Image

സംഭവാമിയുഗേ യുഗേ. (എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ന്യൂയോര്‍ക്ക്)

Published on 05 April, 2020
സംഭവാമിയുഗേ യുഗേ. (എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ന്യൂയോര്‍ക്ക്)
ജീവന്‍ തുലാസിലുലയുന്നൊരീ നാളില്‍
ജീവന്റെവിലയെന്തെന്നറിയുന്നു നമ്മള്‍,
ആരോ ഞാനെന്നു കരുതുന്നോരാം നമ്മള്‍
ആരുമല്ലല്ലോയീവൈറസിന്‍ വാഴ്ചയില്‍
ക്രിസ്തുവും, കൃഷ്ണനും അല്ലാഹുമൊന്നുപോല്‍
സത്യദൈവത്തിന്‍ പ്രതിരൂപമല്ലയോ,
മൃത്യുവക്ത്രത്തില്‍ പകച്ചു നിന്നീടവേ
എത്ര പരിമിതരാകുന്നുമര്‍ത്യര്‍ നാം,
ദൈവത്തില്‍നിന്നുമകന്നുജീവിച്ചവര്‍
ദൈവത്തെത്തേടിയലയുന്ന നാളിത്,
ദേവാലയങ്ങളുംവിദ്യാലയങ്ങളും
ജീവസ്സറ്റു  നിശ്ശബ്ദമായ് കേഴുന്നുവോ?
ഈ മഹാമാരിയില്‍ നിന്നുരക്ഷിക്കണേ
ഇന്നു ജനം മിഴിനീരോടെകേഴുന്നു,
ഒട്ടുപേരീ ദുസ്ഥിതിയിങ്കല്‍തുഷ്ടരോ ?
വീട്ടിലിരുന്നിടാം ജോലിക്ക് പോകേണ്ട,
‘പത്തായം പെറും, ചക്കികുത്തും, അമ്മ വയ്ക്കും, ഞാനുണ്ണും’
അത്തലില്ലാതേറെപ്പേരിന്നും ജീവിപ്പൂ!
‘കോവിഡി’ന്‍ ഭീകരഹസ്തങ്ങള്‍ നീളവേ
ദൈവമല്ലാതാര് ലോകരെ രക്ഷിപ്പാന്‍?
സ്വത്തും പണവുമീവ്യാധിയെതോന്ിക്കി–
ല്ലാധിയാല്‍കണ്ണീരാല്‍ചിത്തംതകരുന്നു,
കൈത്താങ്ങു വേണ്ടവര്‍ക്കേകുവാന്‍ യത്‌നിക്കാം
വിത്തത്തിനില്ലമൂല്യംമൃതീവാഴ്ചയില്‍.,

സത്പഥംതേടിടാം, സത്ക്കര്‍മ്മം ചെയ്തിടാം
സത്യദൈവത്തിങ്കലാശ്രയംതേടിടാം,
ദൈവമേ, ഈ മഹാമാരിയെ നീക്കണേ
സര്‍വ്വേശനോടു നാം കേണപേക്ഷിച്ചിടാം,
ആതുരശുശ്രൂഷാമാലാഖമാരെ നാം
ആദരവോടെ നമിച്ചിടാമീ നാളില്‍
ഞാനെന്ന ഭാവംമറന്നു ജീവിച്ചിടാന്‍
ഈ നല്ല സന്ദര്‍ഭമുപയുക്തമാക്കാം.
“ധര്‍മ്മ സംസ്ഥാപനാര്‍ത്ഥായാം
സംഭവാമിയുഗേയുഗേ”.

സംഭവാമിയുഗേ യുഗേ. (എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ന്യൂയോര്‍ക്ക്)
Join WhatsApp News
Elcy Yohannan Sankarathil. Thank you so much my dear ones for the lovely responses/ words of encoura 2020-04-07 09:28:52
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക