Image

പൊതുമാപ്പ് രജിസ്‌ട്രേഷന്‍ തീയതികളില്‍ മാറ്റം

Published on 09 April, 2020
പൊതുമാപ്പ് രജിസ്‌ട്രേഷന്‍ തീയതികളില്‍ മാറ്റം

കുവൈത്ത് സിറ്റി: പൊതുമാപ്പ് രജിസ്‌ട്രേഷന്‍ തീയതികളില്‍ മാറ്റം വരുത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഏപ്രില്‍ 11 മുതല്‍ 15 വരെ നാല് ദിവസം ബംഗ്ലാദേശികള്‍ക്കും ഏപ്രില്‍ 16 മുതല്‍ 20 വരെ അഞ്ചുദിവസങ്ങള്‍ ഇന്ത്യക്കാര്‍ക്കുമാണ് രജിസ്‌ട്രേഷന് അനുവദിക്കുക.

ഇന്ത്യയില്‍ ഏപ്രില്‍ 14 വരെ ലോക് ഡൗണ്‍ നിലവിലുള്ള സാഹചര്യത്തില്‍ മുമ്പ് പ്രഖ്യാപിച്ച തീയതി പ്രയാസമാവുമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചതനുസരിച്ചാണ് തീയതി മാറ്റിയതെന്നാണ് കരുതുന്നത്. 

പുരുഷന്മാര്‍ക്ക് ഫര്‍വാനിയ ബ്ലോക്ക് 1 സ്ട്രീറ്റ് 76ലെ ഗേള്‍സ് സ്‌കൂള്‍, ജലീബ് അല്‍ ശുയൂഖ് ബ്ലോക്ക് നാല് സ്ട്രീറ്റ് 250ലെ നയിം ബിന്‍ മസൂദ് ബോയ്‌സ് സ്‌കൂള്‍ എന്നിവിടങ്ങളിലും സ്ത്രീകള്‍ക്ക് ഫര്‍വാനിയ ബ്ലോക്ക് 1, സ്ട്രീറ്റ് 122ലെ അല്‍ മുത്തന്ന ബോയ്‌സ് സ്‌കൂള്‍, ജലീബ് അല്‍ ശുയൂഖ് ബ്ലോക്ക് നാല് സ്ട്രീറ്റ് 200ലെ റുഫൈദ അല്‍ അസ്ലമിയ ഗേള്‍സ് സ്‌കൂള്‍ എന്നിവിടങ്ങളിലുമാണ് രജിസ്‌ട്രേഷന്‍ സൗകര്യം ഒരുക്കിയിട്ടുള്ളത്. രാവിലെ എട്ടു മുതല്‍ ഉച്ചക്ക് രണ്ടു വരെയാണ് പ്രവര്‍ത്തന സമയം.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക