ഷിക്കാഗോ: പിറവം പൂഴിക്കുന്നേൽ പരേതനായ മാത്യുവിന്റെ (കൊച്ച്) മകൻ തൊമ്മൻ (തോമസ് കുട്ടി-62 ) ഷിക്കാഗോയിൽ അന്തരിച്ചു.
ഭാര്യ വയനാട്, മീനങ്ങാടി കോലഞ്ചേരി കുടുംബാംഗം ബീന. മക്കൾ: ഡോ.അശോക്, ആനന്ദ്, ക്യപ (ഡെന്റൽ വിദ്യാർത്ഥിനി) എല്ലാവരും അമേരിക്കയിൽ.
ഓഗസ്റ് 29 ഞായറാഴ്ച എൽമ്ഹർസ്റ്റ് സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് പള്ളിയിലെ പൊതു ദർശനത്തിനും ശൂശ്രൂഷയ്ക്ക് ശേഷം ഓഗസ്റ് 31 ചൊവ്വാഴ്ച ചാപ്പൽ ഹിൽ ഗാർഡൻസ് വെസ്റ്റ് സെമിത്തേരിയിൽ സംസ്കാരം നടക്കും.