Image

നയന്‍താര- കുഞ്ചാക്കോ ബോബന്‍ ചിത്രം 'നിഴല്‍', റിലീസിന്

Published on 27 February, 2021
നയന്‍താര- കുഞ്ചാക്കോ ബോബന്‍ ചിത്രം 'നിഴല്‍', റിലീസിന്
ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയും, മലയാളത്തിന്റെ ചോക്ലേറ്റ് ഹീറോ കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിക്കുന്ന 'നിഴല്‍' എന്ന ചിത്രം അണിയറ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരുന്നു. ചിത്രം ഏപ്രില്‍ ആദ്യവാരം തീയേറ്റര്‍ റിലീസായിരിക്കും.

രാജ്യാന്തര പുരസ്കാരങ്ങളും സംസ്ഥാന സര്‍ക്കാറിന്റെ അം​ഗീകാരങ്ങളും നേടിയിട്ടുള്ള എഡിറ്റര്‍ അപ്പു എന്‍. ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ത്രില്ലര്‍ പശ്ചാത്തിലൊരുക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് എസ്. സഞ്ജീവാണ്. ആന്‍റോ ജോസഫ് ഫിലിം കമ്ബനി, മെലാഞ്ച് ഫിലിം ഹൗസ്, ടെന്‍റ്പോള്‍ മൂവീസ് എന്നിവയുടെ ബാനറുകളില്‍ ആന്‍റോ ജോസഫ്, അഭിജിത്ത് എം പിള്ള, ബാദുഷ, സംവിധായകന്‍ ഫെല്ലിനി ടി.പി, ജിനേഷ് ജോസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.

കുഞ്ചാക്കോ ബോബന്‍, നയന്‍താര എന്നിവരെ കൂടാതെ മാസ്റ്റര്‍ ഇസിന്‍ ഹാഷ്, സൈജു കുറുപ്പ്, വിനോദ് കോവൂര്‍, ഡോ. റോണി, അനീഷ് ഗോപാല്‍, സിയാദ് യദു, സാദിക്ക്, ദിവ്യപ്രഭ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ഛായാഗ്രഹണം ദീപക് ഡി മേനോന്‍. സംഗീതം സൂരജ് എസ് കുറുപ്പ്. സംവിധായകനൊപ്പം അരുണ്‍ലാല്‍ എസ്.പിയും ചേര്‍ന്നാണ് എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നത്. 

വസ്ത്രാലങ്കാരം സ്റ്റെഫി സേവ്യര്‍.അഭിഷേക് എസ് ഭട്ടതിരി സൗണ്ട് ഡിസൈനിംഗ്, നാരായണ ഭട്ടതിരി ടൈറ്റില്‍ ഡിസൈന്‍, മേക്കപ്പ് റോണക്സ് സേവ്യര്‍.പ്രൊഡക്ഷന്‍ ഡിസൈന്‍ സുഭാഷ് കരുണ്‍, ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഡിക്‌സണ്‍ പൊഡുത്താസ്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് രാജീവ് പെരുമ്ബാവൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ഉമേഷ് രാധാകൃഷ്ണന്‍,പി.ആര്‍.ഓ: പി.ശിവപ്രസാദ്. ജിനു വി നാഥ്, കുഞ്ഞുണ്ണി സി.ഐ എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്,ഫിനാന്‍സ് കണ്‍ട്രോളര്‍ ഉദയന്‍ കപ്രശ്ശേരി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക