-->

EMALAYALEE SPECIAL

ബിഗ് ബോസിൽ യു.എസ്. മലയാളി മിഷേലിന്റെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി

Published

on

ഒരു അഡാര്‍ ലവ് എന്ന ചിത്രം ആദ്യമായി ശ്രദ്ധിക്കപ്പെട്ടത് പ്രിയ വാര്യരുടെ തോക്ക് കൊണ്ട് ആക്ഷന്‍ കാണിക്കുന്ന റൊമാന്റിക് രംഗം ടീസറായി പുറത്തു വന്നതോടെയാണ്. സിനിമ ഇറങ്ങിയപ്പോഴാകട്ടെ നായികയായ നൂറിന്‍ ഷെരീഫിനും ഏറെ ഫാന്‍സ് ഉണ്ടായി. 

എന്നാല്‍ ഇവര്‍ക്കൊപ്പം തന്നെ ഒരു ഡയലോഗ് പോലുമില്ലാതെ ചിത്രത്തിലെ ഗാന രംഗത്തിലെ വെറും നോട്ടം കൊണ്ട് മാത്രം ആരാധകരെ സൃഷ്ടിച്ചെടുക്കാന്‍ സാധിച്ചയാളാണ് ന്യു യോർക്ക് മലയാളി മിഷേല്‍ ആന്‍ ഡാനിയല്‍. നേരത്തെ തന്നെ ടിക് ടോക് വീഡിയോകളിലൂടെ പേരെടുത്ത മിഷേലിന് ഗാനം ഇറങ്ങിയ ശേഷം മറ്റ് സോഷ്യല്‍ മീഡിയ പേജുകളിലും ഫോളോവേഴ്‌സ് വര്‍ദ്ധിച്ചു. നിലവില്‍ ഒന്നേകാല്‍ ലക്ഷം പേരാണ് മിഷേലിനെ ഇന്‍സ്റ്റഗ്രാമില്‍ മാത്രം ഫോളോ ചെയ്യുന്നത്. 

പിന്നീട് അഡാര്‍ ലവ് ടീമിന്റെ തന്നെ 'ധമാക്ക'യില്‍ ചെറിയ വേഷം ചെയ്ത മിഷേല്‍ ഇന്ന് ബിഗ് ബോസ് സീസണ്‍ 3-യില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി നടത്തിയാണ് വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുന്നത്. പ്രണവിന്റെ ആരാധികയാണെന്നും, ആശംസകളറിയിക്കണമെന്നും മോഹന്‍ലാലിനോട് പറഞ്ഞ മിഷേല്‍ തുടക്കത്തില്‍ തന്നെ ഷോയുടെ പ്രിയങ്കരിയായി മാറിക്കഴിഞ്ഞു. യുഎസ് മലയാളിയായിട്ട് പോലും നന്നായി മലയാളം പറയുന്നതിന്റെ പേരില്‍ മോഹന്‍ലാല്‍ മിഷേലിനെ നേരിട്ട് അഭിനന്ദനമറിയിക്കുകയും ചെയ്തു. 

ആറ് വര്‍ഷത്തിലേറെയായി ന്യു യോർക്കിൽ  അമ്മ  ആനി ലിബുവിനൊപ്പം താമസമാണ് മിഷേല്‍ ആന്‍ ഡാനിയല്‍. സോഷ്യല്‍ വര്‍ക്ക്, സിനിമ, ഇവന്റ് മാനേജ്‌മെന്റ് രംഗങ്ങളിലെ നിറസാന്നിദ്ധ്യമായ ആനി തന്നെയാണ് മകളുടെ സ്വപ്‌നങ്ങള്‍ക്ക് വര്‍ണ്ണം പകരാന്‍ കൂടെയുള്ളത്. ഊട്ടിയിലെ സ്‌കൂള്‍ പഠനത്തിന് ശേഷമാണ് മിഷേല്‍ അമ്മയ്‌ക്കൊപ്പം യുഎസിലേയ്ക്ക് ചേക്കേറുന്നത്. ഇവിടെ ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം എയര്‍ലൈന്‍ മാനേജ്‌മെന്റില്‍ ബിരുദം കരസ്ഥമാക്കി. 

ചെറുപ്പത്തില്‍ തന്നെ സ്‌കൂള്‍ നാടകങ്ങളിലഭിനയിച്ച് പരിചയമുണ്ടെങ്കിലും, പൂര്‍ണ്ണമായും യുഎസില്‍ ചിത്രീകരിച്ച് 2015-ല്‍ പുറത്തിറങ്ങിയ 'I Love You' എന്ന ടെലിഫിലിമാണ് അഭിനയം പാഷനായി തെരഞ്ഞെടുക്കാന്‍ മിഷേലിനെ പ്രേരിപ്പിച്ചത്. ഇക്കാര്യം അറിയച്ചപ്പോള്‍ അമ്മയും മകളുടെ ഇഷ്ടത്തിന് എതിര് നിന്നില്ല. തുടര്‍ന്ന് 2017-ലാണ് ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന 'ഒരു അഡാര്‍ ലവ്' എന്ന ക്യാംപസ് സിനിമയുടെ ഓഡിഷന്‍ നടക്കുന്ന വിവരമറിഞ്ഞ് അമ്മയ്‌ക്കൊപ്പം മിഷേല്‍ കേരളത്തിലെത്തുന്നത്. ഓഡിഷനില്‍ സെലക്ട് ആയി 2018 ജനുവരിയോടെ ചിത്രം ആരംഭിച്ചു. താരതമ്യേന ചെറിയ റോള്‍ ആയിരുന്നെങ്കിലും അഭിനയം എന്ന മോഹം നടന്നതിന്റെ സന്തോഷത്തിലായിരുന്നു മിഷേല്‍. ചിത്രത്തിലെ മിഷേലിന്റെ ഗാനരംഗം ഹിറ്റാകുകയും ഏറെ ആരാധകരെ സമ്പാദിക്കുകയും ചെയ്തു. 

പിന്നീട് ഒമറിന്റെ തന്നെ 'ധമാക്ക'യില്‍ അഭിനയിച്ച മിഷേലിന് പക്ഷേ ബിഗ് ബോസ് ഷോയില്‍ പങ്കെടുക്കണം എന്നുള്ളതായിരുന്നു എപ്പോഴത്തെയും ആഗ്രഹം. ഇതിനായി നാട്ടില്‍ വരുമ്പോഴെല്ലാം ബിഗ് ബോസിന്റെ 1, 2 സീസണുകള്‍ കുത്തിയിരുന്ന് കണ്ട് ഷോയെപ്പറ്റി എല്ലാം മനസിലാക്കി വച്ചിരുന്നു മിഷേല്‍. ഒപ്പം തമിഴ് ബിഗ് ബോസും കണ്ടു. ഒടുവില്‍ സീസണ്‍ 3 ഓഡിഷനില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ച മിഷേലിന്റെ ആ സ്വപ്‌നവും കഠിനാധ്വാനത്തിന്റെ ഫലമായി യാഥാര്‍ത്ഥ്യമായി. 

കോവിഡ് കാരണം വിര്‍ച്വലായി നടന്ന ഓഡിഷനില്‍ പങ്കെടുത്ത് നോക്കൗട്ട് റൗണ്ടിലെ 200 മത്സരാര്‍ത്ഥികളില്‍ നിന്നും ലിസ്റ്റ് 16 പേരിലേയ്ക്ക് ചുരുങ്ങിയപ്പോള്‍ അതിലൊരു പേര് മിഷേലിന്റേതായിരുന്നു. തുടര്‍ന്ന് വൈല്‍ഡ് കാര്‍ഡ് എന്‍ട്രി വഴി ബിഗ് ബോസിന്റെ മത്സരച്ചൂടിലേക്കിറങ്ങിയ മിഷേല്‍ നിലവില്‍ ഷോയുടെ ഭാഗമായി ചെന്നൈയിലാണ്. 

കേരളത്തില്‍ മാവേലിക്കര മുളമൂട്ടില്‍ കുടുംബാംഗമായ മിഷേല്‍, മുളമൂട്ടില്‍ റോണി ടി ഡാനിയേലിന്റെ കൊച്ചുമകളാണ്. മിഷേലിന്റെ എല്ലാ ഇഷ്ടങ്ങള്‍ക്കും ഹൃദയം നിറഞ്ഞ പിന്തുണയുമായി അപ്പാപ്പന്‍ കൂടെയുണ്ട്. മകള്‍ക്ക് അമേരിക്കയെക്കാളും പ്രിയം കേരളമാണെന്ന് പറയുകയാണ് അമ്മ ആനി ലിബു. 

എറണാകുളത്തെത്തിയാല്‍ മെട്രോ പിടിച്ച് ലുലു മാളില്‍ കറങ്ങുന്നതാണ് മിഷേലിന്റെ പ്രധാന ഹോബി. 'Lulu Mall is like a second home for Michelle...' ആനി പറയുന്നു. മാളില്‍ ഗെയിം കളിക്കുക, കൂട്ടുകാരോടൊപ്പം ചുറ്റിയടിക്കുക, ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കുക എന്നിവയൊന്നും യുഎസില്‍ ലഭിക്കാത്ത ജീവിതത്തിന്റെ രസങ്ങളാണ്. യുഎസിലാണ് താമസമെങ്കിലും കേരളത്തെ അത്രമേല്‍ ഹൃദയത്തോട് ചേര്‍ക്കുന്ന മിഷേലിന് സ്വന്തം നാടിനോടും മലയാളിത്തനിമയോടും അടങ്ങാത്ത ഇഷ്ടം. 

അഭിനയത്തിന് പുറമെ നിരവധി ഫാഷന്‍ ഷോകളിലും മോഡലിങ് രംഗത്തും സാന്നിദ്ധ്യമറിയിച്ച മിഷേല്‍ ബിഗ് ബോസിന് ശേഷം സിനിമാ രംഗത്ത് നല്ല അവസരങ്ങള്‍ ലഭിച്ചാല്‍ അഭിനയം തുടരാനാണ് തീരുമാനിച്ചിരിക്കുന്നത്. ഒപ്പം ടിവി ഷോകളുടെ ആരാധികയായതിനാല്‍ ഇന്ത്യയിലെ പോപ്പുലര്‍ ഷോകളുടെ ഭാഗമാകാനുള്ള ആഗ്രഹവും പങ്കുവയ്ക്കുന്നു. എന്തായാലും ബിഗ് ബോസിലെത്തി തുടക്കം തന്നെ ഗംഭീരമാക്കിയ പ്രകടനം മിഷേലിനെ ഷോ വിന്നറാക്കുമോ എന്ന് കാത്തിരിക്കുകയാണ് പ്രേക്ഷകർ.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഒരു കൊലയുടെ ദൃക്സാക്ഷി (ഏഷ്യയിൽ നിന്ന് ആഫ്രിക്കയിലേക്ക്- 8: ജിഷ.യു.സി)

ഹമാസ് ഭീകരന്മാരെ ചുട്ടെരിക്കുന്നത് സൗമ്യയെന്ന മലയാളി പെണ്‍കുട്ടി (ലേഖനം: സാം നിലമ്പള്ളില്‍)

നഴ്സിൽ നിന്നും അൾത്താരയിലേക്ക് (ജോബി ബേബി, നഴ്‌സ്‌, കുവൈറ്റ്)

കുട്ടികളെ കോവിഡ് ബാധിക്കാത്തതിനു പിന്നില്‍ (ജോര്‍ജ് തുമ്പയില്‍)

ശവം തീനി കഴുകന്മാര്‍ (ദല്‍ഹികത്ത്: പി.വി.തോമസ്)

വരൂ,തായ്‍ലാന്റിൽ പോയി ഊണ് കഴിക്കാം..(നർമ്മകഥ:നൈന മണ്ണഞ്ചേരി)

MEET MY GRANDMA, SHE”S AN INDIAN (Sreedevi Krishnan)

ആടുജീവിതവും റോഡ് ടു മക്കയും; ബെന്യാമിനെതിരായ കോപ്പിയടി ആരോപണം സത്യമോ? (സൂരജ്.കെ.ആർ)

അമ്മച്ചിയുടെ സ്മരണയിൽ : മുരളി കൈമൾ

മലയാളത്തിന്റെ ഉരുക്കു വനിത (സാരംഗ് സുനില്‍ കുമാര്‍)

പ്രസംഗകല - സുകുമാര്‍ അഴീക്കോട് സമാഹരണവും പഠനവും (ഭാഗം-16: ഡോ. പോള്‍ മണലില്‍)

ട്രോളര്‍മാര്‍ അരങ്ങു തകര്‍ക്കുന്നു, അങ്ങ് കേരളത്തില്‍ (ലേഖനം: സാം നിലമ്പള്ളില്‍)

ഇറ്റലിയിയുടെ സ്വന്തം 'ജലാറ്റൊ ഐസ്ക്രീം' ( സൗമ്യ സാജിദ്)

ഓർമ്മകൾകൊണ്ട് നെയ്തെടുത്ത പായ ( സന്തോഷ് ഇലന്തൂർ)

അച്ഛനും ഒരമ്മയാണ് (ധർമ്മരാജ് മടപ്പള്ളി)

ഇ-മലയാളി ഡെയിലി ന്യുസ്  വരിക്കാരാകുക

കോൺഗ്രസിൽ കൂടുതൽ ആത്മപരിശോധന അല്ല, മാറ്റങ്ങളാണ് വേണ്ടത്: ജോർജ് എബ്രഹാം

അമ്മ വിളക്ക് (ഗിരീഷ് നായര്‍, മുംബൈ)

ചരമവാർത്തയിൽ ഏതു ഫോട്ടോ കൊടുക്കണം (വീക്ഷണം: സുധീർ പണിക്കവീട്ടിൽ)

ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം (അംബിക മേനോൻ, മിന്നാമിന്നികൾ -1) 

കരുതലിന്റെ അമ്മക്കൂട് (രാജൻ കിണറ്റിങ്കര)

അമ്മയ്‌ക്കൊരു ദിവസം (മാതൃദിന കുറിപ്പ്: സുധീര്‍ പണിക്കവീട്ടില്‍)

വലിയ ഇടയൻ ക്രിസോസ്റ്റം തിരുമേനിക്ക് കണ്ണീർപ്രണാമം (മോൻസി കൊടുമൺ)

സെല്‍ഫിയില്‍ തെളിയുന്ന കേരള ബി.ജെ.പി (സുരേന്ദ്രന്‍ നായര്‍)

ഓരോ അമ്മയും ഈശ്വരന്റെ വലിയ സമ്മാനം (ശ്രീകുമാർ ഉണ്ണിത്താൻ)

സ്നേഹത്തിന്റെ  സ്വാദ്  (ഗിരിജ ഉദയൻ)

അവിടത്തെപ്പോലെ ഇവിടെയും, ആഗോള പ്രശ്‌നമെന്ന നൊബേല്‍ ജേതാക്കളുടെ വിധി ആശ്വാസത്തുരുത്ത്(കുര്യന്‍ പാമ്പാടി)

വരാനിരിക്കുന്നത് സാമ്പത്തിക പ്രതിസന്ധി; യു.ഡി.എഫ്. നിരാശപ്പെടേണ്ട (വെള്ളാശേരി ജോസഫ് )

സ്മരണകള്‍ പൂത്തുലയുന്ന മറ്റൊരു മാതൃദിനം (പി.പി ചെറിയാന്‍)

രണ്ടക്ഷരം (ജോസ് ചെരിപുറം)

View More