Image

അമേരിക്കന്‍ സ്കൂളുകളില്‍ അദ്ധ്യാപകര്‍ തോക്കു ധരിക്കുന്നത് നല്ലതാണെന്നു പ്രസിഡന്റ് ട്രംപ് !! (കോരസണ്‍)

Published on 23 February, 2018
അമേരിക്കന്‍ സ്കൂളുകളില്‍ അദ്ധ്യാപകര്‍ തോക്കു ധരിക്കുന്നത് നല്ലതാണെന്നു പ്രസിഡന്റ് ട്രംപ് !! (കോരസണ്‍)
ഫ്‌ലോറിഡയിലെ പാര്‍ക്‌ലാന്‍ഡ് ഹൈസ്കൂള്‍ ഷൂട്ടിങ്ങില്‍ 17 പേര്‍ മരിക്കാനിടയായ സാഹചര്യത്തില്‍ അമേരിക്കന്‍ സ്കൂളിലെ അധ്യാപകര്‍ തോക്കുധാരികള്‍ ആകണമെന്നും, അവര്‍ക്കു അതിനു ബോണസ് നല്‍കണമെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് !!!.

"കൂട്ടവെടിവെയ്പുകള്‍ മാധ്യമങ്ങള്‍ ആഘോഷമാക്കുകയാണെന്നും, പിശാച് നമ്മുടെ ഇടയില്‍ നടക്കുകയാണെന്നും, കൂടുതല്‍ ആയുധ ധാരികള്‍ സ്കൂളുകളില്‍ ഇല്ലെങ്കില്‍ നമ്മുടെ കുട്ടികളെ ദൈവത്തിനു പോലും രക്ഷിക്കാനാവില്ല" എന്നും അമേരിക്കയിലെ ഏറ്റവും കടുത്ത വലതുപക്ഷ രാഷ്ട്രീയലോബികളായ നാഷണല്‍ റൈഫിള്‍ അസോസിയേഷന്‍ (ച. ഞ. അ) ചീഫ് എക്‌സിക്യൂട്ടീവ് വെയിന്‍ ലാപിയര്‍.

പാര്‍ക്‌ലാന്‍ഡ് ഹൈസ്കൂള്‍ വെടിവയ്പ്പ് നടന്നപ്പോള്‍ അവിടെ ഉണ്ടായിരുന്ന യൂണിഫോം ഉള്ള ആയുധധാരിയായ പോലീസ് ഉദ്യോഗസ്ഥന്‍ ജീവനും കൊണ്ട് ഓടി രക്ഷപെട്ടു എന്നും വാര്‍ത്ത. ട്രംപ് 30 മില്യണ്‍ ഡോളര്‍ ച. ഞ. അ യില്‍ നിന്നും കൈപ്പറ്റിയെന്നും കുട്ടികള്‍ പോലും പറയുന്നു.

താരതമേന്യ കുറഞ്ഞ വേതനവും കുട്ടികളില്‍ നിന്നും മാതാപിതാക്കളില്‍ നിന്നും മേലധികാരികളില്‍ നിന്നും ഏറ്റവും കൂടുതല്‍ മാനസീകസംഘര്‍ഷം അനുഭവിക്കുന്ന അമേരിക്കന്‍ പബ്ലിക് സ്കൂള്‍ അധ്യാപകരില്‍ നിന്നും സംരക്ഷണനത്തിന് സ്കൂള്‍ മേലധികാരികള്‍ ന്യൂക്ലിയര്‍ ആയുധങ്ങള്‍ ധരിക്കേണ്ടിവരുമോ എന്നാണ് ഇനിയും കാണേണ്ടത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക