-->

America

മാര്‍ത്തോമാ യുവജന സഖ്യം ഭദ്രാസന കോണ്‍ഫെറന്‍സിന്റെ റാഫിള്‍ കിക്കോഫ് നടത്തി.

സുമോദ് ജേക്കബ്(പിആര്‍ഓ&ഐ.ടി.)

Published

on

ഫിലാഡല്‍ഫിയ: മാര്‍ത്തോമാ ഡയോസിഷന്‍ യുവജന സഖ്യം കോണ്‍ഫറെന്‍സിന്റെ റാഫിള്‍ കിക്കോഫ് കര്‍മ്മം ഫെബ്രുവരി മാസം 17-ാം തീയതി ഞായറാഴ്ച ആരാധനക്ക് ശേഷം, ക്രിസ്‌റ്റോസ് ഇടവകയില്‍ വെച്ച് റവ. അനീഷ് തോമസ് തോമസിന്റെ സാന്നിധ്യത്തില്‍ നടത്തപ്പെട്ടു. സൗത്ത് ഈസ്റ്റ് റീജിയണല്‍ യൂത്ത് ചാപ്ലിനും, പ്രിന്‍സ്റ്റണ്‍ തീയോളോജിക്കല്‍ വിദ്യാര്‍ത്ഥിയുമായ റവ.പ്രിന്‍സ് വര്‍ഗീസ് ഫിലാഡല്‍ഫിയായിലെ പ്രമുഖ നഴ്‌സിംഗ് സ്‌ക്കൂള്‍ ആയ AVENIR RN-NCLEX ACADEMY ഉടമ JOHNCY JOSEPH, BSN, MBA, DHA ന് ആദ്യ ടിക്കറ്റ് നല്‍കികൊണ്ട് നിര്‍വഹിച്ചു. ഇതര രാജ്യങ്ങളില്‍ നിന്നും നഴ്‌സിംഗ് പഠനം പൂര്‍ത്തിയാക്കി വരുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കെ അമേരിക്കയില്‍ നഴ്‌സിംഗ് ലൈസന്‍സ് നേടുവാന്‍ പരിശീലനം നല്‍കുന്ന സ്ഥാപനമായ AVENIR ACADEMY 20-ാമത് ഡയോസിഷന്‍ യുവജനസഖ്യം കോണ്‍ഫെറെന്‍സിന്റെ മുഖ്യ സ്‌പോണ്‍സറില്‍ ഒരാളാണ്.

ഒന്നാം സമ്മാനം ഇന്ത്യയിലേക്കും, തിരികയും ടാക്‌സ് ഉള്‍പ്പെടെയുള്ള രണ്ടു വിമാന ടിക്കറ്റുകളാണ്. ഫിലാഡല്‍ഫിയയിലെ പ്രമുഖ ട്രാവല്‍ ഏജന്‍സി ആയ ഗ്ലോബല്‍ ട്രാവെല്‍സ് ആണ് റാഫിളിന്റെ മുഖ്യ സ്‌പോണ്‍സര്‍. ശ്രീ.റെജി ഫിലിപ്പിന്റെ ഉടമസ്ഥതയിലുള്ള ഗ്ലോബല്‍ ട്രാവെല്‍ ഇന്ത്യന്‍ സമൂഹത്തിന് മികച്ച സേവനം നല്‍കുന്ന സ്ഥാപനമാണ്. റാഫിളിന്റെ രണ്ടാം സ്ഥാനമായി ഐഫോണ്‍ X ഉം, മൂന്നാം സമ്മാനം 500 ഡോളറും ആണ്. റാഫിളിന്റെ നറുക്കെടുപ്പ് ഒക്ടോബര്‍ മാസം 5-ാം തീയതി ബുഷ്‌കില്‍ ഇന്‍ റിസോര്‍ട്ടില്‍ വെച്ച് നടത്തപ്പെടുന്നതാണ്.

ഫിലാഡല്‍ഫിയ ്ക്രിസോസ്റ്റ് ഇടവക നേതൃത്വം വഹിക്കുന്ന 20-ാമത് വടക്കേ അമേരിക്ക ആന്‍ഡ് യൂറോപ്പ് ഭദ്രാസന കോണ്‍ഫെറന്‍സില്‍ ഭദ്രാസന ബിഷപ്പ് റൈറ്റ്. റെവ.ഐസക് മാര്‍ ഫിലിക്‌സിനോസ്, പ്രമുഖ വേദ പണ്ഡിതനും, കോട്ടയം, മാര്‍ത്തോമാ തീയോളോജിക്കല്‍ സെമിനാരി അദ്ധ്യാപകനും, നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവുമായ റവ.ഡോ.ജോസഫ് ഡാനിയേല്‍, ദൈവ ശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയ മികച്ച വാക്മിയും, ചിക്കാഗോ മാര്‍ത്തോമാ വികാരി റവ.ഷിബു വര്‍ഗീസ്, യുവജനങ്ങളുടെയും, കുട്ടികളുടെയും സെക്ഷന്‍ സൗത്ത് ഈസ്റ്റ് റീജിയണല്‍ യൂത്ത് ചാപ്ലിനും, പ്രിന്‍സ്റ്റണ്‍ തിയോളജിക്കല്‍ വിദ്യാര്‍ത്ഥിയുമായ റവ.പ്രിന്‍സ് വര്‍ഗീസ് എന്നിവര്‍ നേതൃത്വം നല്‍കും. Be The Light, Walk in the light' എന്നതാണ് കോണ്‍ഫെറെന്‍സിന്റെ മുഖ്യ ചിന്താ വിഷയം.
ഒക്ടോബര്‍ മാസം 4-6 തീയതികളില്‍ നടക്കുന്ന കോണ്‍ഫെറെന്‍സിന്റെ എല്ലാ വിവരങ്ങളും മാര്‍ച്ച് 1-ാം തീയതി മുതല്‍ www.ysconference2019.org എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.

സുമോദ് ജേക്കബ്(പിആര്‍ഓ&ഐ.ടി.)

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ആശയങ്ങളെ അതിരു തിരിച്ചു കണ്ട എഴുത്തുകാരൻ പ്രൊഫ. എം ടി ആന്റണി (സുധീർ പണിക്കവീട്ടിൽ)

കാര്‍ട്ടൂണ്‍ (സിംസണ്‍)

ന്യു യോർക്ക് സിറ്റി മേയർ: ആഡംസ് മുന്നിൽ; യാംഗ്‌ പിന്മാറി; അന്തിമ ഫലം അടുത്ത മാസം മാത്രം

വിസ്മയയുടെ മരണം ചര്‍ച്ചയാക്കുന്നവര്‍ മലയാളിയുടെ സ്ത്രീ വിരുദ്ധത കാണുന്നതേയില്ല (വെള്ളാശേരി ജോസഫ്)

വാക്‌സിന്‍ സ്വീകരിച്ചവരില്‍ 4000 പേര്‍ക്ക് കോവിഡ് - 19 സ്ഥിരീകരിച്ചതായി മാസ്സച്യുസെറ്റ്‌സ് ഡിപിഎച്ച്

ന്യൂയോര്‍ക്ക് സിറ്റി പബ്ലിക്ക് അഡ്വക്കറ്റായി ഡോ. ദേവി നമ്പ്യാപറമ്പിലിന് എതിരില്ല

പ്രസിഡന്റ് ബൈഡനെ വധിക്കുമെന്ന ഭീഷണി: അറസ്ററ്

പ്രവാസി മലയാളി ഫെഡറേഷന്‍ അന്താരാഷ്ട്ര യോഗാദിനം ആചരിച്ചു

ഇന്ത്യാ പ്രസ് ക്ലബ് നോര്‍ത്ത് ടെക്‌സാസ് ചാപ്റ്റര്‍ സെമിനാര്‍ ജൂലൈ 3 ന്

ഹൂസ്റ്റണ്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി 40 - ന്റെ നിറവില്‍ - ആഘോഷ പരിപാടികളുടെ ഉത്ഘാടനം ഞായറാഴ്ച.

ന്യു യോര്‍ക്ക് സിറ്റി കൗണ്‍സിലില്‍ ഇത്തവണ ഇന്ത്യാക്കാര്‍ ഉറപ്പായി

ലെസ്‌ലിന്‍ വില്‍സണ് യാത്രാമൊഴി

മയക്കുമരുന്നു കേസിൽ ഇന്ത്യാക്കാരടക്കം നിരവധി പേരെ കാനഡ അറസ്റ്റ് ചെയ്തു

ഫിലാഡല്‍ഫിയ സീറോമലബാര്‍ പള്ളിയില്‍ സി.സി.ഡി ഗ്രാജുവേറ്റ്‌സിനെ ആദരിച്ചു

കെ.എച്ച്.എന്‍.എ ഗ്ലോബല്‍ കണ്‍വെന്‍ഷന്‍ 2021 ഡിസംബര്‍ 30ന്; മെഗാ തിരുവാതിരയും പഴയിടത്തിന്റെ സദ്യയും

മാപ്പിന്റെ തുറന്ന വാതില്‍ സ്വാഗതാര്‍ഹം (സുധാ കര്‍ത്താ)

കേരളാ റൈറ്റേഴ്‌സ് ഫോറം സമ്മേളനം ജൂൺ 27-ന് 

കൊല്ലം ജില്ലാ ആശുപത്രിക്കു ഫോമായുടെ കൈത്താങ്ങ്

വി.പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ ഓര്‍മ്മ പെരുന്നാളും 12- മത് ബൈബിള്‍ കണ്‍വെന്‍ഷനും

എ ടി എമ്മില്‍ നിന്നും 20 ഡോളര്‍ പിന്‍വലിക്കാന്‍ ശ്രമിക്കുന്നതിനിടെ എകൗണ്ടില്‍ ഒരു ബില്യണ്‍ ഡോളര്‍

ടെക്സസിലെ തൊഴിൽ രഹിതരുടെ എണ്ണം 12.9 ൽ നിന്നും 6.5 ശതമാനത്തിലേക്ക്

ഡിസ്ട്രിക്റ്റ് 23 ല്‍ താമസിക്കുന്ന മലയാളികളോട് ഒരു അഭ്യര്‍ത്ഥന (ജോജോ തോമസ് പാലത്ര, ന്യൂയോര്‍ക്ക്)

പാന്‍ഡമിക്കിനെ തുടര്‍ന്ന് കുടിശ്ശിഖയായ വാടക ഗവണ്‍മെന്റ് അടച്ചുവീട്ടും.

മാപ്പ് വന്‍ പ്രതിഷേധത്തില്‍

ട്രൈസ്‌റ്റേറ്റ് കേരളാ ഫോറം ഫാദേഴ്‌സ് ഡേ ആഘോഷിച്ചു

കണക്ടിക്കട്ടിൽ വാഹനാപകടത്തിൽ മലയാളി വനിത മരിച്ചു 

ന്യു യോർക്ക് സിറ്റി  മേയർ ഇലക്ഷനിൽ ചെളിവാരി എറിയൽ, വംശീയവാദം  

യു എസ് എ എഴുത്തുകൂട്ടത്തിന്റെ പ്രതിമാസ പരിപാടി സർഗ്ഗാരവത്തിനു തുടക്കമായി

കൃഷി ശാസ്ത്രജ്ഞൻ ഡോ. ഗിരീഷ് പണിക്കർക്ക് എ.എസ്.എ അവാർഡ് 

കോവിഡ് വകഭേദങ്ങൾ, വാക്സിനെടുക്കാത്തവർക്ക്  ഭീഷണി; വാക്സിൻ പുരുഷ ബീജത്തിന്റെ എണ്ണം കുറക്കില്ല 

View More