fomaa

ഫോമാ ക്രൂസ് കണ്‍വന്‍ഷന്‍: അന്തിമ തീരുമാനം അടുത്ത മാസം

Published

on

കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ ഫോമാ കണ്‍ വന്‍ഷന്‍ കപ്പലില്‍ നടത്തണോ എന്നതു സംബന്ധിച്ച് നാഷനല്‍ കമ്മിറ്റി അന്തിമ തീരുമാനമെടുത്തില്ല. ഏപ്രില്‍ അവസാനം കമ്മിറ്റി വീണ്ടും ചേരും.

കപ്പലില്‍ കണ്‍ വന്‍ഷന്‍ വേണ്ട എന്ന നിലപാടാണു പൊതുവെ ഉയര്‍ന്നത്. അളുകളുടെ സുരക്ഷിതത്വമാണു പ്രധാനമെന്നു പ്രസിഡന്റും സെക്രട്ടറിയും വ്യക്തമാക്കി.

കപ്പല്‍ കണ്‍ വന്‍ഷന്‍ റദ്ദാക്കുന്ന പക്ഷം അടച്ച തുക തിരികെ ലഭിക്കാന്‍ കപ്പല്‍ കമ്പനിയുമായി ചര്‍ച്ച ചെയ്യാന്‍ കണ്‍ വന്‍ഷന്‍ ചെയര്‍മാന്‍ ബിജു ലോസനെ ചുമതലപ്പെടുത്തി.

പ്ലാന്‍ ബി എന്താണെന്നു അന്തിമമായി തീരുമാനിച്ചിട്ടില്ലെന്നു ജനറല്‍ സെക്രട്ടറി ജോസ് ഏബ്രഹാം പറഞ്ഞു. കപ്പല്‍ കണ്‍ വന്‍ഷന്‍ ദിനങ്ങളില്‍ തന്നെ ഹൂസ്റ്റണില്‍ കണ്‍ വന്‍ഷന്‍ നടത്തിയാല്‍ നന്നാകുമെന്നു ചിലര്‍ അഭിപ്രായപ്പെട്ടു. അതല്ല, അധികാരമാറ്റം നടക്കുന്ന ഒക്ടോബറില്‍ ഡാലസില്‍ വച്ച് ചെറിയ തോതില്‍ കണ്വന്‍ഷനും ഇലക്ഷനും നടത്താമെന്ന നിര്‍ദേശവും വന്നു.

എന്തായാലും അന്തിമ തീരുമാനം അടൂത്ത കമ്മിറ്റില്‍ ആയിരിക്കും. അടുത്ത ദിവസങ്ങളില്‍ എന്തു മാറ്റമാണ് ഉണ്ടാവുകയെന്നു അറിയില്ലല്ലൊ-ജോസ് ഏബ്രഹാം പറഞ്ഞു.

കപ്പല്‍ കണ്‍ വന്‍ഷനോട് പൊതുവില്‍ എല്ലാവരും എതിര്‍പ്പാണു പ്രകടിപ്പിച്ചതെന്നു ട്രഷറര്‍ ഷിനു ജോസഫ് പറഞ്ഞു. ഇത്രയും പേര്‍ ഒരുമിച്ച് പോകുന്നതിനു ബുക്ക് ചെയ്തതിനാല്‍ പണം തിരികെ കിട്ടുന്നത് സംബന്ധിച്ച് വ്യക്തത വരേണ്ടതുണ്ട്. എന്തായാലും അംഗങ്ങളുടെ സുരക്ഷയാണു തങ്ങള്‍ക്ക് എല്ലാവര്‍ക്കും പ്രധാനം.

അതേ സമയം, പുതുതായി രണ്ട് അസോസിയേഷനുകള്‍ക്കു ഫോമയില്‍ അംഗത്വം നല്കാനും കമ്മിറ്റി തീരുമാനിച്ചു. കാലിഫോര്‍ണീയയിലെ ലോസ് ഏഞ്ചലസില്‍ നിന്നും ഫ്‌ലോറിഡയിലെ ഓര്‍ലാന്‍ഡോയില്‍ നിന്നുമുള്ള സംഘടനകള്‍ക്കാണു അംഗത്വം നല്‍കുക. മറ്റു മൂന്നു സംഘനകളുടെ അപേക്ഷ കൂടി ലഭിച്ചുവെങ്കിലും അവയെപ്പറ്റി തീരുമാനം എടുത്തില്ല.

ഫോമാ വിമന്‍സ് ഫോറം നല്‍കുന്ന നഴ്‌സിംഗ് സ്‌കോളര്‍ഷിപ്പ് 50 എന്നതിനു പകരം 55 എണ്ണം നല്‍കും. മാര്‍ച്ച് 21-നു കേരളത്തില്‍ വച്ച് വിതരണം ചെയ്യാന്‍ തീരുമാനിച്ചത് മാറ്റി വച്ചു.

Facebook Comments

Comments

 1. Sunny Kaithamattom

  2020-03-13 01:35:52

  The executive team and leaders, please be more transparent with the members. Make a final decision soon instead of prolonging it. Let us do the convention in Houston (September or October). You have still enough time to organize a memorable and outstanding convention on the Land. There is a great possibility more than 85 to 90 Percent (currently 20 percent registered) of the delegates will attend the event if convention is going to be held in a Hotel. If more delegates attend the convention, there will be a genuine election and the winners will be the true representative of our FOMAA.

 2. ഫോമൻ

  2020-03-12 09:06:04

  അമേരിക്കയിൽ നടത്താൻ നിശ്ചയിച്ചിരുന്ന ഓരോ പരിപാടികളും മാറ്റിവച്ചുകൊണ്ടിരിക്കുന്ന ഈ സന്നർപ്പത്തിൽ ഫോമൻമ്മാർക്കു മാത്രം എന്തേ വാല് കിളിച്ചോ? കരയിൽ വച്ചു കൺവെൻഷൻ നടത്തുമെന്നും പറഞ്ഞു പറ്റിച്ചു പ്രസിഡന്റ് ആയ ശേഷം നാട്ടുകാരുടെ ജീവൻ വച്ച് പന്താടുന്നു! കൺവെൻഷൻ ക്യാൻസൽ ചെയ്തു നാട്ടുകാരുടെ കാശു തിരിച്ചുകൊടുക്കണം ഹേ! ഈ കൺവെൻഷൻ നടത്തിയിട്ടു എന്ത്ഓലത്താന ഈ സാഹചര്യത്തിൽ!!!

 3. true man

  2020-03-11 19:50:14

  വാശിയും വീറും കളഞ്, ലാൻഡിൽ കൺവെൻഷൻ നടത്തണം. അങ്ങനെ ആയിരുന്നല്ലോ എലെക്ഷൻ സമയത്തു പ്രെഖ്യാപിച്ചതും. ലാൻഡിൽ അല്ലെ അല്ലെങ്കിൽ തന്നെ വേണ്ടതും. ഭക്ഷണം കഴിച്ചവർക് ഉറങ്ങണം, കഴിക്കാത്തവർക്കു ഭക്ഷണം വേണം. എലെക്ഷൻ കഴിഞ്ഞവർക് എങ്ങനെ എങ്കിലും കാശുപോകാതെ, ഇതൊക്കെ ഒന്ന് തല്ലിക്കൂട്ടണം. മത്സരിക്കുന്നവർ ലാൻഡ് കോൺവെൻഷനിൽ മത്സരിക്കട്ടെ. തോറ്റാലും , ജയിച്ചാലും, നല്ലൊരു വോട്ടേഴ്‌സിന്റെ മുൻപിൽ മത്സരിക്കട്ടെ. ഇക്കുറി തീപാറും മത്സരം കാണാം.

 4. Foman 1

  2020-03-11 19:40:11

  Last night in committee only five people out of 42 just kept on talking/yapping who wanted to cancel the cruise. The others didnt get a chance to even open their mouth. If they have any new info the authorized officials will inform us. There is no need for everyone to just keep on barking like mad dogs.

 5. RVP FOMAA

  2020-03-11 16:19:55

  ക്രൂയിസ് ക്യാന്സല് ചെയ്യണമെന്നാണ് ഇന്നലെ തീരുമാനിക്കഹ്ത് . കൺവെൻഷൻ ജൂലൈ or Set / Oct ഹ്യൂസ്റ്റൺ ഓർ വച്ച് നടത്തം എന്നും തീരുമാനിച്ചു. അല്ലാതെ ഉള്ളതെല്ലാം കള്ളമാണ്. ക്രൂയിസ് വേണ്ട എന്ന് എല്ലാവരും (രണ്ടു പേര് ഒഴികെ) ഒറ്റക്കെട്ടായി പറഞ്ഞതാണ്. t Then National Committee authorized Mr Lawson to negotiate with Royal Carebean for FULL REFUND. if you cancel now, they charge $ 200 per person. Lawson will try to avoid cancellation fee. this is the decision taken by NC last night

 6. കപ്പലില്‍ NOOOO

  2020-03-11 14:10:20

  കപ്പലില്‍ കണ്‍ വന്‍ഷന്‍ ഏതായാലും വേണ്ട എന്നു കമ്മിറ്റി തീരുമാനിച്ചു. അതാണു സത്യം. അതു കൊണ്ട് കണ്‍ വന്‍ഷനു വേറേ വേദിയും തീയതിയും കണ്ടെത്തുക. ഭാരവാഹികള്‍ ജനത്തെ തെറ്റിദ്ധരിപ്പിക്കരുത്‌

 7. Foman

  2020-03-11 12:11:44

  Kanvanshanu register cheythavar abhiprayan parayunnathaayirikkum nallathu. Gallariyil irunnu kali kaanunnavar kundithappedendathundo ?

 8. Joseph Idicula

  2020-03-11 10:06:50

  അടിയന്തിര സാഹചര്യമായതിനാലും ഇപ്പോഴത്തെ അവസ്ഥയ്ക്കു എന്ന് മാറ്റം ഉണ്ടാകുമെന്നുള്ളത് അനിശ്ചിതാവസ്ഥയിൽ തുടരുന്നതിനാലും കൺവൻഷൻ ഒക്ടോബറിലേക്ക് മറ്റോ മാറ്റിവച്ചുകൊണ്ട് മുൻ വർഷങ്ങളിലെപ്പോലെ ഹ്യൂസ്റ്റൺ അല്ലെങ്കിൽ ലാസ് വെഗാസ് പോലെ ഏതെങ്കിലും നഗരം തിരഞ്ഞെടുത്തു കൊണ്ട് കൺവൻഷൻ നടത്താൻ തീരുമാനിക്കുകയും ഇപ്പോൾ അംഗങ്ങൾ ക്രൂസ് കൺവൻഷന് മുടക്കിയിരിക്കുന്ന തുക ഒരു പെനി പോലും കുറയാതെ പൂർണമായും തിരികെ നൽകുകയുമാണ് നേതൃത്വത്തിലിരിക്കുന്നവർ ഇപ്പോൾ ചെയ്യേണ്ടത്

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഫോമാ ന്യൂ ഇംഗ്ലണ്ട് മേഖലാ സമ്മേളനം പ്രൗഢഗംഭീരമായി

ഫോമാ മിഡ് അറ്റ്ലാന്റിക്  മേഖല സമ്മേളനത്തിനു ഗംഭീര പരിസമാപ്തി

ഫോമാ ജൂനിയർ യൂത്ത് ഫോറം രൂപം കൊള്ളുന്നു

ഫോമാ ഹെല്പിങ് ഹാൻഡ് കോട്ടയം ജില്ലയിലെ രണ്ടു സ്‌കൂളുകളിൽ ഫോണുകൾ വിതരണം ചെയ്തു

ഫോമാ മിഡ് അറ്റ്‌ലാന്റിക് റീജിയന്‍ മീറ്റ് & ഗ്രീറ്റ് പ്രോഗ്രാം നാളെ (ഞായറാഴ്ച) ന്യൂജേഴ്‌സിയിൽ

കിറ്റെക്സ് പ്രശ്നം: പ്രവാസി സമൂഹവും ഫോമയും സത്യാവസ്ഥ തേടി നടത്തിയ ചർച്ച

ഫോമയുടെ നേതൃത്വത്തില്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ അനുസ്മരണ സമ്മേളനം ജൂലൈ 19 ന്

ഫോമാ വനിതാ വേദിയുടെ  മയൂഖം മേഖലാ മത്സരങ്ങൾക്ക് തിരശ്ശീല ഉയരുന്നു

ഫോമാ പൊളിറ്റിക്കൽ ഫോറം ചർച്ച ഇന്ന്; കിറ്റെക്സ് സാബു ജേക്കബ് പങ്കെടുക്കുന്നു 

ഫോമാ യുവജന ഫോറത്തിന്റെ ഐസ്ബ്രേക്കർ ഇവന്റ് ശ്രദ്ധേയമായി

ഫോമാ സാംസ്കാരിക കമ്മറ്റി ചെണ്ടമേള മത്സരവും, തിരുവാതിരകളി മത്സരവും സംഘടിപ്പിക്കുന്നു

ഫോമ നേതാക്കൾ കേന്ദ്രമന്ത്രി മുരളീധരനെ സന്ദർശിച്ചു 

ഫോമാ ന്യൂ ഇംഗ്ലണ്ട് മേഖലാ സമ്മേളനം ജൂലൈ 11 ന് കണക്റ്റികട്ട്  ഹാർട്ട്ഫോഡിൽ  നടക്കും

ഫോമയുടെ പത്തനാപുരം പാര്‍പ്പിട പദ്ധതിക്കുള്ള നിര്‍ദ്ദിഷ്ട സ്ഥലം ഫോമാ പ്രതിനിധികള്‍ സന്ദര്‍ശിച്ചു

ഫോമാ യുവജന വിഭാഗം പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നു

കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമാകണം: ഫോമ

ഫോമയുടെ അംഗസംഘടനകള്‍ കൈത്തറി ഉല്പന്നങ്ങള്‍ വാങ്ങും; കേരളത്തിലെ അനാഥാലയങ്ങള്‍ക്ക് ഓണ സമ്മാനം നല്‍കും.

കൈത്തറി വ്യവസായത്തെ സംരക്ഷിക്കാന്‍ കൈകോര്‍ക്കുക: കേന്ദ്ര മന്ത്രി വി മുരളീധരന്‍ ഇന്ന് (ജൂലൈ ഒന്ന് )വൈകിട്ട് (വ്യാഴം) 9 മണിക്ക് ഫോമാ യോഗത്തില്‍ സംസാരിക്കുന്നു

വിദ്യാര്‍ത്ഥികള്‍ക്ക് ഫോമായുടെ സഹായം: കുമ്പളങ്ങി സെന്റ് പീറ്റേഴ്‌സ് എല്‍.പി. സ്‌കൂളിന് ഫോണുകള്‍ നല്‍കും.

ഫോമയ്‌ക്ക് ആരോഗ്യ വകുപ്പ് മന്ത്രിയുടെ അഭിനന്ദനം

ഫോമാ തിരുവനന്തപുരം ജില്ലക്ക് നൽകിയ വെന്റിലേറ്റർ മന്ത്രി ആന്റണി രാജു ഏറ്റുവാങ്ങി

കൈത്തറി: കേന്ദ്ര മന്ത്രി വി മുരളീധരൻ ഇന്ന് വൈകിട്ട് (വ്യാഴം) 9 മണിക്ക് സൂം യോഗത്തിൽ

ഫോമയുടെ ഭരണഘടനയും ചട്ടങ്ങളും കാലാനുസൃതമായി ഭേദഗതി ചെയ്യുന്നു

ഫോമാ കള്‍ച്ചറല്‍ കമ്മിറ്റിയ്ക്ക് നവ നേതൃത്വം : പൗലോസ് കുയിലാടന്‍ ചെയര്‍മാന്‍

ഫോമ നേഴ്‌സസ് ഫോറം ഉദ്ഘാടനം ചെയ്തു

പഴയ ഞാനല്ല, പുതിയ ഞാൻ: ബീന കണ്ണൻ; കരണത്ത്   അടിച്ച ഓർമ്മയുമായി വാസുകി ഐ.എ.എസ് 

മികവിന്റെ പാരമ്പര്യവുമായി ഫോമാ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് വിനോദ് കൊണ്ടൂർ സ്ഥാനാർഥി

ഫോമാ വനിതാസമിതി സ്ത്രീ ശാക്തീകരണത്തെ കുറിച്ച് സെമിനാര്‍ ജൂണ്‍ 15 ചൊവ്വാഴ്ച സഃഘടിപ്പിക്കുന്നു

ഫോമാ നല്‍കിയ വെന്റിലേറ്റര്‍, കായംകുളം താലൂക്ക് ആശുപത്രിക്ക് കൈമാറി

ആർദ്ര ഗാനങ്ങളുമായി ദലീമ ജോജോ എം എൽ എ; ഫോമ നഴ്സസ് ഫോറം അരൂരിൽ പഠനോപകരണങ്ങൾ എത്തിക്കും

View More