Image

നാടോടിക്കാറ്റ്: സിനിമയുടെ ഈ കാലഘട്ടത്തിലെ പ്രസക്തി (സഞ്ജയ് ദേവരാജൻ)

Published on 20 May, 2020
നാടോടിക്കാറ്റ്: സിനിമയുടെ  ഈ കാലഘട്ടത്തിലെ പ്രസക്തി (സഞ്ജയ് ദേവരാജൻ)
സിദ്ദിഖ് ലാലിന്റെ കഥയിൽ ശ്രീനിവാസൻ തിരക്കഥയെഴുതി സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മലയാള മനസ്സിൽ സ്ഥിരപ്രതിഷ്ഠ നേടിയ സിനിമയാണ് നാടോടിക്കാറ്റ്. ഈ കൊറോണ  കാലഘട്ടത്തിലും ഈ ചിത്രം കൂടുതൽ പ്രസക്തമാവുകയാണ്.             

ലോക്ക് ഡൗൺ  കാരണം  വ്യാവസായിക സാമ്പത്തിക മേഖല അടച്ചു ഇട്ടതിനെ തുടർന്ന് സാമ്പത്തിക പ്രതിസന്ധിയും തൊഴിലില്ലായ്മയും രൂക്ഷമാവുകയാണ്. ഓരോ ദിവസവും  ഒരുപാട് ജനങ്ങൾക്ക് തൊഴിൽ നഷ്ടപ്പെടുന്ന കാഴ്ചയാണ് നമ്മൾ ദിവസവും കാണുന്നത്. 

തൊഴിലില്ലാത്ത സാധാരണക്കാരായ രണ്ട് ചെറുപ്പക്കാരുടെ കഥപറയുന്ന നാടോടിക്കാറ്റ് അതിലെ തമാശകളിലൂടെ മാത്രമല്ല അത്  നൽകുന്ന സന്ദേശത്തിലൂടെ ആണ് കൂടുതൽ പ്രസക്തമാകുന്നത്. ജീവിത കഷ്ടപ്പാടുകളെ തമാശയിലൂടെ ചിത്രീകരിക്കുക വഴി   പ്രതിസന്ധികളെ ലഘുവായി കാണണമെന്നും അതോടൊപ്പം നിരാശയിലും തളർച്ചയിലും വഴുതി വീഴാതെ മുന്നോട്ടു പോരാടണമെന്ന്   ഉള്ള സന്ദേശമാണ് ഈ ചിത്രം മുന്നോട്ടുവയ്ക്കുന്നത്.        

മോഹൻലാലിന്റെ ദാസനെന്ന ബികോം ബിരുദധാരിയായ കഥാപാത്രം മുഴുപട്ടിണിയിൽ ആകുന്ന ഘട്ടത്തിൽ തന്റെ ദുരഭിമാനബോധം വെടിഞ്ഞ്  അധ്വാനത്തിനെ മഹത്വം മനസ്സിലാക്കി തെരുവിൽ ഉന്തുവണ്ടിയിലൂടെ പച്ചക്കറി കച്ചവടത്തിന് തയ്യാറാകുന്നു. ( നമ്മുടെ മുഖ്യമന്ത്രി ഇപ്പോൾ നമ്മോട് വീട്ടിൽ പച്ചക്കറി കൃഷി നടത്താൻ  ആഹ്വാനം ചെയ്തപ്പോൾ പലർക്കും  കൃഷിയൊക്കെ ചെയ്യാൻ വളരെ മടിയാണ് )         

ഈ സിനിമയുടെ ഓരോ ഫ്രെയിമുകളും ഇന്നും വളരെ പ്രസക്തമാണ്. ഇതിലെ ഓരോ കഥാപാത്രവും സമൂഹത്തിന്റെ പരിച്ഛേദനമാണ്. ഈ സിനിമയിലെ കഥാപാത്രങ്ങളും അതിലെ നടീനടന്മാരും മലയാള മനസ്സിൽ സ്ഥിരപ്രതിഷ്ഠ യോടെ എന്ന് നിലനിൽക്കും. മോഹൻലാലിന്റെ രാമദാസന് എന്ന  കഥാപാത്രം മോഹൻലാലിന്റെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ്. രാമദാസ്ന്റെ  ദുഃഖവും,  കഷ്ടപ്പാടുകളും,  സന്തോഷവും  മലയാളി ഏറ്റെടുത്തു ആഘോഷം ആക്കി.               

വിജയൻ എന്ന് ശ്രീനിവാസൻ കഥാപാത്രം പശുവിനെ  വാങ്ങാനുള്ള ലോൺ എടുത്തു തവണ മുടങ്ങി ബാങ്കുകാർ നിയമ നടപടിയിലേക്ക് പോകും എന്ന് പറഞ്ഞപ്പോൾ എല്ലാ നിയന്ത്രണവും തെറ്റി ദാസ്നോട്  നീയാണ് എല്ലാത്തിനും കാരണക്കാരൻ എന്നെ ജയിലിൽ ആക്കാൻ നിനക്ക് ആഗ്രഹമുണ്ട് എന്ന് പറയുമ്പോൾ നമ്മൾ ചിരിക്കുകയാണ്. പക്ഷേ ജീവിതത്തിൽ തിരിച്ചടി നേരിടുമ്പോൾ  നമ്മുടെ കൂടെയുള്ളവരുടെ തലയിൽ കുറ്റം ചാർത്തി രക്ഷപ്പെടാനുള്ള മലയാളിയുടെ സ്ഥിര പ്രവണതയാണ് ഇവിടെ കാണിക്കുന്നത്.             

അറിയാത്ത തൊഴിൽ ചെയ്യുന്നതിന് പറ്റുന്ന അമളിയും  വീഴ്ചയും ഈ കഥാപാത്രത്തിലൂടെ സത്യൻ അന്തിക്കാട് നമ്മുടെ മുന്നിൽ എടുത്തു കാണിക്കുകയാണ്.       
പശുവിനുള്ള തേങ്ങാപ്പിണ്ണാക്ക് എടുത്തു കഴിക്കുന്ന വിജയൻ നമുക്ക് ചിരി നൽകുന്നതിനൊപ്പം വിശപ്പാണ് മനുഷ്യന്റെ അടിസ്ഥാനപ്രശ്നം എന്ന് പറയുകയാണ്.     ശോഭനയുടെ കഥാപാത്രം അന്യനാട്ടിൽ ജീവിത പ്രതിസന്ധിയിൽ തളർന്നുപോകുന്ന  ദാസന്  ആശ്വാസം ആവുകയാണ്. ഏതു നാട്ടിലായാലും പ്രതിസന്ധിഘട്ടങ്ങളിൽ ആരെങ്കിലും നമ്മുടെ സഹായത്തിനെത്തും എന്ന്  സംവിധായകൻ ഈ കഥാസന്ദർഭങ്ങളിലൂടെ ഓർമ്മിപ്പിക്കുകയാണ്. 

വൈശാഖ സന്ധ്യ എന്ന ഗാനം നൽകുന്ന പ്രണയത്തിന്റെയും  സൗഹൃദത്തിന്റെയും  ഫീൽ വളരെ മികച്ചതാണ്.    ബാലേട്ടൻ എന്ന ഇന്നസെന്റ് കഥാപാത്രം ഏതു നാട്ടിൽ ചെന്നാലും പരിചയക്കാരനായ ഒരു മലയാളി അവിടെ കാണും എന്ന വസ്തുത അടിവരയിട്ട് ഉറപ്പിക്കുന്നു.            

നമ്പ്യാർ  എന്ന് തിലകന്റെ വില്ലൻ കഥാപാത്രം ചിരിയാണ് നമുക്ക് കൂടുതൽ സമ്മാനിക്കുന്നത്. കള്ളക്കടത്ത് നടത്തുകയും അതിന്റെ ഭയം കാരണം എല്ലാവരെയും ഭയത്തോടെയും സംശയത്തോടെയും നോക്കുകയും അതിനെ തുടർന്ന് അവസാനം ജയിൽ അഴികളിൽ ആകുന്ന കഥാപാത്രം,  കുറ്റവാളിയുടെ അടിസ്ഥാനസ്വഭാവം വരച്ചുകാട്ടുന്നുണ്ട്. തിലകൻന്റെ  സഹായികളായിരുന്ന വില്ലൻ കഥാപാത്രങ്ങളും ഓർമ്മയിൽ നിൽക്കുന്നതാണ്.         ജനങ്ങളെ കുടിയിറക്കി ആശുപത്രി കെട്ടാൻ ശ്രമിക്കുന്ന കോവൈ വെങ്കടേശൻ എന്ന ജനാർദ്ദനൻ കഥാപാത്രം സാധാരണക്കാരെ ചൂഷണം ചെയ്യാൻ ശ്രമിക്കുന്ന തട്ടിപ്പ് കാരായ വ്യവസായികളുടെ പ്രതിരൂപമാണ്.           
ക്യാപ്റ്റൻ രാജുവിനെ ജീവിതത്തിലെ ഏറ്റവും മികച്ചതും ഓർമ്മിക്കുന്നത് മായ കഥാപാത്രമാണ് പവനായി എന്ന പ്രൊഫഷണൽ കില്ലർ. കേവലം സീനുകളെ ക്യാപ്റ്റൻ രാജു ഈ സിനിമയിൽ ഉള്ളു  എങ്കിൽപോലും ആ സീനുകൾ നൽകുന്ന ചിരി ഇന്നും തുടരുകയാണ്. തിലകൻ കഥാപാത്രം പറയുന്ന അൾട്രാ മോഡേൺ മെഷീൻ ഗൺ, ബോംബ്, അമ്പും വില്ലും, ഒലക്കേടെ മൂട്, അങ്ങനെ പവനായി ശവമായി എന്ന ഡയലോഗ്, ട്രോളർമാർ മാത്രമല്ല സാധാരണക്കാരും ഏറ്റുപറയുന്ന ഒന്നാണ്.   

മാമുക്കോയ യുടെ  കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമായി ഗഫൂർക്കാ. ഗൾഫിൽ വിസ വാങ്ങിക്കൊടുക്കാം എന്നു പറഞ്ഞു ചെറുപ്പക്കാരെ പറ്റിക്കുന്ന തട്ടിപ്പ് വീരന്മാരുടെ പ്രതിനിധിയാണ്.         
സിഐ പോൾ ന്റെ സർക്കിൾ ഇൻസ്പെക്ടർ, മോഹൻലാലിന്റെ അമ്മ വേഷം ചെയ്ത ശാന്താദേവി, ടിപി മാധവൻ, ശങ്കരാടി തുടങ്ങി ചെറുതും വലുതുമായ കഥാപാത്രം ചെയ്തവർ ഒക്കെ മലയാളി മനസ്സിൽ സ്ഥിരപ്രതിഷ്ഠ നേടിയിട്ട് മൂന്ന് പതിറ്റാണ്ടുകൾ പിന്നിട്ടകഴിഞ്ഞു. അന്നത്തെ മദ്രാസ്ന്റെ മനോഹാരിത സിനിമയുടെ ഫ്രെയിമുകളിൽ കാണാവുന്നതാണ്.             

1980കളിലെ കാലഘട്ടത്തിലെ  ദാരിദ്ര്യവും. തൊഴിലില്ലായ്മയും ഈ ചിത്രം പങ്കുവയ്ക്കുന്നു. കഷ്ടപ്പാടുകൾക്ക് ഒടുവിൽ ജോലി നേടുന്ന ദാസനും വിജയനും, കഷ്ടപ്പാടുകൾക്ക് ഒടുവിൽ ജീവിത വിജയം നമുക്ക് കൈവരിക്കാനാവും  എന്ന ശുഭകരമായ സന്ദേശം നൽകുന്നു. സത്യൻ അന്തിക്കാടിന്ന്റെ  ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നാണ് നാടോടിക്കാറ്റ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക