Image

കോവിഡ് കാലത്ത് ഉറക്കത്തിന്റെ പ്രധാന്യം മറക്കരുത്

Published on 01 January, 2021
കോവിഡ് കാലത്ത് ഉറക്കത്തിന്റെ പ്രധാന്യം മറക്കരുത്
കോവിഡ് കാലത്ത് സമ്മര്‍ദമകറ്റാനും ആരോഗ്യകരമായ ജീവിതം നയിക്കാനും സഹായിക്കുന്നതാണ് ഉറക്കും. ഉറക്കത്തിന്റെ പ്രയോജനങ്ങള്‍ അറിയേണ്ടതു പോലെ തന്നെ പ്രധാനമാണ് ഉറക്കക്കുറവിന്റെ പ്രശ്‌നങ്ങളെ കുറിച്ച് അവബോധമുണ്ടാകേണ്ടതും. നല്ല ഉറക്കം കിട്ടില്ലെന്ന് പരാതിപ്പെടുന്നവര്‍ക്ക് ആ പ്രശ്‌നം പരിഹരിക്കാനുള്ള ചില മാര്‍ഗ്ഗങ്ങള്‍ ഇതാ. നല്ല ഉറക്കത്തിനായി നിങ്ങളുടെ തലച്ചോറിനെ പരിശീലിപ്പിക്കാന്‍ ഇവ സഹായിക്കും.

ദിവസവും ഒരു നിശ്ചിത സമയത്തു തന്നെ ഉറങ്ങാനും ഉണരാനും ശ്രമിക്കുക. നിങ്ങളുടെ ശരീരോഷ്മാവിന് താഴെയായി മുറിയിലെ താപനില ക്രമീകരിക്കണം.

ആവശ്യത്തിന് വെള്ളം കുടിച്ച് ശരീരത്തിലെ ജലാംശം നിലനിര്‍ത്തുക. ഉറങ്ങാനുള്ള സമയത്തിന് ഒരു മണിക്കൂര്‍ മുന്‍പ് മൊബൈല്‍, ലാപ്‌ടോപ്, ടിവി പോലുള്ള ഉപകരണങ്ങള്‍ ഓഫാക്കി മാറ്റി വയ്ക്കണം. അത്യാവശ്യ സാഹചര്യങ്ങളില്‍ ഉപയോഗിക്കുകയാണെങ്കില്‍ത്തന്നെ നീല വെളിച്ചം കുറയ്ക്കാനായി ളഹൗഃ, ംേശഹശഴവ േപോലുള്ള ആപ്ലിക്കേഷന്‍സ് ഉപയോഗിക്കുകയോ നൈറ്റ് മോഡില്‍ ഉപയോഗിക്കുകയോ ചെയ്യുക.

ഉറക്കത്തിന് ഒരു മണിക്കൂര്‍ മുന്‍പ് പാട്ടു കേള്‍ക്കുക, ദീര്‍ഘമായി ശ്വാസം വലിച്ചു വിടുക പോലുള്ള റിലാക്‌സേഷന്‍ മാര്‍ഗ്ഗങ്ങള്‍ ചെയ്യുക. ഉറക്കം വരുന്നില്ലെങ്കില്‍ കട്ടിലില്‍നിന്ന് എണീറ്റ് ഉറക്കം വരും വരെ മറ്റെന്തെങ്കിലും പ്രവൃത്തികളില്‍ ഏര്‍പ്പെടുക. ഉറക്കം വന്നു തുടങ്ങിയാല്‍ ഉടനെ പോയി കിടക്കുക. ഉറങ്ങുന്ന സമയത്തോട് അടുപ്പിച്ച് പുകവലി, കാപ്പികുടി, മദ്യപാനം എന്നിവ ഒഴിവാക്കുക.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക