-->

FILM NEWS

കാല്‍ അനക്കാനേ വയ്യ, നട്ടെല്ലിന് സര്‍ജറി വേണ്ടി വരരുതേ എന്നാണ് പ്രാര്‍ത്ഥന; മന്യ പറയുന്നു

Published

on


ജോക്കര്‍ എന്ന ചിത്രത്തിലൂടെ മലയാളികളുടെ ഇഷ്ട നായികയായ നടിയാണ് ആന്ധ്രാക്കാരിയായ സുന്ദരി മന്യ. പിന്നീട് കന്നഡ, തമിഴ്, തെലുങ്ക് ഭാഷ ചിത്രങ്ങളില്‍ സജീവമായിരുന്ന മന്യ നിരവധി സിനിമകളില്‍ അഭിനയിച്ചു.  വിവാഹത്തോടെ സിനിമയില്‍ നിന്നും ഇടവേളയെടുത്ത മന്യ അമേരിക്കയിലാണ് ഭര്‍ത്താവിനോടും മകളോടുമൊപ്പം ഇപ്പോള്‍ താമസിക്കുന്നത്. അമേരിക്കയില്‍ ഫിനാന്‍ഷ്യല്‍ അനലിസ്റ്റായി ജോലി നോക്കുന്ന മന്യ ഇപ്പോള്‍ തനിക്ക് ജീവിതത്തില്‍ നേരിടേണ്ടി വന്ന അപ്രതീക്ഷിത ദുരന്തത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിയ്ക്കുകയാണ്. ജീവിതത്തിലെ അപ്രതീക്ഷിത ട്വിസ്റ്റ് എന്ന അടിക്കുറിപ്പോെടയായിരുന്നു മന്യ തനിക്ക് സംഭവിച്ച കാര്യത്തെ കുറിച്ച് തുറന്നെഴുതിയത്.

' മൂന്നാഴ്ച മുമ്പ്, എനിക്കൊരു പരുക്കു പറ്റി. ഡിസ്‌ക്കിന് പ്രശ്നമുണ്ടെന്ന് സ്‌കാനിങ്ങില്‍ മനസ്സിലായി. അതെന്റെ ഇടതു കാലിനെ എതാണ്ട് പൂര്‍ണമായും തളര്‍ത്തിക്കളഞ്ഞു. കടുത്ത വേദന മൂലം ഇടതുകാല്‍ അനക്കാന്‍ പറ്റാത്ത അവസ്ഥ. ഇന്ന് നട്ടെല്ലില്‍ സ്റ്റിറോയ്ഡ് ഇന്‍ജക്ഷനെടുത്തു. ഈ സെല്‍ഫി ചിത്രമെടുത്തത് ഞാന്‍ വല്ലാതെ പേടിച്ചിരുന്നതു കൊണ്ടാണ്. കൊവിഡ് മൂലം മറ്റാരെയും റൂമില്‍ അനുവദിച്ചിരുന്നില്ല, ഞാന്‍ ഒറ്റയ്ക്കായിരുന്നു. പ്രാര്‍ഥനകളോടെ വേദനയെ നേരിട്ടു. ഉടനെ എല്ലാം ഭേദമാകുമെന്ന പ്രതീക്ഷയിലാണ്.
മൂന്ന് ആഴ്ചത്തേക്ക് എനിക്ക് ഇരിക്കാനാകില്ലായിരുന്നു. നടക്കാനാകില്ലായിരുന്നു. നില്‍ക്കാനോ ഉറങ്ങാനോ പോലും വേദന കാരണം സാധിച്ചിരുന്നില്ല. സുഖപ്പെടാനും തിരികെ വരാനും ഞാന്‍ പരമാവധി പരിശ്രമിക്കുന്നുണ്ട്. അടുത്ത നിമിഷം എന്തു സംഭവിക്കുമെന്ന് നമുക്ക് ഒരിക്കലും അറിയില്ല. ഓരോ നിമിഷവും ആസ്വദിക്കുക. നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കൊപ്പം സമയം ചെലവഴിക്കുക. ജീവിതം ക്ഷണികവും അപ്രതീക്ഷിതവുമാണ്.

വീണ്ടും ഡാന്‍സ് ചെയ്യാനാകുമെന്ന് കരുതിയിരുന്നില്ല. എന്നാല്‍ എനിക്ക് പതിയെ കരുത്ത് വീണ്ടെടുക്കാനാകുമെന്ന് ഡോക്ടര്‍ പറഞ്ഞു. നട്ടെല്ലിന് സര്‍ജറി വേണ്ടിവരരുതേ എന്ന് പ്രാര്‍ഥിക്കുന്നു. കഴിഞ്ഞ മൂന്നാഴ്ചയായി ഇതാണ് എന്റെ ജീവിതം. എന്നെ സുഖപ്പെടുത്തുന്നതിന് ദൈവത്തിന് നന്ദി, ഈ ജീവിതത്തിന് ദൈവത്തിന് നന്ദി. കുടുംബത്തിനും എനിക്ക് വേണ്ടി പ്രാര്‍ഥിച്ച ആരാധകര്‍ക്കും നന്ദി. എന്നും ഓര്‍ക്കുക, ജീവിതം ഈസിയല്ല. ഇതുപോലെയുള്ള സംഭവങ്ങളുണ്ടാകും. പക്ഷേ പൊരുതുക. തോറ്റു കൊടുക്കരുത്.''  താരം കുറിച്ചു.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

മമ്മൂട്ടിയുടെ 'ദി പ്രീസ്റ്റ്' ആമസോണ്‍ പ്രൈം വീഡിയോയില്‍

കോപ്പിയടി വിവാദത്തില്‍ 'ഹിസ് സ്റ്റോറി'യുടെ പോസ്റ്റര്‍ പിന്‍വലിച്ച്‌ നിര്‍മാതാക്കള്‍

'മനസ്സ് നന്നാകട്ടെ. മതമേതെങ്കിലുമാകട്ടെ'; 'കുഞ്ഞെല്‍ദോ'യിലെ ഗാനമെത്തി

ചിത്രകാരനും, സിനിമാ ഡോക്യുമെന്‍ററി സംവിധായകനുമായ ജ്യോതി പ്രകാശ് അന്തരിച്ചു

ഇരുണ്ട മനസ്സുകളുടെ കഥ; അപൂര്‍വ്വമായി മലയാളി കാണുന്ന ഒരു യഥാതഥ ലോകമാണ് ജോജി

സുലൈമാന്‍ ആന്‍ഡ് ഡേവിഡ് ഫോട്ടോയുമായി വിനയ് ഫോര്‍ട്

ഹിന്ദു-മുസ്ലീം പ്രണയ രംഗം ചിത്രീകരിച്ചതിന്റെ പേരില്‍ ക്ഷേത്ര പരിസരത്തെ സിനിമ ചിത്രീകരണം തടസപ്പെടുത്തി

1921 പുഴ മുതല്‍ പുഴ വരെ: സിനിമയ്ക്ക് പണത്തിനായി വീണ്ടും കൈനീട്ടി അലി അക്ബര്‍

അന്ന് മമ്മൂക്കയുടെ അനുജന്‍, ഇപ്പോള്‍ ദുല്‍ഖറിന്റെ ചേട്ടന്‍: മനോജ് കെ. ജയന്‍

ദിശ പൂര്‍ത്തിയായി

'ഞാന്‍ സ്നേഹിക്കുന്ന പുരുഷന് വിവാഹവാര്‍ഷിക ആശംസകള്‍' ;സണ്ണി ലിയോണി

റിലീസിന് മുന്‍പ് തന്‍റെ ചിത്രം അമ്മ കാണാറില്ല, അഭിഷേക് ബച്ചന്‍

കന്നട നടി ഛൈത്രകൂട്ടുര്‍ വിഷം കഴിച്ച്‌ ആത്മഹത്യക്ക് ശ്രമിച്ച നിലയില്‍

ബിജെപി സ്ഥാനാര്‍ത്ഥിയായതോടെ മക്കള്‍ക്ക് സിനിമയില്‍ അവസരങ്ങള്‍ നഷ്ടമായി: കൃഷ്‌ണകുമാര്‍

സുശാന്ത് സിംഗിന്റെ മരണം സിനിമയാകുന്നു

പത്മശ്രീ സന്തോഷ് ശിവന്‍ കാനണ്‍ സിനിമ ഇഒഎസ് അംബാസഡര്‍

കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു, പിന്നാലെ ടെസ്റ്റ് പൊസിറ്റീവ്: നഗ്മ

ജോജി: ഫഹദും ദിലീഷ് പോത്തനും ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ ഒരുക്കുന്ന ദൃശ്യവിരുന്ന് (സൂരജ് കെ.ആർ)

പാതിരാ കുര്‍ബാന; പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

സ്റ്റാര്‍ ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തിറങ്ങി; ചിത്രം ഏപ്രില്‍ 9ന്

അവളുടെ തിളങ്ങുന്ന ഭാവിക്കായി വോട്ട് ചെയ്തു, പേളിയുടെ മഷിപുരണ്ട കൈകളില്‍ കോര്‍ത്ത് മകളുടെ കുഞ്ഞിക്കൈ

തമിഴ്‌നാട്ടില്‍ വോട്ട് ചെയ്ത് ജയറാമും കുടുംബവും

റിലീസിന് ഒരുങ്ങി നിഴലും നായാട്ടും, സന്തോഷം പങ്കുവെച്ച് കുഞ്ചാക്കോ ബോബന്‍

കമല്‍ഹാസന്റെ കൂടെ വിക്രത്തിലും ഞാനുണ്ട്: ഫഹദ് ഫാസില്‍

എസ്. ജാനകിയ്ക്ക് സോഷ്യല്‍ മീഡിയയുടെ ‘ആദരാഞ്ജലികള്‍’; വ്യാജ പ്രചാരണം ഇത് ഒമ്പതാം തവണ

റോഷന്‍ ആന്‍ഡ്രൂസ് - ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം 'സല്യൂട്ട്' ടീസര്‍ പുറത്തിറങ്ങി

ഊര്‍മ്മിള ഉണ്ണിയുടെ മകള്‍ ഉത്തര ഉണ്ണി വിവാഹിതയായി; വധുവിനൊപ്പം ചേച്ചിയായി സംയുക്ത വര്‍മ്മ

ദുര്‍ഗ കൃഷ്ണ വിവാഹിതയായി

അക്ഷയ് കുമാര്‍ ആശുപത്രിയില്‍

നായാട്ടിലെ എട്ടുകാലേ പിമ്ബിരായ അപ്പലാളേ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

View More