Image

പ്രണയാര്‍ദ്രം ; നാടക രൂപം തയാറായി

Published on 14 February, 2021
 പ്രണയാര്‍ദ്രം ; നാടക രൂപം തയാറായി


ഡബ്ലിന്‍ : വാലന്റൈന്‍സ് ഡേ ആഘോഷിക്കുമ്പോള്‍ പ്രണയിക്കുന്നവരുടെ ദിനത്തിന് പിന്നിലെ കഥ - പ്രണയാര്‍ദ്രം- അയര്‍ലണ്ടിലെ സലിന്‍ ശ്രീനിവാസിന്റെ രചനയില്‍ ഭരതകലാ തീയറ്റേഴ്സ് ലഘു നാടക രൂപത്തില്‍ അവതരണത്തിന് തയ്യാറായി .

പ്രാചീന റോമില്‍ ക്രൂരനായ കളോടിയസ് രണ്ടാമന്റെ ഭരണകാലത്ത് ജീവിച്ചിരുന്ന വാലന്റിനസിന്റെയും ,അദ്ദേഹത്തിന്റെ പാറാവുകാരനായിരുന്ന ഓസ്ട്രിയസിന്റെ സുന്ദരിയായ മകള്‍ ജൂലിയയുമായുള്ള ആത്മ ബന്ധത്തിന്റെ കഥയാണ് പ്രണയാര്‍ദ്രം.

പ്രണയാര്‍ദ്രത്തിന്റെ തിരക്കഥ സലിന്‍ ശ്രീനിവാസ്, എഡിറ്റ് ജയ് മോഹന്‍ , കലാ സംവിധാനം അനശ്വര്‍ മാമ്പിള്ളി , ഛായാഗ്രഹണം ബോബി റെറ്റിന ,പശ്ചാത്തല സംഗീതം ഷാലു ഫിലിപ്, ആലാപനം ഐറിന്‍ കല്ലൂര്‍, ഗാനരചന, സംഗീതം, സംവിധാനം ഹരിദാസ് തങ്കപ്പന്‍.

ഐറിന്‍ കല്ലൂര്‍, അനശ്വര്‍ മാമ്പിള്ളി, ഹരിദാസ് തങ്കപ്പന്‍, ജയ്‌സന്‍ ആലപ്പാടന്‍, അനുരന്‍ജ് ജോസഫ് ,ടോണി ഡാളസ് എന്നിവരാണ് അഭിനേതാക്കള്‍ .

റിപ്പോര്‍ട്ട് : ജെയ്‌സണ്‍ കിഴക്കയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക