-->

EMALAYALEE SPECIAL

അമേരിക്കയെ ചൊറിയണ്ട, പ്രതികരണ തൊഴിലാളികളെ; അമേരിക്ക ഇവിടെത്തന്നെയുണ്ട് (ഫ്രാന്‍സിസ് തടത്തില്‍)

(ഫ്രാന്‍സിസ് തടത്തില്‍)

Published

on

ന്യൂജേഴ്സി: ചില മലയാളികളുടെ സോഷ്യല്‍ മീഡിയകളിലെ കോപ്രായങ്ങള്‍ അങ്ങേയറ്റം അസഹനീയമായമായിരിക്കുന്നു.  ആദ്യം ഇറ്റലിയുടെ മുതുകത്ത് കയറിയ അവര്‍ ഇപ്പോള്‍ അമേരിക്കയ്ക്ക് പിന്നാലെയാണ്. എന്തൊക്കെയാണ് പറയുന്നത്, അമേരിക്ക തകര്‍ന്നു, അമേരിക്കക്കാര്‍ പട്ടിണിയില്‍, സമ്പദ്വ്യവസ്ഥ തകര്‍ന്നു. കേവലം മൈക്രോസ്‌കോപ്പുകൊണ്ട് മാത്രം ദൃശ്യമാകുന്ന കോവിഡ് 19 എന്ന വൈറസിന്റെ മുമ്പില്‍ ലോക പോലീസ് മുട്ടുകുത്തി എന്നൊക്കെ. കമ്പ്യൂട്ടറുകളിലും മൊബൈല്‍ ഫോണുകളിലും മിഴിച്ചുനോക്കി സമൂഹ മാധ്യമങ്ങളില്‍ വരുന്ന കള്ളക്കഥകള്‍ വായിച്ചു നിര്‍വൃതി അടയുന്നവര്‍.

ഇതിലെ അസൂയയെപറ്റി ആദ്യമെ പറയട്ടെ. അമേരിക്കയിലോ മറ്റ് വിദേശരാജ്യങ്ങളിലോ പോകാന്‍ കഴിയാത്തവര്‍ക്ക് കുറച്ച് അസൂയ പ്രതീക്ഷിക്കാം. ഇന്ത്യ ലോക്ക് ഡൗണില്‍ ആയി വീട്ടില്‍ ചൊറി കുത്തി ഇരിക്കുമ്പോള്‍ അമേരിക്കയില്‍ ഇപ്പോഴും സാധാരണ ജീവിതം തുടരുന്നതിലുള്ള അസൂയയാണു മറ്റൊരു വിഭാഗത്തിന്. അമേരിക്കയിലും ലോക്ക് ഡൗണ്‍ ആയിരുന്നുവെങ്കില്‍ ഈ വിമര്‍ശനം ഉണ്ടാവില്ലായിരുന്നു. പക്ഷെ ഇത് അമേരിക്ക. വ്യക്തിക്കു സ്വാതന്ത്യമുള്ള രാജ്യം. രാജ്യം നിശ്ചലമാക്കാന്‍ ഒരു ഉത്തരവൊന്നും പോര.

അമേരിക്കന്‍ സാമ്രാജ്യത്യം തകരുന്നു എന്നുപറയുന്നവരോട്. ഈ മഹത്തായ രാജ്യം ഇപ്പോഴും ഇവിടെ തന്നെയുണ്ട്. 34 കോടി വരുന്ന ഈ രാജ്യത്തെ 0.001 ശതമാനം പേര്‍ക്ക് മാത്രമാണ് കൊറോണ വൈറസ് ബാധിച്ചിരിക്കുന്നത്. 152, 631 പേര്‍ക്ക്. അവരില്‍ 2817 പേര്‍ മാത്രമാണ് മരണമടഞ്ഞത്. അതായത് രണ്ട് ശതമാനത്തില്‍ താഴെ. മറ്റു രാജ്യങ്ങളില്‍ എത്ര പേര്‍ക്കു രോഗം വന്നു എത്ര പേര്‍ മരിച്ചു എന്നു കണക്കു കൂട്ടി നോക്കുക.

ലോക പോലീസ് ഇവിടെത്തന്നെയുണ്ട്. സംശയമുണ്ടെങ്കില്‍ ഒരു വിസയെടുത്ത് വിമാനം പിടിച്ച് വരിക.എന്താ വരുന്നോ? പുറത്തിറങ്ങിയാല്‍ നല്ല പെട കിട്ടുമല്ലേ. ഇവിടങ്ങനെയൊന്നുമില്ല. ആവശ്യമുള്ളവര്‍ക്ക് പുറത്തിറങ്ങാം. ലോക പോലീസ് ആരെയും തല്ലിച്ചതയ്ക്കില്ല. എന്നാല്‍ വിവേകമുള്ള പൗരന്മാരായ അമേരിക്കക്കാര്‍ നിയമം അനുസരിച്ച് അത്യാവശ്യത്തിനു മാത്രം പുറത്തിറങ്ങുന്നു.

അമേരിക്കക്കാരുടെ ചെലവില്‍ അമേരിക്കയില്‍ വന്നിട്ടുള്ള മുഖ്യമന്ത്രി ഉള്‍പ്പെടയുള്ള സാമ്രാജ്യത്വ വിരുദ്ധശക്തികള്‍ ഈ രാജ്യത്തിന്റെ പുരോഗതിയും നിയമവ്യവസ്ഥയും കണ്ട് അവരുടെ അഭിപ്രായം മാറ്റിപ്പറഞ്ഞവരാണ്. അതുകൊണ്ട്ഈ നേതാക്കന്മാരോട് ചോദിച്ചുനോക്കു അമേരിക്ക അങ്ങനെയങ്ങു തകരുമോയെന്ന്. പ്രിയപ്പെട്ട അമേരിക്ക വിരുദ്ധരെ, അമേരിക്ക അടുത്തകാലത്തൊന്നും തകരുമെന്ന് സ്വപ്നം കാണേണ്ട.

ലോകം മുഴുവനും എന്നപോലെ കൊറോണ വ്യാപനത്തിന്റെഫലമായുള്ള ആഗോള സാമ്പത്തിക അരക്ഷിതാവസ്ഥ അമേരിക്കയിലുമുണ്ടെന്നത് സത്യമാണ്. കൊറോണയെ ഇന്നല്ലെങ്കില്‍ നാളെ നാം പിടിച്ചുകെട്ടും. അതുകഴിഞ്ഞു ഞങ്ങള്‍ കരകയറുക തന്നെ ചെയ്യും. ഈ രാജ്യം തകരണമെങ്കില്‍ ലോകം മുഴുവന്‍ തകരണം. ഇവിടെ മരണ സംഖ്യ ഉയര്‍ന്നേക്കാം. കൊറോണ വ്യാപനം തടയുന്നതില്‍ഭരണാധികാരികള്‍ക്ക്വീഴ്ച്ച പറ്റിയേക്കാം. അത് ഞങ്ങളുടെ മാത്രം പ്രശ്നം. അക്കാര്യമോര്‍ത്തു നിങ്ങള്‍ തല പുകയ്ക്കുന്നതെന്തിന്? ഞങ്ങളുടെ രാഷ്രത്തലവന്മാരെ ഇവിടുത്തെ പൗരന്മാര്‍ വിമര്‍ശിച്ചാല്‍ പോരെ? സോഷ്യല്‍ മീഡിയ പരദൂഷണ തൊഴിലകളെനിങ്ങള്‍ നിങ്ങളുടെ കാര്യം നോക്കണം.

അമേരിക്ക തകര്‍ന്നു തരിപ്പണമായി എന്ന് പ്രചരിപ്പിക്കുന്നവരില്‍ ഏറെയും നമ്മുടെ നാട്ടുകാരാണെന്നതാണ് വേദനാജനകമായ കാര്യം. അമേരിക്കയിലെ ജനങ്ങള്‍ പട്ടിണിയില്‍ വരെയാണെന്നാണ് പ്രചരിപ്പിക്കുന്നത്.

എന്‍-95 മാസ്‌ക്ക് ഉള്‍പ്പെടെയുള്ള അവശ്യ സുരക്ഷാ വസ്തുക്കള്‍ നല്‍കി സഹായിക്കാമോ എന്ന് ചില അമേരിക്കന്‍ സംഘടനാ നേതാക്കള്‍ ആരോഗ്യമന്ത്രി കെ.കെ. ഷൈലജ ടീച്ചറിനോട് ആവശ്യപ്പെട്ടതായി അവര്‍ കേരളത്തിലെ മാധ്യമങ്ങളോട് പറഞ്ഞതു കണ്ടു.ഫെഡറല്‍-സ്റ്റേറ്റ് അധിക്രുതര്‍ ചെയ്യേണ്ട ഇത്തരം നയതന്ത്ര ജോലികള്‍ ചെയ്യാന്‍ സംഘടനാ നേതാക്കന്മാരെ ആരാണ് ചുമലപ്പെടുത്തിയത്? അഴകിയ രാവണന്മാര്‍ ഇതിനപ്പുറം ചെയ്യും.

പ്രളയകാലത്ത് കേരളത്തെ അകമഴിഞ്ഞ് സഹായിച്ചതുകൊണ്ടാവാം പ്രവാസി മലയാളികളെ കേരളത്തിലെ ചിലയാളുകള്‍ ഇത്ര കണ്ട് പരിഹസിക്കുന്നത്. ഇറ്റലിയില്‍ നിന്നെത്തിയ പ്രവാസികളോട് എയ്ഡ്സ് രോഗികളോടുള്ള സമീപനം പോലെയാണ് ചിലര്‍ക്കെല്ലാം. അവരോടു പറയട്ടെ ഞങ്ങള്‍ അയയ്ക്കുന്ന പണത്തില്‍ തൊട്ടുപോകരുത്! അതില്‍ കൊറോണ വൈറസ് ഉണ്ടാകും. സൂക്ഷിക്കുക.

പ്രവാസികള്‍ ഒന്നടങ്കം കേരളത്തിലേക്ക് അയക്കുന്ന പണം നിര്‍ത്തിയാല്‍ അപ്പോള്‍ തീരും ഈ അഹങ്കാരമെന്ന് അവര്‍ ഓര്‍ക്കുന്നില്ല. പ്രളയകാലത്തേതു പോലെ സാലറി ചലഞ്ച് ആരംഭിച്ചു കഴിഞ്ഞു. ലോക്ക് ഡൗണ്‍ ഈ നിലയില്‍ തുടര്‍ന്നാല്‍ അടുത്തതായി കൈ നീട്ടുന്നത് പ്രവാസികളോടായിരിക്കും.

എന്നാല്‍ ഈ അപമാനങ്ങള്‍ മറന്നു മേല്‍പ്പറഞ്ഞ അഴകിയ രാവണന്മാര്‍ ഒരു ഉളുപ്പുമില്ലാതെ കൊറോണ കേരള സഹായനിധി തുടങ്ങുമെന്ന കാര്യം ഉറപ്പാണ്. ഇത്തരക്കാര്‍ കേരളത്തെ സഹായിക്കാനെന്നും പറഞ്ഞു വാട്‌സ് ആപ്പ് ഗ്രൂപ്പുകള്‍ തുടങ്ങിയാല്‍ ആരും സഹകരിക്കരുത്.

നമ്മുടെ കഷ്ട്ടകാലത്ത് സഹായിച്ചില്ലെങ്കിലും ഉപദ്രവവും അപവാദവും പരത്തുന്ന ഇവര്‍ക്കെന്തിനാ നമ്മുടെ സഹായം? പ്രളയ കാലത്തു നാം കഷപ്പെട്ട് അധ്വാനിച്ച പണം സംഭാവന നല്‍കിയത് വക മാറ്റി ചെലവഴിച്ച കേരള സര്‍ക്കാരാണോ അമേരിക്കക്കാരെ സഹായിക്കാനൊരുങ്ങുന്നത്. എന്തായാലും കേരളത്തിന്റെ സഹായം വാങ്ങാന്‍ മാത്രം അമേരിക്ക തകര്‍ന്നിട്ടില്ല. ഒരിക്കലും അത് സംഭവിക്കുകയുമില്ല..

അമേരിക്കയിലെ 'പട്ടിണിപ്പാവങ്ങ'ളോട് പരിതപിക്കുന്നവരോട് ഒരു ഉപദേശമുണ്ട്. പകര്‍ച്ചവ്യാധി എന്നത് ഒരു രാജ്യത്തിന്റെ മാത്രം പ്രശ്നമല്ല. വികസ്വര-വികസിത രാജ്യങ്ങളെന്നു വക ഭേദമില്ലാതെയാണ് ഈ വൈറസ് വിനാശം വിതയ്ക്കുന്നത്. ഇന്ത്യയില്‍ ഏതെങ്കിലും ഒരു സംസ്ഥാനത്ത് ഇതു വ്യാപകമായാല്‍ തീരും ഇന്ത്യയുടെ കാര്യവും. അയല്‍ സംസ്ഥാനങ്ങളില്‍ ഇതു പടര്‍ന്നു വ്യാപകമായാല്‍ കേരളത്തിലേക്ക് അതിനെത്തിപ്പെടാന്‍ അധിക സമയമൊന്നും വേണ്ട. അങ്ങെനെ സംഭവിക്കരുതെന്നാണ് എല്ലാ മലയാളികളുടെയും പ്രാര്‍ത്ഥന.21 ദിവസത്തെ ലോക്ക് ഡൗണ്‍ കഴിഞ്ഞും വൈറസ് ബാധ ഉണ്ടാവില്ലെന്നു എന്താണുറപ്പ്? ലോക്ക് ഡൗണ്‍ കാലത്ത് എത്ര പട്ടിണി മരണം ഉണ്ടാകും?

കേരളത്തില്‍ എത്ര കാലത്തേക്കുള്ള ഭക്ഷ്യ ശേഖരമുണ്ട്? മൂന്ന് അല്ലെങ്കില്‍ നാല് മാസം. അതിനപ്പുറം അരിയും പലവ്യഞ്ജനങ്ങളും സൗജന്യമായി നല്കനാവില്ല. കര്‍ണാടകയും മറ്റും വൈകാതെ അതിര്‍ത്തി തുറന്നില്ലെങ്കില്‍ തീര്‍ന്നു.

ഇനി മറ്റൊരു കാര്യം അറിയുക. കൊറോണവ്യാപകമാകുന്നു എന്ന വാര്‍ത്ത അറിഞ്ഞത് മുതല്‍ മിക്കവാറുമുള്ള അമേരിക്കന്‍ മലയാളികളും മറ്റു ഇന്ത്യക്കാരും കുറഞ്ഞത് നാലഞ്ച് മാസത്തേക്കുള്ള ഭക്ഷണസാധങ്ങള്‍ ശേഖരിച്ചു വച്ചിട്ടുണ്ട്. ഈ ലേഖകന്റെ മാത്രം രണ്ടു ഫ്രിഡ്ജുകളിലെയും ഫ്രീസറുകളിലും മറ്റൊരു സ്റ്റാന്‍ഡിങ്ങ് ഫ്രീസറിലുമായി ഇറച്ചി മീന്‍, ഫ്രോസണ്‍ പച്ചക്കറികള്‍, കുട്ടികള്‍ക്കുള്ള ഭക്ഷണങ്ങള്‍ എന്നിവ നിറച്ചു വച്ചിരിക്കുകയാണ്. കൂടാതെഅരിയും പയര്‍ വര്‍ഗ്ഗങ്ങളും ഡ്രൈ ഫുഡുമൊക്കെ ധാരാളം ശേഖരിച്ചു വച്ചിട്ടുണ്ട്. ഒരു വര്‍ഷം മുഴുവന്‍ ലോക്ക് ഔട്ട് ഉണ്ടായാലും ഞങ്ങള്‍ക്ക് ഒരു പ്രശ്നവും വാരില്ല. കൂടാതെ പലവ്യഞ്ജനങ്ങളും പച്ചക്കറിയും പാലും മുട്ടയും വരെ ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്താല്‍ പിറ്റേ ദിവസം തന്നെ ലഭ്യമാമാണ്.

പിന്നെ എങ്ങനെയാണ് അമേരിക്കക്കാര്‍ പട്ടിണിയില്‍ ആകുന്നത്? എന്നാല്‍ അമേരിക്കയില്‍ പണമൊഴികെ ഒന്നും സൗജന്യമായി നല്‍കിയിട്ടില്ല. മൂന്നാഴ്ചയ്ക്കുള്ളില്‍ 90 ശതമാനം പൗരന്മാര്‍ക്കും 1200 ഡോളര്‍ വീതം കിട്ടും. ഭാര്യയും ഭര്‍ത്താവും രണ്ടു മക്കളുമുള്ള കുടുംബത്തിന് 3400 ഡോളര്‍ ലഭിക്കും. ആദ്യ ഘട്ടമായിട്ടുള്ളതാണിത്. തൊഴില്‍ നഷ്ട്ടപ്പെട്ടവര്‍ക്ക് 9 മാസം തിഴിലില്ലായ്മ വേതനം. സംസ്ഥാങ്ങള്‍ നല്‍കുന്ന അടിസ്ഥാന ശമ്പളത്തിന്റെ 60 ശതമാനം തൊഴിലില്ലായ്മാ വേതനത്തിനു പുറമെഫെഡറല്‍ ഗവെര്‍മെന്റ് ഓരോ ആഴ്ചയിലും 600 ഡോളര്‍ വീതം തൊഴില്‍ നഷപ്പെട്ടരവര്‍ക്കു നല്‍കും. ഡിസംബറിനകംഅവര്‍ക്കു ജോലി ലഭിക്കുന്നത് വരെ ഈ തുക ലഭ്യമായിരിക്കും. ഇതു പലരുടെയും യഥാര്‍ത്ഥ ശമ്പളത്തെക്കാള്‍ കൂടുതലാണ്.

ഇനി പറയു എന്തായിരിക്കും ഒരു വര്‍ഷത്തെ ലോക്ക്‌ഡോണ്‍ സംഭവിച്ചാല്‍ ഇന്ത്യയിലെ അവസ്ഥ. എന്തിനേറെ ഒരു മൂന്ന് മാസം തികച്ചും ലോക്ക് ഡൗണ്‍ താങ്ങാന്‍ പറ്റുമോ കേരളത്തിന്? കേരളത്തില്‍ ഇതുവരെ പ്രഖ്യാപിച്ചിരിക്കുന്നത് 20000 കോടിയുടെ കോവിഡ് ദുരിതാശ്വാസമാണ്. ഇതു എത്ര കാലത്തേക്കുണ്ടാകും.

ലോകം മുഴുവന്‍ കൊറോണ വൈറസ് എന്ന മഹാമാരി വ്യാപിക്കുമ്പോള്‍ ഇത്തരം നിലവാരം കുറഞ്ഞ കള്ളക്കഥകള്‍ പടച്ചു വിടുന്നതു ശരിയാണോ എന്ന് സ്വയം വിമര്‍ശനം നടത്തുക. നാളെ ജന്മനാട്ടിലെ ഉറ്റവര്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ നിങ്ങള്‍ നടത്തിയ ഈ ദ്രോഹങ്ങള്‍ എല്ലാം മറന്നു സഹായിക്കാനുള്ളവരാണ് പ്രവാസികള്‍ എന്ന് മറക്കേണ്ട.

ഞങ്ങള്‍ പ്രവാസികള്‍ അങ്ങനെയാണ്. മാതൃരാജ്യത്തിനു വേണ്ടി മത-കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാം മറന്നു സഹായിക്കാന്‍ മടിയില്ലാത്തവര്‍.വല്ലപ്പോഴും അതിഥികള്‍ മാത്രമായി കേരളത്തില്‍ വരുന്ന ഞങ്ങളെ കേരളീയരായി കണ്ടില്ലെങ്കില്‍ പോലും അതിഥികള്‍ ആയെങ്കിലും കരുതുക.

വിഷമം കൊണ്ട് എഴുതിയതാണ്. പ്രവാസികള്‍ ഉള്‍പ്പെടെ പലരെയും വേദനിപ്പിച്ചിട്ടുണ്ടാകാം.

ദുരന്തകാലത്ത് സര്‍ക്കാരുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമായില്ലെങ്കില്‍ മാധ്യമങ്ങള്‍ വിമര്‍ശിക്കുന്നത് സ്വാഭാവികമാണ്. പ്രശംസിക്കുകയല്ല, കുറ്റങ്ങള്‍ കണ്ടെത്തി സര്‍ക്കാരുകളുടെ ശ്രദ്ധയില്‍ കൊണ്ടുവരികയാണ് പത്ര ധര്‍മ്മം. അതുകൊണ്ട് അമേരിക്കയിലെ ദേശീയ മാധ്യമങ്ങള്‍ ട്രമ്പ് അഡ്മിനിസ്‌ട്രേഷനെ വിമര്‍ശിച്ചിട്ടുണ്ടെങ്കില്‍ അതവരുടെ കര്‍ത്തവ്യമാണ്. അതുകണ്ട് നിങ്ങളാരും ഇവിടെ ലോകം അവസാനിച്ചുവെന്ന് കരുതേണ്ട. ലോക സമ്പദ്വ്യവസ്ഥയുടെ അടിസ്ഥാനം തന്നെ അമേരിക്കന്‍ സമ്പദ്വ്യവസ്ഥയെ ആശ്രയിച്ചാണ് ഇരിക്കുന്നത്. ഇവിടെ തകര്‍ന്നാല്‍ ഇന്ത്യയുള്‍പ്പെടെയുള്ള ലോക രാജ്യങ്ങള്‍ തരുമെന്ന് മറക്കരുത്.

ഡോളര്‍ വില 75 രൂപ കടന്നു. അതായത് രൂപയുടെ വില കുറഞ്ഞു

Facebook Comments

Comments

 1. Eby

  2020-04-29 13:41:34

  Chettanu sugam thanna alle. Standby fridgil sadhangal theerathe nokkanam.

 2. കമന്റുകളുടെ എണ്ണം കണ്ട് നിഗളിക്കരുത്. സ്വയം നിഗളിക്കുന്ന പൊങ്ങച്ചക്കാർ പലരും വന്നു ദിവംഗതർ ആയ രണ ഭൂമി / സെമിത്തേരി കൂടിയാണ് ഇ മലയാളി. ടേക്ക് ഇറ്റ് ഈസി!- നാരദൻ

 3. Joy

  2020-04-01 22:36:55

  I appreciate u

 4. Francis Thadathil

  2020-04-01 17:08:51

  മാന്യ വായക്കാരായ പ്രിയ സുഹൃത്തുക്കളെ,ഈ ലേഖനം എഴുതുമ്പോൾ ഇത്രയേറെ കമന്റുകൾ ഉണ്ടാകുമെന്ന് തീരെ പ്രതീക്ഷിച്ചില്ല. ഒരു എഴുത്തുകാരന് ലഭിക്കുന്ന ഏറ്റവും വലിയ അംഗീകാരമാണ് ഇത്തരത്തിലുള്ള പ്രോത്സാഹനജനകമായ പ്രതികരണങ്ങൾ. ഒന്നോ രണ്ടോ പേര് ഒഴികെ എല്ലാവരും എന്റെ ലേഖനത്തിൽ സൂചിപ്പിച്ച കാര്യങ്ങളോട് പൂർണമായും യോജിക്കുന്നു എന്ന് പറഞ്ഞതിൽ ഏറെ സന്തോഷമുണ്ട്. മറ്റൊരു ലേഖനമെഴുതി പൂർത്തിയാക്കും മുൻപാണ് സോഷ്യൽ മീഡിയകളിലെ പതിവ് പരതൽ നടത്തുമ്പോൾ എന്നെ രോഷം കൊള്ളിക്കുന്ന കേരളത്തിൽ നിന്നുള്ള ചിലരുടെ വീഡിയോകളും കമന്റ്കളും കാണാനിടയായത്. കഴിഞ്ഞ കുറെ ദിവസങ്ങളായി തുടരുന്ന കലാപരിപാടിയാണിത്. അമേരിക്കയെ താറടിച്ചു കാണിക്കുന്ന വിധത്തിൽ സത്യവിരുദ്ധമായ തരത്തിൽ ഗോസിപ്പുകൾ പടച്ചു വിടുന്നത് നിത്യ സംഭവമായപ്പോൾ ആയുധം കൈയ്യിലെടുത്തു.  തലേ ദിവസം പൂർത്തിയാക്കാൻ പറ്റാതിരുന്ന ലേഖനം മാറ്റി വച്ച് ഈ ലേഖനം ടൈപ്പ് ചെയ്യാൻ തുടങ്ങി.ഒറ്റയിരിപ്പിനു  രണ്ടര മണിക്കൂർ ജലപാനം പോലും ചെയ്യാതെ പൂർത്തിയാക്കി. പ്രൂഫ് റീഡിങ് നടത്തിയ ശേഷം എഡിറ്റർക്ക് അയച്ചുകൊടുത്തശേഷം പറഞ്ഞു." എന്റെ മനസ്സിൽ ഉയർന്നു വന്ന രോഷത്തിന്റെ ബാക്കിപത്രമാണ്, ഉചിതമെങ്കിൽ പ്രസിദ്ധീകരിക്കൂ." 10 മിനിറ്റിനുള്ളിൽ മറുപടി വന്നു "ഫ്രാൻസിസ് ഇങ്ങനെ ഒരെണ്ണം ആരെക്കൊണ്ടെങ്കിലും എഴുതിക്കണമെന്നും ഞാനും കരുതിയതാണ്."  വാക്കുകൾ ഇത്തിരി കടുപ്പമുള്ളതായതിനാൽ വായനക്കാർ എങ്ങനെ പ്രതികരിക്കുമെന്ന് ആശങ്കയുണ്ടായിരുന്നു. എന്നാൽ ശ്രീ. ജോർജ് ജോസഫ് ആൽമവിശ്വാസത്തിലായിരുന്നു. എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് ശരവേഗത്തിൽ  നിരവധിയാളുകൾ  ഇ മലയാളിലെയിലും ഫേസ് ബുക്കിലും  വാട്‍സ്അപ്പിലുമൊക്കെ പ്രതികരിച്ചപ്പോൾ സത്യത്തിൽ ഞെട്ടിപ്പോയി. ഇ. മലയാളി തുറന്നപ്പോൾ കമന്റ് ബോക്സ് നിറയെ കമന്റുകൾ ചീത്തവിളിയായിരിക്കുമെന്നാണ് ആദ്യം കരുതിയത്. എന്നാൽ എല്ലാവരും തന്നെ അനുകൂലിച്ചും അഭിനന്ദിച്ചും കമന്റ്കൾ ഇട്ടതു കണ്ടപ്പോൾ ഒരു കാര്യം മനസിലായി.  എന്നെപ്പോലെ മുഴുവൻ അമേരിക്കക്കാരും കേരളത്തിലെ സോഷ്യൽ മീഡിയ തൊഴിലാളികളുടെ ചൊറിച്ചിലുകളിൽ അസ്വസ്ഥരാണെന്ന്. പലരും എന്റെ ഫോൺ നമ്പർ തപ്പിപ്പിടിച്ച് എന്നെ ഫോണിൽ ബന്ധപ്പെട്ടു. ഫ്ലോറിഡ, ചിക്കാഗോ, ഹ്യൂസ്റ്റൺ, അറ്റ്ലാന്റ, ഡാളസ്,എന്തിനേറെ സാമയം തെറ്റി പാതിരായ്ക്ക് കാലിഫോർണിയയിൽ നിന്ന് വരെ ആളുകൾ വിളിച്ചു.  ഇങ്ങനെ ഒരാളെ ഇതിനു മുൻപ് കണ്ടിട്ടില്ലല്ലോ എന്ന് പലരും സംശയം പ്രകടിപ്പിച്ചു. പൊതുവേദികളിൽ ഞാൻ വളരെ വിരളമായി മാത്രമേ പങ്കെടുക്കാറുള്ളു. എന്റെ വായനക്കാർ എന്റെ ലേഖനങ്ങളിലൂടെ എന്നെ അറിയുന്നതും സ്നേഹിക്കുന്നതുമാണ് എനിക്കിഷ്ട്ടം. ആ ഇഷ്ട്ടം ഇനിയും തുടരുമെന്ന പ്രതീക്ഷയിൽ  നല്ല വാക്കുകൾക്ക് നന്ദി പറഞ്ഞുകൊണ്ട് സ്നേഹപൂർവ്വം. ഫ്രാൻസിസ് തടത്തിൽ 

 5. sreekuttan

  2020-04-01 08:36:02

  കേരളത്തിൽ ചികിത്സയിൽ ഉണ്ടായിരുന്ന വിദേശികളും വൃദ്ധരും അടക്കമുള്ള കൊറോണ രോഗികൾ സുഖം പ്രാപിച്ചു എന്ന വാർത്ത കേൾക്കുന്ന കൂട്ടത്തിൽ തന്നെ അമേരിക്കയിൽ ചികിത്സയിൽ ഉണ്ടായിരുന്ന ചെറുപ്പക്കാർ ഉൾപെടെ മരണപെട്ടു എന്ന ദുഖകരമായ വാർത്തയും കേൾക്കാൻ ഇടയായി. എന്നിട്ടും അമേരിക്കൻ മലയാളികളുടെ അഹങ്കാരത്തിനു യാതൊരു കുറവും ഇല്ല. പലരുടെയും കമെന്റുകൾ വായിച്ചാൽ തോന്നുക അവരുടെ പ്രശ്നങ്ങൾക്കൊക്കെ കാരണം അവരുടെ കേരളത്തിലെ ബന്ധുക്കൾ ആണെന്നാണ്.

 6. sreekuttan

  2020-04-01 02:56:37

  ഇതെഴുതിയ ആളെ ഒന്ന് രണ്ടു കാര്യങ്ങളിൽ അഭിനന്ദിക്കാതെ വയ്യ. lockdown വരുമെന്ന് പ്രതീക്ഷിച്ചു നാലഞ്ച് മാസത്തെ ഭക്ഷണ സാധനങ്ങൾ ഫ്രിഡ്ജിൽ സൂക്ഷിച്ചു വെക്കാൻ കാണിച്ച ആ മുൻ കരുതൽ. ആ വല്യ മനസ്. ഹോസ്പിറ്റൽ ജീവനക്കാർക്കു പോലും മാസ്‌കോ ടോയ്‌ലെട് പേപ്പറോ അത് പോലുള്ളതോ കിട്ടിയില്ലെങ്കിലും അവർ സഹിചോളും. പിന്നെ ഇതുവരെ അമേരിക്കയിൽ 2817 പേർ മാത്രമേ മരിച്ചു എന്നു അഭിമാനിക്കുന്നതിൽ. ട്രംപ് അണ്ണൻ പറഞ്ഞത് ഒരു ലക്ഷത്തിൽ കുറയാതെ മെഡൽ കിട്ടുമെന്നാണ്. നമ്മളൊക്കെ സുഖമായി അമേരിക്കയിൽ ജീവിക്കുന്നതിൽ അസൂയ ഉള്ള കേരളത്തിലെ ആ തെണ്ടികളോട് പോകാൻ പറ. കൊറോണ ഒന്ന് കഴിഞ്ഞോട്ടെ. അത് കഴിഞ്ഞേ നമ്മൾ അമേരിക്കയിൽ നിന്നും കേരളത്തിലേക്ക് വരുന്നുള്ളൂ എന്ന് തീർത്തു പറഞ്ഞത് നന്നായി.

 7. Ponmelil Abraham

  2020-03-31 17:35:21

  Francis Thadathil, This article touching various valid points concerning, Corona virus pandemic. oil production and the recent decline in its price in the world market, the economic downturn as a result of Corona virus and expectations of international trade etc. is extraordinary. The powerful words of opinion and predictions are realistically true and gives an overall picture of current affairs as well as the prediction of the state of affairs with in the near future.

 8. Mathew V. Zacharia, New Yorker

  2020-03-31 12:33:45

  Francis Thadathil: Wow ! you said it. well deserved. God Bless America. Gratefulness is a noble virtue by nobles. Mathew V. Zacharia, Pioneer of American Keralites.

 9. Sivan

  2020-03-31 00:23:10

  Super

 10. SANTHOSH Oommen

  2020-03-30 23:59:45

  I agree with the comments and the news.

 11. true man

  2020-03-30 23:59:41

  This is the time we get from Fomaa and Fokana as they mentioned about help from task team. Most of the people stay in India and offering help. Sorry to say bull shit.

 12. Tomcee

  2020-03-30 23:56:31

  വളരെ വകതിരിവ് പൂർണം എഴുതിയ ലേഖനം

 13. true man

  2020-03-30 23:44:43

  Please stop all bull shit conversations. why should we go after silly things. Be safe wherever you are. We protect ourself.

 14. Hari Peethambaran

  2020-03-30 22:18:27

  Well said..., besides one more an important thing is who spread the virus, and most of the people around the world are doubtful about China(In China Wuhan area only affected"..other places have not affected this virus and now their share market is rising & most of stores/Walmart goods are sold out then China making more product to sell and making more money...Any conspiracy/ truthful news about this matter?. I doubt about they did well-preplanned conspiracy affairs. I hope a detailed investigation required to finds who did this dangerous situation to the world.

 15. U.A.Naseer

  2020-03-30 22:00:43

  അമേരിക്കയിലെ നന്മകളും, സൗകര്യങ്ങളും, മാനുഷികതയും, കരുണയും, സേവനങ്ങളും വേണ്ട വിധത്തിൽ വിലയിരുത്തപ്പെടുന്നില്ല.ഈ കൊറോണ സമയത്ത് നമ്മുടെ ഇന്ദ്രപ്രസ്ഥത്തിൽ പതിനായിരങ്ങളെ കുടിയിറക്കി വിട്ട് റോഡിൽ കൂടെ അലയുമ്പോഴും, അമേരിക്കയിൽ മരിച്ചു പോയ മനുഷ്യരെ ടോൾ ചെയ്യുന്നതാണ് ഏറെ കഷ്ടം. എങ്കിലുംപല അന്താരാഷ്ടയുദ്ധങ്ങൾക്കും, കുരുതികൾക്കും, ദുരിതങ്ങൾക്കും പിന്നിൽ ആമേരിക്കയുടെ വികലമായ നയങ്ങളാണ് എന്ന് വിശ്വസിക്കുന്ന വലിയ ഒരു വിഭാഗം ജനങ്ങൾ കേരളത്തിലുണ്ട്. ഒരു പരിധി വരെ അവരെ നമുക്കു കുറ്റപ്പെടുത്താൻ കഴിയില്ല. പാവപ്പെട്ട നിരപരാധികളോട് ന്യായക്കേട് ചെയ്യുന്ന ഒരു ലോക പോലീസ് എന്ന ധാരണ കാരണം അമേരിക്കക്കാരോടും, അമേരിക്കയിൽ കഴിയുന്നവരോടും ആവശ്യമില്ലാത്ത ഒരു തരം വിരോധവും, അസൂയയും. ലോകം മുഴുവൻ ഞെട്ടി വിറച്ച കൊറോണ വിഷയത്തിൽ തന്നെ ചിലരുടെ കമന്റ് കേട്ടാൽ വൈറസ് സംഹാര താണ്ഡവമാടുന്നത് ന്യൂയോർക്കിൽ മാത്രമാണെന്നു തോന്നിപ്പോകും. ഇന്നലെ നാട്ടിലെ ഒരു ഗ്രൂപ്പിൽ ഇത്തരം മാനുഷികമല്ലാത്ത ഒരു ട്രോളിനോട് ശരിക്കും പ്രതികരിക്കേണ്ടി വന്നു. കഷ്ടം. എങ്കിലും എന്ത് സൗകര്യം കിട്ടിയാലും സ്വന്തം നാടിനെയും, നമ്മുടെ കൊച്ചു കേരളത്തെയും പരിഹസിക്കുന്ന പ്രവണത ഒട്ടും ശരിയല്ല. നമ്മുടെ നാട് അതീവ ശ്രദ്ധയോടെ സന്നിഗ്ദ കാലത്ത് ഏറ്റവും ആധുനിക സൗകര്യങ്ങളു പയോഗിച്ചു എല്ലാവരെയും പരിരക്ഷിക്കൂന്നുണ്ടെന്നു അഭിമാനത്തോടെ തന്നെ പറയട്ടെ. പക്ഷെ അമേരിക്കയിൽ ശ്രദ്ധക്കുറവുണ്ടായത് കൊണ്ടാണല്ലൊ വൈറസ് ഇത്രയധികം പകർന്നത്? എങ്കിലും, ഫ്രിഡ്ജ്ജ് തുറന്നു കാണിച്ചത് കുറച്ചു അധികമായോ എന്നു സംശയം. കാരണം അത് പട്ടിണിയിലും, വറുതിയിലും കഴിയുന്ന മഹാ ദുരിപക്ഷം ജനങ്ങളെയും പരിഹസിക്കുന്ന വിധമായി എന്നാണ് എന്റെ അഭിപ്രായം.eലാകം മുഴുവൻ സമാധാനവും, സൽബുദ്ധിയും, നല്ല ആരോഗ്യവും തിരിച്ചു വരാൻ പ്രാർത്ഥിക്കുന്നു.

 16. Sabarinath

  2020-03-30 21:16:28

  Well said Chetta ...!! Excellent write up. Thoroughly against the fake news spreading in online media . Also you described the real scenario in US! Great ....🙏

 17. Kallanaanayangal

  2020-03-30 21:06:39

  https://youtu.be/Ysa5976Vulw. From Chicago, DOP.Camera- Allen George.

 18. Maliakel Sunny

  2020-03-30 20:57:14

  ഫ്രാൻസിസ്, താങ്കളുടെ പ്രബുദ്ധമായ ഭാഷയിൽ അവസരോചിതമായി കാര്യകാരണങ്ങളെ കാര്യഗൗരവത്തോടെ കൂടി അവലോകനം ചെയ്തതിനെ അഭിനന്ദിക്കുന്നു. വളരെ നന്നായി. അമേരിക്കൻ മലയാളികൾക്ക് കിട്ടിയ അഭിമാനമാണ് ശ്രീ ഫ്രാൻസ് തടത്തിൽ എന്ന പ്രഗൽഭ പത്രപ്രവർത്തകൻ. താങ്ക്യൂ വെരിമച്ച്.

 19. Raju Joy

  2020-03-30 20:37:57

  Very good article. Thank you for your boldness to write something on behalf of American Malayalees. Proud of you.

 20. ഒരു പ്രത്യേക സമൂഹത്തിനാണ് അമേരിക്കയിൽ എന്തോ സംഭവിച്ചു എന്നു കേൾക്കുന്നതിൽ സന്തോഷം. മനോരമയും ഏഷ്യാനെറ്റും പറയുന്നത് കേട്ടാൽ ഇവിടെ ശവങ്ങൾ കൂടിക്കിടക്കുവാനെന്നു തോന്നും. ഒരു പ്രത്യേക നിയന്ത്രണവും ഇല്ലെങ്കിലും അവിടുള്ളപോലെ ജനമെല്ലാം റോഡിൽ കാണുന്ന പതിവ് ഇവിടില്ല. വാസ്തവത്തിൽ ഒത്തിരി അബദ്ധ ചിന്തകളിൽ കുടുങ്ങി ആടിന്റെ പിറകെ പ്രതീക്ഷയോടെ പോയ ശുനകനെപ്പോലെ ആണ് ചിലർ.

 21. Raju Mylapra

  2020-03-30 20:22:49

  കൊറോണ വൈറസ് ലോകെമെമ്പാടും ഭീതി പരത്തുന്ന ഈ അവസരത്തിൽ, സാധരണ അമേരിക്കൻ മലയാളികളുടെ വികാരവിചാരങ്ങൾ, ഒതുക്കമുള്ള ഒരു ലേഖനത്തിലൂടെ അവതരിപ്പിച്ച ശ്രീ ഫ്രാൻസിസ് തടത്തിലിന് അഭിനന്ദനങ്ങൾ. അമേരിക്കയുടെ കിട്ടാവുന്ന എല്ലാ ആനുകൂല്യങ്ങളും ആവോളം അനുഭവിച്ചിട്ടു, വീണു കിട്ടുന്ന ഓരോ അവസരത്തിലും അമേരിക്കൻ ഭരണാധികാരികളെയും, ഇവിടുത്തെ നിയമവ്യവസ്ഥയെയും അവഹേളിക്കുന്നതു, അമേരിക്കൻ മലയാളികൾ ഉൾപ്പെടെയുള്ള ചിലരുടെ ഒരു തരം താണ വിനോദമാകുന്നു. പ്രവാസികൾ, പ്രത്യേകിച്ച് ഗൾഫ് മലയാളികൾ ചോര നീരാക്കിയ പണം കൊണ്ടാണ് ഇന്നത്തെ "ദൈവത്തിൻറെ സ്വന്തം നാട്" പടുത്തുയുർത്തിയിരിക്കുന്നതു. അമേരിക്കക്കു ചെറിയൊരു വീഴ്ച സംഭവിക്കുമ്പോഴെല്ലാം അത് നമ്മുടെ നാട്ടുകാർ ആഘോഷിക്കുകയാണ്. "വേൾഡ് ട്രേഡ് സെന്റർ" തകർത്തപ്പെട്ടപ്പോൾ, അമേരിക്ക തകർന്നു എന്ന് പറഞ്ഞു ലഡു വിതരണം നടത്തി, തെരുവിൽ നിർത്തമാടിയവർ, അയൽ സംസ്ഥാനമായ കർണ്ണാടകം നമ്മുടെ അതിർത്തികൾ മണ്ണിട്ട് അടച്ചു നമ്മളെ ഒറ്റപ്പെടുത്തവൻ ശ്രമിക്കുമ്പോൾ വായിൽ മണ്ണും ചവച്ചു നടപ്പാണ്. കപ്പയും, ചക്കയും, മാങ്ങയും, തേങ്ങയും കൊണ്ടു് ജീവിച്ചോളാമെന്നാണ് ചില ശുംബന്മാർ പറയുന്നത്. കേരള നഗരങ്ങളിലെ ഫ്ലാറ്റുകളിൽ എത്ര മാവും, പ്ലാവുമാണോ വളരുന്നത്. അവരുടെ സേവനം ആവശ്യമുള്ളപ്പോൾ മാത്രം "ദൈവത്തിന്റെ മാലാഖമാർ" എന്ന് നേഴ്സൻമ്മാരെ പാടി സ്തുതിക്കുന്നവർ, ന്യാമായ അവരുടെ അവകാശങ്ങൾക്കു വേണ്ടി ചെയ്ത ഏതെങ്കിലും സമരത്തെ പിന്തുണച്ചിട്ടുണ്ടോ? എത്ര മാന്യമായ വേതനവും, സ്ഥാനവും, സേവന വ്യവസ്ഥകളുമാണ് അമേരിക്കയിലെ നഴ്‌സ്‌മാർക്കു ലഭിക്കുന്നതെന്ന്‌ ഈ വിവര ദോഷികൾക്കു അറിയാമോ? ചില മലയാളികളുടെ പ്രസ്താവനകൾ കേട്ടാൽ പ്രവാസികളാണ് ഈ മഹാമാരി കേരളത്തിൽ കൊണ്ട് വന്നതെന്ന് തോന്നും. മലേറിയായും, മസൂരിയും, മാന്തും, കുഷ്ട്ടവുമെല്ലാം പ്രവാസികളാണ് കേരളത്തിൽ പടർത്തിയതെന്നു ഗവേഷണങ്ങളിൽ കൂടി ഇവർ കണ്ടു പിടിക്കുമോ .. എന്തോ? ഇതിനിടയിൽ "ടാസ്ക് ഫോഴ്സ്" രൂപീകരിച്ചതും, ടെലികോൺഫറൻസ് നടത്തിയും ചില നേതാക്കൻമ്മാർ ചീപ്പ് പബ്ലിസിറ്റി നേടുവാൻ ശ്രമിക്കുണ്ട്. ആശങ്കയുണർത്തുന്ന ഓരോ വാർത്തയോടുമൊപ്പം പുഞ്ചിരി തൂകുന്ന പത്തോ പതിനഞ്ചോ ആളുകളുടെ പുഞ്ചിരി തൂകുന്ന ഫോട്ടോകൾ കൂടി കാണുമ്പോൾ ശരിക്കും മനം പുരട്ടുണ്ട്. രോഗത്തിന്, പ്രതിയേകിച്ചു പകർച്ച വ്യാധിക്ക് ആരും അതീതരല്ല. പരസ്പരം ചെളി വാരി എറിയാതെ, ഈ മഹാ വിപത്തിനെ ചെറുത്തു നിൽക്കുവാൻ നമുക്കു ഒരു മനസോടെ പ്രവർത്തിക്കാം. ഫ്രാൻസിസ് തടത്തിലിന് ഒരിക്കൽ കൂടി അഭിനന്ദനങ്ങൾ. (ഈ ലേഖനത്തിനു പ്രതികരിച്ച മിക്കവാറും എല്ലാവരും സ്വന്തം പേര് വെച്ച് എഴുതിയത് കൗതുകമുണർത്തുന്നു)

 22. Palakkaran

  2020-03-30 19:53:24

  നിങ്ങളുടെ article കൊള്ളാം, പക്ഷെ അതിനൊരു മറുവശം കൂടിയുണ്ടു്. ഇപ്പോൾ ഇവിടെ വന്നു രക്ഷപ്പെട്ടതിൽ ഭൂരിഭാഗവും നാട്ടിലായിരുന്നപ്പോൾ ഇതു തന്നെ പറഞ്ഞവരാണ്. അമേരിക്കയിലും യൂറോപ്പിലുമുള്ള പല മലയാളികളും പറയുന്ന കേട്ടു, ഇപ്പോൾ കേരളത്തിലായിരുന്നെങ്കിൽ രക്ഷ പെട്ടേനെ എന്ന്. യാത്ര ചെയ്യാമായിരുന്നേൽ ന്യൂയോർക്കിലെ പകുതി മലയാളികളും ഇപ്പോൾ കേരളത്തിൽ എത്തി അടച്ചു പൂട്ടി ഇരുന്നേനെ. ഇറ്റലിയിലെ എയർപ്പോർട്ടിലിരുന്ന് പല മലയാളികളും കരയുന്ന കണ്ടല്ലോ, ഞങ്ങളെ കേരളത്തിലോട്ട് കൊണ്ട് പോകണേ എന്ന്. അതു കൊണ്ട് വലിയ വർത്തമാനം വേണ്ട സാറന്മാരെ.

 23. Kora Mathew

  2020-03-30 18:45:55

  Very Good

 24. Bennyjohnchirayil

  2020-03-30 18:36:57

  Very good observations, congrajulations Unni.This is benny chemmachen

 25. Biju Cherian

  2020-03-30 18:13:52

  Dear Fransis, Thank you very much for your well explained article. It’s 100% true. Asianet, Manorama, FlowersTV.... all these Kerala based channels are celebrating anything against USA .. sad part is their so called “ reporters “ are sending baseless messages .. As a Government employee I can’t blame the Federal , State or City government officials ... they doing everything to keep each and every Americans safe and be in good health , no doubt . It’s shameful that the self elevated malayali leaders requesting Kerala govt to send facial masks 😀😀... where are these leaders and reporters living ? Still in USA ?... can they talk or spread wrong informations from any Gulf countries .... ??.. once again I congratulate for your good job .thanks Biju cherian, NY

 26. Thomas T Oommen

  2020-03-30 18:03:25

  Excellent article. Thank you Francis Thadathil. We are proud of our Indian Americans and we are thankful to the greatest nation on EARTH, the USA.

 27. Sajimon Antony

  2020-03-30 17:31:54

  Totally agree. You nailed it

 28. Thomas Thomas Palathra

  2020-03-30 16:50:03

  Dear Francis. Congratulations for writing a bold article. As a senior most member of Malayalee community I feel really proud of you. Good job. I hope this will shed some light to those Who writes ignorant articles or comments about this beautiful country. Soon we will overcome all these difficulties. This is really God’s Own Country. In God we trust. Don’t stop writing. Keep on writing. You could open the eyes of many blind ones. Lovingly, Thomas Thomas Palathra Staten Island.

 29. Truth and justice

  2020-03-30 16:44:20

  One of them said send pinarai vijayan to replace Mr Trump fr a while in America.Then why all ministers from India coming here fr a better treatment

 30. Mary K.George

  2020-03-30 16:19:23

  I agree with your comments .I am sick of their comments. They are so paranoid they lock up people for 1 month as Quarantine when they visit Kerala .

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

വീണ്ടും ക്രൂരത (ബീന ബിനിൽ, തൃശൂർ)

നാഥാ നീ വരും കാലൊച്ച കേൾക്കുവാൻ (മിനി നായർ, അറ്റ്‌ലാന്റാ)

ലീച്ചിപ്പഴങ്ങളുടെ നാട്ടിൽ (ഫ്ലോറിഡാക്കുറിപ്പുകൾ - 3: സരോജ വർഗ്ഗീസ്, ഫ്ലോറിഡ)

നിങ്ങളുടെ കുട്ടികള്‍ ആരാവണമെങ്കില്‍? -അവസാനഭാഗം: പ്രൊഫ(കേണല്‍)ഡോ.കാവുമ്പായി ജനാര്‍ദ്ദനന്‍

എഴുതിയിട്ടെന്ത് കാര്യം, എന്നാലും പറയാതെ വയ്യ : തനൂജ ഭട്ടതിരി

GOPIO Chairman Dr. Thomas Abraham speaks about his father; honored as ‘Community Father’ by Excel Foundation

ലോക സംഗീതദിനം (നീലീശ്വരം സദാശിവൻ കുഞ്ഞി)

എത്ര പറഞ്ഞാലും തീരാത്ത കഥകൾ (മിന്നാമിന്നികൾ - 5: അംബിക മേനോൻ)

ഓർമപൊട്ടുകൾ; ചെറുപ്രായത്തിൽ നഷ്ടപ്പെട്ട അച്ഛനെ കുറിച്ച് ജോൺ ബ്രിട്ടാസ് എം പി

അല്പത്തരങ്ങളുടെ വിളംബരം (ജോസ് കാടാപ്പുറം) 

അണ്ഡകടാഹങ്ങൾ ചിറകടിച്ചുണരുമ്പോൾ (രമ പ്രസന്ന പിഷാരടി)

ഈ പിതൃദിനത്തിലെന്‍ സ്മൃതികള്‍ (എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ന്യൂയോര്‍ക്ക്)

അച്ഛന് പകരം അച്ചൻ മാത്രം (ശ്രീകുമാർ ഉണ്ണിത്താൻ)

അച്ഛനാണ് എന്റെ മാതൃകാപുരുഷൻ (ഗിരിജ ഉദയൻ)

ഹാപ്പി ഫാദേഴ്‌സ് ഡേ (ജി. പുത്തന്‍കുരിശ്)

കൃഷ്ണകിരീടത്തിൽ മയിൽപ്പീലിക്കണ്ണായി....(നീലീശ്വരം സദാശിവൻകുഞ്ഞി)

ലൈംഗികതയെ നശിപ്പിച്ച കോവിഡ് (ജോര്‍ജ് തുമ്പയില്‍)

നിങ്ങളുടെ കുട്ടികള്‍ ആരാവണമെങ്കില്‍? (ഭാഗം:2)- പ്രൊഫ.(കേണല്‍) ഡോ.കാവുമ്പായി ജനാര്‍ദ്ദനന്‍)

കൊടുത്തു ഞാനവനെനിക്കിട്ടു രണ്ട് : ആൻസി സാജൻ

കേശവിശേഷം കേൾക്കേണ്ടേ ? (ഏഷ്യയിൽ നിന്ന് ആഫ്രിക്കയിലേക്ക് 13: ജിഷ.യു.സി)

അക്ഷരം മറന്നവരുടെ വായനാവാരം (സാംസി കൊടുമണ്‍)

ദൈവത്തിനോട് വാശി പിടിച്ചു നേടുന്നത്.... (മൃദുല രാമചന്ദ്രൻ, മൃദുമൊഴി-13)

ഇസ്ലാമിക് സ്റ്റേറ്റിലെ യുവവിധവകൾ (എഴുതാപ്പുറങ്ങൾ -84: ജ്യോതിലക്ഷ്മി നമ്പ്യാർ, മുംബൈ)

ബര്‍ക് മാന്‍സിനു നൂറു വയസ്-- എന്തുകൊണ്ട് യൂണിവേഴ്സിറ്റി ആയിക്കൂടാ? (കുര്യന്‍ പാമ്പാടി)

ആ വിരൽത്തുമ്പൊന്നു നീട്ടുമോ..? : രാരിമ ശങ്കരൻകുട്ടി

പി.ടി. തോമസ്സ് ലോട്ടറിയെടുത്തു; ഫലപ്രഖ്യാപനം ഉടനെ (സാം നിലമ്പള്ളി)

കന്നഡ ഭാഷയും ഒരു ഇഞ്ചിക്കഥയും (രമ്യ മനോജ് ,അറ്റ്ലാന്റാ)

നിങ്ങളുടെ കുട്ടികള്‍ ആരാവണമെങ്കില്‍? (ഭാഗം :1)- പ്രൊഫ (കേണല്‍) ഡോ. കാവുമ്പായി ജനാര്‍ദ്ദനന്‍

എന്റെ മണ്ണും നാടും (ജെയിംസ് കുരീക്കാട്ടിൽ)

സോണിയയുടെ കോണ്‍ഗ്രസ് അതിജീവിക്കുമോ? (ദല്‍ഹികത്ത് : പി.വി.തോമസ്)

View More