കെ.സി.വര്‍ഗീസ്(95)

Published on 15 September, 2021
കെ.സി.വര്‍ഗീസ്(95)
പാലക്കാട്: കന്യാകുമാരി ജില്ലയിലെ സുവിശേഷ പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ച പരേതനായ കാതേട്ട് ചെറിയാന്‍ ഉപദേശിയുടെ(കവിയൂര്‍) മകനും മലമ്പുഴ ഐപിസി സഭാംഗവുമായിരുന്ന കെ.സി.വറുഗീസ്(95) സെപ്റ്റംബര്‍ 14ന് കര്‍ത്യസന്നിധിയില്‍ ചേര്‍ക്കപ്പെട്ടു. സംസ്‌ക്കാരം സെപ്റ്റംബര്‍ 16-ന് വ്യാഴാഴ്ച രാവിലെ 10.30ന് മലമ്പുഴയിലുള്ള മൂത്ത മകളുടെ ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം ചേറാട് ഐപിസി സഭയുടെ നേതൃത്വത്തില്‍ നടക്കും.

തിരുവല്ല കവിയൂര്‍ സ്വദേശിയായ അദ്ദേഹം ചെറുപ്രായത്തില്‍ മാതാപിതാക്കളോടൊപ്പം 1950-ല്‍ കന്യാകുമാരി ജില്ലയിലെ അമ്പലക്കാലയില്‍ താമസമാക്കുകയും ദീര്‍ഘവര്‍ഷങ്ങള്‍ തെക്കന്‍ പ്രദേശങ്ങളില്‍ സുവിശേഷീകരണപ്രവര്‍ത്തനത്തില്‍ പങ്കാളിയാകുകയും ചെയ്തു. അമ്പലക്കാല സി.എസ്.ഐ., മേഴക്കാട്  മാര്‍ത്തോമ്മ എന്നീ പള്ളികളുടെ തുടക്കത്തിന് പിതാവിനെ അദ്ദേഹം സഹായിച്ചിരുന്നു. പില്‍ക്കാലത്ത് മേഴക്കോട് ഐപിസി സഭയുടെ ആരംഭകാല പ്രവര്‍ത്തനങ്ങളില്‍ സജീവമായി പ്രവര്‍ത്തിച്ചു.

സഹോദരങ്ങള്‍: പരേതനായ കെ.സി.പൗലോസ്, കെ.സി.മത്തായി(കൊണ്ടാഴി), ഐ.പി.സി. സീനിയര്‍ ശുശ്രൂഷകനും, ഫ്‌ളോറിഡ ഐ.പി.സി. ശാലേം സഭാ സീനിയര്‍ പാസ്റ്ററുമായ റവ.കെ.സി. ജോണ്‍, പരേതയായ അന്നമ്മ, ശോശാമ്മ(തൃശൂര്‍), ലീലാമ്മ(പുന്നവേലി), രാജമ്മ യോഹന്നാന്‍(കലയപുരം).

ഭാര്യ: പരേതയായ അന്നമ്മ. മക്കള്‍: കെ.വി.മേരി(കുഞ്ഞുഞ്ഞമ്മ), കെ.വി.ചെറിയാന്‍(ജോയി), പാസ്റ്റര്‍ കെ.വി. ജോര്‍ജ്ജ്(രാജു), കെ.വി.സാറാമ്മ(മോനി), ഇവാ.കെ.വി.ജോണ്‍(ഷാജി), കെ.വി. ശോശാമ്മ(മിനി).

മരുമക്കള്‍ : ജേക്കബ് ജോര്‍ജ്ജ്, ലിസി, പരേതയായ മേരിക്കുട്ടി, അലീസ്, സജി, വത്സമ്മ, പാസ്റ്റര്‍ ഷിബു, ഗുഡ്‌ന്യൂസ് ഇല്യുമിനാര്‍ എഡിറ്റോറിയല്‍ ബോര്‍ഡംഗം ഗ്രേസ് ജോര്‍ജ് കാതേട്ട് കൊച്ചുമകളാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക