സാറാമ്മ ബെഞ്ചമിന്‍ (കുഞ്ഞുമോള്‍ 72):ന്യൂയോര്‍ക്ക്; പൊതുദര്‍ശനം ചൊവ്വാഴ്ച

Published on 29 June, 2021
സാറാമ്മ ബെഞ്ചമിന്‍ (കുഞ്ഞുമോള്‍ 72):ന്യൂയോര്‍ക്ക്; പൊതുദര്‍ശനം ചൊവ്വാഴ്ച
ന്യൂയോര്‍ക്ക്: ഇക്കഴിഞ്ഞ ആഴ്ച ന്യൂയോര്‍ക്കിലെ സ്റ്റാറ്റന്‍ ഐലന്റില്‍ നിര്യാതയായ ശ്രീമതി. സാറാമ്മ ബെഞ്ചമിന്റെ പൊതുദര്‍ശനവും സംസ്‌ക്കാര ശുശ്രൂഷകളും ചൊവ്വാഴ്ച(ജൂണ്‍ 29ന്) മാത്യൂസ് ഫ്യൂണറല്‍ ഹോമില്‍ വെച്ച് വൈകുന്നേരം 6.00 മുതല്‍ 8.00 വരെ നടക്കും. ബുധനാഴ്ച രാവിലെ 10 മണിക്ക് ഫ്യൂണറല്‍ ഹോമില്‍ വെച്ച് നടക്കുന്ന ശുശ്രൂഷകള്‍ക്ക് ശേഷം 12 മണിക്ക് ഫെയര്‍വ്യൂ സെമിത്തേരിയില്‍ സംസ്‌ക്കാരം.

തിരുവനന്തപുരം കാര്യവട്ടം പുതുവല്‍പുത്തന്‍വീട്ടില്‍ ഇസ്രയേല്‍ ബെഞ്ചമിന്റെ(റിട്ടേഴ്ഡ് RN) പത്‌നിയാണ്. ടീന ഫിലിപ്പ്(ഡാലസ് ) പുത്രിയും, ടിജു ബെഞ്ചമിന്‍ (കറക്ഷന്‍ ഓഫീസര്‍, ന്യൂയോര്‍ക്ക് പുത്രനും, അലക്‌സ് ഫിലിപ്പ്(ഡാലസ്) ജാമാതാവുമാണ്.

പത്തനംതിട്ടയിലെ കുമ്പളാം പൊയ്ക ചരുവില്‍ ടിജു വില്ലയില്‍ കുടുംബാംഗമായ പരേത ദീര്‍ഘകാലം സ്റ്റാറ്റന്‍ ഐലന്റ് സൗത്ത് ബീച്ച് സൈക്യാട്രിക് സെന്ററില്‍ രജിസ്റ്റേര്‍ഡ് നഴ്‌സ് ആയി സേവനമനുഷ്ഠിച്ചു. സ്റ്റാറ്റന്‍ ഐലന്റ് സി.എസ്.ഐ. കോണ്‍ഗ്രിഗേഷന്‍ സ്ഥാപകാംഗമാണ്.

സൂസന്‍ ജോണ്‍(ലീലാമ്മ), മോളമ്മ സ്‌ക്കറിയ, ശാന്തമ്മ ജോര്‍ജുകുട്ടി, ഗ്രേസിരാജന്‍ എന്നിവര്‍ സഹോദരിമാരും, ജോണ്‍ കല്ലൂര്‍, സ്‌ക്കറിയ രാജന്‍, ജോര്‍ജുകുട്ടി, രാജന്‍ ടി.മാത്യൂസ് എന്നിവര്‍ സഹോദരീ ഭര്‍ത്താക്കന്മാരുമാണ്.

മാത്യൂസ് ഫ്യൂണറല്‍ ഹോം
ജൂണ്‍ 29, ചൊവ്വാഴ്ച 6.00PM- 8.00PM

അഡ്രസ്സ്
250 വിക്ടറി ബില്‍ഡിംഗ്
സ്‌റ്റേറ്റന്‍ ഐലന്റ്
ന്യൂയോര്‍ക്ക് 10314

ഫെയര്‍വ്യൂസെമിത്തേരി
ജൂണ്‍ 30, ബുധനാഴ്ച 12.00 Noon.

അഡ്രസ്സ്
1852 വിക്ടറി ബില്‍ഡിംഗ്
സ്റ്റേറ്റന്‍ ഐലന്റ്
ന്യൂയോര്‍ക്ക് 10314

സാറാമ്മ ബെഞ്ചമിന്‍ (കുഞ്ഞുമോള്‍ 72):ന്യൂയോര്‍ക്ക്; പൊതുദര്‍ശനം ചൊവ്വാഴ്ച
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക