Image

ദുബായില്‍ കോവിഡ് സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ റമദാന്‍ വരെ ദീര്‍ഘിപ്പിച്ചു

Published on 26 February, 2021
 ദുബായില്‍ കോവിഡ് സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ റമദാന്‍ വരെ ദീര്‍ഘിപ്പിച്ചു

ദുബായ്: രാജ്യത്തു തുടരുന്ന കോവിഡ് സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ റമദാന്‍ ആരംഭിക്കുന്നതുവരെ ദീര്‍ഘിപ്പിച്ച് ദുബായ് ഭരണകൂടം വെള്ളിയാഴ്ച ഉത്തരവിറക്കി. ഫെബ്രുവരി ആദ്യം മുതല്‍ തുടരുന്ന കര്‍ശന സുരക്ഷാ നിര്‍ദേശങ്ങളാണ് ഏപ്രില്‍ പകുതിയിലേക്ക് നീട്ടാന്‍ തീരുമാനിച്ചത്. രാജ്യത്തെ മരണ സംഖ്യയിലുള്ള വര്‍ധനവും കോവിഡ് രോഗികളുടെ എണ്ണത്തിലുള്ള വര്‍ധനവുമാണ് ഇത്തരമൊരു തീരുമാനത്തിലെത്താന്‍ അധികൃതരെ പ്രേരിപ്പിച്ചതെന്നുവേണം കരുതാന്‍.

ഇതനുസരിച്ച് പബ്ബുകള്‍, ബാറുകള്‍ എന്നിവ അടഞ്ഞുകിടക്കും. സിനിമ, വിനോദ, കായിക വേദികള്‍ ഉള്‍പ്പെടെയുള്ള ഇന്‍ഡോര്‍ വേദികള്‍ പരമാവധി ശേഷിയുടെ 50 ശതമാനത്തിലും ശക്തമായ മുന്‍കരുതല്‍ നടപടികളോടെയും പ്രവര്‍ത്തിക്കുന്നത് തുടരും. റസ്റ്ററന്റുകളും കഫേകളും പുലര്‍ച്ചെ 1 മണിയോടെ അടയ്ക്കും. ഷോപ്പിംഗ് മാളുകളില്‍ സന്ദര്‍ശകരെ അനുവദിക്കും. നീന്തല്‍ക്കുളങ്ങളിലെയും ഹോട്ടലുകളിലെ സ്വകാര്യ ബീച്ചുകളിലെയും അതിഥികളെ മൊത്തം ശേഷിയുടെ 70 ശതമാനമായി പരിമിതപ്പെടുത്തും.

ഷെയ്ഖ് മന്‍സൂര്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നേതൃത്വത്തില്‍ ദുബായിലെ സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് നടത്തിയ ശിപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് തീരുമാനം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക