Image

ഫോമാ വനിതാ നാഷണൽ കമ്മറ്റി ജനുവരി 9 നു മേയർ കുമാരി ആര്യ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും

(ഫോമാ ന്യൂസ് ടീം) Published on 06 January, 2021
ഫോമാ വനിതാ നാഷണൽ കമ്മറ്റി  ജനുവരി  9 നു മേയർ കുമാരി ആര്യ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും
അമേരിക്കൻ മലയാളി വനിതകളെ, സാമൂഹ്യ-സാംസ്കാരിക-രാഷ്ട്രീയ-സേവനത്തിന്റെ മുഖ്യധാരയിലേയ്ക്ക്  കൊണ്ടുവരാനും, സാമൂഹ്യമാറ്റങ്ങളുടെ ചാലകശക്തിയായി രൂപപ്പെടുത്താനും, വനിതകളുടെ പൊതുവായ  മുന്നേറ്റത്തിനും പുരോഗതിക്കുമായി രൂപം കൊണ്ട ഫോമയുടെ വനിതാ ദേശീയ ഫോറത്തിന്റെ പുതിയ കമ്മറ്റിയുടെ ഉദ്ഘാടനം 2021 ജനുവരി -9 നു ഈസ്റ്റേൺ സ്റ്റാൻഡേർഡ് സമയം രാവിലെ 11 നു നടക്കും. 

ഭാരതത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറായി ചരിത്രം സൃഷ്ടിച്ച, തിരുവനന്തപുരം  കോർപ്പറേഷന്റെ മൂന്നാമത്തെ വനിതാ മേയറായ കുമാരി ആര്യാ രാജേന്ദ്രൻ ഉദ്ഘാടനം നിർവ്വഹിക്കും. മുഖ്യാതിഥികളായി പ്രമുഖ ചലച്ചിത്ര താരവും, ലോക് സഭാംഗവുമായ സുമലത, റിട്ടയേർഡ് ഡി.ജി.പി ശ്രീമതി .ആർ.ശ്രീലേഖ, പ്രമുഖ ഗായിക മിസ്. രഞ്ജിനി ജോസ് എന്നിവർ പങ്കെടുക്കും.   

മത്സരരംഗത്ത് തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ഥിയായിരുന്ന കുമാരി ആര്യ ,നിലവിൽ  ബാലസംഘത്തിന്‌റെ സംസ്ഥാന പ്രസിഡന്റും, തിരുവനന്തപുരം ആൾ സെയ്ന്റ്സ് കോളേജിൽ ബിഎസ് സി ഗണിത ശാസ്ത്രം രണ്ടാം വര്‍ഷ വിദ്യാര്‍ഥിനീയുമാണ്‌. കേരളത്തിലെ വനിതാ--രാഷ്ട്രീയ-നവോത്‌ഥാന മുന്നേറ്റത്തിനു  ഊർജ്ജവും, ഉണർവ്വും നൽകിയ ഏറ്റവും പ്രായം കുറഞ്ഞ വനിത മേയറായ കുമാരി ആര്യയുടെ പങ്കാളിത്തം ഫോമയുടെ വനിതാ ഫോറത്തിന്റെ ഉദ്ഘാടന ചടങ്ങിന് മാറ്റു കൂട്ടും. 

എൺപതുകളിൽ തെന്നിന്ത്യൻ ചലച്ചിത്ര രംഗത്ത് വെന്നിക്കൊടി പാറിച്ച ശ്രീമതി സുമലത 2019 ലോകസഭ തെരെഞ്ഞെടുപ്പിൽ മാണ്ടിയ മണ്ഡലത്തിൽ നിന്നും സ്വതന്ത്രയായി മത്സരിച്ച്  രാഷ്ട്രീയ പാർട്ടികളെ നിഷ്പ്രഭരാക്കി വിജയം നേടിയ വ്യക്തിയാണ്. 1979-ൽ തന്റെ പതിനാറാമത്തെവയസ്സിൽ "തിസൈ മാരിയ പറവൈകൾ" എന്ന തമിഴ്ചിത്രത്തിൽ അഭിനയിച്ചു കൊണ്ട്  അഭിനയജീവിതം ആരംഭിച്ച  സുമലത ഫിലിം ക്രിട്ടിക്സ് അവാർഡുൾപ്പടെ നിരവധി അവാർഡ്‌കൾക്ക്‌ അർഹയായിട്ടുണ്ട്. 

കേരളത്തിലെ ആദ്യത്തെ വനിതാ ഐ.പി.എസ് ഓഫീസർ ആയി ചരിത്രത്തിൽ ഇടം നേടിയ ശ്രീമതി ശ്രീലേഖ യു.കെ സർക്കാരിന്റെ പരമോന്നത ഫെല്ലോപിഷിപ്പുകളിൽ ഒന്നായ ചീവനിങ് ഫെല്ലോഷിപ്പ് ഉൾപ്പടെ നിരവധി അവാർഡുകൾ നേടി, വനിതകളുടെ യശസ്സുയർത്തിയ പോലീസ് ഓഫീസർ ആണ്. നിരവധി മാഗസിനുകളിൽ കോളങ്ങൾ എഴുതിയും പുസ്തകങ്ങൾ രചിച്ചും സാഹിത്യ ലോകത്തും തന്റേതായ ഇരിപ്പിടം നേടിയ വ്യക്തികൂടിയാണ് ശ്രീമതി ശ്രീലേഖ. 

ഭക്തിഗാന ആൽബങ്ങളിലൂടെ  പിന്നണി ഗാനരംഗത്ത് എത്തിയ രഞ്ജിനി ജോസ്  ആലാപന ശൈലികൊണ്ട്  തെന്നിന്ത്യൻ-മലയാള സംഗീത ശാഖയിൽ സ്ഥാനം പിടിച്ച ഗായികയാണ്. സ്വന്തമായി  ഏക എന്ന മ്യൂസിക്ക് ബാന്‍ഡുള്ള  രഞ്ജിനി നിരവധി ചലച്ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. 

പരിമിതികളുടെ ചട്ടക്കൂടുകൾ ഭേദിച്ച് മുന്നേറുവാന്‍ സ്ത്രീകൾ  ശക്തമാകുന്നതിലൂടെയാണ് സമൂഹത്തിന്റെ സമഗ്രവികസനമുണ്ടാകുന്നതെന്ന് ഫോമാ വനിതാ ഫോറം വിശ്വസിക്കുന്നു. സ്ത്രീകളിൽ  അന്തര്‍ലീനമായിരിക്കുന്ന കഴിവ്, സര്‍ഗാത്മകത, ആര്‍ജ്ജിച്ചിട്ടുള്ള പ്രാവീണ്യം എന്നിവ കണ്ടെത്തി പരിപോഷിപ്പിക്കുകയും ആത്മവിശ്വാസത്തോടെ എല്ലാമേഖലകളിലും പ്രവര്‍ത്തിക്കുവാന്‍ സ്ത്രീയെ സജ്ജമാക്കുകയും അതോടൊപ്പം രാഷ്ട്രീയ, സാമ്പത്തീക, ബൗദ്ധിക, സാംസ്‌കാരിക മേഖലകളിൽ കൃത്യമായ ഇടപെടലുകൾ നടത്തി വനിതകളുടെ ഉന്നമനത്തിനായി പ്രവർത്തിക്കാൻ ഫോമയുടെ പുതിയ ദേശീയ കമ്മറ്റി ലക്ഷ്യമിടുന്നു. സാമൂഹ്യമാറ്റത്തിനും സാംസ്കാരിക പ്രവർത്തനങ്ങൾക്കുമായി തുടക്കം കുറിക്കുന്ന പുതിയ കമ്മറ്റിയുടെ ഉദ്ഘാടന സൂം മീറ്റിംഗ് ഐഡിയായ : 959 -909 -9845 ൽ ചേർന്ന്  എല്ലാ മലയാളികളും, അഭ്യുദയ കാംഷികളും പങ്കെടുത്തു വിജയിപ്പിക്കണമെന്നു വനിതാ ഫോറം നാഷണൽ കമ്മറ്റി ചെയർ പേഴ്‌സൺ ലാലി കളപ്പുരക്കൽ, വൈസ് ചെയർപേഴ്‌സൺ ജൂബി വള്ളിക്കളം, സെക്രട്ടറി ഷൈനി അബൂബക്കർ, ട്രഷറർ ജാസ്മിൻ പരോൾ എന്നിവർ അഭ്യർത്‌ഥിച്ചു

ഫോമാ വിമൻസ് ഫോറത്തിന്റെ പ്രവർത്തനങ്ങൾ കൂടുതൽ മികച്ചതാക്കാനും ഉയരങ്ങളിലെത്തിക്കുവാനും പുതിയ വിമൻസ് ഫോറം കമ്മിറ്റിക്കു കഴിയട്ടെ എന്ന് ഫോമാ  പ്രസിഡന്റ് അനിയന്‍ ജോര്‍ജ്,  ജനറല്‍ സെക്രട്ടറി ടി. ഉണ്ണികൃഷ്ണന്‍, ട്രഷറര്‍ തോമസ് ടി ഉമ്മന്‍,  വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രെഷറര്‍ ബിജു തോണിക്കടവില്‍ എന്നിവർ സംയുക്ത പ്രസ്താവനയിൽ ആശംസിച്ചു.
ഫോമാ വനിതാ നാഷണൽ കമ്മറ്റി  ജനുവരി  9 നു മേയർ കുമാരി ആര്യ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും
Join WhatsApp News
ക്ഷേമ നായർ 2021-01-06 21:50:53
നാട്ടിലെ ദിവ്യ ദീപ്തി വ്യക്തികളെയും, സിനിമാ താരങ്ങളെയും രാഷ്ട്രീയ പീക്കിരികളെയും, വമ്പൻ മാരെയും, അമേരിക്കയിലെ മതമേലധ്യക്ഷന്മാരും വന്നു ഉദ്ഘാടനം നടത്തിയാൽ മാത്രം ഫോമാ പ്രവർത്തനം ആകുമോ. ഇതാണു ജനപക്ഷത്ത് നിന്നുള്ള അറുബോറൻ, foma പ്രവർത്തനം. തമ്മിലടിക്കുന്ന അനേകം വേൾഡ് മലയാളി സംഘടനകളും, ആദർശമില്ലാത്ത അത് തൊഴുത്തിൽകുത്ത് കാരായ Fokan കാരും, ഇത്തരം നിലവാരമില്ലാത്ത ഗുണമില്ലാത്ത അത് പരിപാടികൾ നടത്തുന്നതിന് യുക്തി മനസ്സിലാകുന്നില്ല. സംഘടന ക്കാരെ അമേരിക്കൻ മലയാളികൾക്ക് മനുഷ്യന് ഗുണമുള്ളത് വല്ലതും ചെയ്യൂ. ചുമ്മാ സമയം മെനക്കെടുത്താൻ ഒരു ഗ്ലാമർ കാരുടെ പിറകെ നെട്ടോട്ടം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക