ സിത്താരയുടെ ‘ഇനി’, ആര്‍ സന്ധ്യയുടെ ‘ഓളങ്ങളിലെ കാണാക്കയങ്ങള്‍’, ദീപുകാട്ടൂരിന്റെ ‘അനുരാഗ മുരളി’, സന്ധ്യ ആറിന്റെ ‘കിളിപാടിയ പാട്ട്’, ദിലീപ് നികേതന്റെ ‘ഗിഫ്റ്റ്’, കെ.ജെ.ജോസിന്റെ ‘വേര്‍പാടിന്റെ പുസ്തകം’, സാബു എസ്.എല്‍ പുരത്തിന്റെ ‘വൃത്തം’, കെ.സന്മയാനന്ദന്റെ ‘ചിപ്രം’, ഹാപ്പി ബൈജുവിന്റെ ‘വെണ്ണിലാവ്’, കെ.എച്ച്.ആദിത്യന്റെ ‘നവംബര്‍ നൈറ്റ്’, രാഹുല്‍രാജിന്റെ ‘ദ്രവ്യം’ എന്നീ ചിത്രങ്ങളും പുരസ്‌കാരത്തിന് അര്‍ഹമായി.

ദിലീപ് നികേതന്‍ (സംവിധാനം), അനീഷ് ഹരിദാസ് (ക്യാമറ), ടോണി ജോസഫ് (കലാസംവിധാനം), സി.ജി.മധു കാവുങ്കല്‍ (ഗാനരചന), ദീപുരാജ് ആലപ്പുഴ (നടന്‍), ജീതു ബൈജു (നടി), സായി കൃഷ്ണ (ബാലനടന്‍), ബിജു കലഞ്ഞൂര്‍ (എഡിറ്റിംഗ്) എന്നിവര്‍ക്കാണ് മറ്റ് പുരസ്‌ക്കാരങ്ങള്‍.

മെമന്റോയും പ്രശസ്തി പത്രവും മാര്‍ച്ച് 27ന് ആലപ്പുഴയില്‍ നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും. സംവിധായകന്‍ പോള്‍സണ്‍, കവി ആലപ്പുഴ രാജശേഖരന്‍ നായര്‍, മാദ്ധ്യമ പ്രര്‍ത്തകന്‍ ബി. ജോസുകുട്ടി എന്നിവരടങ്ങുന്ന ജഡ്ജിംഗ് കമ്മിറ്റിയാണ് ജേതാക്കളെ തിരഞ്ഞെടുത്തത്. വാര്‍ത്താസമ്മേളനത്തില്‍ സ്റ്റഡിസെന്റര്‍ ഡയറക്ടര്‍ ആര്യാട് ഭാര്‍ഗവന്‍, ജഡ്ജിങ് കമ്മിറ്റി അംഗങ്ങളായ ആലപ്പുഴ രാജശേഖരന്‍ നായര്‍, ബി.ജോസുകുട്ടി, നടന്‍ പുന്നപ്ര അപ്പച്ചന്‍ എന്നിവര്‍ പങ്കെടുത്തു.

ഓസ്ട്രിയയില്‍ താമസിക്കുന്ന ഒരു പ്രവാസി മലയാളി കുടുംബത്തെ കൊറോണ വൈറസ് ബാധിക്കുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് വിയന്ന മലയാളി സന്‍വറൂദ് വക്കം സംവിധാനം ചെയ്ത കട്ടുറുമ്പിന്റെ സ്വര്‍ഗ്ഗം പ്രേമേയമാക്കിയിരിക്കുന്നത്.

ചിത്രം കാണാം:
https://www.youtube.com/watch?v=W1T3Rr8XJgI&feature=emb_title 

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

മമ്മൂട്ടിയുടെ 'ദി പ്രീസ്റ്റ്' ആമസോണ്‍ പ്രൈം വീഡിയോയില്‍

കോപ്പിയടി വിവാദത്തില്‍ 'ഹിസ് സ്റ്റോറി'യുടെ പോസ്റ്റര്‍ പിന്‍വലിച്ച്‌ നിര്‍മാതാക്കള്‍

'മനസ്സ് നന്നാകട്ടെ. മതമേതെങ്കിലുമാകട്ടെ'; 'കുഞ്ഞെല്‍ദോ'യിലെ ഗാനമെത്തി

ചിത്രകാരനും, സിനിമാ ഡോക്യുമെന്‍ററി സംവിധായകനുമായ ജ്യോതി പ്രകാശ് അന്തരിച്ചു

മഹത്തായ ഭാരതീയ അടുക്കള :വെന്തെരിയുന്ന വധുക്കളും ഒന്നും ബാധിക്കാത്ത കുലസ്ത്രീകളും

ഇരുണ്ട മനസ്സുകളുടെ കഥ; അപൂര്‍വ്വമായി മലയാളി കാണുന്ന ഒരു യഥാതഥ ലോകമാണ് ജോജി

സുലൈമാന്‍ ആന്‍ഡ് ഡേവിഡ് ഫോട്ടോയുമായി വിനയ് ഫോര്‍ട്

ഹിന്ദു-മുസ്ലീം പ്രണയ രംഗം ചിത്രീകരിച്ചതിന്റെ പേരില്‍ ക്ഷേത്ര പരിസരത്തെ സിനിമ ചിത്രീകരണം തടസപ്പെടുത്തി

1921 പുഴ മുതല്‍ പുഴ വരെ: സിനിമയ്ക്ക് പണത്തിനായി വീണ്ടും കൈനീട്ടി അലി അക്ബര്‍

അന്ന് മമ്മൂക്കയുടെ അനുജന്‍, ഇപ്പോള്‍ ദുല്‍ഖറിന്റെ ചേട്ടന്‍: മനോജ് കെ. ജയന്‍

ദിശ പൂര്‍ത്തിയായി

'ഞാന്‍ സ്നേഹിക്കുന്ന പുരുഷന് വിവാഹവാര്‍ഷിക ആശംസകള്‍' ;സണ്ണി ലിയോണി

റിലീസിന് മുന്‍പ് തന്‍റെ ചിത്രം അമ്മ കാണാറില്ല, അഭിഷേക് ബച്ചന്‍

കന്നട നടി ഛൈത്രകൂട്ടുര്‍ വിഷം കഴിച്ച്‌ ആത്മഹത്യക്ക് ശ്രമിച്ച നിലയില്‍

ബിജെപി സ്ഥാനാര്‍ത്ഥിയായതോടെ മക്കള്‍ക്ക് സിനിമയില്‍ അവസരങ്ങള്‍ നഷ്ടമായി: കൃഷ്‌ണകുമാര്‍

സുശാന്ത് സിംഗിന്റെ മരണം സിനിമയാകുന്നു

പത്മശ്രീ സന്തോഷ് ശിവന്‍ കാനണ്‍ സിനിമ ഇഒഎസ് അംബാസഡര്‍

കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു, പിന്നാലെ ടെസ്റ്റ് പൊസിറ്റീവ്: നഗ്മ

ജോജി: ഫഹദും ദിലീഷ് പോത്തനും ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ ഒരുക്കുന്ന ദൃശ്യവിരുന്ന് (സൂരജ് കെ.ആർ)

പാതിരാ കുര്‍ബാന; പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

സ്റ്റാര്‍ ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തിറങ്ങി; ചിത്രം ഏപ്രില്‍ 9ന്

അവളുടെ തിളങ്ങുന്ന ഭാവിക്കായി വോട്ട് ചെയ്തു, പേളിയുടെ മഷിപുരണ്ട കൈകളില്‍ കോര്‍ത്ത് മകളുടെ കുഞ്ഞിക്കൈ

തമിഴ്‌നാട്ടില്‍ വോട്ട് ചെയ്ത് ജയറാമും കുടുംബവും

റിലീസിന് ഒരുങ്ങി നിഴലും നായാട്ടും, സന്തോഷം പങ്കുവെച്ച് കുഞ്ചാക്കോ ബോബന്‍

കമല്‍ഹാസന്റെ കൂടെ വിക്രത്തിലും ഞാനുണ്ട്: ഫഹദ് ഫാസില്‍

എസ്. ജാനകിയ്ക്ക് സോഷ്യല്‍ മീഡിയയുടെ ‘ആദരാഞ്ജലികള്‍’; വ്യാജ പ്രചാരണം ഇത് ഒമ്പതാം തവണ

റോഷന്‍ ആന്‍ഡ്രൂസ് - ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം 'സല്യൂട്ട്' ടീസര്‍ പുറത്തിറങ്ങി

ഊര്‍മ്മിള ഉണ്ണിയുടെ മകള്‍ ഉത്തര ഉണ്ണി വിവാഹിതയായി; വധുവിനൊപ്പം ചേച്ചിയായി സംയുക്ത വര്‍മ്മ

ദുര്‍ഗ കൃഷ്ണ വിവാഹിതയായി

അക്ഷയ് കുമാര്‍ ആശുപത്രിയില്‍

View More