ഫോമാ പ്രൊഫഷണല്‍ സമിറ്റ് വ്യവസായ സംരംഭകര്‍ക്കും വിദ്യാര്‍ത്ഥികള്ക്കും പുതിയ ചക്രവാളം തുറന്നു

ഫോമാ പ്രൊഫഷണല്‍ സമിറ്റ് വ്യവസായ സംരംഭകര്‍ക്കും വിദ്യാര്‍ത്ഥികള്ക്കും പുതിയ ചക്രവാളം തുറന്നു

അമേരിക്കന്‍ മലയാളികളുടെ അഭ്യുന്നതിയുടെ ഉറച്ച ശബ്ദമായ ഫോമായുടെ മൂന്നാമത് 'പ്രൊഫഷണല്‍ സമിറ്റ്-2018' വ്യവസായ സംരംഭകര്‍ക്കും നിക്ഷേപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഒരുപോലെ മുതല്‍ക്കൂട്ടായി. യൂണിവേഴ്സിറ്റി ഓഫ് ടെക്സാസ് കാമ്പസില്‍ സംഘടിപ്പിച്ച ഏകദിന സെമിനാര്‍ ഉള്‍പ്പെടെയുള്ള വിവിധ സെഷനുകള്‍ പ്രധാനമായും വിദ്യാര്‍ത്ഥികള്‍ക്കും യുവജനങ്ങള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും ഒപ്പം തന്നെ സംരംഭകര്‍ക്കും പ്രയോജനപ്പെടുന്ന വിധത്തിലായിരുന്നു. അവര്‍ക്കെല്ലാം വ്യവസായരംഗത്തെ പുത്തന്‍ തൊഴിലവസരങ്ങള്‍ കണ്ടെത്താനും പുതിയ ഉല്‍പ്പന്നങ്ങള്‍ പരിചയപ്പെടാനുമുള്ള അവസരം ഈ മേള നല്‍കി.

മീറ്റ് ദി കാന്‍ഡിഡേറ്റ്സ്: ആരു ജയിച്ചാലും ഫോമ സുരക്ഷിതമായ കൈകളില്‍

മീറ്റ് ദി കാന്‍ഡിഡേറ്റ്സ്: ആരു ജയിച്ചാലും ഫോമ സുരക്ഷിതമായ കൈകളില്‍

ആരു ജയിച്ചാലും ഫോമ സുരക്ഷിതമായ കൈകളില്‍ തന്നെ എത്തും. സ്ഥാനാര്‍ത്ഥികളൊക്കെ വ്യക്തമായ കാഴ്ചപ്പാടുകളും പ്രവര്‍ത്തന പരിചവുമുള്ളവര്‍. ഫോമ മിഡ് അറ്റ്‌ലാന്റിക് റീജന്‍ സംഘടിപ്പിച്ച മീറ്റ് ദി കാന്‍ഡിഡേറ്റ് പ്രോഗ്രാം ഫോമയുടെ ഭാവി നേതൃത്വം മികവുറ്റതായിരിക്കുമെന്നു വ്യക്തമാക്കുന്നതായിരുന്നു. ഒരു വള്ളത്തില്‍ നില്‍ക്കുന്നവരും രണ്ടു വള്ളത്തില്‍ കാല്‍ ചവിട്ടുന്നവരും ആരൊക്കെയെന്നു വ്യക്തമായിട്ടില്ലെങ്കിലും പാനല്‍ എങ്ങനെയൊക്കെയാണ് പ്രവര്‍ത്തിക്കുന്നതെന്നതിന്റെ സൂചനയും പ്രോഗ്രാമില്‍ തെളിഞ്ഞു കണ്ടു.