Image

ഫൊക്കാന വനിതാ രത്‌നം പ്രഥമ പുരസ്‌കാരം കേരളാ ആരോഗ്യമന്ത്രി ശൈലജ ടീച്ചര്‍ക്ക്

അനില്‍ ആറന്മുള Published on 16 March, 2020
ഫൊക്കാന വനിതാ രത്‌നം പ്രഥമ പുരസ്‌കാരം  കേരളാ ആരോഗ്യമന്ത്രി ശൈലജ ടീച്ചര്‍ക്ക്
ന്യൂ ജേഴ്‌സി: അമേരിക്കന്‍മലയാളികളുടെ ദേശിയ കൂട്ടായ്മ ഫൊക്കാനയുടെ പ്രഥമ വനിതാരത്‌നം പുരസ്‌കാരം  കേരളത്തിന്റെ പ്രിയപ്പെട്ട ആരോഗ്യമന്ത്രി ശ്രീമതി ശൈലജ ടീച്ചര്‍ക്ക്. 

തങ്ങളുടെ കര്‍മ്മ മമണ്ഡലങ്ങളില്‍ മികവ് തെളിയിച്ചിട്ടുള്ള വനിതകള്‍ക്കായി ഫൊക്കാന പുതിയതായി ഏര്‍പ്പെടുത്തിയ ഈ പുരസ്‌കാരം പ്രകൃതി ക്ഷോഭവും നിപ്പയും മുതല്‍  തുടങ്ങി ലോകമെങ്ങും മരണഭീതി വിതക്കുന്ന കൊറോണ വരെ നിയന്ത്രിക്കുന്നതിലും ഒരളവുവരെ പിടിച്ചുകെട്ടാന്‍ കഴിഞ്ഞതുമായ കേരള സംസ്ഥാന ആരോഗ്യവകുപ്പിന്റെ ശാത്രീയവും കെട്ടുറപ്പുള്ളതും ആയ പ്രവര്‍ത്തന മികവിനാണ്ന്നു ഫൊക്കാന പ്രസിഡന്റ് ശ്രി മാധവന്‍ നായര്‍ അറിയിച്ചു. 

അടിയന്തിര ഘട്ടത്തില്‍ തന്റെ വകുപ്പിനു കര്‍മ്മ ധീരമായ നേതൃത്വവും ഏകോപനവും കര്‍ശന നിര്‍ദേശ ങ്ങളും നല്‍കി മുന്നോട്ടു കൊണ്ടുപോകയും രാപകലില്ലാതെ അവരോടൊപ്പം പ്രവര്‍ത്തിക്കുകയും ചെയ്ത ശൈലജ ടീച്ചറെ ഫൊക്കാന നേതൃത്വം ഏകകണ്ഠമായാണ് തിരഞ്ഞെടുത്തതെന്ന് അദ്ദേഹം പറഞ്ഞു.

അമേരിക്കപോലൊരു രാജ്യത്തുപോലും കൊറോണ പടരുന്ന സാഹചര്യത്തിലും കേരളം പോലെ ഒരുസംസ്ഥാനത്തു ഒരുജീവന്‍ പോലും വെടിയാതിരുന്നത് ആരോഗ്യവകുപ്പിന്റെ ചിട്ടയായ പ്രവര്‍ത്തനം കൊണ്ടാണെന്നതും ഇത്തരുണത്തില്‍ സ്മരണീയമാണ്. 

രത്‌ന ഖചിതമായ പതക്കവും പ്രശംസ പത്രവുമടങ്ങുന്ന 
വനിതാ രത്‌ന പുരസ്‌കാരം 2020 ജൂലൈയില്‍ ന്യൂ ജേഴ്‌സിയിലെ അറ്റ്‌ലാന്റിക് സിറ്റിയില്‍ നടക്കുന്ന ഫൊക്കാന ദേശീയ കണ്‍വെന്‍ഷനില്‍ ആയിരിക്കും 
ശൈലജ ടീച്ചര്‍ക്ക് സമ്മാനിക്കുക എന്ന് ഫൊക്കാന ഭാരവാഹികള്‍ പറഞ്ഞു.
ഫൊക്കാന വനിതാ രത്‌നം പ്രഥമ പുരസ്‌കാരം  കേരളാ ആരോഗ്യമന്ത്രി ശൈലജ ടീച്ചര്‍ക്ക്  ഫൊക്കാന വനിതാ രത്‌നം പ്രഥമ പുരസ്‌കാരം  കേരളാ ആരോഗ്യമന്ത്രി ശൈലജ ടീച്ചര്‍ക്ക്
Join WhatsApp News
റെജി മാത്യു 2020-03-16 19:41:23
പുര കത്തുമ്പോൾ അല്ലേ, വാഴ വെട്ടാൻ പറ്റിയ സമയം. അഭിനന്ദനങ്ങൾ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക