Image

കുവൈത്ത് ദേശീയ ദിനാഘോഷവും ലീഡര്‍ഷിപ്പ് ക്യാമ്പും 25 ന്

Published on 21 February, 2020
കുവൈത്ത് ദേശീയ ദിനാഘോഷവും ലീഡര്‍ഷിപ്പ് ക്യാമ്പും 25 ന്

കുവൈത്ത് സിറ്റി: കുവൈത്ത് കെഎംസിസി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കുവൈത്ത് ദേശീയ ദിനാഘോഷവും 'ഇന്‍സ്പയര്‍ 2020' എന്ന ശീഷകത്തില്‍ ലീഡര്‍ഷിപ്പ് ക്യാമ്പും സംഘടിപ്പിക്കുന്നു.

ഫെബ്രുവരി 25 നു (ചൊവ്വ) രാവിലെ 7.30 മുതല്‍ വഫ്രയിലെ ഔക്കാഫ് റിസോര്‍ട്ടിലാണ് പരിപാടി. സംഘടനയുടെ വിവിധ ഘടകങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് ക്യാമ്പിലും കുവൈത്ത് ദേശീയ ദിനത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിപ്പു നടക്കുന്ന ആഘോഷത്തിലും പങ്കെടുക്കുന്നത്. സംഘടന-സംഘാടനം, വര്‍ത്തമാനകാല മുസ് ലിം ലീഗ് രാഷ്ട്രീയം, പ്രവാസികളുടെ സാമ്പത്തിക ആസൂത്രണം, പ്രവാസികളുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ എന്നീ വിഷയങ്ങളില്‍ നടക്കുന്ന ക്ലാസുകള്‍ക്ക് നേതൃത്വ പരിശീലനത്തില്‍ ശ്രദ്ധേയനായ ഷെരീഫ് സാഗര്‍, പ്രമുഖ മാനേജ്‌മെന്റ് വിദഗ്ധനും മുസൈനി എക്‌സ്‌ചേഞ്ച് ട്രഷറി മാനേജറുമായ മുഹമ്മദ് അസ് ലം ചേലാട്ട്, ഡോ.അബ്ദുല്‍ ഹമീദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

മെഡിക്കല്‍വിംഗിന്റെ നേതൃത്വത്തിലുള്ള ഷുഗര്‍, ബിപി ചെക്കപ്പും സമാപനത്തോടനുബന്ധിച്ച് വിവിധ കലാ കായിക മത്സരങ്ങളും പരിപാടിയുടെ ഭാഗമായിരിക്കുമെന്ന് പ്രസിഡന്റ് ഷറഫുദ്ദീന്‍ കണ്ണേത്ത്, ജനറല്‍ സെക്രട്ടറി എം.കെ. അബ്ദുള്‍ റസാഖ് പേരാമ്പ്ര എന്നിവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക