fomaa

ഫോമാ കണ്‍വന്‍ഷനും ഇലക്ഷനും മാറ്റി വയ്ക്കണം (ഫിലിപ്പ് ചെറിയാന്‍)

Published

on

ഫോമാ ഇലക്ഷന്‍ വിജ്ഞാപനം വന്ന സാഹചര്യത്തില്‍ ചില അഭിപ്രായങ്ങള്‍ പറയട്ടെ. സെപ്റ്റംബര്‍5, 6, 7, തീയതികളില്‍ ഫിലാഡല്‍ഫിയയില്‍ കണ്‍വന്‍ഷന്‍ നടക്കുമെന്ന ധാരണയിലാണ് എല്ലാവരും മുന്നോട്ടു പോകുന്നത്. അത് പോലെ ഇലക്ഷന്‍ വിജ്ഞാപനം വന്നതും ആ പ്രതീക്ഷയില്‍ തന്നെ ആകണം.

പക്ഷെ സത്യസന്ധമായി ചിന്തിച്ചു നോക്കു. ആ തീയതികളില്‍ കണ്‍വന്‍ഷന്‍ നടക്കുമോ? ഇല്ലെന്നതല്ലേ സത്യം?

കോവിഡ് പല ഭാഗത്തും ശക്തിപ്പെടുകയാണ്. യാത്രാനിരോധനം മുതല്‍ ക്വാറന്റയിന്‍ വരെ വ്യാപകമാകുന്നു. ഇപ്പോള്‍ തന്നെ 16 സ്റ്റേറ്റുകളില്‍ നിന്നുള്ളവര്‍ ന്യു യോര്‍ക്ക്-ന്യു ജേഴ്സി-കണക്ടികട്റ്റ് സ്റ്റേറ്റുകളില്‍ വന്നാല്‍ 14 ദിവസം ക്വാറന്റായിനില്‍ വീട്ടിലിരിക്കണം.

ഫിലാഡല്‍ഫിയ ഉള്‍പ്പെടുന്ന പെന്‍സില്‍വേന്‍സിയ അത്തരം ഉത്തരവൊന്നും പുറപ്പെടുവിച്ചിട്ടില്ല. പക്ഷെ ഇനി അത് വന്നു കൂടെന്നുമില്ല. ഫ്‌ലോറിഡ, ടെക്‌സസ് തുടങ്ങിയ സ്റ്റേറ്റുകള്‍ യാത്രാ നിരോധനം തന്നെ കൊണ്ട് വന്നു എന്നും വരാം.

എന്നു മാത്രമല്ല, വിവിധ സ്റ്റേറ്റുകളില്‍ നിന്നുള്ള 300-400 പേര്‍ ഒത്തുകൂടുന്നതിലെ അപകടം ഒന്നാലോചിച്ചു നോക്കു. ഇതിനകം ഹോട്ടലിലെ മുഴുവന്‍ റൂമുകളും കണ്‍ വന്‍ഷനു വേണ്ടി ബുക്ക് ചെയ്തു എന്നാണറിയുന്നത്.അത് കാന്‍സല്‍ ചെയ്യുമ്പോള്‍ 20 ഡോളര്‍ വീതം നഷ്ടം പ്രതീക്ഷിക്കാം.

ഇലക്ഷന് ഇനി 60 ദിവസം മാത്രം. ഈ 60 ദിവസത്തിനുള്ളില്‍ കോവിഡ് കാര്യത്തില്‍ വലിയ മാറ്റം ഒന്നും ഉണ്ടാകില്ല എന്നു വേണം കരുതാന്‍.

ഇനി കണ്‍വന്‍ഷന്‍ നടന്നു എന്ന് വയ്ക്കുക. നാം എന്തിനാണ് കണ്‍വന്‍ഷനു വരുന്നത്? പരസ്പരം കാണാനും സൗഹൃദം പുതുക്കാനുമൊക്കെയാണ്. പക്ഷെ മുഖം മൂടിക്കെട്ടി, ആരുടെയും മുഖം പോലും കാണാതെ എന്ത് സൗഹൃദമാണ് അവിടെ ഉണ്ടാവുക? ഒച്ചപ്പാടും ബഹളവും കള്ളുകുടിയും എല്ലാം ചേര്‍ന്നതാണല്ലോ കണ്‍വന്‍ഷന്‍. ഇതൊന്നുമില്ലാതെ ഒരു മരണ വീട്ടിലെ പോലെ ഒത്തുകൂടിയിട്ട് എന്ത് കാര്യം?

എന്റെ എളിയ ബുദ്ധിയില്‍ ചില നിര്‍ദേശങ്ങളുണ്ട്.

കണ്‍വന്‍ഷന്‍ എന്തിനാണ് ഇപ്പോള്‍ നടത്തുന്നത്? ഒരു വര്‍ഷം കൂടി കഴിഞ്ഞ് ആയാല്‍ എന്താണ് ദോഷം? ഈ വര്‍ഷം കണ്‍വന്‍ഷനും ഇലക്ഷനും നടത്തിയില്ലെങ്കില്‍ മാനം ഇടിഞ്ഞു വീഴുകയൊന്നുമില്ലല്ലോ.

അതു പോലെ ഇപ്പോഴുള്ള ഭാരവാഹികള്‍ തന്നെ ഒരു വര്‍ഷം കൂടി തുടര്‍ന്നാലെന്താണ് കുഴപ്പം? ഞാന്‍ മനസിലാക്കുന്നത്, ഇപ്പോഴത്തെ ഭാരവാഹികള്‍ക്ക് അതിനു താല്പര്യമില്ലെന്നാണ്. അതായത് അവര്‍ക്ക് മതിയായേമതിയായി.

അത്തരം ഒരു സാഹചര്യം ആണോ നാം നമ്മുടെ നേതാക്കള്‍ക്ക് നല്‍കിയത്? അവര്‍ അവരുടെ സമയവും പണവും ചെലവഴിക്കുമ്പോള്‍ അത്അംഗീകരിക്കാക്കാനും അവരെ ആദരിക്കാനും അവരോടൊപ്പം നില്ക്കാനും നമുക്ക് കടമയില്ലേ. നേതൃസ്ഥാനം എന്നത് ഒരു മുള്‍മെത്ത ആകാമോ?

അതിനാല്‍ ഒരു വര്‍ഷം കൂടി ഈ ഭാരവാഹികള്‍ തുടരാന്‍ തയ്യാറാകണം എന്നാണ് എന്റെ അഭ്യര്‍ത്ഥന.

തീര്‍ച്ചയായും തീരുമാനം എടുക്കേണ്ടത് ജനറല്‍ ബോഡി ആണ്. ഫിലാഡല്‍ഫിയയില്‍ കണ്‍വന്‍ഷന്‍ നടന്നില്ലെങ്കില്‍ സൂം വഴി ജനറല്‍ ബോഡി നടക്കാവുന്നതേയുള്ളു. ജനറല്‍ ബോഡിക്കു ഉചിതമായ തീരുമാനം കൈക്കൊള്ളാനാവും.

ഫൊക്കാന ഇതിനകം തന്നെ കണ്‍വന്‍ഷന്‍ ഒരു വര്‍ഷത്തേക്ക് നീട്ടി. ഇലക്ഷനെ ചൊല്ലി അവിടെ അസ്വാരസ്യമുണ്ടെന്നു വാര്‍ത്തകള്‍ കാണുന്നു. ഫോമായില്‍ അതിനൊന്നും അവസരം ഉണ്ടാകരുത്. പരമാധികാര സഭയായ ജനറല്‍ ബോഡി ആഭ്യര്‍ത്ഥിച്ചാല്‍ നിലവിലുള്ള ഭാരവാഹികള്‍ ഒരു വര്‍ഷം കൂടി തുടരണമെന്നതാണ് എന്റെയും അഭ്യര്‍ത്ഥന.
ഫിലിപ്പ് ചെറിയാന്‍ (സാം), ന്യു യോര്‍ക്ക്‌

Facebook Comments

Comments

 1. Hypocrite

  2020-07-07 20:03:16

  You hypocrite, first take the log out of your own eye, and then you will see clearly to take the speck out of your brother’s eye. Matthew(with two 't's) 7:5

 2. writting

  2020-07-07 09:09:06

  First correct your 'writting' before starting zooming; an extra tea does not make writing more alive.

 3. Oru Chengannurkkaran

  2020-07-07 07:33:14

  Very good idea I hope Fomaa National and executive committee will consider this matter soon!

 4. ജോസ് [joseph]

  2020-07-07 06:00:49

  very poor standard of writting. You guys need more training in writing. All the comments in e malayalee has lot of mistakes. Grammer & spelling mistakes. Not good. I am thinking of starting a zoom conference to teach malayalees how to write.

 5. ഫോമൻ

  2020-07-06 22:39:46

  വളരെ ശരിയാണ് . ഇങ്ങനെയുള്ള സാഹചര്യങ്ങൾ മുന്നിൽ കണ്ട് എഴുതിയ ബയിലോയിൽ വളരെ വ്യക്തമായി ഒരു വർഷം കൂടി നിലവിലെ ഭരണസമതിക്ക് തുടരാം. ഇതിനെ മറികടന്ന് ഇത്തരത്തിൽ ഒരു കൺവൻഷൻ അടിയന്തരമായി നടത്തുന്നത് ചിലരുടെ താല്പര്യം സംരക്ഷിക്കുവാനാണ്. ആരും വന്നില്ലെങ്കിൽ എനിക്ക് തന്നെ വിജയം ഉറപ്പിക്കാം. പക്ഷേ നിയമകുരുക്കിൽ കുരുങ്ങി വീണ്ടും ഒരു പിളർപ്പിലേക്കും നീങ്ങിയേക്കാം.

 6. True man

  2020-07-06 22:21:44

  Correct, life is more important than anything else. Good suggestion. Go for it or unnecessarily become a patient.

 7. Palakkaran

  2020-07-06 22:17:10

  അങ്ങിനെ കൊറോണയുടെ പേരും പറഞ്ഞ് ഓസിൽ ഒരു കൊല്ലം കൂടെ നീട്ടിയെടുക്കാനുള്ള ആ കുതന്ത്രം അങ്ങ് മനസിലിരിക്കട്ടെ. കൺവൻഷൻ നടന്നേ തീരു, പുതിയ പ്രസിഡൻ്റ് വന്നേ തീരു. ഒരു മാറ്റവും പാടില്ല.

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഫോമാ ന്യൂ ഇംഗ്ലണ്ട് മേഖലാ സമ്മേളനം പ്രൗഢഗംഭീരമായി

ഫോമാ മിഡ് അറ്റ്ലാന്റിക്  മേഖല സമ്മേളനത്തിനു ഗംഭീര പരിസമാപ്തി

ഫോമാ ജൂനിയർ യൂത്ത് ഫോറം രൂപം കൊള്ളുന്നു

ഫോമാ ഹെല്പിങ് ഹാൻഡ് കോട്ടയം ജില്ലയിലെ രണ്ടു സ്‌കൂളുകളിൽ ഫോണുകൾ വിതരണം ചെയ്തു

ഫോമാ മിഡ് അറ്റ്‌ലാന്റിക് റീജിയന്‍ മീറ്റ് & ഗ്രീറ്റ് പ്രോഗ്രാം നാളെ (ഞായറാഴ്ച) ന്യൂജേഴ്‌സിയിൽ

കിറ്റെക്സ് പ്രശ്നം: പ്രവാസി സമൂഹവും ഫോമയും സത്യാവസ്ഥ തേടി നടത്തിയ ചർച്ച

ഫോമയുടെ നേതൃത്വത്തില്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ അനുസ്മരണ സമ്മേളനം ജൂലൈ 19 ന്

ഫോമാ വനിതാ വേദിയുടെ  മയൂഖം മേഖലാ മത്സരങ്ങൾക്ക് തിരശ്ശീല ഉയരുന്നു

ഫോമാ പൊളിറ്റിക്കൽ ഫോറം ചർച്ച ഇന്ന്; കിറ്റെക്സ് സാബു ജേക്കബ് പങ്കെടുക്കുന്നു 

ഫോമാ യുവജന ഫോറത്തിന്റെ ഐസ്ബ്രേക്കർ ഇവന്റ് ശ്രദ്ധേയമായി

ഫോമാ സാംസ്കാരിക കമ്മറ്റി ചെണ്ടമേള മത്സരവും, തിരുവാതിരകളി മത്സരവും സംഘടിപ്പിക്കുന്നു

ഫോമ നേതാക്കൾ കേന്ദ്രമന്ത്രി മുരളീധരനെ സന്ദർശിച്ചു 

ഫോമാ ന്യൂ ഇംഗ്ലണ്ട് മേഖലാ സമ്മേളനം ജൂലൈ 11 ന് കണക്റ്റികട്ട്  ഹാർട്ട്ഫോഡിൽ  നടക്കും

ഫോമയുടെ പത്തനാപുരം പാര്‍പ്പിട പദ്ധതിക്കുള്ള നിര്‍ദ്ദിഷ്ട സ്ഥലം ഫോമാ പ്രതിനിധികള്‍ സന്ദര്‍ശിച്ചു

ഫോമാ യുവജന വിഭാഗം പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നു

കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമാകണം: ഫോമ

ഫോമയുടെ അംഗസംഘടനകള്‍ കൈത്തറി ഉല്പന്നങ്ങള്‍ വാങ്ങും; കേരളത്തിലെ അനാഥാലയങ്ങള്‍ക്ക് ഓണ സമ്മാനം നല്‍കും.

കൈത്തറി വ്യവസായത്തെ സംരക്ഷിക്കാന്‍ കൈകോര്‍ക്കുക: കേന്ദ്ര മന്ത്രി വി മുരളീധരന്‍ ഇന്ന് (ജൂലൈ ഒന്ന് )വൈകിട്ട് (വ്യാഴം) 9 മണിക്ക് ഫോമാ യോഗത്തില്‍ സംസാരിക്കുന്നു

വിദ്യാര്‍ത്ഥികള്‍ക്ക് ഫോമായുടെ സഹായം: കുമ്പളങ്ങി സെന്റ് പീറ്റേഴ്‌സ് എല്‍.പി. സ്‌കൂളിന് ഫോണുകള്‍ നല്‍കും.

ഫോമയ്‌ക്ക് ആരോഗ്യ വകുപ്പ് മന്ത്രിയുടെ അഭിനന്ദനം

ഫോമാ തിരുവനന്തപുരം ജില്ലക്ക് നൽകിയ വെന്റിലേറ്റർ മന്ത്രി ആന്റണി രാജു ഏറ്റുവാങ്ങി

കൈത്തറി: കേന്ദ്ര മന്ത്രി വി മുരളീധരൻ ഇന്ന് വൈകിട്ട് (വ്യാഴം) 9 മണിക്ക് സൂം യോഗത്തിൽ

ഫോമയുടെ ഭരണഘടനയും ചട്ടങ്ങളും കാലാനുസൃതമായി ഭേദഗതി ചെയ്യുന്നു

ഫോമാ കള്‍ച്ചറല്‍ കമ്മിറ്റിയ്ക്ക് നവ നേതൃത്വം : പൗലോസ് കുയിലാടന്‍ ചെയര്‍മാന്‍

ഫോമ നേഴ്‌സസ് ഫോറം ഉദ്ഘാടനം ചെയ്തു

പഴയ ഞാനല്ല, പുതിയ ഞാൻ: ബീന കണ്ണൻ; കരണത്ത്   അടിച്ച ഓർമ്മയുമായി വാസുകി ഐ.എ.എസ് 

മികവിന്റെ പാരമ്പര്യവുമായി ഫോമാ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് വിനോദ് കൊണ്ടൂർ സ്ഥാനാർഥി

ഫോമാ വനിതാസമിതി സ്ത്രീ ശാക്തീകരണത്തെ കുറിച്ച് സെമിനാര്‍ ജൂണ്‍ 15 ചൊവ്വാഴ്ച സഃഘടിപ്പിക്കുന്നു

ഫോമാ നല്‍കിയ വെന്റിലേറ്റര്‍, കായംകുളം താലൂക്ക് ആശുപത്രിക്ക് കൈമാറി

ആർദ്ര ഗാനങ്ങളുമായി ദലീമ ജോജോ എം എൽ എ; ഫോമ നഴ്സസ് ഫോറം അരൂരിൽ പഠനോപകരണങ്ങൾ എത്തിക്കും

View More