-->

America

കോവിഡ് വാക്സിനേഷന്‍: - ആശങ്കകള്‍ ദൂരീകരിച്ച് മാഗ് - ഐനാഗ് ബോധവല്‍ക്ക രണ സെമിനാര്‍.

ജീമോന്‍ റാന്നി

Published

on

ഹൂസ്റ്റണ്‍ :  അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനകളായ മലയാളി അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഹൂസ്റ്റണും (മാഗ് ) ഇന്ത്യന്‍ അമേരിക്കന്‍ നഴ്‌സസ് അസ്സോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഹൂസ്റ്റണും (ഐനാഗ്)  സംയുക്തമായി   സംഘടിപ്പിച്ച  കോവിഡ് 19 വാക്സിനേഷന്‍ ബോധവല്‍ക്കരണ സെമിനാര്‍
കാലികപ്രസക്തവും മികവുറ്റതും ശ്രദ്ധേയവുമായി മാറി.  

ഫെബ്രുവരി 27 ന് ശനിയാഴ്ച രാവിലെ 10 മണിക്ക് മാഗിന്റെ ആസ്ഥാനകേന്ദ്രമായ കേരളാ ഹൗസില്‍ വച്ച് കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ടു  സംഘടിപ്പിച്ച  സെമിനാറില്‍ നിരവധി വ്യക്തികള്‍ നേരിട്ട് സംബന്ധിക്കുകയും തത്സമയ സംപ്രേക്ഷണമായി നടത്തിയ ഫേസ്ബുക് ലൈവ്  വഴി നിരവധി ആളുകള്‍ പങ്കെടുക്കുകയും ചെയ്തു.


കോവിഡിന്റെ തുടക്കം മുതല്‍ ഇപ്പോള്‍ വാക്സിനേഷന്‍ സ്വീകരിക്കുന്ന വേളയിലും നിരവധി സംശയങ്ങളും ചോദ്യങ്ങളും ആശങ്കകളും ഇവിടെയും ഇന്ത്യയിലും ലോകത്തെല്ലായിടവും തന്നെ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഈ സെമിനാറിന്റെ പ്രസക്തിയെ വ്യക്തമാക്കുന്നതായിരുന്നു പങ്കെടുത്തവരില്‍നിന്നുള്ള ചോദ്യങ്ങളും അവയ്ക്കു ലഭിച്ച മറുപടികളും.    നിലവില്‍ കോവിഡ് വാക്സിനേഷന്‍ സംബന്ധിച്ചുള്ള  പല സംശയങ്ങളും നിവാരണം ചെയ്യുന്നതിനും  വാക്സിന്‍ സ്വീകരിച്ചവര്‍ ഇനി എന്തൊക്കെ ചെയ്യാം തുടങ്ങിയ ചോദ്യങ്ങള്‍ക്കും വ്യക്തമായ മറുപടി ലഭിച്ചു.

മെഡിക്കല്‍ സേവന മേഖലയില്‍ വ്യക്തിമുദ്ര പതിപ്പിച്ച ഡോ.സുജിത് ചെറിയാന്‍ (pulminologist, എല്‍ബിജെ ഹോസ്പിറ്റല്‍, അസിസ്റ്റന്റ് പ്രൊഫസര്‍ UT മെഡിക്കല്‍ സ്‌കൂള്‍)   ഐനാഗ് പ്രസിഡണ്ട് ഡോ. അനു ബാബു തോമസ് (മോഡറേറ്റര്‍ ) ഐനാഗിന്റെ  നേതൃനിരയിലുള്ള അക്കാമ്മ കല്ലേല്‍, പ്രിന്‍സി തോമസ് എന്നിവര്‍  സെമിനാറിന്  നേതൃത്വം നല്‍കി .

മുഖ്യ പ്രഭാഷണം നടത്തിയ ഡോ.സുജിത് ചെറിയാന്‍  കോവിഡ്  വാക്സിനേഷന്‍ സംബന്ധിച്ച്   ജനങ്ങള്‍ക്കിടയിലുള്ള ആശങ്കകള്‍ ദൂരീകരിച്ചുകൊണ്ട് മെഡിക്കല്‍  സംബന്ധമായ വിശദ വിവരങ്ങള്‍  നല്‍കി. ബൂസ്റ്റര്‍ ഡോസ് നല്‍കുന്ന വാക്സിന്‍ ന്റെ  രണ്ടാമത്തെ ഡോസ് ഉം നിര്ബന്ധമായി സ്വികരിക്കണം തുടങ്ങിയ വളരെ  വിജ്ഞാന പ്രദമായ കാര്യങ്ങള്‍  സെമിനാറില്‍ കൂടി പങ്കു വച്ചു. വാക്സിനേഷന്‍ നെ പറ്റിയുള്ള ജനങ്ങള്‍ക്കിടയിലുള്ള തെറ്റിധാരണകള്‍ ഒഴിവാക്കുക എന്നതായിരുന്നു സെമിനാറിന്റെ മറ്റൊരു ഉദ്ദേശം.

കോവിഡ്   വാക്സിന്‍ മാത്രം  കാരണമായി  ഒരു മരണവും ഇതു വരെ റിപ്പോര്‍ട്ട്   ചെയ്യപെട്ടില്ലെന്നും കോവിഡ്  വാക്സിന്‍ ഹൃദ്രോഗികള്‍ക്കും രോഗപ്രതിരോധ  ശേഷി കുറഞ്ഞവര്‍ക്കും കാന്‍സര്‍ രോഗികള്‍ക്കും സ്വീകരിക്കാവുന്നതാണെന്നും  വിദഗ്ധര്‍ അറിയിച്ചു. വാക്സിന്‍  കിട്ടിയതിന് ശേഷം രണ്ട്  2 ആഴ്ചകള്‍ക്ക് ശേഷമാണ് രോഗപ്രതിരോധശേഷി കൈ വരുന്നത്. നമുക്ക് ചുറ്റുമുള്ളവര്‍ക്കും കൂടി വാക്സിന്‍ ലഭിക്കുന്നതു വരെ മാസ്‌ക് ധരിക്കുന്നതും സാമൂഹിക അകലം പാല്ക്കുന്നതും തുടരണം. സെമിനാര്‍ വളരെ വിജ്ഞാനപ്രദമായിരുന്നുവെന്നു പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.    

മാഗ് പ്രസിഡണ്ട് വിനോദ് വാസുദേവന്‍ സെമിനാറില്‍ അദ്ധ്യക്ഷത വഹിച്ചു.  
റെനി കവലയില്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ആയിരുന്നു.  മാഗ് ബോര്‍ഡ്  മെമ്പര്‍ റജി ജോണ്‍ സ്വാഗതവും മാഗ് വൈസ് പ്രസിഡണ്ട് സൈമണ്‍ വാളാച്ചേരില്‍ നന്ദിയും  പറഞ്ഞു 

മാഗ് പിആര്‍ഓ ഡോ . ബിജു പിള്ള അറിയിച്ചതാണിത്.
Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

വിധിയുടെ നിഴൽ (ബിന്ദു ജോൺ മാലം - ഇ-മലയാളി കഥാമത്സരം 11)

വിഷു സ്‌പെഷ്യല്‍ പരിപാടികളുമായി ഏഷ്യാനെറ്റ്

മൂന്നുവയസ്സുകാരൻ അബദ്ധത്തിൽ വെടിവെച്ചു; 8 മാസമുള്ള സഹോദരൻ മരിച്ചു

മാസ്ക് ഇന്നൊവേഷൻ ചലഞ്ച് - 500,000 ഡോളർ സമ്മാനം - പങ്കെടുക്കേണ്ട അവസാന തീയതി - ഏപ്രിൽ 21

ഡാളസ് കേരള അസോസിയേഷന്‍ കോവിഡ് വാക്‌സീന്‍ ക്ലിനിക് വിജയകരമായി

ഷിക്കാഗോ തിരുഹൃദയ ക്‌നാനായ ദൈവാലയത്തിലെ വിശുദ്ധവാര തിരുകര്‍മ്മങ്ങള്‍ ഭക്തിസാന്ദ്രമായി

ഫൊക്കാന പ്രസിഡണ്ട് ജോർജി വർഗീസിന്റെ സഹോദരന്റെ ഭാര്യ ലില്ലി വർഗീസ് (ലില്ലിക്കുട്ടി-71) നിര്യാതയായി

ഫോക്കാന ടടെക്സാസ് റീജിയന്‍ യൂത്ത് വിംഗ് ഉദ്ഘാടനവും, രക്തദാന സേന രൂപീകരണവും നാളെ ഹ്യുസ്റ്റന്‍ കേരള ഹൌസ്സില്‍

‘നാദമുരളി’ ഏപ്രിൽ പതിനേഴിന്

ഫൊക്കാന യൂത്ത് കമ്മിറ്റി ലീഡര്‍ഷിപ്പ് ആന്‍ഡ് പബ്ലിക് സ്പീക്കിംഗ് വര്‍ക്ക്‌ഷോപ്പ് ഏപ്രില്‍ 13 മുതല്‍ ജഡ്ജി ജൂലി മാത്യു ഉദ്ഘാടനം ചെയ്യും

പ്രവാസി മലയാളി ഫെഡറേഷന്‍ മെംബര്‍ഷിപ്പ് പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്തും.

അരിസോണ മലയാളി അസ്സോസിയേഷന്റെ വിഷു - ഈസ്റ്റര്‍ പരിപാടികള്‍ ഓണ്‍ലൈന്‍

കാന്‍സര്‍ രോഗിയുടെ മുഖത്ത് നോക്കി ചുമച്ചതിന് 30 ദിവസം ജയില്‍ ശിക്ഷയും 500 ഡോളര്‍ ഫൈനും

ഇറ്റ് ഈസ് നെവര്‍ ടൂ ഏര്‍ളി (ഏബ്രഹാം തോമസ്)

അതിര്‍ത്തി കടന്നെത്തിയ കുട്ടികള്‍ക്ക് പ്രതിവാരം ചെലവിടുന്നത് 60 മില്യണ്‍ ഡോളര്‍

ആത്മീയതയെയും മതവിശ്വാസങ്ങളെയും നഷ്ടപ്പെടുത്തുന്ന കോവിഡ് 19. (ഫിലിപ്പ് മാരേട്ട് )

മൊഹ്‌സിന്‍ സയ്യദിനെ അസിസ്റ്റന്റ് സെക്രട്ടറിയായി ബൈഡന്‍ നിര്‍ദ്ദേശിച്ചു

എം ജെ ജേക്കബ് നെടുംതുരുത്തില്‍ (മാളിയേക്കല്‍) നിര്യാതനായി

കാര്‍ട്ടൂണ്‍: സിംസണ്‍

ഡോ. മാത്യു വൈരമണ്‍ സ്റ്റാഫോര്‍ഡ് പ്ലാനിംഗ് & സോണിങ് കമ്മീഷണര്‍

ഹൃദയസരസ്സ് : 'ആർട് ലവേഴ്സ് ഓഫ് അമേരിക്ക' ശ്രീ ശ്രീകുമാരൻ തമ്പിയെ ആദരിക്കുന്നു

പോലീസ് നടപടിയിൽ പരുക്കേറ്റ സുരേഷ്ഭായി പട്ടേലിന്റെ കേസ് ഒത്തു തീർന്നു

ടോക്കിയോ ഒളിംപിക്‌സ്; രണ്ട് ഇന്ത്യന്‍ അമേരിക്കന്‍സ് അര്‍ഹത നേടി

പൂന്താനം മുതല്‍ വി.പി ജോയി വരെ; കെ എച്ച് എന്‍ എ കവിതക്കച്ചേരി സംഘടിപ്പിക്കും

വക്കീലിനെ ഏര്‍പ്പാടാക്കണം, ജയിലില്‍ സൌകര്യങ്ങള്‍ റെഡിയാക്കണം എന്നിട്ടൊക്കെയെ പറ്റൂ(അഭി: കാര്‍ട്ടൂണ്‍)

ചിക്കാഗൊ യൂണിവേഴ്‌സിറ്റിയില്‍ സ്റ്റേ അറ്റ് ഹോം- ഇന്‍പേഴ്‌സന്‍ ക്ലാസ്സുകള്‍ നിര്‍ത്തിവെച്ചു.

ഒക്കലഹോമ കോവിഡ് മരണം 8000 കവിഞ്ഞു.

സൂസന്‍ മാത്യു- വെള്ളിയാഴ്ചയിലെ പൊതു ദര്‍ശനം മാറ്റിവെച്ചു

എക്സ്കവേറ്ററിന്റെ ബക്കറ്റു വീണു രണ്ട് കുട്ടികൾ കൊല്ലപ്പെട്ടു

യു.എസിൽ രോഗികൾ കൂടുന്നു; പക്ഷെ  കോവിഡ്  മരണസംഖ്യ കുറയുന്നു

View More