Image

യുക്മ Y6 ചലഞ്ച് 2020 പരീക്ഷകള്‍ ജൂലൈ 11, 12 തീയതികളില്‍

Published on 26 June, 2020
യുക്മ Y6 ചലഞ്ച് 2020 പരീക്ഷകള്‍ ജൂലൈ 11, 12 തീയതികളില്‍

ലണ്ടന്‍: രണ്ടായിരത്തി ഇരുപത്തിനൊന്നു ഗ്രാമര്‍ സ്‌കൂള്‍ പ്രവേശനത്തിന് തയാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്കായി യുക്മ ജൂലൈയില്‍ രണ്ട് സൗജന്യ ഓണ്‍ലൈന്‍ പരിശീലന പരീക്ഷകള്‍ (mock tests) സംഘടിപ്പിക്കുന്നു. ഇംഗ്ലീഷ്, കണക്ക് പരീക്ഷകള്‍ ഉള്‍പ്പെടുന്ന രണ്ട് സെറ്റുകളായാണ് പരീക്ഷകള്‍ വിഭാവനം ചെയ്തിരിക്കുന്നത്. ജൂലൈ 11, 12 (ശനി, ഞായര്‍) തീയതികളില്‍ നടക്കുന്ന പരീക്ഷകളില്‍ വിജയികളാകുന്ന വിദ്യാര്‍ഥികള്‍ക്ക് യുക്മ ദേശീയ തലത്തിലും റീജണല്‍ തലങ്ങളിലും സര്‍ട്ടിഫിക്കറ്റുകളും പാരിതോഷികങ്ങളും നല്‍കും.

തികച്ചും പ്രഫഷണല്‍ രീതിയില്‍ തന്നെയാണ് വെബ് സെമിനാറും പരീക്ഷകളും വിഭാവനം ചെയ്തിരിക്കുന്നത്. ഫലപ്രഖ്യാപനത്തോടൊപ്പം പരീക്ഷയില്‍ പങ്കെടുത്ത എല്ലാ വിദ്യാര്‍ഥികള്‍ക്കും തങ്ങളുടെ മാര്‍ക്കുകളും ഓരോ വിഭാഗങ്ങളിലും ലഭിച്ച മാര്‍ക്കിന്റെ വിശകലനവും ലഭ്യമാക്കുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു. വിദ്യാര്‍ഥികള്‍ക്ക് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കേണ്ട മേഖലകളെക്കുറിച്ചുള്ള അവബോധം ഉണ്ടാക്കുവാന്‍ ഇത് സഹായിക്കും.

മത്സര പരീക്ഷകള്‍ക്ക് മുന്നോടിയായി, പങ്കെടുക്കുന്ന കുട്ടികളുടെ മാതാപിതാക്കള്‍ക്ക് ജൂണ്‍ 27നു (ശനി) 12 ന് വെബ്സെമിനാര്‍ സംഘടിപ്പിക്കുന്നതായി യുക്മ ദേശീയ പ്രസിഡന്റ് മനോജ്കുമാര്‍ പിള്ള, ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗീസ്, യുക്മ യൂത്തിന്റെ ചുമതലയുള്ള ദേശീയ വൈസ് പ്രസിഡന്റ് ലിറ്റി ജിജോ എന്നിവര്‍ അറിയിച്ചു. സെമിനാറില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ അവസാന തീയതിയായ ജൂണ്‍ 26 നു തന്നെ
www.uukma11plus.com എന്ന വെബ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

വിദ്യാഭ്യാസ പരിശീലന രംഗത്ത് നിരവധി വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള, ട്യൂട്ടര്‍ വേവ്‌സിന്റെ ബിജു ആര്‍. പിള്ളയാണ് വെബ് സെമിനാര്‍ നയിക്കുന്നത്. തികച്ചും സൗജന്യമായി സംഘടിപ്പിക്കുന്ന ഈ പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്നതിന്, ഗ്രാമര്‍ സ്‌കൂള്‍ പ്രവേശനത്തിന് തയാറെടുക്കുന്ന മുഴുവന്‍ കുട്ടികളുടെയും രക്ഷിതാക്കളും പരിശ്രമിക്കണമെന്ന് യുക്മ ദേശീയ - റീജിയണല്‍ ഭരണ സമിതികള്‍ അഭ്യര്‍ഥിച്ചു.

റിപ്പോര്‍ട്ട്: സജീഷ് ടോം



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക