Image

ഫോമാ 2020 -2022 പൊളിറ്റിക്കല്‍ ഫോറം ഭാരവാഹികളെ പ്രഖ്യാപിച്ചു. സജി കരിമ്പന്നൂര്‍ ചെയര്‍മാന്‍

(ഫോമാ ന്യൂസ് ടീം ) Published on 08 February, 2021
ഫോമാ 2020 -2022  പൊളിറ്റിക്കല്‍ ഫോറം ഭാരവാഹികളെ പ്രഖ്യാപിച്ചു. സജി കരിമ്പന്നൂര്‍ ചെയര്‍മാന്‍
ജനാധിപത്യമൂല്യങ്ങള്‍ക്കും പൗരാവകാശസംരക്ഷണത്തിനും  മുന്ഗണന നല്‍കികൊണ്ട്  പ്രവാസി സമൂഹത്തിനു സജീവ നേതൃത്വം ഉറപ്പാക്കുവാന്‍  പ്രവര്‍ത്തിക്കുന്ന ഫോമാ പൊളിറ്റിക്കല്‍ ഫോറത്തിന്റെ ഭാരവാഹികളെ ഫോമാ എക്‌സിക്യൂട്ടീവ് കമ്മിറ്റി പ്രഖ്യാപിച്ചു.

ഫോമായുടെ മുതിര്‍ന്ന നേതാവും പൊളിറ്റിക്കല്‍ ഫോറത്തിന്റെ മുന്‍ സെക്രട്ടറിയുമായ  സജി കരിമ്പന്നൂര്‍ ചെയര്‍മാനും , പൊതു രംഗത്ത് സജീവമായി   പ്രവര്‍ത്തിക്കുന്ന പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ എ. സി ജോര്‍ജ്  സെക്രട്ടറിയുമാണ്.  കൂടാതെ  ലോക കേരള സഭാ അംഗവും നാഷ്‌വില്‍ കേരള അസോസിയേഷന്‍ സെക്രട്ടറിയുമായ   ഷിബു പിള്ള  (വൈസ് ചെയര്‍മാന്‍ ) , ഫോമായുടെ ഫ്‌ലോറിഡയിലെ പ്രവര്‍ത്തനങ്ങള്‍ക്കു സജീവ നേതൃത്വം നല്‍കിവരുന്ന  സ്കറിയ കല്ലറക്കല്‍ (ജോ. സെക്രട്ടറി),  ഫോമാ  വിമെന്‍സ് ഫോറത്തില്‍ ദീര്ഘവര്ഷങ്ങളായി നേതൃത്വം  നല്‍കുന്ന ന്യൂയോര്‍ക്കിലെ പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകയായ ലോണാ എബ്രഹാം (കമ്മിറ്റി), കേരള അസോസിയേഷന്‍ ഓഫ് ന്യൂ ഇംഗ്ലണ്ടിന്റെ മുന്‍ സെക്രട്ടറി  പോള്‍ ഇഗ്‌നേഷ്യസ്  (സിവിക്ക് അഫയേഴ്‌സ്))  എന്നിവരെയാണ്  നാഷണല്‍ എക്‌സിക്യൂട്ടീവ് പൊളിറ്റിക്കല്‍ ഫോറം ഭാരവാഹികളായി  ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്.   നാഷണല്‍ കമ്മിറ്റിയില്‍ നിന്നും കോര്‍ഡിനേറ്ററായി ആന്റോ കവലക്കലും,  പൊളിറ്റിക്കല്‍ ഫോറത്തിനു  ശക്തമായ നേതൃത്വം നല്‍കിയ പൊളിറ്റിക്കല്‍ ഫോറം മുന്‍ ചെയര്‍മാനായിരുന്ന  ഫോമാ ട്രഷറാര്‍ തോമസ് റ്റി ഉമ്മനും കമ്മിറ്റിയില്‍ ഉണ്ടായിരിക്കും.  

പ്രവാസികളുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി  എന്നും മുന്‍നിരയില്‍ നിന്നു  പ്രവര്‍ത്തിക്കുന്ന ഫോമാ പൊളിറ്റിക്കല്‍  ഫോറത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു കൂടുതല്‍ കരുത്തേകുവാന്‍  പുതിയ  ഭാരവാഹികള്‍ക്ക്  സാധ്യമാവട്ടെയെന്നു   ഫോമാ പ്രസിഡന്റ് അനിയന്‍ ജോര്‍ജ്, ജനറല്‍ സെക്രട്ടറി ടി ഉണ്ണികൃഷ്ണന്‍,  ട്രഷറാര്‍ തോമസ് റ്റി ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍, ജോ. സെക്രട്ടറി ജോസ് മണക്കാട് , ജോ. ട്രഷറാര്‍ ബിജു തോണിക്കടവില്‍  എന്നിവര്‍  ആശംസിച്ചു.   

Join WhatsApp News
ഫോമൻ 2021-02-09 04:25:42
പൊളിറ്റിക്കൽ ഫോറം കമ്മറ്റിയുടെ പ്രത്യേക ശ്രദ്ധയ്ക്ക്. ഇന്ത്യൻ കോണ്സുലേർ സർവീസുകൾക്ക് അന്യായമായ ഫീസ് ആണ് ഈടാക്കുന്നത്. ഇപ്പോൾ അങ്ങോട്ട് വിളിക്കുന്നതിന്‌ മിനിറ്റൊന്നിന് $2.48 ഉം കൊടുക്കണം. ക്രെഡിറ്റ് കാർഡ് ഉണ്ടങ്കിലെ കാൾ കണക്ട് ആവുകയുള്ളൂ. ഇത് ഒന്ന് പരിഹരിക്കാൻ കഴിയുമെങ്കിൽ ഒന്ന് ഇടപെടണം. കമ്മറ്റിയുടെ എണ്ണം കൂടുന്നത് അല്ലാതെ കാര്യമായി ഒന്നും നടന്നുകാണുന്നില്ല. ദയവായി ക്രീയേറ്റിവായി എന്തെങ്കിലും ചെയ്യൂ...
Palakkaran 2021-02-10 13:23:31
പത്രത്തിൽ ബോട്ടം വരുന്നതിനപ്പുറം ഒരു കമ്മിറ്റിയേക്കൊണ്ടും മലയാളിക്ക് കാര്യമില്ല സാർ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക