Image

വി.കെ. റൗഫിന് ജിദ്ദ ഹജ്ജ് വെല്‍ഫെയര്‍ ഫോറം യാത്രയയപ്പു നല്‍കി

Published on 26 February, 2021
വി.കെ. റൗഫിന് ജിദ്ദ ഹജ്ജ് വെല്‍ഫെയര്‍ ഫോറം യാത്രയയപ്പു നല്‍കി


ജിദ്ദ : പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്കു മടങ്ങുന്ന വി.കെ. റൗഫിന് ജിദ്ദ ഹജ്ജ് വെല്‍ഫെയര്‍ ഫോറം സമുചിതമായ യാത്രയയപ്പു നല്‍കി.

വെര്‍ച്ച്വല്‍ പ്ലാറ്റ്‌ഫോമില്‍ നടന്ന യാത്രയയപ്പു യോഗത്തില്‍ ഹജ്ജ് വെല്‍ഫെയര്‍ ഫോറം ചെയര്‍മാന്‍ നസീര്‍ വാവാക്കുഞ്ഞ് അധ്യക്ഷത വഹിച്ചു. ഒഐസിസി ഗ്ലോബല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി കെ.എം ശരീഫ് കുഞ്ഞ്, ഫോറം മുന്‍ ട്രഷറര്‍ സി.വി. അബൂബക്കര്‍ കോയ, പി.എം.എ ജലീല്‍, കുഞ്ഞാവുട്ടി എ. ഖാദര്‍, മുന്‍ ട്രഷറര്‍ ഹമീദ് പന്തല്ലൂര്‍, മുസ്തഫ തറയില്‍, സമദ് കിണാശേരി, കെ.പി.എം സക്കീര്‍, കെഎംസിസി ആക്ടിംഗ് പ്രസിഡന്റ് വി.പി. മുസ്തഫ, നവോദയ രക്ഷാധികാരി ഷിബു തിരുവനന്തപുരം, ഒഐസിസി.ജിദ്ദ പ്രസിഡന്റ് കെ.ടി.എ മുനീര്‍, പ്രവാസി സാംസ്‌കാരിക വേദി പ്രസിഡന്റ് റഹീം ഒതുക്കങ്ങല്‍, സഫറുള്ള മുല്ലോളി, നവോദയ പ്രസിഡന്റ് കിസ്മത്ത് മമ്പാട്, ന്യൂ ഏജ് പ്രസിഡന്റ് പി.പി. റഹീം, മുന്‍ ചെയര്‍മാന്‍ അബാസ് ചെമ്പന്‍, തമിഴ് സംഘം പ്രസിഡന്റ് സിറാജ് മുഹിയിദ്ധീന്‍ , കെ.പി. അബ്ദുല്‍ സലാം, ഫോറം വൈസ് ചെയര്‍മാന്‍, അബ്ദുല്‍ മജീദ് നഹ , ഉബൈദ് തങ്ങള്‍, അസീസ് പറപ്പൂര്‍, റഷീദ് കൊളത്തറ, നൗഷാദ് അടൂര്‍ ഇസ്മയില്‍ കല്ലായി, അലി തേക്കുതോട്, ഷിഹാബുദ്ധീന്‍ എണ്ണപ്പാടം, സുന്ദര്‍, നാസര്‍ വേങ്ങര മാമദു പൊന്നാനി, എ.കെ. സൈതലവി, ഇബ്രാഹിം പാപ്പറ്റ. ശ്രീജിത്ത് കണ്ണൂര്‍, ഷറഫു കാളികാവ്, അബ്ദുല്‍ കരീം നവോദയ, മുസ്തഫ കോഴിശേരി, ഒഐസിസി ദേശീയ ട്രഷറര്‍ കുഞ്ഞുമുഹമ്മദ് കൊടശേരി, സത്താര്‍ കണ്ണൂര്‍, മസ്‌തൊടി എന്നിവര്‍ യാത്രാമംഗളങ്ങള്‍ നേര്‍ന്നു.

ഹജ്ജ് വെല്‍ഫെയര്‍ ഫോറം കോഓര്‍ഡിനേറ്റര്‍ സി.എച്ച് ബഷീര്‍ സ്വാഗതവും ട്രഷറര്‍ ബഷീര്‍ മമ്പാട് നന്ദിയും പറഞ്ഞു. ഫോറം ജനറല്‍ കണ്‍വീനര്‍ മാമദു പൊന്നാനി, ജനറല്‍ സെക്രട്ടറി സൈനുല്‍ ആബിദീന്‍ എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി.

പ്രവാസത്തില്‍ നിന്നും പുനരധിവാസത്തിലേക്കു മാറിയാലും ജീവകാരുണ്യപരവും മനുഷ്യത്വപരവുമായ തന്റെ സാമൂഹ്യ ഇടപെടലുകള്‍ തുടര്‍ന്നു കൊണ്ടേയിരിക്കുമെന്ന് മറുപടി പ്രസംഗത്തില്‍ വി.കെ.റൗഫ് പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക