Image

കുവൈത്ത് കെഎംസിസി നാട്ടില്‍ നിന്നും മൂന്നാം ഘട്ട മരുന്നെത്തിച്ചു

Published on 20 May, 2020
 കുവൈത്ത് കെഎംസിസി നാട്ടില്‍ നിന്നും മൂന്നാം ഘട്ട മരുന്നെത്തിച്ചു

കുവൈത്ത് സിറ്റി: നാട്ടില്‍ നിന്നും മരുന്നെത്തിച്ച് കഴിച്ചിരുന്നവര്‍ക്ക്,പകരം മരുന്ന് കുവൈത്തില്‍ ലഭിക്കാത്ത ഘട്ടത്തില്‍ മരുന്നുകള്‍ കാര്‍ഗോ വഴി എത്തിച്ചു നല്‍കുന്നത് കുവൈത്ത് കെഎംസിസിയും മെഡിക്കല്‍ വിംഗും തുടരുന്നു.

കഴിഞ്ഞ ദിവസം നാട്ടില്‍ നിന്നയച്ച ഇരുനൂറോളം പേര്‍ക്കുള്ള നൂറു കണക്കിന് മരുന്നുകള്‍ കുവൈത്തിലെത്തി. മൂന്നാം ഘട്ടത്തിലെത്തിയ മരുന്നുകള്‍ കുവൈത്ത് കെ.എംസിസി മെഡിക്കല്‍ വിംഗിന്റെ നേതൃത്വത്തില്‍ ഫാര്‍മസിസ്റ്റുകള്‍ ഉള്‍പ്പെടെയുള്ളവര്‍ വേര്‍തിരിച്ച് ഒരോരുത്തരുടേയും താമസ സ്ഥലത്ത് വൈറ്റ് ഗാര്‍ഡ് വോളണ്ടിയര്‍മാര്‍ എത്തിച്ചു നല്‍കും. കുവൈത്തിലെത്തിയ മരുന്നുകള്‍ പെട്ടെന്ന് കസ്റ്റംസ് ക്ലിയറന്‍സ് പൂര്‍ത്തിയാക്കി സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം ഷാഫി കൊല്ലം മെഡിക്കല്‍ വിംഗ് നേതൃത്വത്തിനു കൈമാറി.

മരുന്നെത്തിക്കാനുള്ള കാര്‍ഗോ ചെലവുകള്‍ പൂര്‍ണ്ണമായും കുവൈത്ത് കെഎംസിസി സംസ്ഥാന കമ്മിറ്റിയാണ് വഹിക്കുന്നത്. കുവൈത്ത് കെഎംസിസി സംസ്ഥാന സെക്രട്ടറി സിറാജ് എരഞ്ഞിക്കലാണ് പ്രതികൂല കാലാവസ്ഥയിലും മരുന്നെത്തിക്കാന്‍ സംസ്ഥാന കമ്മിറ്റി ഒരുക്കിയ നാട്ടിലെ സംവിധാനം പൂര്‍ണമായും നിയന്ത്രിക്കുന്നത്. മുസ് ലിം യൂത്ത് ലീഗ് വൈറ്റ്ഗാര്‍ഡ് മെഡി ചെയിന്‍ പദ്ധതി വഴി തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള കുവൈത്തിലെ രോഗികളുടെ ബന്ധുക്കള്‍ ജീവന്‍രക്ഷാ മരുന്നുകള്‍ കോഴിക്കോടുള്ള സംസ്ഥാന സെക്രട്ടറി സിറാജിന്റെ വസതിയില്‍ എത്തിക്കുമ്പോള്‍ നിയമപരമായ എല്ലാ പേപ്പര്‍ വര്‍ക്കുകളും ഡ്രഗ്ഗ് കണ്‍ട്രോള്‍ അനുമതിപത്രവുമൊക്കെ പൂര്‍ത്തിയാക്കിയാണ് മരുന്നുകള്‍ കുവൈത്തിലേക്ക് അയക്കുന്നത്. ഹിലാല്‍ ഇയാടത്ത് (ഐടി), അഷ്രഫ് കണ്ടി, താരിഖ്, ജുറൈജ് എന്നിവരും സിറാജിനോടൊപ്പം പ്രവര്‍ത്തിക്കുന്നു.

കുവൈത്തിലെത്തിയ മുരുന്നുകളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് (അടിയന്തിര ഘട്ടത്തില്‍) കുവൈത്ത് കെ.എം.സി.സി. വൈസ് പ്രസിഡന്റും മെഡിക്കല്‍ വിംഗ് ചെയര്‍മാനുമായ ഷഹീദ് പട്ടില്ലത്ത് (51719196), ജനറല്‍ കണ്‍വീനര്‍ ഡോ.അബ്ദുള്‍ ഹമീദ് പൂളക്കല്‍ (96652669) എന്നിവരുമായി ബന്ധപ്പെടണമെന്ന് കുവൈത്ത് കെഎംസിസി സംസ്ഥാന കമ്മിറ്റി അറിയിച്ചു.

നിരോധിക്കപ്പെട്ട മരുന്നുകളും (സൈക്കോട്ടിക്ക് & നാര്‍ക്കോട്ടിക്ക്), പ്രത്യേക താപനിലയില്‍ സൂക്ഷിക്കേണ്ട മരുന്നുകളും, കുപ്പി മരുന്നുകളും ഒഴികെ ബാക്കിയുള്ള എല്ലാ ഇംഗ്ലീഷ് മരുന്നുകളും കുവൈത്തിലേക്ക് അയയ്ക്കാവുന്നതാണെന്ന് സെക്രട്ടറി സിറാജ് പറഞ്ഞു. ഇതിനായി ഡോക്റ്ററുടെ പ്രിസ്‌ക്രിപ്ഷന്‍, മരുന്ന് വാങ്ങിയ ടാക്‌സ് ബില്‍, എന്നിവ ഉള്‍പ്പെടെ രണ്ട് മാസത്തിലേക്കുള്ളതില്‍ കൂടാത്ത മരുന്നുകള്‍ നോര്‍മല്‍ പാക്കിംഗ് ചെയ്ത് കൃത്യമായ വിലാസവും മൊബൈല്‍ നമ്പറും രേഖപ്പെടുത്തി വൈറ്റ് ഗാര്‍ഡ് വോളണ്ടിയര്‍മാര്‍ വശം ഏല്‍പ്പിച്ചാല്‍ മതി.സര്‍ക്കാര്‍ പ്രഖ്യാപിച്ച ഡിഎച്ച്എല്‍. വഴി മരുന്നെത്തിക്കുന്നത് വന്‍ പരാജയമായ സന്ദര്‍ഭത്തിലാണ് കുവൈത്ത് കെഎംസിസി ഇക്കാര്യത്തില്‍ മാതൃകയായിരിക്കുന്നത്. ഡിഎച്ച്എല്‍ വഴി മരുന്ന് അയച്ചവര്‍ക്ക് വന്‍തുക ചെലവു വരുന്നത് കൂടാതെ രണ്ടും മൂന്നും ആഴ്ച്ചകളാണ് മരുന്നിനായി കാത്തിരിക്കേണ്ടിവരുന്നതെന്നും അദ്ദേഹം പറഞ്ഞു. അടുത്ത ഘട്ട മരുന്നും നാട്ടില്‍ നിന്നും ഇന്നലെ അയച്ചതായി അദ്ദേഹം പറഞ്ഞു. സിറാജ് എരഞ്ഞിക്കലുമായി ബന്ധപ്പെടേണ്ട +91-7034051010

മരുന്നുകള്‍ അയക്കാന്‍ വിവിധ ജില്ലയിലെ വൈറ്റ് ഗാര്‍ഡുമായി സമീപിക്കുക; വൈറ്റ് സംസ്ഥാന ക്യാപ്റ്റന്‍: 8592882020, വൈസ് ക്യാപ്റ്റന്‍: 9895011645, ജില്ലാ ക്യാപ്റ്റന്മാര്‍: തിരുവനന്തപുരം: 9656942041, കൊല്ലം: 9387918798, പത്തനംതിട്ട: 9656800514, ആലപ്പുഴ: 9747517422, കോട്ടയം: 9946036506, ഇടുക്കി: 9744011133, എറണാകുളം: 9447595127, തൃശൂര്‍: 9995127487, പാലക്കാട്: 9061129448, മലപ്പുറം: 9847286197, കോഴിക്കോട്: 9645212073, വയനാട്: 8075430537, കണ്ണൂര്‍: 9656296894, കാസര്‍ഗോഡ്: 9961616191.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക