Image

ഫോമാ പ്രസിഡന്റിന് ജന്മദിന ഭാവുകങ്ങള്‍ .... രാജു ശങ്കരത്തില്‍, ഫിലഡല്‍ഫിയാ

Published on 11 July, 2020
ഫോമാ പ്രസിഡന്റിന് ജന്മദിന ഭാവുകങ്ങള്‍ .... രാജു ശങ്കരത്തില്‍, ഫിലഡല്‍ഫിയാ
ഫോമാ പിറവി കൊണ്ടപ്പോള്‍ ആരും സ്വപ്നത്തില്‍പോലും കരുതിയില്ല ഇത്രയും ഉയര്‍ച്ചയിലേക്കു കുതിക്കുന്ന ഒരു പ്രസ്ഥാനമായിമാറുമെന്ന്. പെറ്റുവീണ കുഞ്ഞിനെ എന്നപോലെ അതിന്റെ ശൈശവ ദിശയില്‍വളര്‍ത്തുവാനും കരുതുവാനും ആദ്യ പ്രസിഡന്റ് പ്രിയപ്പെട്ട ശശിധരന്‍ സാര്‍ കാണിച്ച ആ പിതൃ സ്‌നേഹത്തെ നന്ദിപൂര്‍വ്വം ഇത്തരുണത്തില്‍സ്മരിക്കുന്നു. പിന്നീട് വന്ന ഓരോ ഭരണ സമതിയും അവരാല്‍ കഴിയുന്ന മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ചവെച്ചു ഫോമയെ വളര്‍ത്തുവാന്‍ സ്തുത്യര്‍ഹമായ പങ്കു വഹിച്ചു. എന്നാല്‍ പിന്നീട് ഫോമയുടെ അമരത്തെത്തിയ ഫിലിപ്പ് ചാമത്തില്‍ എന്ന രാജുച്ചായന്‍ ഫോമാ കണ്ട എക്കാലത്തെയും മികച്ചപ്രസിഡന്റായി മാറുന്ന കാഴ്ചയാണ് ഏവര്‍ക്കും കാണുവാന്‍ സാധിച്ചത്.

മുന്‍കൂട്ടി തീരുമാനിക്കാതെയും, ഒരു കാര്യസാധ്യത്തിനുമല്ലാതെയുമായി പല വേദിയിയിലുംഅദേഹത്തെ മുന്നില്‍ ഇരുത്തിക്കൊണ്ട്ഞാന്‍ പറഞ്ഞ ആ വിശേഷണംവീണ്ടും ഇവിടെ ആവര്‍ത്തിക്കുകയാണ് . 'ഭാഗ്യവാനായ ഫോമയുടെപ്രസിഡന്റ്'. ആവിശേഷണം എന്തുകൊണ്ടും അദ്ദേഹത്തിന് അര്‍ഹതപ്പെട്ടതാണ്. ഏതൊരു സംഘടന ആയാലും അധികം താമസിക്കാതെ ചിലപൊട്ടലും ചീറ്റലും വിഴുപ്പലക്കലും ഉടലെടുക്കും. അതില്‍ പലതും പുറലോകത്ത് എത്തുകയും ചെയ്യും. എന്നാല്‍ നാളിതുവരെ അങ്ങനെയുള്ള ഒരാക്ഷേപം അദ്ദേഹത്തിന്റെ കാലത്ത് ഫോമയില്‍ ഉടലെടുത്തിട്ടില്ല. മാത്രവുമല്ല, മുന്നോട്ടു വച്ച എല്ലാ പദ്ധതികളും വന്‍ വിജയവുമായിരുന്നു . തൊട്ടതെല്ലാം പൊന്നാക്കിയ ചരിത്രം മാത്രം. അതാണ് അദ്ദേഹത്തെ ഭാഗ്യവാനായ പ്രസിഡന്റ് എന്ന് വിളിക്കുവാന്‍ എന്നെ പ്രേരിപ്പിച്ച പ്രധാന ഘടകം.

കേരളം കണ്ടഏറ്റവും വലിയ ഭീകര പ്രളയത്തില്‍കിടപ്പാടമുള്‍പ്പെടെ എല്ലാം നഷ്ടപ്പെട്ടവര്‍ക്കായി തിരുവല്ലായ്ക്കടുത്തു കടപ്രയില്‍ ആധുനിക സൗകര്യങ്ങളോടുകൂടിഅതിവേഗം നിര്‍മ്മിച്ചു നല്‍കിയ നാല്‍പ്പതു വീടുകളുടെ താക്കോല്‍ ദാന കര്‍മ്മം നടന്നപ്പോള്‍ അത് ഫോമയുടെ ചരിത്രത്തില്‍ തങ്കലിപികളാല്‍ എഴുതപ്പെട്ട സുവര്‍ണ്ണ നിമിഷങ്ങളായി മാറി. അതുവഴിഫോമയുടെ യശസ്സ് വാനോളം ഉയര്‍ന്നു. നിരവധി ജീവകാരുണ്യപ്രവത്തനങ്ങള്‍ ഇതിനോടകം ഫോമാ ചെയ്തുകഴിഞ്ഞു. വിമന്‍സ് ഫോറത്തിന്റെ നേതൃത്വത്തില്‍ കേരളത്തിലെ നിര്‍ധനരായ അന്‍പത്തിയഞ്ചു നേഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് അന്‍പതിനായിരം രൂപാ വീതം നല്‍കിക്കൊണ്ടുള്ള സ്‌കോളര്‍ഷിപ്പ് പദ്ധതി ഇപ്പോള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നു. ജോസ് ഏബ്രഹാം, ഷിനു ജോസഫ്, വിന്‍സന്റ് ബോസ് മാത്യു, സാജു ജോസഫ്, ജെയിന്‍ കണ്ണച്ചാന്‍പറമ്പില്‍ തുടങ്ങി നിരവധി ആള്‍ക്കാരുടെ ഒറ്റക്കെട്ടായുള്ള ശക്തമായ നേതൃത്വ പിന്തുണ ഫോമയുടെ പ്രസിഡന്റ് എന്ന നിലയില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തന വിജയങ്ങളില്‍പ്രധാന പങ്കുവഹിക്കുന്നു.

കഴിഞ്ഞ വര്‍ഷം ഡാളസ്സില്‍ നടത്തിയ ഫോമയുടെ മീറ്റിംഗില്‍ പങ്കെടുത്തതുവഴി അദ്ദേഹത്തിന്റെയും, അദ്ദേഹത്തിന്റെസഹധര്‍മ്മിണിയുടെയും ആദിത്യ മര്യാദ അനുഭവിച്ചറിയുവാനുള്ള ഭാഗ്യം എനിക്കുണ്ടായി. ഓരോ ടേബിളിലും ചെന്ന് കഴിച്ച തീര്‍ന്ന പ്ലെയ്റ്റുകള്‍ടേബിളില്‍ നിന്നും നീക്കം ചെയ്യുന്നതോടൊപ്പം, ആവശ്യത്തിന് ഫുഡ്ഡ് കിട്ടിയോ എന്ന അന്വേഷണവും ആ കരുതലും ആര്‍ക്കും മറക്കാന്‍ പറ്റുന്നതല്ല.

ജന്മദിനം എന്ന ഈ പുണ്യ ദിനത്തില്‍ഫിലിപ്പ് ചാമത്തില്‍ എന്ന ഞങ്ങളുടെ പ്രിയപ്പെട്ട രാജുച്ചായന് ഒരായിരമായിരം നന്മകള്‍ നിറഞ്ഞ ജന്മദിനാശംസകള്‍ ...! ആയിരം പൂര്‍ണ്ണചന്ദ്രന്മാരെ കണി കാണുവാന്‍ അങ്ങേയ്ക്കുആയുസ്സും ആരോഗ്യവും നല്കട്ടെയെന്നും, ഇനി വരും നാളുകള്‍ കൂടുതല്‍ തിളക്കത്തോട്ഊതിക്കാച്ചിയ പൊന്നുപോലെ ശോഭിക്കുവാന്‍സര്‍വ്വശക്തന്‍ ഇടയാക്കട്ടെ എന്നും പ്രാര്‍ത്ഥിക്കുന്നു...
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക