-->

America

ഈവര്‍ഷ കലണ്ടര്‍ (ചെറുകഥ: ബി ജോണ്‍ കുന്തറ)

Published

on

വീട്ടിലുള്ളപ്പോള്‍ ദിനം തുടങ്ങുന്നത്, ഒരു കപ്പ് കാപ്പിയുമായി തന്‍റ്റെ ചെറിയ ഓഫീസ് മുറിയിലെ കംപ്യൂട്ടറിനു മുന്നിലെത്തും മെയിലുകള്‍ നോക്കുക കൂടാതെ താന്‍ ഉറങ്ങിയ സമയം ലോകത്തു എന്തെല്ലാം സംഭവിച്ചു എന്നെല്ലാം ഓണ്‍ലൈന്‍മാധ്യമങ്ങളില്‍ ഓടിച്ചൊന്നു നോക്കുക.

രണ്ടുപേരും പെന്‍ഷന്‍പറ്റിക്കഴിഞ്ഞപ്പോള്‍ രാവിലെ തിരക്കുകാട്ടി എങ്ങും പോകുവാനില്ലല്ലോ. കംപ്യൂട്ടറിനു മുന്നില്‍ ഭിത്തിയില്‍ ഒരു കലണ്ടര്‍ തൂക്കിയിട്ടിട്ടുണ്ട്. വര്‍ഷങ്ങളായി ഇതുപോലെ എല്ലാ വര്‍ഷാവസാനത്തിലും പുതിയ കലണ്ടര്‍ പകരംവയ്ക്കും.മറന്നുപോകാതിരിക്കുന്നതിന് കലണ്ടറില്‍ ഓരോപരിപാടികളും രേഖപ്പെട്ടുത്തി വൈക്കുക വര്‍ഷങ്ങളായിട്ടുള്ളൊരു വഴക്കം.

അന്ന് കലണ്ടറിലേയ്ക്ക് നോക്കുമ്പോള്‍ നിരവധി തിയതിഉള്ള ചതുരക്കളങ്ങളില്‍ ചുമല മഷിയില്‍ ക്രോസ് ചിഹ്നം ഇട്ടിരിക്കുന്നു.ഇന്നത് തോമസിന്‍റ്റെ ചിന്തകളെ മറ്റൊരു വീഥിയിലേയ്ക് തിരിച്ചു.

പെന്‍ഷന്‍ പറ്റിയതിനു ശേഷം തോമസും ത്രേസ്യാമ്മയും പലപ്പോഴും യാത്രകള്‍ നടത്തിയാണ് സമയം ചിലവഴിക്കുന്നത് രണ്ടുപേര്‍ക്കും ഇതില്‍ താല്‍പ്പര്യമാണ്.

ഏപ്രില്‍ 1, മോന്‍ താമസിക്കുന്ന റോഡയലന്‍ഡില്‍പോകുന്നതിന് സൗത്ത്‌വെസ്റ്റ് വിമാനത്തില്‍  ജനുവരിയില്‍ ബുക്ക് ചെയ്തതാണ്. അവിടെ നിന്നും അഞ്ചാം തിയതി ന്യൂയോര്‍ക്കില്‍ താമസിക്കുന്ന മൂത്ത മോളുടെ കുടുംബത്തില്‍ എത്തുക നാലുദിനങ്ങള്‍ പേരക്കുട്ടികളുമായിട്ടുള്ള സമയം. ഇവര്‍ക്ക് ഞങ്ങളെ ഒരുപാട് കാര്യമാണ് എന്നുവരും എന്നും നോക്കി ഇരിക്കുകയായിരുന്നു.

ഈസ്റ്ററിനുമുന്‍പ് തിരികെ വീട്ടിലെത്തും ഈ വര്‍ഷത്തെ ഈസ്റ്റര്‍ അടുത്തു താമസിക്കുന്ന അനുജന്‍റ്റെ വീട്ടില്‍ എന്ന് നേരത്തെ തീരുമാനിച്ചിരുന്നത് ആതിയതിലും ക്രോസ് മാര്‍ക്ക്. കലണ്ടര്‍ പേജുകള്‍ മറിച്ചു നോക്കാതെ തന്നെ തോമസിനറിയാം ജൂണ്‍ മാസംവരെ ഇതുപോലെ എത്ര റദ്ദുചെയ്ത പരിപാടികള്‍ ഉണ്ടെന്ന്.

ഇതുപോലുള്ള ഒരവസ്ഥ തന്‍റ്റെ ജീവിതത്തില്‍ ആദ്യം ഇതിനു മുന്‍പും അപൂര്‍വം സമയങ്ങളില്‍ കൊടുങ്കാറ്റ് ,വെള്ളപ്പൊക്കം ഇതുപോലുള്ള പ്രകര്‍തി ഷോഭങ്ങള്‍  ഒഴിവാക്കുന്നതിന് യാത്രകള്‍ മാറ്റിവയ്ച്ചിട്ടുണ്ട് എന്നാല്‍ പൂര്‍ണമായും കാന്‍സല്‍ ചെയ്യുന്നത് ആദ്യം.

വീട്ടില്‍ നിന്നും പുറത്തിറങ്ങിയിട്ട് രണ്ടാഴ്ച്ച കഴിഞ്ഞു. അവസാനം തമ്മില്‍ തമ്മില്‍ കണ്ട് ബന്ധുക്കളോടും സ്‌നേഹിതരോടും സംസാരിച്ചത് മാര്‍ച്ഛഏഴാംതിയതി അന്ന് അമ്മയുടെ മൂന്നാംചരമ വാര്‍ഷികമായിരുന്നു. ഒരാഴ്ചയില്‍ ഒരു പരിപാടി എങ്കിലും ജന്മദിനം, മാമ്മുദീസ പിന്നെ വെറുതെ പാര്‍ട്ടികള്‍ ഇങ്ങനെ കാണുമായിരുന്നു.

ത്രേസ്യാമ്മ മുടങ്ങാതെ എന്നുംരാവിലെ പള്ളിയില്‍ പോയിരുന്നു പലപ്പോഴുീ അയല്‍വക്കത്തു താമസിക്കുന്ന റാണിയുടെ കൂടെ.രണ്ടുപേരും നല്ല ചങ്ങാതിമാര്‍. ഇപ്പോള്‍ ആ പള്ളിയില്‍ പോക്കും മുടങ്ങിയിരിക്കുന്നുഓണ്‍ലൈനില്‍ കുര്‍ബാനകാണാം എന്നു ജാന്‍പറഞ്ഞു അങ്ങനൊരു ആശ്വാസമുണ്ട് ഇപ്പോള്‍. ഇതുപോലെ കൂട്ടില്‍ കിടക്കുന്ന കിളികളുടെ രീതിയില്‍ ആയി മാറിയകാലം ജീവിതത്തിലെ ആദ്യ അനുഭവം..

ചെറുപ്പകാലത്തു കേള്‍ക്കുകയും കണ്ടതായും ചെറുതായി ഓര്‍ക്കുന്നു കേരളത്തില്‍, ഞങ്ങളുടെ വില്ലേജില്‍ ഏതാനും പേര്‍ക്ക് വസൂരി എന്നധീനം ഇതു വരുകയെന്നത് അക്കാലത്തു മരണ ശിക്ഷക്കു തുല്യം.ആരും ഈ ധീനമുള്ള വീടിന്‍റ്റെ അഞ്ചയിലോക്കത്തുകൂടി പോലും പോകില്ല. പുറമെ നോക്കുമ്പോള്‍ വെട്ടിത്തിളങ്ങുന്ന സൂര്യപ്രകാശം മന്നമാരുതന്‍ മെല്ലെ വീശുന്നു ഈ ദിനങ്ങളെ നാം വിശേഷിപ്പിക്കും മനോഹരദിനം. പുറത്തിറങ്ങി പലടുത്തും പോകുന്നതിനുള്ള ആവേശം നല്‍കുന്ന ദിനം.

ഇന്നും ജനാലക്കല്‍ നിന്നു നോക്കുമ്പോള്‍ ഒരു സുന്ദരദിനം എന്നാല്‍ മനസ്സില്‍ ഒരു ഭീതി എങ്ങോ ഒരുകാര്‍മേഘം ഒളിച്ചിരിക്കുന്നു. പുറത്തിറങ്ങിയാല്‍ ആ കാര്‍മേഘം നമ്മേത്തേടിവരുമോ പേമാരിയുമായി?

അതു കൊണ്ടൊന്നും ഞാന്‍ പേടിക്കുവാന്‍ പോകുന്നില്ല അങ്ങിനാണല്ലോ നമ്മില്‍ പലരും ജീവിതത്തില്‍ വരുന്ന പ്രതിസന്ധികളെ നേരിടുന്നത്?എന്നാല്‍ ഈയൊരനുഭവം എന്നെ സംബന്ധിച്ചിടത്തോളം ജീവിതത്തില്‍ ആദ്യം.വളരെ വേഗം ഓടിക്കൊണ്ടിരുന്ന ഒരു വണ്ടിയെ ആരോ പെട്ടെന്ന് പിടിച്ചുനിറുത്തിയിരിക്കുന്നു.മൃഗശാലകളില്‍ കൂടുകളില്‍ ഓടിനടക്കുന്ന മൃഗംങ്ങളെ നോക്കി നാംരസിക്കുംഇന്നിതാ മുന്നോട്ടു പോവുക സാധ്യമല്ല.

ഓരോ പുതുവര്‍ഷ പിറവിയിലും പരസ്പരം ആശംസിക്കും "നല്ല പുതു വര്ഷപീ " നമ്മുടെ പടിപടി ആയുള്ള എല്ലാ നിലകളിലുമുള്ള ഉയര്‍ച്ച അതാണ് ഈഅവസരത്തില്‍ എല്ലാവരുടെയും മനസ്സിലുള്ളത്.ശുഭാപ്തി വിശ്വാസം. എന്നാല്‍ ആ പോക്കിനൊരു വിരാമം വന്നിരിക്കുന്നു.

പലപ്പോഴും കെട്ടുകാണും ഈ പോക്കിന്‍റ്റെ വേഗതയൊന്നു കുറക്കൂ ഒരു വിരാമംവേണ്ടേ? ആ ഒരു വിരാമമാണോ നമ്മുടെമുന്നില്‍? ഒരു ടേപ്പ് വീണ്ടുംചുറ്റി കാണുന്നതല്ല ജീവിതം ഓരോ ദിനവും കാലവും ഓരോ പുതിയ സംഭവകഥ, തിരുത്തിഎഴുത്തു പറ്റാത്ത അദ്ധ്യായങ്ങള്‍.

മനുഷ്യ കഥ ഒരു പുതിയ കടലാസില്‍ എഴുതിത്തുടങ്ങിയിരിക്കുന്നു. പലതിലും നമുക്കൊരു വീണ്ടുംപഠനം, ദിനചര്യകളില്‍ വ്യത്യാസം, പരസ്പര സമ്പര്‍ഗ്ഗങ്ങളില്‍ പുതുമ യാത്രകളില്‍ വ്യതിയാനങ്ങള്‍ പതിവുപോലെ എല്ലാം എന്ന ചൊല്ല്, അതൊരു ചരിത്രമായിമാറും.

നമ്മുടെ സ്വയ ശുചിത്വ രീതികളില്‍ മാറ്റം, പരസ്പരം ഒരകലം പാലിക്കുകഈ അകലം സ്ഥിരമായി മാറുമോ?കൂടുതല്‍ കരുതലുള്ളവരായി മാറുന്നു അതെല്ലാം നല്ലതാണ് തീര്‍ച്ചയായും നാം കോവിഡ്19ന് പ്രതിവിധി ഉടനെ കണ്ടെത്തും കൂടാതെ പ്രതിരോധ കുത്തിവയ്ക്കലും. എന്നിരുന്നാല്‍ ത്തന്നെയും വൈറസുകള്‍ വീണ്ടും ഉടലെടുക്കും പലേടങ്ങളില്‍.കലണ്ടറില്‍ ഇനിയും പരിപാടികള്‍ രേഖപ്പെടുത്താണോ?
 
ഇതിലെല്ലാം ഒരു വെള്ളിരേഘ കാണുന്നത് ഇന്നു നാം പഠിക്കുന്നത് ഭാവിയില്‍ ഉപകാരപ്രദമായി മാറും നമുക്കും വരുവാനിരിക്കുന്ന തലമുറക്കും.അടുത്ത വര്‍ഷം ഈസമയം നമുക്കു പറയുവാന്‍ പറ്റണം,  "വി ലേന്‍ഡ് എ ഹാര്‍ഡ് ലെസ്സണ്‍"

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

പതനം (കവിത: സന്ധ്യ എം)

വെള്ളക്കല്ലറ (കവിത: വേണു നമ്പ്യാർ)

ലേഖയും ഞാനും വിവാഹിതരായി (കഥ : രമണി അമ്മാൾ )

തേനും ജ്ഞാനിയും (തൊടുപുഴ കെ ശങ്കര്‍ മുംബൈ)

സംഗീതം ( കവിത: ദീപ ബി.നായര്‍(അമ്മു))

അച്ഛൻ (കവിത: ദീപ ബി. നായര്‍ (അമ്മു)

വീഡ് ആൻഡ് ഫീഡ് (കവിത: ജേ സി ജെ)

അച്ഛൻ (കവിത: രാജൻ കിണറ്റിങ്കര)

അച്ഛനെയാണെനിക്കിഷ്ടം (പിതൃദിന കവിത: ഷാജന്‍ ആനിത്തോട്ടം)

മൃദുലഭാവങ്ങള്‍ (ഗദ്യകവിത: ജോണ്‍ വേറ്റം)

പകല്‍കാഴ്ചകളിലെ കാടത്തം (കവിത: അനില്‍ മിത്രാനന്ദപുരം)

പാമ്പും കോണിയും : നിർമ്മല - നോവൽ - 51

ആമോദിനി എന്ന ഞാൻ : പുഷ്പമ്മ ചാണ്ടി (നോവൽ - 1)

ഭിക്ഷ (കവിത: റബീഹ ഷബീർ)

രണ്ട് കവിതകൾ (ഇബ്രാഹിം മൂർക്കനാട്)

സൗഹൃദം (കവിത: രേഷ്മ തലപ്പള്ളി)

കേശവന്‍കുട്ടിയുടെ രാഹുകാലം (കഥ: ഷാജി കോലൊളമ്പ്)

പിതൃസ്മരണകള്‍ (കവിത: ഡോ.. ഈ. എം. പൂമൊട്ടില്‍)

സമീപനങ്ങൾ (ഡോ.എസ്.രമ-കവിത)

അന്തിക്രിസ്തു (കഥ: തമ്പി ആന്റണി)

നീയെന്ന സ്വപ്നം...(കവിത: റോബിൻ കൈതപ്പറമ്പ്)

കവിയുടെ മരണം (കവിത: രാജന്‍ കിണറ്റിങ്കര)

അയമോട്ടിയുടെ പാന്റും മമ്മദിന്റെ മുണ്ടും (ഷബീർ ചെറുകാട്, കഥ)

രണ്ട് കവിതകൾ (എ പി അൻവർ വണ്ടൂർ, ജിദ്ദ)

ഖബറിലെ കത്ത്‌ (സുലൈമാന്‍ പെരുമുക്ക്, കവിത)

പച്ച മനുഷ്യർ (മധു നായർ, കഥ)

കാര്യസ്ഥന്‍ (നോവല്‍ -അധ്യായം -14 കാരൂര്‍ സോമന്‍)

സ്വപ്നകാലം (കവിത: ഡോ. ഉഷാറാണി ശശികുമാർ മാടശ്ശേരി)

ജലസമാധി (കവിത: അശോക് കുമാർ. കെ)

നീലശംഖുപുഷ്പങ്ങൾ (കഥ: സുമിയ ശ്രീലകം)

View More