-->

FILM NEWS

മോഹന്‍ലാലിന്റെ കൈയ്യിലിരിക്കുന്ന ബറോസിലെ ആ കഥാപാത്രമാരാണ്?

Published

on

മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബറോസ്. ചിത്രത്തിന്റെ കലാസംവിധാന പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. ബറോസില്‍ അഭിനയിക്കുന്ന മുതിര്‍ന്ന താരം പ്രതാപ് പോത്തന്‍ പങ്കുവച്ച ചിത്രമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. സിനിമയിലെ ഒരു കഥാപാത്രത്തിന്റെ കണ്‍സെപ്റ്റ് ഡിസൈനാണ് ചര്‍ച്ചയാകുന്നത്.

ചിത്രത്തില്‍ പ്രത്യേക രൂപമുള്ള ഈ കഥാപാത്രത്തിന്റെ കണ്‍സെപ്റ്റ് രൂപം മോഹന്‍ലാലിന്റെ കൈയ്യിലാണ് ഇരിക്കുന്നത്. ആളുകളെ പേടിപ്പിക്കുന്ന രൂപമാണ് കഥാപാത്രത്തിന്റേത്. സിനിമയിലെ പ്രധാന കഥാപാത്രം ഈ രൂപത്തിലായിരിക്കും എത്തുക എന്നാണ് സൂചന. മോഹന്‍ലാല്‍ തന്നെയാണോ ഈ കഥാപാത്രമായി എത്തുന്നത് എന്നതും ആരാധകരുടെ ആകാംഷ വര്‍ദ്ധിപ്പിക്കുന്നു.

അതേസമയം ബറോസിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ചെന്നൈയില്‍ പുരോഗമിക്കുകയാണ്. ജിജോ പുന്നൂസും പ്രതാപ് പോത്തനും അടക്കമുള്ളവര്‍ മോഹന്‍ലാലിനൊപ്പം ചെന്നൈയിലുണ്ട്. ഈ മാസം അവസാനത്തോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് സൂചന. കൊച്ചിയും ഗോവയുമാണ് പ്രധാന ലൊക്കേഷനുകള്‍.

പോര്‍ച്ചുഗീസ് പശ്ചാത്തലത്തിലുള്ള പിരീഡ് സിനിമയാണ് ബറോസ്. വാസ്‌കോ ഡ ഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ഒരു ഭൂതമാണ് ബറോസ്. 400 വര്‍ഷങ്ങളായി നിധിക്ക് കാവലിരുന്ന ബറോസ് യഥാര്‍ത്ഥ അവകാശിയെ കാത്തിരിക്കുകയാണ്. നിധി തേടി ഒരു കുട്ടി ബറോസിന് മുന്നിലെത്തുന്നതാണ് സിനിമയുടെ പ്രമേയം.

സ്പാനിഷ് അഭിനേത്രി പാസ് വേദ, നടന്‍ റഫേല്‍ അമാര്‍ഗോ എന്നിവര്‍ ചിത്രത്തിലുണ്ട്. വാസ്‌കോ ഡഗാമയുടെ റോളിലാണ് റഫേലെത്തുന്നത്. വാസ്‌കോ ഡാ ഗാമയുടെ ഭാര്യയുടെ റോളിലാണ് പാസ് വേഗ എത്തുന്നത്. മോഹന്‍ലാലും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

മമ്മൂട്ടിയുടെ 'ദി പ്രീസ്റ്റ്' ആമസോണ്‍ പ്രൈം വീഡിയോയില്‍

കോപ്പിയടി വിവാദത്തില്‍ 'ഹിസ് സ്റ്റോറി'യുടെ പോസ്റ്റര്‍ പിന്‍വലിച്ച്‌ നിര്‍മാതാക്കള്‍

'മനസ്സ് നന്നാകട്ടെ. മതമേതെങ്കിലുമാകട്ടെ'; 'കുഞ്ഞെല്‍ദോ'യിലെ ഗാനമെത്തി

ചിത്രകാരനും, സിനിമാ ഡോക്യുമെന്‍ററി സംവിധായകനുമായ ജ്യോതി പ്രകാശ് അന്തരിച്ചു

മഹത്തായ ഭാരതീയ അടുക്കള :വെന്തെരിയുന്ന വധുക്കളും ഒന്നും ബാധിക്കാത്ത കുലസ്ത്രീകളും

ഇരുണ്ട മനസ്സുകളുടെ കഥ; അപൂര്‍വ്വമായി മലയാളി കാണുന്ന ഒരു യഥാതഥ ലോകമാണ് ജോജി

സുലൈമാന്‍ ആന്‍ഡ് ഡേവിഡ് ഫോട്ടോയുമായി വിനയ് ഫോര്‍ട്

ഹിന്ദു-മുസ്ലീം പ്രണയ രംഗം ചിത്രീകരിച്ചതിന്റെ പേരില്‍ ക്ഷേത്ര പരിസരത്തെ സിനിമ ചിത്രീകരണം തടസപ്പെടുത്തി

1921 പുഴ മുതല്‍ പുഴ വരെ: സിനിമയ്ക്ക് പണത്തിനായി വീണ്ടും കൈനീട്ടി അലി അക്ബര്‍

അന്ന് മമ്മൂക്കയുടെ അനുജന്‍, ഇപ്പോള്‍ ദുല്‍ഖറിന്റെ ചേട്ടന്‍: മനോജ് കെ. ജയന്‍

ദിശ പൂര്‍ത്തിയായി

'ഞാന്‍ സ്നേഹിക്കുന്ന പുരുഷന് വിവാഹവാര്‍ഷിക ആശംസകള്‍' ;സണ്ണി ലിയോണി

റിലീസിന് മുന്‍പ് തന്‍റെ ചിത്രം അമ്മ കാണാറില്ല, അഭിഷേക് ബച്ചന്‍

കന്നട നടി ഛൈത്രകൂട്ടുര്‍ വിഷം കഴിച്ച്‌ ആത്മഹത്യക്ക് ശ്രമിച്ച നിലയില്‍

ബിജെപി സ്ഥാനാര്‍ത്ഥിയായതോടെ മക്കള്‍ക്ക് സിനിമയില്‍ അവസരങ്ങള്‍ നഷ്ടമായി: കൃഷ്‌ണകുമാര്‍

സുശാന്ത് സിംഗിന്റെ മരണം സിനിമയാകുന്നു

പത്മശ്രീ സന്തോഷ് ശിവന്‍ കാനണ്‍ സിനിമ ഇഒഎസ് അംബാസഡര്‍

കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു, പിന്നാലെ ടെസ്റ്റ് പൊസിറ്റീവ്: നഗ്മ

ജോജി: ഫഹദും ദിലീഷ് പോത്തനും ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ ഒരുക്കുന്ന ദൃശ്യവിരുന്ന് (സൂരജ് കെ.ആർ)

പാതിരാ കുര്‍ബാന; പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

സ്റ്റാര്‍ ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തിറങ്ങി; ചിത്രം ഏപ്രില്‍ 9ന്

അവളുടെ തിളങ്ങുന്ന ഭാവിക്കായി വോട്ട് ചെയ്തു, പേളിയുടെ മഷിപുരണ്ട കൈകളില്‍ കോര്‍ത്ത് മകളുടെ കുഞ്ഞിക്കൈ

തമിഴ്‌നാട്ടില്‍ വോട്ട് ചെയ്ത് ജയറാമും കുടുംബവും

റിലീസിന് ഒരുങ്ങി നിഴലും നായാട്ടും, സന്തോഷം പങ്കുവെച്ച് കുഞ്ചാക്കോ ബോബന്‍

കമല്‍ഹാസന്റെ കൂടെ വിക്രത്തിലും ഞാനുണ്ട്: ഫഹദ് ഫാസില്‍

എസ്. ജാനകിയ്ക്ക് സോഷ്യല്‍ മീഡിയയുടെ ‘ആദരാഞ്ജലികള്‍’; വ്യാജ പ്രചാരണം ഇത് ഒമ്പതാം തവണ

റോഷന്‍ ആന്‍ഡ്രൂസ് - ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം 'സല്യൂട്ട്' ടീസര്‍ പുറത്തിറങ്ങി

ഊര്‍മ്മിള ഉണ്ണിയുടെ മകള്‍ ഉത്തര ഉണ്ണി വിവാഹിതയായി; വധുവിനൊപ്പം ചേച്ചിയായി സംയുക്ത വര്‍മ്മ

ദുര്‍ഗ കൃഷ്ണ വിവാഹിതയായി

അക്ഷയ് കുമാര്‍ ആശുപത്രിയില്‍

View More