EMALAYALEE SPECIAL

പ്രതിസന്ധി കാലത്തെ ഭരണ മികവ് -എല്‍ ഡി എഫ് സര്‍ക്കാര്‍ അഞ്ചാം വര്‍ഷത്തിലേക്ക്

ജോസ് കാടാപുറം

Published

on

സെക്രട്ടേറിയറ്റ് എന്ന വെളുത്ത കെട്ടിടത്തിന്റെ ഇടനാഴികളില്‍ അഴിമതിയുടെ ദല്ലളാന്മാര്‍ പാ വിരിച്ചു  കിടന്നിരുന്ന കാലം ഉണ്ടായിരുന്നു. അവരുടെയും സര്പ്പ സുന്ദരിമാരുടെയും ഇഷ്ട ലാവണത്തിലേക്കു 2016 പിണറായി വിജയനും സഹപ്രവര്‍ത്തകരും ചാണക വെള്ളം തളിച്ചു കയറിയത്. മുന്‍ സര്‍കാരുകളില്‍ നിന്ന്  പിണറായി മന്ത്രിസഭ വ്യത്സ്തമായിരിക്കുന്നതു എങ്ങനെ എന്നാണ് ഇവിടെ പരിശോധിക്കുന്നത്.

 മഹാപ്രളയം, നിപ്പാ, പിന്നെയും പ്രളയം, ത ഇപ്പോള്‍ മഹാമാരി കോവിട് ഈ പ്രതിസന്ധികള്‍ക്കിടയിലും ഭരണം നന്നയി ചലിപ്പിച്ചു എന്നത് എടുത്തു പറയേണ്ട കാര്യമാണ്. ഇതിന് മുമ്പുള്ള 11 മുഖ്യ മന്ത്രിമാര്‍ക്കും ഇതുപോലുള്ള പ്രതിസന്ധികളെ തരണം ചെയ്യേണ്ടി  വന്നിട്ടില്ല. 4 വര്‍ഷം പൂര്‍ത്തിയാക്കിയ  എല്‍ ഡി എഫ് സര്‍കാ രിനു അതിന്റെ മുഖ്യ മന്ത്രി യുടെ അഭിമുഖത്തിനായി അന്താരാഷ്ട്ര മാധ്യമങ്ങളായ ബിബിസി, അല്‍ജസീറ, മുതല്‍ തമിഴ് നാട്ടിലെ  ലോക്കല്‍ ചാനെല്‍ വരെ കാത്തു  നില്കുന്നു. ആരോഗ്യത്തിലും സമ്പത്തിലും നമ്മെളെക്കാള്‍ കുബേരന്മാരായ രാജ്യങ്ങള്‍ പോലും കേരളത്തെ ഉറ്റു നോക്കുന്നു. ആരും പകച്ചു പോകുന്നിടത്തു അറച്ചു നില്കാതെ എല്‍ ഡിഫ് സര്‍്ക്കാര്‍ ബുള്ളറ്റ് ട്രെയിന്‍ പോലെ മുന്‌പോട്ടു പോകുന്നു. 4 വര്‍ഷം കൊണ്ട് ഈ നാട്ടില്‍ തേനും പാലും ഒഴികിയില്ലെങ്കിലും ഈ കെട്ട കാലത്തു ജീവിക്കാന്‍ കഴിയുന്ന അപൂര്‍വം പച്ച തുരുത്തുകളില്‍ ഒന്നാണ്‌കേരളം എന്ന് എല്ലാ പ്രവാസികള്‍ക്കും  ബോധ്യമായി. കേരളത്തിന്റെ ആരോഗ്യമേഖലയില്‍ വന്നു വൈതരണികളെ എത്ര ലാഘവത്തോടെയാണ് നാം മുറിച്ചു കടന്നത്.


 നാലു വര്‍ഷം കൊണ്ട് ഈ നാട്ടില്‍ തേനും പാലും ഒഴികിയില്ലെങ്കിലും ഈ കെട്ട കാലത്തു ജീവിക്കാന്‍ കഴിയുന്ന അപൂര്‍വം പച്ച തുരുത്തുകളില്‍ ഒന്നാണ്‌കേരളം എന്ന് എല്ലാ പ്രവാസികള്‍ക്കും ബോധ്യമായി ..കേരളത്തിന്റെ ആരോഗ്യമേഖലയില്‍ വന്നു വൈതരണികളെ എത്ര ലാഘവത്തോടെയാണ് നാം മുറിച്ചു കടന്നത്. 2016 യില്‍ പിണറായി വിജയന്‍ തുടങ്ങിയപ്പോള്‍ എന്തായിരുന്നു കേരളത്തിന്റെ അവസ്ഥ അഴിമതികളുടെ ദല്ലാളന്മാര്‍ പാ വിരിച്ചു കിടക്കുകയിരുന്നു നമ്മുടെ സെക്രറ്റേറിയറ്റില്‍. ഈ സര്‍ക്കാരിനെ പല രീതിയില്‍ വിമര്ശിക്കുന്നവരുണ്ടാകും പക്ഷെ ഒരാള്‍ പോലും ഈ മന്ത്രി  സഭയിലെ ഒരു മന്ത്രിയും കൈകൂലികാരെന്നു പറയില്ല. അഴിമതിയുടെ കറയില്ലാത്ത സംശുദ്ധമായ 4 വര്‍ഷം പൂര്‍ത്തീകരിച്ചു എന്നതാണ് പിണറായി സര്‍ക്കാരിന്റെ പ്രാഥമികമായ നേട്ടം. ഇന്ത്യയിലെ ഏതെങ്കിലും ഒരു സംസ്ഥാനത്തു വര്‍ഷ  വര്‍ഷം പ്രോഗ്രസ്സ് റിപ്പോര്‍ട്ട് ഇറക്കുന്നത് പതിവില്ല എന്നാല്‍ കേരളത്തിലതുണ്ട്.

ഉമ്മന്‍ ചാണ്ടി സര്‍കാര്‍ പാട്ട വണ്ടിയാണ് ഓടിച്ചതെങ്കില്‍ മെട്രോ ട്രാക്കിലിറക്കിയത് ഈ സര്‍ക്കാരിന്റെ കാലത്താണ്. പിണറായി വിജയന്‍ ശരിക്കുള്ള വിമാനം ഇറക്കിയാണ്  കണ്ണൂര്‍ വിമാനത്താവളം ഉത്ഘാടനം ചെയ്തത്. ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി നടപ്പാക്കി തന്നാല്‍ പിണറായി വിജയനെ അംഗീകരിക്കാമെന്നു കെ സുരേന്ദ്രന്‍ ഫേസ്ബുക്ക് പ്പൊസ്റ്റിടുമ്പോള്‍ ബിജെപിയുടെ സെക്രെട്ടറി ആയിരുന്നു ഗെയില്‍ പൈപ്പ് ലൈന്‍ ലൈന്‍ പദ്ധതി 98 %പൂര്‍ത്തിയാക്കിയപ്പോള്‍ സുരേന്ദ്രന്‍ ബിജെപി യുടെ പ്രെസിഡെന്റ് ആയി പ്രധാനമന്ത്രി മോദിക്ക് പോലും കൈയടിക്കേണ്ടി വന്നു ഗെയില്‍ പദ്ധതിയുടെ പുരോഗതി കണ്ടിട്ട് .ഗെയില്‍ പൈപ്പ് ലൈന്‍. ആകെ കേരളത്തില്‍ 510 കിലോമീറ്റര്‍. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ പൈപ്പ് ഇട്ടു തീര്‍ത്തത് 39 കിലോമീറ്റര്‍ മാത്രം. 2013 ല്‍ ഗതികെട്ട് വഴിമുട്ടി ഗെയില്‍ പദ്ധതിയുടെ എല്ലാ പണിയും നിര്‍ത്തി പൂട്ടിക്കെട്ടിയതായിരുന്നു.
20l6 ജൂണില്‍ പദ്ധതി പുനരാരംഭിച്ചു. പിന്നെ ഒരു തടസ്സവും തടസ്സമായില്ല. തുടര്‍ച്ചയായ വര്‍ഷങ്ങളിലെ രണ്ടു പ്രളയം, ഇപ്പോള്‍ കൊറോണ .... എന്നിട്ടും വെല്ലുവിളികളെ അതിജീവിച്ച് പദ്ധതി പൂര്‍ണ്ണതയിലെത്തുകയാണ്  

റബ്ബര്‍  മരം വെട്ടാതിരിക്കാന്‍ ഉമ്മെഞ്ചാണ്ടിയും  സംഘവും ഉപേക്ഷിച്ചു പോയ ഇടമണ്‍ കൊച്ചി പവര്‍ ഹൈവേ യാഥാര്‍ഥ്യമാക്കിയത് മണി ആശാന്‍ വൈദ്യ തി മന്ത്രി ആയപ്പോഴാണ്. ഇക്കഴിഞ്ഞ നാലു വര്‍ഷത്തിനിടെ പവര്‍ കട്ടോ, കറന്റ് പൊക്കോ ഉണ്ടായിട്ടില്ല ...വിയ്ക്കാന്‍  വച്ച പൊതുമേഖലാ സ്ഥാപങ്ങള്‍ ഒക്കെ ലാഭത്തിലാക്കിയ ഇ. പി ജയരാജന്റെ ജാലവിദ്യ ഇതുവരെ ചെന്നിത്തലക്ക് കൂട്ടര്‍ക്കും മനസിലായിട്ടില്ല ..പൂച്ച പെറ്റുകിടന്നു ഖജനാവിന് യാണ് 7.5 വളര്‍ച്ച നിരകിലേക്കു ഡോക്ടര്‍ ഐസക്  എത്തിച്ചത്, മാത്രമല്ല കേന്ദ്ര ഗവണ്‍മെന്റിന്റെ ചവിട്ടികൂട്ടലും അവഗണനക്കും ശേഷവും, സാമ്പത്തിക രംഗം തകരാതെ പിടിച്ചു നിര്‍ത്തി. മാത്രമല്ല അവര്‍ കേരളത്തെ ലോണ്‍ എടുക്കാന്‍ പോലും സമ്മതിക്കില്ല വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഒരു സഹായവും കേരളത്തിനു സ്വീകരിക്കാന്‍ പറ്റില്ല എന്നാല്‍ ഗുജറാത്തിനു ഇതൊക്കെ  ആകാം. ബഡ്ജറ്റിന് പുറത്തു വികസനം കൊണ്ടുവന്ന കിഫ്ബി വഴി 40000 കോടിയുടെ വികസനമാണ് കേരളം നടപ്പാക്കിയത്. സ്മാര്‍ട്ട് ക്ലാസ്സില്‍ നിന്ന് ഓണ്‍ലൈന്‍ ക്ലാസ്സിലെത്തി നില്കയാണ് വിദ്യാഭ്യാസരംഗം ഇന്ത്യയിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ രംഗമായി കേരള വിദ്യഭ്യാസവകുപ്പ്  മാറി. 5 ലക്ഷം പുതിയ കുട്ടികളാണ് സര്‍ക്കാര്‍ സ്‌കൂളിലേക്  അഡ്മിഷന്‍ നേടി  മാറിയത്, രവീന്ദ്രനാഥ്  സ്‌കൂളുകളെ ഹൈടെക് ആക്കി മാറ്റി. ജി സുധാകരന്‍ പഴയ റോഡുകള്‍ കുണ്ടും കുഴികളും ആയിരുന്നത് ചെന്നിത്തലയുടെ മുഖം പോലെ മിനുസമാക്കി, ആധുനിക റോഡ് നിര്‍മാണ രീതികള്‍ കൊണ്ട് റോഡുകള്‍ ദീര്‍ഘ നാളുകള്‍ കുഴികളില്ലാതെ നില നില്കും എന്നതാണ് ജി. സുധാകരന്റെ റോഡുകളുടെ പ്രത്യേകത.

തരിശു കിടന്ന പാടങ്ങള്‍ കൃഷി മന്ത്രി സുനില്‍ കുമാര്‍ നെല്‍ കൃഷി ചെയിതു . ഉമ്മന്‍ ചാണ്ടി വ്യവസായികള്‍ക്ക് പതിച്ചു കൊടുക്കാന്‍ ശ്രമിച്ച മെത്രാന്‍  കായല്‍ ഇന്ന് പൊന്നു വിളയുന്ന നെല്‍പാടങ്ങളാക്കി ..സഹകരണ ടുറിസം മന്ത്രി കേരള ബാങ്ക് യാഥാര്‍ത്യമാക്കി. ഇന്ന് കേരള ബാങ്ക്  പഴയ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറി നെക്കാള്‍ മെച്ചമാക്കി. കേരളത്തെ ലോക ടുറിസം മാപ്പില്‍ ഉള്‍പ്പെടുത്തി, അങ്ങനെ  കഴിഞ്ഞ വര്‍ഷങ്ങളില്‍ ടൂറിസ്റ്റുകളുടെ സന്ദര്‍ശനം ഇരട്ടിയാക്കി.

ടീച്ചറമ്മ എന്ന് വിളിക്കുന്ന ഷൈലജ ടീച്ചറുടെ ഖ്യാതി കടലുകടന്നു അമേരിക്കയിലും യൂറോപ്പിലും എത്തി. നിപ്പായെ തുരുത്തിയ ഈ ജാന്‍സി റാണിക്ക് കീഴില്‍ കേരളം ആരോഗ്യമേഖല കൈവരിച്ച നേട്ടം ചില്ലറയല്ല. കേരളത്തില്‍ ജനുവരിയില്‍ ഉത്ഘാടനം കഴിഞ്ഞ ഹ്യൂമന്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് പൂര്‍ണ നിലയില്‍ എത്തുമ്പോള്‍ അന്തരാഷ്ട്ര നിലവാരം ഉള്ളതായി മാറും. 
ഭക്ഷ്യ വകുപ്പില്‍ ഇന്നുവരെ 2016 ലെ വില നിലവാരത്തില്‍ സാധനങ്ങള്‍  ജനങ്ങള്‍ക്ക് കിട്ടുന്നു. 24 മണിക്കൂറിനകം റേഷന്‍ കാര്‍ഡ് കിട്ടുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമാണ് കേരളം.

നാലു വര്‍ഷത്തിനിടയില്‍ കുറ്റ കൃത്യങ്ങള്‍ 30 %കുറഞ്ഞ ഏക സംസ്ഥാനം .വര്ഷങ്ങള്ക്കു മുമ്പുള്ള കൊലപാതകം വരെ തെളിഞ്ഞതു ഈ സര്‍ക്കാരിന്റ കാലത്താണ് .ജിഷയുടെ കൊലപാതകം പിടികൂടാന്‍ കഴിയാതെ ചെരുപ്പ് തൂക്കിയിട്ടു കാത്തിരുന്ന ചെന്നിത്തല പോലിസല്ല ഇപ്പോള്‍   എന്ന് ഈ സര്‍ക്കാരിന്റെ ശത്രുക്കള്‍ വരെ സമ്മതിക്കും. തെറ്റുകാണിച്ചാല്‍ സിനിമ നടനെന്നോ പള്ളിലച്ചനോ എന്ന് നോക്കാതെ പിടിച്ചു അകത്തിടും.

ടെക്സ്റ്റിയലില്‍ ജോലി ചെയ്യുന്ന സ്ത്രികളോട് ഇരുന്നു കൊണ്ടും  ജോലി ചെയ്യാനുള്ള അനുവാദം കിട്ടിയത് ഈ സര്‍ക്കാരിന്റെ തൊഴില്‍ വകുപ്പില്‍ നിന്നല്ലേ. ആദിവാസി ഊരുകളിലേക് സഞ്ചരിക്കുന്ന റേഷന്‍ കടകള്‍ എത്തുന്നു . അട്ടപ്പാടിയിലെ പട്ടിണി മരണങ്ങള്‍ പഴം കഥയാകുന്നു.
വിമര്‍ശിക്കാന്‍ വേണ്ടി വിമര്‍ശിക്കുന്നവര്‍ ഉണ്ടാകാം മറ്റു സംസ്ഥാനങ്ങള്‍ പറയുന്നത് കേട്ടാല്‍ അറിയാം കേരളത്തിന്റെ ഭരണമികവ് എടുത്തു പറയേണ്ടതെന്ന്. വിമര്‍ശിക്കുന്നവര്‍ക്ക്  പോലും ഉള്ളു കൊണ്ട് അംഗീകരിക്കുന്ന ഭരണമാണിവിടെ പിണറായി സര്‍ക്കാര്‍ നടത്തുന്നത് .പ്രകടന പത്രികയില്‍ പറഞ്ഞ എല്ലാ കാര്യങ്ങളും ഒരു വര്ഷം മുന്‍പ് തീര്‍ന്നു കഴിഞ്ഞു.


ചുരുക്കത്തില്‍ നാലു വര്‍ഷമാണ് കടന്നു പോയത്. പാതി വഴിയില്‍ നിലച്ചു പോകാമായിരുന്ന ഒട്ടേറെ പദ്ധതികള്‍ യാഥാര്‍ഥ്യമാക്കി. പുതിയൊരു കേരളം പടുത്തുയുര്‍ത്താന്‍ പശ്ചാത്തല മേഖലയില്‍ ഗണ്യമായ നിക്ഷേപം  നടത്തി ഒപ്പം മറ്റെല്ലാ രംഗങ്ങളിലും ജനക്ഷേമ അടിസ്ഥാനമാക്കി പ്രവര്‍ത്തിച്ചു .ഇതൊന്നും വെറും അവകാശ വാദങ്ങള്‍ അല്ല മറിച്ചു നാട് തൊട്ടറിഞ്ഞ സത്യങ്ങളാണ്. അത്യസാധാരണ മായ ആപല്‍ സന്ധിയില്‍ ലോകത്തിനൊപ്പം കേരളവും നേരിടുന്നത്. എന്നിട്ടും ലോകത്തിലൊരിടത്തും ഇല്ലാത്ത ആല്‍മവിശ്വാസത്തോടെയാണ് നാം കോവിഡിനെ നേരിടുന്നത്. ഭയം വേണ്ട ജാഗ്രത മതി എന്ന് പറയാന്‍  സര്‍ക്കാര്‍ മുന്നിലുണ്ട് എന്ന് പറയാന്‍ പിണറാ യി വിജയന്‍ എന്ന നേതാവുള്ളതാണ് കേരളത്തിന്റെ ഏറ്റവും വലിയ സുരക്ഷിതത്വം അത്  തൊട്ടറിഞ്ഞ നാലു വര്‍ഷം നമ്മുടെ മുമ്പിലൂടെ നടന്നു പോയത്. കേരളത്തിലുവര്‍ക്ക് സര്‍ക്കാര്‍ ഒപ്പം  ഉണ്ടെന്നു തോന്നിയ അഴിമതിയില്ലാത്ത   നാലു വര്‍ഷങ്ങള്‍.

Facebook Comments

Comments

  1. യാതൊരു അടിസ്ഥാനവുമില്ലാത്ത ക്രഡിറ്റ്‌ ചാർത്തി കൊടുക്കുകയാണ്. നുണകൾ ഫെക്‌വാർത്തകൾ അങ്ങു അടിച്ചു വിടുകയാണ്. എന്നാൽ സത്യം അറിയാൻ ഒരു ഉദാഹരണത്തിന് ഇന്ന് ഈമലയാളിയിൽ ഷുക്കൂർ ഉഗ്രപുരം എഴുതിയ ഒരുനല്ല ലേഖനം "കാറൽമാക്സ്ഉം കേരളത്തിലെ തങ്ക പൂച്ചയും" ഒന്നു വായിക്കുക. അങ്ങേർ നിസ്പക്ഷമായി കാര്യമെഴുതി .

  2. Vayanakkaran

    2020-06-03 20:21:14

    മെട്രോയുടെ ക്രെഡിറ്റ് മുഴുവൻ എടുത്തോളൂ. ഉമ്മൻ ചാണ്ടി ഇതിനൊന്നും മറുപടി പറയാൻ വരില്ല. കണ്ണൂർ വിമാനത്താവളത്തിന്റെ തൊണ്ണൂറു ശതമാനവും പൂർത്തിയാക്കിയത് ആരാണെന്നു ജനങ്ങൾക്കറിയാം. പിന്നെ എവിടെയാ ഈ കേരളാ ബാങ്ക് ? ഇതുവരെ ഒരു ബ്രാഞ്ചു പോലും കണ്ടിട്ടില്ലല്ലോ! ജിഷ കൊലക്കേസ് അവസാനിപ്പിച്ചു നിങ്ങൾ ആരെയാ പിടിച്ചു ജയിലിൽ ഇട്ടിരിക്കുന്നത്? ഇളക്കിമറിച്ച കഥകളൊക്കെ പറഞ്ഞിട്ടും എന്തേ പ്രവാസികളെപ്പറ്റി ഒന്നും പറയാതെ നിർത്തിക്കളഞ്ഞത്? കോവിഡ് -19 ന്റെ കാര്യത്തിൽ പിണറായി സർക്കാർ ശ്ശ്‌ളാഘനീയമായിട്ടാണ് ചെയ്യുന്നതെന്നതിനു തർക്കമില്ല. എന്നുകരുതി വല്ലവരുടെയെല്ലാം കൊച്ചിന്റെ അച്ഛനാകാൻ ശ്രമിക്കരുത്.

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

എഴുത്തിലെ കൃത്യമായ ലക്ഷ്യബോധം (ജോർജ് എബ്രഹാമുമായി അഭിമുഖം)

രാമായണ പുണ്യം (രാമായണ ചിന്തകൾ 10: അംബിക മേനോൻ)

വരൂ ഹിമാലയം കാണാൻ (ഹിമാലയ യാത്ര 1: ശങ്കരനാരായണൻ ശംഭു)

ജോർജ് എബ്രഹാം: സാമൂഹിക നീതിക്കായി ചലിക്കുന്ന പേന (ഇ-മലയാളിയുടെ ലേഖനങ്ങൾക്കുള്ള (ഇംഗ്ലീഷ്) അവാർഡ്

എന്നാ പിന്നെ അനുഭവിച്ചോ! ട്ടോ! (രാജു മൈലപ്ര)

പ്രാഗ് -പുരാതന നഗര ഭാഗങ്ങൾ (ബൊഹീമിയൻ ഡയറി-2 ഡോ. സലീമ ഹമീദ്)

വോട്ടവകാശം അടിച്ചമർത്തൽ (സി. ആൻഡ്രുസ്)

സീതായനം കൂടിയാണ് രാമായണം (രാമായണചിന്തകൾ-9: രാജി പ്രസാദ്)

മുലയൂട്ടലും മ്യൂച്ചലിസവും (മുഹമ്മദ്‌ ഷഹബാസ്)

ഒരു അവാര്‍ഡ് കഥ: അപമാനം പിന്നെ ഒരു കള്ളന്റെ പേരും (പി.ടി പൗലോസ്-ആഴത്തിലുള്ള ചിന്തകള്‍)

ട്രാൻസ് ജെൻഡർ: സമൂഹത്തിന്‌ കൗൺസിലിംഗ് വേണം ( ഡോ.ഗംഗ.എസ്)

രാമായണത്തിലെ ഭക്തിപ്രവാഹം (രാമായണം - 3: വാസുദേവ് പുളിക്കല്‍)

മരണത്തിന് ശേഷമാണ് മനസിലാക്കിയത് ഞാൻ എത്ര വിഡ്ഢി ആയിരുന്നെന്ന്? ( ശ്രീകുമാർ ഉണ്ണിത്താൻ)

പോരാട്ടം ആണുങ്ങൾക്കെതിരെയല്ല; അനീതിക്കെതിരെയാകണം (ഗിരിജ ഉദയൻ)

മാനുഷികഭാവങ്ങളുടെ മലര്‍ച്ചെണ്ട് (സുധീര്‍ പണിക്കവീട്ടില്‍)

രാമായണത്തിന്റെ പ്രസക്തി (രാമായണചിന്തകൾ 8: ശങ്കരനാരായണൻ ശംഭു)

വാക്കുകളില്‍ നിറയുന്നത് ഹ്രുദയത്തിലെ സൗന്ദര്യം (ഇ-മലയാളിയുടെ കവിതക്കുള്ള അവാര്‍ഡ് നേടിയ സീന ജോസഫുമായുള്ള അഭിമുഖം)

ചുവപ്പുനാടകൾ (അമേരിക്കൻ കുടിയേറ്റ കുറിപ്പുകൾ -ഭാഗം 4: ഷാജു ജോൺ)

ഒന്നു തൊടാതെ പോയി വിരൽത്തുമ്പിനാൽ (മൃദുമൊഴി 18: മൃദുല രാമചന്ദ്രൻ)

പ്രാചീന മലയാള സാഹിത്യം (ബീന ബിനിൽ, തൃശൂർ)

രുചിഭേദങ്ങള്‍: പരിപ്പുപായസവും കൊഞ്ചുതീയലും (ലേഖനം: സാം നിലമ്പള്ളില്‍)

രാമായണ ചിന്തകള്‍ 7: 'ലോകരേ വെടിയുക അഹമ്മതി, അധികാരമോഹവും'(ജിഷ യു.സി)

മുംബെയിലെ പ്രവാസം; എഴുത്തിലെ സൗന്ദര്യം (ഇ-മലയാളി അവാര്‍ഡ്-പോപ്പുലര്‍ റൈറ്റര്‍)

പെഗസസ്: എന്തുകൊണ്ട് മോദി-ഷാമാരുടെ വാട്ടര്‍ഗേറ്റ്? (ദല്‍ഹികത്ത് : പി.വി.തോമസ്)

ഓര്‍മ്മകള്‍ ചേരുന്നത് തന്നെയാണ് ജീവിതം: ജോസ് ചെരിപുറം (അഭിമുഖം)

ടോക്യോ--206 രാഷ്ട്രങ്ങൾ, 11,000 താരങ്ങൾ, അവരുടെ ജീവിത സ്വപ്‌നങ്ങൾ (കുര്യൻ പാമ്പാടി)

കുട്ടികള്‍ക്ക് വാക്‌സിന്‍ എപ്പോള്‍ ലഭിക്കും? (ജോര്‍ജ് തുമ്പയില്‍)

മാറ്റങ്ങൾക്കു വിധേയമാവാൻ തയ്യാറാവാതെ സമൂഹത്തിൽ മാറ്റങ്ങൾ പ്രതീക്ഷിക്കരുത്: ജഡ്ജ് കെ.പി ജോർജ്ജ്

എഴുത്തുകാരൻ, ഗുരു, ശാസ്ത്രഞ്ജൻ: ഇ-മലയാളി പയനിയർ അവാർഡ് ജേതാവ് ഡോ. എ.കെ.ബി പിള്ളയുമായി  അഭിമുഖം

കൗസല്യ: ധർമിഷ്ഠയായ സ്ത്രീയുടെ പ്രതീകം (ഡോ.എസ്.രമ,  രാമായണ ചിന്തകൾ - 5) 

View More